Connect with us

National

ന്യൂ ലൈഫ് ഒരുക്കുന്ന ഓണ്‍ലൈന്‍ കവിതാ രചനാ മത്സരം

Published

on

ന്യൂ ലൈഫ് ബിബ്ലിക്കല്‍ സെമിനാരി നടത്തുന്ന കവിതാ രചന മത്സരം. തരുന്ന വിഷയത്തെ ആസ്പദമാക്കി കവിത രചിച്ചു നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ അയച്ചു തരേണ്ടതാണ്. ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് 5000,3000,2000 രൂപ ക്യാഷ് പ്രൈസും കൂടാതെ അനവധി പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കുന്നതാണ്. രചനകള്‍ അയയ്‌ക്കേണ്ടുന്ന വിധവും, നിബന്ധനകളും 4-11-2018 ല്‍ അറിയിക്കുന്നതാണ്. രചന അയക്കേണ്ട അവസാന തിയതി 14-11-2018 ആണ്. ഡിസംബര്‍ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ വിജയികളെ പ്രഖ്യാപിക്കയും 26 മത് ചെറുവക്കല്‍ കണ്‍വന്‍ഷനില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഇവാ.എബ്രഹാം ചെല്ലമറ്റം, ബ്രദര്‍ ജയിംസ് ജോര്‍ജ്ജ്, ഇവാ.ജോയ് നെടുംകുന്നം, റവ.ബെനിന്‍ ബി ആര്‍ പാ. റോഷന്‍ റ്റി ജോസഫ് എന്നിവരാണ് വിധികര്‍ത്താക്കള്‍ ഇവാ. കുഞ്ഞുമോന്‍ നെയ്യാര്‍ഡാം ആണ് ഈ പ്രോഗ്രാമിന്റെ കോഡിനേറ്റര്‍.

National

സാമൂഹികനവീകരണത്തിന് പെന്തക്കോസ്ത് സഭകളുടെ പങ്ക് ശ്രദ്ധേയം; മന്ത്രി കെ രാജന്‍

Published

on

തൃശ്ശൂര്‍: സാമൂഹിക നീതിക്കും നവീകരണത്തിനുമായി നിലകൊണ്ട ക്രിസ്ത്യന്‍ വിഭാഗമാണ് പെന്തക്കോസ്ത് സഭകളെന്നു സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.ഐപിസി സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ ഇരുമ്പുപാലം ഐപിസി സഭാഹാളില്‍ നടന്ന മുഖാമുഖ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവരുടെയും അശരണരുടെയും ഇടയില്‍ അപ്പമായും ആശ്വാസമായും ഓടിയെത്തുകയും,ഉച്ചനീചത്വത്തിനെതിരെ പോരാടുകയും ചെയ്തു.ഇത്തരം പ്രവര്‍ത്തന ശൈലിയാണ് കമ്മ്യൂണിസ്റ്റുകളുടെയും,ഐപിസി സോഷ്യല്‍ വെല്‍ഫെറെ ബോര്‍ഡ് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകയാണ്.ഒരു രൂപ നാണയത്തിലൂടെ അനേകര്‍ക്ക് ആശ്വാസമാകാമെന്ന് തെളിയിച്ച ഈ സംഘടനയുടെ പ്രവര്‍ത്തന മികവ് അഭിനന്ദാര്‍ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഐപിസി തൃശ്ശൂര്‍ ഈസ്റ്റ് സെന്റര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ മാത്യൂ തോമസ് അദ്ധ്യക്ഷനായിരുന്നു. ജില്ലയിലെ വണ്‍ റുപ്പീ ചലഞ്ച് ബോക്‌സ് വിതരണോല്‍ഘാടനം മന്ത്രി നിര്‍വഹിച്ചു.
ബോര്‍ഡ് ചെയര്‍മാന്‍ സജി മത്തായി കാതേട്ട്, വൈസ് ചെയര്‍മാന്‍ ജോസ് ജോണ്‍ കായംകുളം എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി.പാസ്റ്റര്‍മാരായ പി എം ജോയ്,ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.ഇതിനോടനുബന്ധിച്ച് പീച്ചി സെന്ററില്‍ നടന്ന സമ്മേളനത്തില്‍ സെന്ററിലേക്കുള്ള മെഡിക്കല്‍ സഹായവിതരണവും നടന്നു.
സജി മത്തായി കാതേട്ട് (ചെയര്‍മാന്‍) ജോസ് ജോണ്‍ കായംകുളം(വൈസ് ചെയര്‍മാന്‍)ബേസില്‍ അറക്കപ്പടി(സെക്രട്ടറി) പാസ്റ്റര്‍ ബോബന്‍ ക്ലീറ്റസ്(ജോയിന്റ് സെക്രട്ടറി)ജോബി എബ്രഹാം(ട്രഷറര്‍) പാസ്റ്റര്‍ ജോണ്‍സണ്‍ കുര്യന്‍(കോര്‍ഡിനേറ്റര്‍) ജോര്‍ജ് തോമസ്(ഫിനാന്‍സ് കോര്‍ഡിനേറ്റര്‍)സന്ദീപ് വിളമ്പുകണ്ടം(മീഡിയ) പാസ്റ്റര്‍ വര്‍ഗീസ് ബേബി(സ്പിരിച്വല്‍ മെന്റര്‍) ഡേവീസ് സാം (ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍) തുടങ്ങിയവര്‍ അടങ്ങുന്ന സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വെസ്ലീ മാത്യൂ(ഡാളസ്)ആണ് ഡയറക്ടര്‍.സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കൗണ്‍സില്‍ അംഗങ്ങളെ കൂടാതെ എല്ലാ ജില്ലകളിലും കോര്‍ഡിനേറ്റരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
Sources:onlinegoodnews

http://theendtimeradio.com

Continue Reading

National

പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരത്തിന്റെ സങ്കീര്‍ത്തന പഠന പരമ്പര പൂര്‍ത്തിയായി

Published

on

കീഴില്ലം പെനിയേല്‍ ബൈബിള്‍ സെമിനാരിയില്‍ ദീര്‍ഘ വര്‍ഷങ്ങള്‍ അധ്യാപകനായിരുന്ന പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരത്തിന്റെ സങ്കീര്‍ത്തന പഠന പരമ്പര പൂര്‍ത്തിയായി.
മൂന്നു വര്‍ഷത്തെ പരിശ്രമത്തിന്റെയും പ്രാര്‍ത്ഥനയുടേയും ഫലമായി വിശുദ്ധ ബൈബിളിലെ 150 സങ്കീര്‍ത്തനങ്ങളെ പറ്റിയും ക്രമീകൃതമായ ഒരു പഠന പരമ്പര യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നു. ഓരോ സങ്കീര്‍ത്തനത്തിന്റെയും ചരിത്രപശ്ചാത്തലം, പ്രധാന ആത്മീയ ദൂതുകള്‍, വേദശാസ്ത്ര ചിന്തകള്‍ ഒക്കെ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കേരള ക്രൈസ്തവ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ് സങ്കീര്‍ത്തനത്തെപ്പറ്റിയുള്ള തുടര്‍മാനമായ ദൃശ്യാവിഷ്‌കരണം.
മലയാളികളായ ക്രൈസ്തവര്‍ക്ക് ലോകത്ത് എവിടെ ണ്ടും, ഏതു സമയത്തും ഇഷ്ടമുള്ള സങ്കീര്‍ത്തനങ്ങള്‍ ധ്യാനിക്കാന്‍ ഇത് സഹായകരമാണ്.കീഴില്ലം പെനിയേല്‍ ബൈബിള്‍ സെമിനാരിയില്‍ ീര്‍ഘ വര്‍ഷങ്ങള്‍ അധ്യാപകനായിരുന്ന പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരം ക്രസ്തവ സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റും ഈടുറ്റ നിരവധി ക്രൈസ്തവ ഗ്രന്ഥങ്ങളുടെ രചയിതാവും ആണ്.സന്ദേശങ്ങള്‍ തുടര്‍ച്ചയായി ലഭിക്കേണ്ടതിന് ബന്ധപ്പെടുക:91 8086991167
Sources:onlinegoodnews

http://theendtimeradio.com

Continue Reading

National

നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരിട്ട് പിഎച്ച്.ഡി ചെയ്യാം

Published

on

ന്യൂഡല്‍ഹി: നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരിട്ട് പിഎച്ച്.ഡി ചെയ്യാമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ (യു.ജി.സി). ചെയര്‍മാന്‍ ജഗദീഷ് കുമാര്‍.

75 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡുകളോ നേടി നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയാല്‍ ജൂനിയര്‍ റിസര്‍ച് ഫെലോഷിപ് (ജെ.ആര്‍.എഫ്) നേടിയോ ഇല്ലാതെയോ പിഎച്ച്.ഡി ചെയ്യാനും നെറ്റിന് അപേക്ഷിക്കാനും സാധിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ വ്യക്തമാക്കി. ഇതുവരെയും നെറ്റിന് അപേക്ഷിക്കാന്‍ 55 ശതമാനം മാര്‍ക്കോടെ മാസ്റ്റേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കേണ്ടിയിരുന്നു.

പുതിയ നിര്‍ദേശ പ്രകാരം നാല് വര്‍ഷമോ എട്ടു സെമസ്റ്ററോ ഉള്ള ബിരുദം ഏതു വിഷയത്തിലായാലും ഇഷ്ടമുള്ള മറ്റേതു വിഷയത്തിലും പിഎച്ച്.ഡി ചെയ്യാം. പട്ടികജാതി/വര്‍ഗക്കാര്‍, ഒ.ബി.സി (നോണ്‍ ക്രീമിലെയര്‍), ഭിന്നശേഷിക്കാര്‍, സാമ്പത്തിക പിന്നോക്ക വിഭാഗങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മാര്‍ക്ക് നിബന്ധനയില്‍ അഞ്ച് ശതമാനം ഇളവുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news40 seconds ago

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട്...

world news23 mins ago

തീവ്ര ഇസ്ലാമിസ്റ്റുകള്‍ ദക്ഷിണ ഈജിപ്തിൽ നിരവധി ക്രൈസ്തവ ഭവനങ്ങൾ അഗ്നിക്കിരയാക്കി

മിന്യ: ദക്ഷിണ ഈജിപ്തിലെ മിന്യ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന നിരവധി ക്രൈസ്തവ ഭവനങ്ങൾ മുസ്ലീം തീവ്രവാദികൾ അഗ്നിക്കിരയാക്കി. ഓർത്തഡോക്സ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഈ...

Health36 mins ago

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത്...

world news53 mins ago

സ്ഥിര പൗരത്വത്തിന് കാനഡ വിദേശികളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു

ഒട്ടാവ: സ്ഥിര പൗരത്വത്തിന് അപേക്ഷിക്കാൻ കാനഡ വിദേശികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കാനഡയിൽ സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് പൊതുവിഭാഗത്തിന് കീഴിലുള്ള കാനഡ എക്സ്പ്രസ് എൻട്രി...

world news1 hour ago

മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ഇന്ത്യൻ പൗരന്മാർക്കായി പ്രത്യേകമായി “കാസ്കേഡ്” എന്ന പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ഇത് പ്രകാരം, ഇന്ത്യൻ പൗരന്മാർക്ക് ദീർഘകാല, മൾട്ടി എൻട്രി ഷെങ്കൻ...

National22 hours ago

സാമൂഹികനവീകരണത്തിന് പെന്തക്കോസ്ത് സഭകളുടെ പങ്ക് ശ്രദ്ധേയം; മന്ത്രി കെ രാജന്‍

തൃശ്ശൂര്‍: സാമൂഹിക നീതിക്കും നവീകരണത്തിനുമായി നിലകൊണ്ട ക്രിസ്ത്യന്‍ വിഭാഗമാണ് പെന്തക്കോസ്ത് സഭകളെന്നു സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.ഐപിസി സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍...

Trending