Connect with us

National

ഡിവൈന്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റ് 2018

Published

on

ഡിവൈന്‍ ഹാര്‍വെസ്റ്റ് വര്‍ഷിപ്പിന്റെ നേതൃത്വത്തില്‍ നവംബര്‍ 16 മുതല്‍ 18 വരെ സുവിശേഷ മഹായോഗവും സംഗീതവിരുന്നും ഹവേലി, ബാന്‍ക്യാറ്റ് ഹാള്‍, പൂജാ മസാല സ്റ്റോറിന് സമീപം, ഗോവിന്ദ് പുരി എക്സ്റ്റന്‍ഷന്‍ സ്റ്റേഷന്‍ ന്യൂ ഡല്‍ഹിയില്‍ വെച്ച് നടത്തപ്പെടുന്നു. സമയം വൈകുന്നേരം 6 മണി മുതല്‍ 9 മണിവരെ. പ്രാര്‍ത്ഥിച്ച് മീറ്റിംഗ് ഉത്ഘാടനം ചെയ്യുന്നത് പാസ്റ്റര്‍ രാജു വര്‍ഗ്ഗീസ്. പാസ്റ്റര്‍ പ്രിന്‍സ് തോമസ് ദൈവവചന ശുശ്രൂഷ നടത്തും.

National

സഭ കൃപാവര സമൂഹമായി വളരണം: ചർച്ച് ഓഫ് ഗോഡ്, കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി.

Published

on

മുളക്കുഴ: ദൈവസഭ കൃപാവര സമൂഹമായി വളരണമെന്നും സഭാ വളർച്ചയ്ക്കായി ആത്മീക വരങ്ങളെ ഉപയോഗിക്കണമെന്നും ചർച്ച് ഓഫ് ഗോഡ്, കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി.
പ്രയർ ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച പാസ്റ്റേഴ്‌സ് ഫാമിലി കോൺഫറൻസും പ്രാർഥനാ സമ്മേളനവും മുളക്കുഴയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവകൃപയുടെ മാഹാത്മ്യം എന്ന പ്രമേയത്തെ അധീകരിച്ച് പരിശുദ്ധാത്മാവിൻ്റെ പ്രദർശനം സഭയിൽ വെളിപ്പെടണമെന്നും ആത്മശക്തിയുടെ പ്രാധാന്യം സഭ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രയർ ബോർഡ് ഡയറക്ടർ പാസ്റ്റർ അനീഷ് ഏലപ്പാറ അധ്യക്ഷത വഹിച്ചു.
ഡോ എബി പി മാത്യൂ(ബീഹാർ), റവ. തോമസ് അമ്പുക്കയം, പാസ്റ്റർ ബിജു സി എക്സ്, ഡോ. ഷിബു കെ മാത്യൂ എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു.
ലോഡ്സൺ ആൻ്റണി, ഇമ്മാനുവേൽ കെ ബി എന്നിവർ ഗാനശുശ്രൂഷ നിർവ്വഹിച്ചു.
പാസ്റ്റർ സാംകുട്ടി മാത്യൂ, പാസ്റ്റർ വൈ ജോസ്, പാസ്റ്റർ സജി ജോർജ്, പാസ്റ്റർ വിനോദ് ജേക്കബ്, പാസ്റ്റർ വൈ മോനി, പാസ്റ്റർ സജി ഏബ്രഹാം, പാസ്റ്റർ ഷൈജു ഞാറയ്ക്കൽ, പാസ്റ്റർ മാത്യൂ ബേബി, പാസ്റ്റർ ജെയ്സ് പാണ്ടനാട്, ബ്രദർ ജോസഫ് മറ്റത്തുകാല എന്നിവർ പങ്കെടുത്തു.
ആയിരത്തോളം പാസ്റ്റർന്മാർ കുടുംബസമേതം കോൺഫറൻസിൽ പങ്കെടുത്തു. രാവിലെ 9 മണി മുതൽ വൈകിട്ട് 9 മണിവരെ നടന്ന 12 മണിക്കൂർ പ്രാർഥനാ സമ്മേളനം ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും അനുഗ്രഹകരമായി മാറി.
ജനറൽ കൺവൻഷൻ്റെ വിജയകരമായ നടത്തിപ്പിനായുള്ള 100 ദിന പ്രാർഥന സോണൽ/സെൻ്റർ തലത്തിൽ നടന്നുവരികയാണ്. ഏഴ് ദിന ഉപവാസ പ്രാർത്ഥന ജനുവരി 12 മുതൽ 18 ശനി വരെ തിരുവല്ല സ്റ്റേഡിയം സഭയിൽ വച്ച് നടക്കും.
പ്രയർ ബോർഡ് സെക്രട്ടറി പാസ്റ്റർ കെ എ ഡേവിഡ്, പാസ്റ്റർ പി റ്റി മാത്യൂ, പാസ്റ്റർ സജി മുട്ടം, സാം പി പൊന്നച്ചൻ എന്നിവർ നേതൃത്വം നൽകി.
 http://theendtimeradio.com

Continue Reading

National

210 കാറ്റഗറികളിൽ പി.എസ്.സിയുടെ റിക്രൂട്ട്മെ​ന്റ് വിജ്ഞാപനം; ഇപ്പോൾ അപേക്ഷിക്കാം

Published

on

കേരള പി.എസ്.സിയുടെ മെ​ഗാ റിക്രൂട്ട്മെ​ന്റ്. 210 കാറ്റഗറികളിലേക്കാണ് റിക്രൂട്ട്മെന്റ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. അസാധാരണ ഗെസറ്റ് തീയതികൾ 2024 ഡിസംബർ 30, 31. ഇതിലെ കാറ്റഗറി നമ്പർ 505 മുതൽ 567/2024 വരെയും 568 മുതൽ 715 /2024 വരെയുമുള്ള തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

ഗവൺമെന്റ് സെക്രട്ടേറിയറ്റ്/പി.എസ്.സി മുതലായ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ്/ഓഡിറ്റർ, പൊലീസ് വകുപ്പിൽ സബ് ഇൻസ്​പെക്ടർ (ട്രെയിനി), ആഡ് പൊലീസ് സബ് ഇൻസ്​പെക്ടർ (ട്രെയിനി) എന്നിവക്ക് പുറമെ എൽ.എസ്.ജി.ഡിയിൽ അസിസ്റ്റന്റ് എൻജിനീയർ(സിവിൽ), പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറിങ് അസിസ്റ്റന്റ്/ഓവർസിയർ ഗ്രേഡ് -1 (ഇലക്ട്രോണിക്സ്) പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പിൽ ഫസ്റ്റ് ഗ്രേഡ് ​​​ഡ്രാഫ്റ്റ്സ്മാൻ/ഓവർസിയർ (സിവിൽ), ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിനിൽ മെഡിക്കൽ ഓഫിസർ (നേത്ര), സ്​പെഷലിസ്റ്റ്(മാനസിക്), ലാബ് ടെക്നീഷ്യൻ, നിയമം, ഹോട്ടൽ മാനേജ്മെന്റ്, സർജിക്കൽ ഓ​ങ്കോളജി എന്നിവയിൽ അിസ്റ്റന്റ് പ്രഫസർ, അ​ഗ്രികൾചറൽ കെമിസ്റ്റർ, ഹൈസ്കൂൾ ടീച്ചർ (കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്),

പൊലീസ് ബറ്റാലിയൻ, വനിത പൊലീസ്, പൊലീസ് കോൺസ്റ്റബിൾ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഇ.ഇ.ജി ടെക്നീഷ്യൻ ഗ്രേഡ് -2, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, മാത്തമാറ്റിക്സ്, മലയാളം, നാച്വറൽ സയൻസ്,ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ഹൈസ്കൂൾ ടീച്ചർ, മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ), അറബിക്,ഹിന്ദി വിഷയങ്ങളിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ, ഹോമിയോപ്പതി വകുപ്പിൽ നഴ്സ്, വിവിധ വകുപ്പുകളിൽ ഡ്രൈവർ (ഹെവി-ഡ്യൂട്ടി വെഹിക്കിൾ) ഡ്രൈവർ കം അറ്റൻഡന്റ് (എച്ച്.ഡി.വി), ഫിസിക്സിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ അടക്കം നിരവധി തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
Sources:mediamangalam

http://theendtimeradio.com

Continue Reading

National

കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങാന്‍ രക്ഷിതാക്കളുടെ അനുവാദം വേണം: കേന്ദ്രസർക്കാർ

Published

on

18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ തുടങ്ങാന്‍ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ അനുവാദം വേണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഡിജിറ്റല്‍ പേര്‍സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമത്തിന്റെ കരട് രൂപം പുറത്ത്. വിദ്യാഭ്യാസ, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കു കുട്ടികളുടെ വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കുന്നതിന് ഇളവ് നല്‍കും. രക്ഷിതാവിന്റെ പ്രായം സര്‍ക്കാര്‍ രേഖകള്‍ വഴിയോ ഡിജിലോക്കര്‍ വഴിയോ സമൂഹമാധ്യമങ്ങള്‍ പരിശോധിക്കണമെന്നാണ് കരടുവ്യവസ്ഥ.

നിലവില്‍ സോഷ്യല്‍മീഡയിയില്‍ 13 വയസിനു മുകളിലുള്ളവര്‍ക്ക് സ്വന്തം നിലയില്‍ അക്കൗണ്ട് സൃഷ്ടിക്കാം. എന്നാല്‍ ചട്ടം പ്രാബല്യത്തില്‍ വരുന്നതോടെ കുട്ടികള്‍ക്ക് സ്വന്തമായി ഓണ്‍ലൈന്‍ അക്കൗണ്ട് തുടങ്ങാനാകില്ല. ഭിന്നശേഷിക്കാരായ വ്യക്തികളുടെയും കുട്ടികളുടെയും വ്യക്തിഗതമായ ഡാറ്റ സംരക്ഷിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ക്കാണ് നിയമത്തിന്റെ കരട് ഊന്നല്‍ നല്‍കുന്നത്. കുട്ടികള്‍ ഏതെങ്കിലും വ്യക്തിഗത വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ചേര്‍ക്കുന്നതിന് മുമ്പ് രക്ഷിതാവ് കുട്ടിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ അധികാരികളെ നിയമിച്ച് നടപടി കൈക്കൊള്ളുമെന്ന് കരട് രേഖയില്‍ പറയുന്നു_.

_അതേസമയം ഈ നിയമം ലംഘിച്ച് കുട്ടികള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക എന്നതിനെക്കുറിച്ച് കരട് നിയമത്തില്‍ പറയുന്നില്ല. വിവരസുരക്ഷാ നിയമം 2023 ഓഗസ്റ്റില്‍ പാസാക്കിയെങ്കിലും ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. ഫെബ്രുവരി 18 വരെ പൊതുജനാഭിപ്രായം തേടിയ ശേഷമാകും ചട്ടം അന്തിമമാക്കുക. MyGov.in. എന്ന വെബ്സൈറ്റിലൂടെ പൊതു ജനങ്ങള്‍ക്ക് നിയമവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും മറ്റും പങ്കുവെക്കാമെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വിജ്ഞാപനത്തില്‍ അറിയിച്ചു

Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news13 hours ago

അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങളില്‍ 85% ക്രൈസ്തവര്‍

വാഷിംഗ്ടണ്‍ ഡി‌.സി: 119-ാമത് അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ 85%വും ക്രൈസ്തവര്‍. ഗവേഷക സംഘടനയായ പ്യൂ റിസേർച്ച് സെന്‍ററിൻ്റെ റിപ്പോർട്ട് പ്രകാരം കോൺഗ്രസിലെ കത്തോലിക്ക പ്രാതിനിധ്യം ഇത്തവണ...

world news13 hours ago

കെനിയയിൽ ക്രിസ്തുവിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തി

ക്രിസ്തുവിനെ സ്വീകരിച്ച ഒരു മുസ്ലീം ദമ്പതികളെയും അവരുടെ പ്രായപൂർത്തിയായ മകനെയും ഡിസംബർ 26 ന് കിഴക്കൻ ഉഗാണ്ടയിൽ ചുട്ടുകൊന്നതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. കലിറോ ജില്ലയിലെ ബുഡിനി...

world news14 hours ago

വിസാ നിയമങ്ങൾ കടുപ്പിച്ചു, ഓസ്ട്രേലിയൻ പഠനം ഇനി സ്വപ്നങ്ങളിൽ മാത്രമോ? അറിയേണ്ട കാര്യങ്ങൾ

കാൻബറ: 2025 ജനുവരി മുതൽ സ്റ്റുഡൻ്റ് വിസാ നിയമങ്ങളിൽ അടിമുടി മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയൻ ഡിപ്പാർട്ടമെന്റ് ഓഫ് ഹോം അഫേഴ്സാണ് വിസാ നിയമത്തിൽ മാറ്റം പ്രഖ്യാപിച്ചത്....

world news14 hours ago

ക്രിസ്ത്യാനികൾ സിറിയൻ ജനതയുടെ ചരിത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ്: പുതിയ ഭരണാധികാരി അൽ ജൊലാനി

സിറിയയിലെ പുതിയ ഭരണാധികാരി അൽ-ജൊലാനി ക്രിസ്ത്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തുകയും, ക്രൈസ്തവർക്ക് ശുഭമായ ഒരു ഭാവി വാഗ്ദാനം ചെയ്യുകയും ചെയ്തു. സംഘത്തിൽ വിശുദ്ധ നാടിന്റെ സൂക്ഷിപ്പുകാരനും, വികാരിയുമായ...

National14 hours ago

സഭ കൃപാവര സമൂഹമായി വളരണം: ചർച്ച് ഓഫ് ഗോഡ്, കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി.

മുളക്കുഴ: ദൈവസഭ കൃപാവര സമൂഹമായി വളരണമെന്നും സഭാ വളർച്ചയ്ക്കായി ആത്മീക വരങ്ങളെ ഉപയോഗിക്കണമെന്നും ചർച്ച് ഓഫ് ഗോഡ്, കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി. പ്രയർ...

world news2 days ago

Canadian Pastor Derek Reimer Gets One Year House Arrest and Probation for Protesting ‘Drag Queen Storytime’

A Canadian pastor says his trust in the Lord is keeping him strong after being sentenced to one year of...

Trending

Copyright © 2019 The End Time News