Connect with us

National

ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 96 മത് ജനറല്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

Published

on

ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 96 മത് ജനറല്‍ കണ്‍വന്‍ഷന്‍ 2019 ജനുവരി 21 മുതല്‍ 27 വരെ തിരുവല്ലാ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.ഒക്‌ടോബര്‍ 2-ാം തിയതി കണ്‍വന്‍ഷന്റെ ആദ്യ ആലോചനാ യോഗം മുളക്കുഴയില്‍ വെച്ചു നടന്നു. രണ്ടാമത് ആലോചനാ യോഗം നവംബര്‍ 13 ന് ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ മുളക്കുഴ സിയോന്‍കുന്നില്‍ നടക്കും.
2019 ജനുവരി 21 ന് തിങ്കളാഴ്ച വൈകിട്ട് 5.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്റ്റേറ്റ് ഓവര്‍സീയര്‍ റവ. സി സി തോമസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള എല്ലാ ദിവസും വൈകിട്ട് പൊതുയോഗം ഉണ്ടായിരിക്കും. വൈ പി ഇ, സണ്‍ഡേ സ്‌കൂള്‍, എല്‍ എം സമ്മേളനം, ബൈബിള്‍ സ്‌കൂള്‍ ഗ്രാജുവേഷന്‍, മിഷന്‍ സമ്മേളനങ്ങള്‍, പാസ്റ്റേഴ്‌സ് കോണ്‍ഫ്രന്‍സുകള്‍ തുടങ്ങിയവ ഉണ്ടായിരിക്കും. എല്ലാ ദിവസവും ഭക്ഷണ ക്രമീകരണവും ഉണ്ടായിരിക്കും. സ്വദേശത്തും വിദേശത്തുമുള്ള ദൈവദാസന്‍മാര്‍ ദൈവവചനം ശുശ്രൂഷിക്കുന്നതായിരിക്കും.

National

പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരത്തിന്റെ സങ്കീര്‍ത്തന പഠന പരമ്പര പൂര്‍ത്തിയായി

Published

on

കീഴില്ലം പെനിയേല്‍ ബൈബിള്‍ സെമിനാരിയില്‍ ദീര്‍ഘ വര്‍ഷങ്ങള്‍ അധ്യാപകനായിരുന്ന പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരത്തിന്റെ സങ്കീര്‍ത്തന പഠന പരമ്പര പൂര്‍ത്തിയായി.
മൂന്നു വര്‍ഷത്തെ പരിശ്രമത്തിന്റെയും പ്രാര്‍ത്ഥനയുടേയും ഫലമായി വിശുദ്ധ ബൈബിളിലെ 150 സങ്കീര്‍ത്തനങ്ങളെ പറ്റിയും ക്രമീകൃതമായ ഒരു പഠന പരമ്പര യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നു. ഓരോ സങ്കീര്‍ത്തനത്തിന്റെയും ചരിത്രപശ്ചാത്തലം, പ്രധാന ആത്മീയ ദൂതുകള്‍, വേദശാസ്ത്ര ചിന്തകള്‍ ഒക്കെ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കേരള ക്രൈസ്തവ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ് സങ്കീര്‍ത്തനത്തെപ്പറ്റിയുള്ള തുടര്‍മാനമായ ദൃശ്യാവിഷ്‌കരണം.
മലയാളികളായ ക്രൈസ്തവര്‍ക്ക് ലോകത്ത് എവിടെ ണ്ടും, ഏതു സമയത്തും ഇഷ്ടമുള്ള സങ്കീര്‍ത്തനങ്ങള്‍ ധ്യാനിക്കാന്‍ ഇത് സഹായകരമാണ്.കീഴില്ലം പെനിയേല്‍ ബൈബിള്‍ സെമിനാരിയില്‍ ീര്‍ഘ വര്‍ഷങ്ങള്‍ അധ്യാപകനായിരുന്ന പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരം ക്രസ്തവ സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റും ഈടുറ്റ നിരവധി ക്രൈസ്തവ ഗ്രന്ഥങ്ങളുടെ രചയിതാവും ആണ്.സന്ദേശങ്ങള്‍ തുടര്‍ച്ചയായി ലഭിക്കേണ്ടതിന് ബന്ധപ്പെടുക:91 8086991167
Sources:onlinegoodnews

http://theendtimeradio.com

Continue Reading

National

നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരിട്ട് പിഎച്ച്.ഡി ചെയ്യാം

Published

on

ന്യൂഡല്‍ഹി: നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരിട്ട് പിഎച്ച്.ഡി ചെയ്യാമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ (യു.ജി.സി). ചെയര്‍മാന്‍ ജഗദീഷ് കുമാര്‍.

75 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡുകളോ നേടി നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയാല്‍ ജൂനിയര്‍ റിസര്‍ച് ഫെലോഷിപ് (ജെ.ആര്‍.എഫ്) നേടിയോ ഇല്ലാതെയോ പിഎച്ച്.ഡി ചെയ്യാനും നെറ്റിന് അപേക്ഷിക്കാനും സാധിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ വ്യക്തമാക്കി. ഇതുവരെയും നെറ്റിന് അപേക്ഷിക്കാന്‍ 55 ശതമാനം മാര്‍ക്കോടെ മാസ്റ്റേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കേണ്ടിയിരുന്നു.

പുതിയ നിര്‍ദേശ പ്രകാരം നാല് വര്‍ഷമോ എട്ടു സെമസ്റ്ററോ ഉള്ള ബിരുദം ഏതു വിഷയത്തിലായാലും ഇഷ്ടമുള്ള മറ്റേതു വിഷയത്തിലും പിഎച്ച്.ഡി ചെയ്യാം. പട്ടികജാതി/വര്‍ഗക്കാര്‍, ഒ.ബി.സി (നോണ്‍ ക്രീമിലെയര്‍), ഭിന്നശേഷിക്കാര്‍, സാമ്പത്തിക പിന്നോക്ക വിഭാഗങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മാര്‍ക്ക് നിബന്ധനയില്‍ അഞ്ച് ശതമാനം ഇളവുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

National

ഫിലദെല്‍ഫിയ സിസ്റ്റേഴ്‌സ് ഫെലോഷിപ്പ് സമ്മേളനം മെയ് 28 മുതല്‍

Published

on

ഉദയപ്പൂര്‍: ഫിലദെല്‍ഫിയ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ സഹോദരിമാരുടെ കൂട്ടായ്മയായ ഫിലദെല്‍ഫിയ സിസ്റ്റേഴ്‌സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വ സമ്മേളനം മെയ് 28 മുതല്‍ 30 വരെ എഫ്എഫ്‌സിഐ യുടെ ആസ്താനമായ രാജസ്ഥാനിലെ ഉദയപ്പൂരില്‍ നടക്കും.അഞ്ഞൂറില്‍ പരം സഹോദരിമാര്‍ പങ്കെടുക്കുന്ന ഈ കോണ്‍ഫറന്‍സില്‍ സിസ്റ്റര്‍ ജോയ്‌സി കോശി മുഖ്യപ്രഭാഷക ആയിരിക്കും.
സിസ്റ്റര്‍ മന്‍പ്രീത് കിരണ്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. ഇന്നത്തെ കാലത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍, വിളിക്കപ്പെട്ടവര്‍,നിയമിക്കപ്പെട്ടവര്‍ എന്നതാണ് മുഖ്യ ചിന്താവിഷയം.
Sources:onlinegoodnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news10 hours ago

Baptist Pastor Re-Arrested the Night He’s Released from Prison

Myanmar — To mark the Buddhist New Year festival of Thingyan, officials in Myanmar released 3,300 people from prison. Authorities...

us news11 hours ago

40 വര്‍ഷക്കാലം കടുത്ത ഇസ്ലാം മത വിശ്വാസിയായി ജീവിച്ച നിക്കി കിംഗ്സ്ലി ഇന്ന് ക്രിസ്തുവിന്റെ ധീര പ്രേഷിത

ടെക്സാസ്: ഇസ്ലാം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്‍ നാല്‍പ്പത് വര്‍ഷക്കാലം കടുത്ത ഇസ്ലാം മതവിശ്വാസിയായി ജീവിച്ച ശേഷം യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച നിക്കി കിംഗ്സ്ലി എന്ന...

us news12 hours ago

ക്രിസ്തുവിന്റെ വിളിയില്‍ മാര്‍ഗ്ഗദീപമായത് മിഷ്ണറീസ് ഓഫ് ചാരിറ്റി: ഇസ്ലാം ഉപേക്ഷിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ഷെരീൻ യൂസഫ്

ഹൂസ്റ്റണ്‍: ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അമേരിക്കയിലെ ഹൂസ്റ്റണിലെ പ്രമുഖ ബ്രീത്തിങ് കോച്ച് ഷെരീൻ യൂസഫ് എന്ന യുവതിയുടെ ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു. യേശുവിനെ രക്ഷകനും...

National12 hours ago

പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരത്തിന്റെ സങ്കീര്‍ത്തന പഠന പരമ്പര പൂര്‍ത്തിയായി

കീഴില്ലം പെനിയേല്‍ ബൈബിള്‍ സെമിനാരിയില്‍ ദീര്‍ഘ വര്‍ഷങ്ങള്‍ അധ്യാപകനായിരുന്ന പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരത്തിന്റെ സങ്കീര്‍ത്തന പഠന പരമ്പര പൂര്‍ത്തിയായി. മൂന്നു വര്‍ഷത്തെ പരിശ്രമത്തിന്റെയും പ്രാര്‍ത്ഥനയുടേയും ഫലമായി...

world news12 hours ago

വളർന്നുവരുന്ന ഹിന്ദു ദേശീയത നേപ്പാളിലെ ക്രൈസ്തവർക്ക് വെല്ലുവിളി ഉയർത്തുന്നു

നേപ്പാളിലെ ക്രൈസ്തവർക്ക് വെല്ലുവിളി ഉയർത്തുകയാണ് വളർന്നു വരുന്ന ഹിന്ദു ദേശീയത. നാളുകൾക്കു മുൻപ് വരെ മതപരമായ പീഡനങ്ങളിൽ നിന്നും വിവേചനകളിൽ നിന്നും നേപ്പാളിലെ ക്രൈസ്തവർക്ക് ഭരണകൂടം കൂടുതൽ...

Health1 day ago

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ്...

Trending