Health
ശരീരത്തില്‍ എച്ച് ബി കുറയുന്നത് ഗുരുതരമായ പ്രത്യാഖ്യാതങ്ങള്‍ ഉണ്ടാക്കും

ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് ഗുരുതരമായ പ്രത്യാഖ്യാതങ്ങള്‍ ഉണ്ടാക്കും എന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. എച്ച് ബി ഉല്‍പാദനത്തിന് ഏറ്റവും ആവശ്ഘടകം ഇരുമ്പാണ്. മനുഷ്യശരീരത്തിലേക്ക് നേരിട്ടു ആഗീരണം ചെയ്യപ്പെടാത്ത ഘടകമാണ് ഇരുമ്പ്. ഇരുമ്പിന്റെ ആഗീരണം സുഗമമാക്കുന്നത് നിറ്റാമിന്‍ സി ആണ്. തക്കാളി, നാരങ്ങ, ഓറഞ്ച്, മുന്തിരി, പച്ച നിറത്തിനുള്ള ഇലവര്‍ഗ്ഗങ്ങള്‍, ബീന്‍സ്, പയറു വര്‍ഗ്ഗങ്ങള്‍, കരള്‍, മുട്ട, ഇറച്ചി ഡ്രൈ ഫ്രൂട്ടസ് എന്നിവ ഇരുമ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കും.മാതളവും, ഈന്തപ്പഴവും, ബീറ്റ്‌റൂട്ടുമെല്ലാം എച്ച് ബിയുടെ അളവ് കൂടാന്‍ ഫലപ്രദമാണ്.
Health
കൈകളും കാലുകളും അമിതമായി വിയർക്കുന്നത് തടയാൻ ഇതാ ചില എളുപ്പ വഴികൾ

ചില ആളുകളെ ശ്രദ്ധിച്ചിട്ടില്ലെ, അവരുടെ കൈയും കാലുമൊക്കെ അമിതമായി വിയർക്കാറുണ്ട്. വെറുതെ ഇരിക്കുമ്പോഴും അല്ലെങ്കിൽ എന്തെങ്കിലും ചെയ്യുമ്പോഴൊക്കെ അമിതമായി കൈകളും കാലുകളുമൊക്കെ വിയർക്കും.
ഇവർ എന്തെങ്കിലും എടുക്കാൻ പോകുമ്പോൾ കൈ തെന്നി പോകുകയും അതുപോലെ ആർക്കെങ്കിലും കൈ കൊടുക്കാൻ പോകുമ്പോൾ കൈയിലെ വിയർപ്പ് പലപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെയ്യാറുണ്ട്. മറ്റുള്ളവർക്ക് ആത്മവിശ്വാസത്തോടെ കൈ കൊടുക്കാൻ പലരും ഈ കാരണം കൊണ്ട് മടിക്കാറുണ്ട്. ഇത്തരത്തിൽ കൈയും കാലും അമിതമായി വിയർക്കുന്ന അവസ്ഥയെ ഹൈപ്പർ ഹൈഡ്രോസിസ് എന്നാണ് പറയുന്നത്. പല കാരണങ്ങൾ കൊണ്ട് ഈ അവസ്ഥയുണ്ടാകാം. ഇത് എളുപ്പത്തിൽ മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. എന്നാൽ അമിതമായി ഇത്തരത്തിൽ വിയർക്കുന്നുണ്ടെങ്കിൽ ഡോക്ടറെ കാണാൻ മറക്കരുത്.
കൈകളും കാലുകളും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യം. ദിവസവും 20-30 മിനിറ്റ് കട്ടൻ ചായയിൽ കൈകളോ കാലുകളോ മുക്കിവയ്ക്കുന്നത് വിയർപ്പ് കുറയ്ക്കാൻ സഹായിക്കും. തേയിലയിൽ ആൻ്റി പെർസിപൻ്റ് ഗുണങ്ങളുണ്ട്. അതുകൊണ്ട് തന്നെ പ്രകൃതിദത്തമായ രീതിയിൽ എളുപ്പത്തിൽ വിയർപ്പിനെ തടുക്കാൻ ഇത് സഹായിക്കും. ടീ ബാഗുകൾ ഉപയോഗിച്ച് കൈകളും കാലുകളും തുടയ്ക്കുന്നതും ഗുണം ചെയ്യും. ദിവസവും ഇത് ചെയ്യാവുന്നതാണ്.
ബേക്കിംഗ് സോഡയുടെ ആൽക്കലൈൻ സ്വഭാവം വിയർക്കുന്ന കൈകൾക്കും കാലുകൾക്കും ഫലപ്രദമായ പ്രതിവിധി ഉണ്ടാക്കുന്നു. ചർമ്മത്തിലെ പിഎച്ച് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നതാണ് ബേക്കിംഗ് സോഡ. രണ്ടോ മൂന്നോ ടേബിൾസ്പൂൺ ബേക്കിംഗ് സോഡ ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി 20-30 മിനിറ്റ് അതിൽ കൈകാലുകൾ മുക്കുക. ഇനി ബേക്കിംഗ് സോഡ ഉപയോഗിച്ച് കാലുകളും കൈകളും നന്നായി തടവുക. ഇതിന് ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ്.
ചർമ്മത്തിൻ്റെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് നാരങ്ങ നീര്. ഇതിൽ അടങ്ങിയിരിക്കുന്ന അസിഡിക് സ്വഭാവം കൈകളും കാലുകളും വിയർക്കുന്നതിനുള്ള പരിഹാരമാണ്. വെറുതെ നാരങ്ങ മുറിച്ച് കൈകളും കാലുകളിലും തേയ്ക്കുന്നത് ഏറെ നല്ലതാണ്. അല്ലെങ്കിൽ നാരങ്ങ നീര് വെള്ളത്തിൽ കലർത്തി കാലുകൾ മുക്കി വയ്ക്കാവുന്നതാണ്. ഇത് സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കുകയും ഒപ്റ്റിമൽ ഫലങ്ങൾക്കായി ദിവസവും ആവർത്തിക്കുകയും ചെയ്യുക. ഉപ്പുമായി ചേർത്ത് നാരങ്ങ നീര് കൈകളിലും കാലുകളിലും തടവുന്നതും ഏറെ ഗുണം നൽകും.
ചർമ്മം സൗന്ദര്യത്തിന് മാത്രമല്ല കൈയിലെയും കാലിലെയും വിയർപ്പ് മാറ്റാനും ചന്ദനപ്പൊടി ഏറെ മികച്ചതാണ്. ചന്ദനപ്പൊടിക്ക് സ്വാഭാവിക തണുപ്പും പല ഗുണങ്ങളുമുണ്ട്, ഇത് വിയർപ്പ് നിയന്ത്രിക്കാൻ സഹായിക്കും. ചന്ദനപ്പൊടി വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കി കൈകളിലും കാലുകളിലും പുരട്ടുക. 20 മുതൽ 30 മിനിറ്റ് ഇത് കൈകളിലും കാലുകളിലും വച്ച ശേഷം കഴുകി വൃത്തിയാക്കാവുന്നതാണ്. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഇത് ചെയ്യുന്നത് ഏറെ ഗുണം ചെയ്യും. വെള്ളത്തിന് പകരം ചന്ദനപ്പൊടി കുഴക്കാൻ റോസ് വാട്ടറോ, നാരങ്ങ നീരോ ഉപയോഗിക്കാവുന്നതാണ്.
സാധാരണ വിനാഗിരിയിൽ നിന്ന് വ്യത്യസ്തമാണ് ആപ്പിൾ സൈഡർ വിനിഗർ പല സൗന്ദര്യ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ്. ആപ്പിൾ സിഡെർ വിനെഗറിന് ശരീരത്തിന്റെ, പ്രത്യേകിച്ച് കക്ഷങ്ങളിലെയും പാദങ്ങളിലെയും പിഎച്ച് നില നിലനിർത്താൻ സഹായിക്കും. കൈകളും കാലുകളും വിയർക്കുന്നതിനും എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന വീട്ടു വൈദ്യമാണ് ആപ്പിൾ സൈഡർ വിനിഗർ. അമിതമായ വിയർപ്പ് ഇല്ലാതാക്കാൻ ഇത് ഉപയോഗിക്കാൻ കഴിയും. ആപ്പിൾ സിഡെർ വിനെഗർ (ACV) ശരീരം വൃത്തിയായി സൂക്ഷിക്കാനും വിയർപ്പ് അല്ലെങ്കിൽ ദുർഗന്ധം തടയാനും സഹായിക്കുന്ന ഒരു ആന്റിമൈക്രോബയൽ ആയി ഇത് പ്രവർത്തിക്കുന്നു. ദിവസവും 15-20 മിനിറ്റ് ആപ്പിൾ സിഡെർ വിനെഗറും വെള്ളവും കലർന്ന മിശ്രിതത്തിൽ നിങ്ങളുടെ കൈകളും കാലുകളും മുക്കിവയ്ക്കുന്നത് ചർമ്മത്തിന്റെ പിഎച്ച് സന്തുലിതമാക്കാനും വിയർപ്പ് കുറയ്ക്കാനും സഹായിക്കും.
Sources:azchavattomonline
Health
വരാനിരിക്കുന്നത് ഡിസീസ് X എന്ന മഹാമാരി; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

കൊവിഡ് ആഗോള അടിയന്തരാവാസ്ഥ അവസാനിപ്പിച്ചതിന് ശേഷം വരാനിരിക്കുന്ന മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ലോകരാജ്യങ്ങളോട് മറ്റൊരു മഹാമാരിക്കായി തയാറെടുക്കാനാണ് ലോകരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദനോം മുന്നറിയിപ്പ് നൽകിയത്.
മനുഷ്യരാശിക്ക് അറിയാത്ത ഒരു സൂക്ഷ്മജീവി വരുത്തുന്ന അസുഖത്തിന് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന പേരാണ് ഡിസീസ് എക്‌സ്. 2018 ലാണ് ഈ പേരിന് രൂപം നൽകിയത്. കൊവിഡിനേക്കാൾ മാരകമായിരിക്കും ഡിസീസ് എക്‌സ് എന്നാണ് വിലയിരുത്തൽ.
2017 ലാണ് ലോകം കാണാനിരിക്കുന്ന മഹാമാരികൾ എന്ന പേരിൽ ലോകാരോഗ്യ സംഘടന പട്ടികയിറക്കിയത്. അതിൽ കൊവിഡ്-19, എബോള, മാർബർഗ്, ലാസ ഫീവർ, മെർസ്, സാർസ്, നിപ്പ, സിക്ക എന്നിവ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ ഏറ്റവും ഒടുവിലായി ഉൾപ്പെട്ട അസുഖമാണ് ഡിസീസ് എക്‌സ്.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കാകും ഡിസീസ് എക്‌സ് പകരുകയെന്നാണ് നിലവിലെ വിലയിരുത്തൽ. ഒപ്പം സോമ്പി വൈറസിനെ കുറിച്ചും ശാസ്ത്ര ലോകം ആശങ്കപ്പെടുന്നുണ്ട്.
Sources:globalindiannews
Health
അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു

അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. രാജ്യത്ത് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
‘രാജ്യങ്ങളിലെ കുരങ്ങുപനിയുടെ വ്യാപ്തി നമ്മൾ ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്.. അത് എത്രത്തോളം പ്രചരിക്കുന്നുവെന്നും അവിടെ താമസിക്കുന്ന ആളുകൾക്ക് അത് സൃഷ്ടിക്കുന്ന അപകടസാധ്യതയെക്കുറിച്ചും മനസ്സിലാക്കണം…’ – പകർച്ചവ്യാധി എപ്പിഡെമിയോളജിസ്റ്റ് ഡോ. മരിയ വാൻ കെർഖോവ് പറഞ്ഞു.
യൂറോപ്യൻ രാജ്യങ്ങളിൽ കുരങ്ങുപനി കേസുകൾ വർദ്ധിക്കുകകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പലപ്പോഴും പനി, പേശിവേദന, ലിംഫ് നോഡുകൾ എന്നിവ പോലുള്ള പോലുള്ള ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുന്നത്, മുഖത്തും ശരീരത്തിലും ചിക്കൻ പോക്‌സ് പോലുള്ള ചുണങ്ങു ഉണ്ടാകുന്നു.
സ്വവർഗാനുരാഗികൾ, ബൈസെക്ഷ്വൽ ആയവർ എന്നിവരിലാണ് കൂടുതലും രോഗം കണ്ടെത്തിയിരിക്കുന്നതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. പുതിയ മുറിവുകളോ തിണർപ്പുകളോ ഉണ്ടാകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കി. കുരങ്ങ് പനിയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചിട്ടുണ്ട്.
‘ശരീര സ്രവങ്ങൾ, കുരങ്ങ് പോക്‌സ് വ്രണങ്ങൾ, അല്ലെങ്കിൽ കുരങ്ങുപനി ബാധിച്ച വ്യക്തിയുടെ ദ്രാവകങ്ങൾ അല്ലെങ്കിൽ വ്രണങ്ങൾ എന്നിവയാൽ മലിനമായ വസ്തുക്കളുമായി (വസ്‌ത്രങ്ങളും കിടക്കകളും പോലുള്ളവ) സമ്പർക്കത്തിലൂടെ കുരങ്ങുപനി പടർത്താം…’- സിഡിസി വ്യക്തമാക്കി.
Sources:globalindiannews
-
us news4 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
us news3 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
world news4 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
us news1 month ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
National4 weeks ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news4 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news5 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
National3 months ago
മണിപ്പൂരിൽ ട്രൂ ലോക്ക് തിയോളജിക്കൽ സെമിനാരി കലാപകാരികൾ അഗ്നിയ്ക്ക് ഇരയാക്കി