world news
ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന്

world news
നിരന്തരം സുവിശേഷം വായിക്കാറുണ്ടോ? വിശ്വാസത്തിന്റെ ആനന്ദമുണ്ടോ?; ചോദ്യങ്ങളുമായി ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: നിരന്തരം സുവിശേഷം വായിക്കാറുണ്ടോ? സുവിശേഷത്തോട് ആസക്തിയുണ്ടോ? അത് കൊണ്ടുപോകാറുണ്ടോ? അതോ എന്നിൽ സാക്ഷ്യത്തിന്റെ അഗ്നി ജ്വലിപ്പിക്കുന്നുണ്ടോ? തുടങ്ങീ വിവിധ ചോദ്യങ്ങളുമായി ആത്മശോധന നടത്താന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയ്ക്കു മുന്‍പു പതിവുപോലെ നടത്തിയ വിചിന്തനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യേശു സമാഗതനായത്, ദൈവ സ്നേഹത്തിൻറെ സദ്വാർത്ത, കൊണ്ടുവരാനാണ്. അതിനാൽ, സുവിശേഷം ഒരു തീ പോലെയാണെന്ന് അവിടന്ന് നമ്മോട് പറയുകയാണ്, കാരണം അത് ചരിത്രത്തിലേക്ക് വിസ്ഫോടനം ചെയ്യുമ്പോൾ, ജീവിതത്തിൻറെ പഴയ അവസ്ഥകളെ അഗ്നിയിൽ ദഹിപ്പിക്കുകയാണെന്ന് പാപ്പ പറഞ്ഞു.
യഥാർത്ഥ വിശ്വാസം ഒരു തീയാണ്, രാത്രിയിൽ പോലും ഉണർന്നിരിക്കാനും പ്രവർത്തനനിരതരായിരിക്കാനും നമ്മെ പ്രാപ്തരാക്കുന്നതിന് കത്തിനില്‍ക്കുന്ന അഗ്നി! ആകയാൽ നമുക്ക് ആത്മശോധനചെയ്യാം: എനിക്ക് സുവിശേഷത്തോട് ആസക്തിയുണ്ടോ? ഞാൻ നിരന്തരം സുവിശേഷം വായിക്കാറുണ്ടോ? ഞാൻ അത് എന്നോടൊപ്പം കൊണ്ടുപോകാറുണ്ടോ? ഞാൻ ഏറ്റുപറയുകയും ആഘോഷിക്കുകയും ചെയ്യുന്ന വിശ്വാസം എന്നെ ആനന്ദകരമായ ഒരു ശാന്തതയിലാഴ്ത്തുകയാണോ അതോ എന്നിൽ സാക്ഷ്യത്തിന്റെ അഗ്നി ജ്വലിപ്പിക്കുകയാണോ ചെയ്യുന്നത്?
ഒരു സഭ എന്ന നിലയിലും നമുക്ക് സ്വയം ചോദിക്കാം: നമ്മുടെ സമൂഹങ്ങളിൽ, ആത്മാവിൻറെ തീ കത്തുന്നുണ്ടോ, പ്രാർത്ഥനയ്ക്കും ദാനധർമ്മത്തിനുമുള്ള അഭിനിവേശം, വിശ്വാസത്തിന്റെ ആനന്ദമുണ്ടോ?, അല്ലെങ്കിൽ തളർച്ചയിലേക്കും പതിവു രീതികളിലേക്കും പരാതികൾ പറഞ്ഞും അനുദിന ജല്പനങ്ങളോടു കൂടിയും വലിച്ചിഴയ്ക്കുകയാണോ? ഇക്കാര്യത്തില്‍ നമ്മുക്ക് ആത്മശോധന ചെയ്യാം. പിതാവിന്റെ ആർദ്രത കണ്ടെത്താനും ഹൃദയത്തെ വിശാലമാക്കുന്ന യേശുവിന്റെ ആന്ദം അനുഭവിക്കാനും എല്ലാവർക്കും കഴിയട്ടെ. അതിനായി ദൈവമാതാവിന്റെ മാധ്യസ്ഥം തേടാമെന്ന വാക്കുകളോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്.
കടപ്പാട് :പ്രവാചക ശബ്ദം
world news
ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തു വിശ്വാസം സ്വീകരിച്ച ഇറാനിയൻ പൗരന് അഭയം നിഷേധിച്ച് ജർമ്മനി

മ്യൂണിക്ക്: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാനിയൻ സ്വദേശി തന്നെ രാജ്യത്ത് നിന്ന് പുറത്താക്കാൻ സർക്കാർ എടുത്ത തീരുമാനത്തിനെതിരെ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ നൽകിയ അപ്പീൽ തള്ളി. സുരക്ഷാഭീഷണിയെ തുടർന്ന് ഹസ്സൻ എന്ന പേരിൽ രേഖകളിൽ പേര് നൽകിയിരിക്കുന്ന 44 വയസ്സുള്ള ക്രൈസ്തവ വിശ്വാസിയുടെ കേസാണ് മനുഷ്യാവകാശ കോടതി പരിഗണിക്കാൻ വിസമ്മതിച്ചത്. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഹസ്സന്റെ വീട്ടിൽ ഇറാനിയൻ സുരക്ഷാസേന തിരച്ചിൽ നടത്തി കംപ്യൂട്ടറും, ബൈബിളും അടക്കം പിടിച്ചെടുത്തിരുന്നു. ഇതിനെ തുടർന്നാണ് അവരുടെ കുടുംബം തുർക്കി വഴി ജർമ്മനിയിലേക്ക് പലായനം ചെയ്യുകയായിരിന്നു. ഇപ്പോൾ ജർമ്മനിയിലുള്ള ഹസ്സൻ 2018 ലാണ് തങ്ങൾക്ക് ജർമ്മനിയിൽ തങ്ങാനുളള അനുമതി ഔദ്യോഗികമായി ആവശ്യപ്പെടുന്നത്.
ഹസ്സന്റെ ഭാര്യ സഹോദരനും ക്രൈസ്തവിശ്വാസം സ്വീകരിച്ച ആളാണ്. പിന്നീട് അദ്ദേഹത്തിന് വിശ്വാസ പരിവര്‍ത്തനത്തിന്റെ പേരിൽ ജീവൻ തന്നെ നഷ്ടമായി. അയാളുടെ ഭാര്യയ്ക്കും കടുത്ത പീഡനങ്ങൾ നേരിടേണ്ടിവന്നു. ഈ സംഭവമാണ് ഹസ്സനും ക്രൈസ്തവിശ്വാസം സ്വീകരിക്കാൻ പ്രചോദനമായി മാറിയത്. ക്രൈസ്തവിശ്വാസം സ്വീകരിച്ചതിനുശേഷം ഭാര്യ സഹോദരൻ മറ്റൊരു വ്യക്തിയായി മാറിയെന്നും, ആ അനുഭവം തങ്ങൾക്കും ലഭിക്കുമോ എന്നറിയാൻ വേണ്ടിയാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതെന്നും ജർമ്മനിയിലെ അധികൃതർക്ക് നൽകിയ രേഖയിൽ ഹസ്സൻ വ്യക്തമാക്കിയിരുന്നു. സർക്കാർ അധികൃതർ അഭയം നിഷേധിച്ചതിനു ശേഷം, ഗ്രീഫ്സ് വാൾഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി കേസ് തള്ളിക്കൊണ്ട് നടത്തിയ വിധി പ്രസ്താവന വിചിത്രമായിരുന്നു.
ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഭാര്യ സഹോദരന്റെയും, അയാളുടെ ഭാര്യയുടെയും അനുഭവം കണ്ടിട്ട് ഒരു മുസ്ലിമും ക്രൈസ്തവ വിശ്വാസം സ്വീകരിക്കാൻ ഒട്ടും തന്നെ സാധ്യതയില്ലെന്നാണ് കോടതി പറഞ്ഞത്. ഇതിനുശേഷമാണ് കേസ് യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ എത്തുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ തന്റെ മതത്തെ സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉണ്ടായിരുന്നെന്നും, അത് ചോദിക്കാൻ തനിക്ക് അനുവാദം ഇല്ലായിരുന്നുവെന്നും, ചോദ്യം ചോദിച്ച വേളകളിൽ സ്കൂളിൽ നിന്നും മർദ്ദനം വരെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും ക്രൈസ്തവർക്ക് വേണ്ടി നിയമ പോരാട്ടം നടത്തുന്ന സംഘടന ആയ അലയൻസ് ഡിഫൻഡിങ് ഫ്രീഡം എന്ന സംഘടന വഴി തയ്യാറാക്കിയ പ്രസ്താവനയിൽ ഹസ്സൻ പറഞ്ഞു.
ഒരിക്കൽ ഒരു നല്ല വാർത്ത ഉണ്ടെന്ന് ഭാര്യ സഹോദരൻ തന്നോടും, ഭാര്യയോടും പറഞ്ഞു. ”ഒരു നിധിയുണ്ട്, ജീവിക്കുന്ന ഒരു ദൈവമുണ്ട്. യേശുക്രിസ്തു, നമ്മൾ ആ ദൈവത്തിന്റെ മക്കളാണ് അടിമകൾ അല്ല”. രക്ഷ സൗജന്യമായി തന്നെ ലഭിക്കുമെന്നും ഭാര്യ സഹോദരൻ പറഞ്ഞു. ജർമ്മനിയിൽ ഇപ്പോൾ താൽക്കാലികമായി താമസിക്കുന്ന സ്ഥലത്ത് പ്രാർത്ഥന കൂട്ടായ്മകൾ സംഘടിപ്പിക്കാറുണ്ടെന്നും, മറ്റുള്ളവരെ ക്രിസ്തുവിനു വേണ്ടി തനിക്ക് നേടണമെന്നും ഹസ്സൻ കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യത്തിൽ ക്രിസ്തുവിനെ കണ്ടെത്തുക എന്നതും, ഒരു നല്ല ജീവിതം നയിക്കുക എന്നതുമാണ് തന്റെ കുട്ടികൾക്ക് വേണ്ടിയുള്ള ഏറ്റവും വലിയ ലക്ഷ്യമെന്നും ഹസ്സൻ വിശദീകരിച്ചു.
പൗരന്മാരുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇറാൻ പരാജയമായി മാറുകയാണെന്ന് അലയൻസ് ഡിഫൻഡിങ് ഫ്രീഡത്തിന്റെ ഗ്ലോബൽ റിലീജിയസ് ഫ്രീഡം അധ്യക്ഷ പദവി വഹിക്കുന്ന കെൽസി സോർസി ഓഗസ്റ്റ് പതിനൊന്നാം തീയതി ഹസ്സൻ കേസിന്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇഷ്ടപ്പെട്ട മതം തിരഞ്ഞെടുക്കാനും, അത് പ്രകാരം ജീവിക്കാനും അവകാശം നൽകുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ തലത്തിലേക്ക് ഇറാന്റെ നിയമങ്ങളെയും കൊണ്ടുവരാൻ ഭരണഘടന ഭേദഗതി ആവശ്യമാണെന്നും കെൽസി സോർസി ചൂണ്ടിക്കാട്ടി.
അങ്ങനെ സംഭവിക്കുന്നത് വരെ മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാൻ ജർമ്മനി പോലെയുള്ള രാജ്യങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ട്. ഈ ഉത്തരവാദിത്തം മാനിക്കാതിരുന്നാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഹസ്സനെ തിരികെ ഇറാനിലേക്ക് അയച്ചാൽ ഒന്നെങ്കിൽ അദ്ദേഹത്തിന് തടവ് ശിക്ഷ ലഭിക്കുമെന്നും അതല്ലെങ്കിൽ വധശിക്ഷ വരെ നൽകാൻ സാധ്യതയുണ്ടെന്നുമാണ് നിരീക്ഷകർ കരുതുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം
world news
റീ-എന്‍ട്രി വിസയില്‍ പോയി തിരിച്ച് വരാത്തവര്‍ക്ക് സൗദിയിൽ 3 വർഷം പ്രവേശന വിലക്ക്

റിയാദ്: സൗദി അറേബ്യയിൽ നിന്ന് റീ-എൻട്രി വിസയിൽ പുറത്തുപോയ ശേഷം നിശ്ചിത കാലയളവിനുള്ളിൽ തിരിച്ചുവരാത്തവര്‍ക്ക് ഹിജ്റ കലണ്ടർ പ്രകാരം മൂന്ന് വർഷത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) അറിയിച്ചു. റീ-എൻട്രി വിസയുടെ കാലാവധി അവസാനിച്ച തീയതി മുതൽ മൂന്ന് വർഷത്തേക്കാണ് പ്രവേശന വിലക്ക്. മൂന്നുവര്‍ഷം കഴിയാതെ പുതിയ തൊഴില്‍ വിസയില്‍ വീണ്ടും സൗദിയിലേക്ക് വരാനാവില്ല. എന്നിരുന്നാലും, പഴയ തൊഴിലുടമയ്ക്കൊപ്പം ജോലി ചെയ്യുന്നതിനായി പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിന് മൂന്ന് വർഷത്തെ വിലക്ക് ബാധകമല്ല. തൊഴിലാളിയെ സ്വീകരിക്കാൻ, സ്പോൺസർ എയര്‍പോര്‍ട്ടിലെ ജവാസത്തിലെത്തണമെന്ന് മാത്രം.
Sources:Metro Journal
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.
-
us news12 months ago
Massive explosion outside Kabul airport after security warnings