Connect with us
img-4
1
151
151 - copy
logo-full

National

ഹാല്ലേലൂയ്യാ – ലെറ്റ്‌സി ബൈബിള്‍ വാക്യമെഴുത്ത് മത്സരം ജനുവരി 13 ന്

Published

on

ഹാലേലൂയ്യാ പത്രവും ലൈഫ് എന്റിച്ച്‌മെന്റ് ട്രെയിനിംഗ് കൗണ്‍സിലിംഗ് സെന്ററും ചേര്‍ന്ന് മെഗാ വാക്യ മത്സരം നടത്തുന്നു. വേദപുസ്തക വായനയും പഠനവും പ്രോത്സാഹിപ്പിക്കുക എന്നാതാണ് ഈ മത്സരത്തിന്റെ ലക്ഷ്യം. ഒന്നാം സമ്മാനം 25,000 രൂപയും, രണ്ടാം സമ്മാനം 15,000 രൂപയും, മൂന്നാം സമ്മാനം 10,000 രൂപയും, നാലാം സമ്മാനം 5,000 രൂപയും, അഞ്ചാം സമ്മാനം 3,000 രൂപയും നല്‍കുന്നു. ഫൈനല്‍ റൗണ്ടിലേയ്ക്ക് യോഗ്യത നേടുന്ന ആദ്യ അഞ്ചു സ്ഥാനങ്ങള്‍ കഴിഞ്ഞുള്ള 20 പേര്‍ക്ക് 1000 രൂപയും സമ്മാനമായി നല്‍കുന്നു. ജനുവരി 26 ന് തിരുവല്ലയില്‍ വെച്ചാണ് ഫൈനല്‍ മത്സരം.

കേരളത്തിലുള്ള എല്ലാ ജില്ലകളിലുമായി നൂറിലധികം സെന്ററുകളില്‍ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടക്കും. ആദ്യ ഘട്ടത്തില്‍ 30 മിനിറ്റ് സമയത്തിനകം കൂടുതല്‍ വാക്യങ്ങള്‍ തെറ്റു കൂടാതെ റഫറന്‍സ് സഹിതം എഴുതുന്നവരെയാണ് രണ്ടാം റൗണ്ടിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. രണ്ടാം റൗണ്ടില്‍ 45 മിനിറ്റ് സമയമാണ് വാക്യം എഴുതാനായി നല്‍കുന്നത്. ഒരു ജില്ലയില്‍ ഒരു സെന്റര്‍ എന്ന നിലയിലായിരിക്കും നടക്കുന്നത്. ജനുവരി 13 ഞായറാഴ്ച വൈകുന്നേരം 3 മണിക്കാണ് ജില്ലാ തലങ്ങളില്‍ മത്സരം നടക്കുന്നത്.

ഫൈനലില്‍ ആദ്യം എഴുത്തു പരീക്ഷയും തുടര്‍ന്ന് വാക്യം പറയല്‍ മത്സരവും നടത്തിയാണ് വിജയിയെ കണ്ടെത്തുന്നത്. പ്രായവിത്യാസം കൂടാതെ, സഭാവിത്യാസം കൂടാതെ എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. യെശയ്യാവ്, സങ്കീര്‍ത്തനം, മത്തായി, റോമര്‍ എന്നീ പുസ്തകങ്ങളില്‍ നിന്നാണ് വാക്യങ്ങള്‍ പഠിക്കേണ്ടത്. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 9349500155, 9947810001.

National

ബഹറിന്‍ ബഥേല്‍ കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി പ്രസംഗിക്കുന്നു.

Published

on

ബഹറിന്‍: ഐ പി സി ബഥേല്‍ ബഹറിന്‍ സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗവും സംഗീതവിരുന്നും അധാരി പാര്‍ക്കിലുള്ള അല്‍ദുറ ഹാളില്‍ വെച്ച് നവംബര്‍ 4 മുതല്‍ 6 വരെ എല്ലാ ദിവസവും രാത്രി 7 മണി മുതല്‍ 9.30 വരെ നടത്തപ്പെടുന്നു.മുഖ്യ പ്രാസംഗീകന്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി ആണ്. ഡോ.ബ്ലസ്സന്‍ മേമന, ബ്ലമിന്‍ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ച് ക്വയര്‍ ആരാധനയ്ക്ക് നേതൃത്വം വഹിക്കും. പാസ്റ്റര്‍ വിനില്‍. സി. ജോസഫ് മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും.

Continue Reading

National

പുതിയ നിയമം ഇനി ബാഗ്ഡി ഭാഷയിലും

Published

on

രാജസ്ഥാന്‍: 18 ലക്ഷത്തിലധികം വരുന്ന ബാഗ്ഡി ഭാഷക്കാര്‍ക്ക് വേണ്ടി വിക്ലിഫ് പരിഭാഷകരായ ജിജി മാത്യൂ, ബീന ദമ്പതികള്‍ സുദീര്‍ഘ വര്‍ഷങ്ങള്‍ ബാഗ്ഡി ജനതയോടൊപ്പം താമസിച്ച് ഭാഷാ പരിശീലനം നേടി പരിഭാഷ നിര്‍വഹിച്ച ബാഗ്ഡി പുതിയ നിയമത്തിന്റെ സമര്‍പ്പണ ശുശ്രൂഷ ഹനുമാന്‍ഗഡില്‍ വെച്ച് സെപ്റ്റംബര്‍ 28 ന് വിക്ലിഫ് ഇന്ത്യാ ചെയര്‍മാന്‍ തിമൊഥി ഡാനിയേല്‍ നിര്‍വഹിച്ചു.വിക്ലിഫ് ഇന്ത്യാ സി ഇ ഒ ജോണ്‍ മത്തായി കാതേട്ട്, മാത്യൂ എബനേസര്‍, സുനില്‍ ബി മാത്യൂ തുടങ്ങിയവര്‍ സംബന്ധിച്ചു. ജിജി മാത്യൂവും കുടുംബവും, അവരോടൊപ്പം ശുശ്രൂഷയില്‍ സഹകരിച്ച മാതൃഭാഷാ പരിഭാഷകരും ബാഗ്ഡിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സഭാശുശ്രൂഷകരും, വിശ്വാസികളും ഈ ചടങ്ങില്‍ സംബന്ധിച്ചു. ഹൃദയ ഭാഷയില്‍ ആദ്യമായി പ്രിന്റു ചെയ്തു ലഭിച്ച പുതിയ നിയമം ബാഗ്ഡി വിശ്വാസികള്‍ ആവേശപൂര്‍വ്വം ഏറ്റുവാങ്ങി. വിക്ലിഫ് ഇന്ത്യായുടെ നേതൃത്വത്തില്‍ തര്‍ജ്ജമ പൂര്‍ത്തിയാക്കിയ മറ്റ് 7 ഭാഷകളിലും പുതിയ നിയമം ഉടന്‍ പുറത്തിറങ്ങും.

Continue Reading

Subscribe

Enter your email address

Featured

Business8 hours ago

ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളും നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: ചൈനയുമായി നിരന്തരം നിലനിൽക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെ സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ചൈനീസ് ആപ്പുകൾ നിരോധിക്കുകയുണ്ടായി. ഇപ്പോഴിതാ ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളും നിരോധിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ വിവോ,...

Mobile8 hours ago

പേര് മാറ്റാനൊരുങ്ങി ഫേസ്‌ബുക്ക്; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ

സാമൂഹ്യ മാധ്യമ ഭീമന്മാരായ ഫേസ്‌ബുക്ക് വന്‍ മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ പേര് ഉള്‍പ്പെടെ മാറുമെന്നാണ് സൂചന. ഫേസ്‌ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക് സുക്കര്‍ബര്‍ഗ് ഒക്ടോബര്‍ 28ന് പുതിയ...

Media9 hours ago

ലോഗോസ് ക്വിസിന്റെ പേരിൽ വ്യാജ ആപ്പ് മുന്നറിയിപ്പുമായി കാത്തലിക്ക് ബൈബിൾ സൊസൈറ്റി.

കൊച്ചി :കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന ‘ലോഗോസ് 2021′ പരീക്ഷയുടെ പേരിൽ വ്യാജ ആപ്പ് പ്രചരിക്കുന്നു. വ്യാജമായ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് പണം തട്ടാനും ശ്രമം...

us news10 hours ago

Haiti gang demands $17 million ransom for kidnapped missionaries

Haitian gang that kidnapped a group of American and Canadian missionaries is asking for $17 million – or $1 million...

Media10 hours ago

ദുബായ് റിവൈവൽ പി വൈ പി എ കൺവൻഷൻ ഇന്ന് മുതൽ

ദുബൈയ് റിവൈവൽ പി വൈ പി എ കൺവൻഷൻ ഒക്ടോബർ 21, 22 തീയതികളിൽ വൈകിട്ട് 7 മുതൽ 9 വരെ (യു എ ഇ സമയം)...

us news10 hours ago

ചർച്ച് ‌ ഓഫ് ഗോഡ് ഓസ്ട്രേലിയ, ഇന്ത്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസ് ഒക്ടോബർ 25,26 തിയതികളിൽ

ബ്രിസ്ബൻ: ചർച്ച് ‌ ഓഫ് ഗോഡ് ഓസ്ട്രേലിയ, ഇന്ത്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസ് ഒക്ടോബർ 25,26 തിയതികളിൽ നടക്കും. തിങ്കളാഴ്ച വൈകിട്ട് 7 നു ഓസ്ട്രേലിയൻ ഓവർസിയർ...

Trending