Connect with us

breaking news

എഫ് എം പി ബി സ്ഥാപകരിലൊരാളായ സാം കമലേഷിന്റെ മകന്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.

Published

on

ഫ്രണ്ട്‌സ് മിഷനറി പ്രയര്‍ ബാന്‍ഡ് സ്ഥാപകരിലൊരാളായ സാം കമലേഷിന്റെ മകനും ഫസ്റ്റ് മൈക്രോ ഫിനാന്‍സ് ബാങ്ക് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറുമായിരുന്ന മനോ കമലേഷ് കാബൂളിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. 23 കുട്ടികള്‍ ഉള്‍പ്പെടെ 90 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബോംബ് സ്‌ഫോടനത്തിനു പിന്നില്‍ താലിബാന്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതലാണ് മനോ എഫ്എംപിബിയില്‍ അംഗമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

breaking news

താലിബാന്‍ പരസ്യമായി ശിക്ഷിക്കാന്‍ തുടങ്ങി; മോഷണക്കുറ്റം ആരോപിച്ച് പൊതുസ്ഥലത്ത് നാല് പേരുടെ കൈ വെട്ടി ശിക്ഷ നടപ്പാക്കി

Published

on

മോഷണക്കുറ്റം ആരോപിച്ച് പൊതുസ്ഥലത്ത് നാല് പേരുടെ കൈ വെട്ടി താലിബാന്‍. ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലാണ് നാല് പേരുടെ കൈ വെട്ടിയത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം അഹമ്മദ് ഷാഹി സ്റ്റേഡിയത്തിലാണ് ഉത്തരവ് നടപ്പാക്കിയത്.

സംഭവം നടക്കുമ്പോള്‍ താലിബാന്‍ ഉദ്യോഗസ്ഥരും മതപുരോഹിതന്മാരും മുതിര്‍ന്നവരും നാട്ടുകാരും സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. മോഷണക്കുറ്റവും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധവും ആരോപിച്ച് ചൊവ്വാഴ്ച 9 പേരെ പൊതു സ്ഥലത്ത് ചാട്ട കൊണ്ട് അടിച്ചു.കുറ്റവാളികളെ 3539 തവണയാണ് ചാട്ടയടിച്ചത്.

ആളുകളെ ചാട്ടയടിക്കുന്നതും അംഗഛേദം ചെയ്യുന്നതും കൃത്യമായ വിചാരണയില്ലാതെയാണെന്ന് ആരോപണമുണ്ട്. അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകന്‍ താജുഡെന്‍ സൊറൂഷ് സ്റ്റേഡിയത്തിന് പുറത്തുള്ള ഒരു ദൃശ്യത്തിന്റെ ചിത്രം ട്വിറ്ററില്‍ പങ്കിട്ടു, ‘ചരിത്രം ആവര്‍ത്തിക്കുന്നു. 1990 കളിലെ പോലെ താലിബാന്‍ പരസ്യമായി ശിക്ഷിക്കാന്‍ തുടങ്ങി’ എന്നാണ് ദൃശ്യങ്ങള്‍ പങ്കുവെച്ച് അദ്ദേഹം ട്വീറ്റ് ചെയ്ത്.

2022 ഡിസംബര്‍ ഏഴിന് ഫറ നഗരത്തില്‍ വെച്ച് കൊലപാതക കുറ്റം ചുമത്തപ്പെട്ട ഒരാളെ താലിബാന്‍ പൊതുസ്ഥലത്ത് വെച്ച് വധിച്ചിരുന്നു. താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ പൊതു വധശിക്ഷയായിരുന്നു ഇത്. നൂറുകണക്കിന് ആളുകളും നിരവധി ഉന്നത താലിബാന്‍ ഉദ്യോഗസ്ഥരും നോക്കിനില്‍ക്കെ കൊല്ലപ്പെട്ടയാളുടെ പിതാവ് ഒരു റൈഫിള്‍ ഉപയോഗിച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
Sources:Metro Journal

http://theendtimeradio.com

Continue Reading

breaking news

നേപ്പാള്‍ വിമാനദുരന്തത്തില്‍ മരിച്ചവരില്‍ പത്തനംതിട്ടയിൽ നിന്ന് മടങ്ങിയ 3 മിഷണറിമാരും

Published

on

പത്തനംതിട്ട:നേപ്പാള്‍ വിമാനപകടത്തില്‍ മരിച്ചവരില്‍ പത്തനംതിട്ട ആനിക്കാട് നിന്നുപോയ മൂന്ന് നേപ്പാള്‍ മിഷനറി പ്രവര്‍ത്തകരും. 45 വർഷത്തോളം നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്തകനായിരുന്ന ആനിക്കാട് സ്വദേശി മാത്യൂ ഫിലിപ്പിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അഞ്ചംഗ സംഘം കേരളത്തില്‍ എത്തിയത്.വെള്ളിയാഴ്ചയായിരുന്നു സംസ്‌കാരചടങ്ങ്.ഇതില്‍ പങ്കെടുത്തശേഷം സ്വദേശത്തേക്ക് മടങ്ങവേയാണ് അപകടത്തില്‍പെട്ടത്.

റാബില്‍ ഹമല്‍,അനില്‍ ഷാഹി,രാജു ടക്കൂരി എന്നിവരാണ് ദുരന്തത്തിന് ഇരയായത്. ഇതില്‍ ദീപക്ക് തമാഹ്, സരൺ എന്നിവർ അപകടത്തിന് തൊട്ടുമുമ്പ് കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങിയത് മൂലം രക്ഷപ്പെട്ടു.നേപ്പാള്‍ വിമാനപകടത്തില്‍ മരിച്ചവരുടെ എണ്ണം 68 ആയി.5 ഇന്ത്യാക്കാരടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരില്‍ 2 പിഞ്ചുകുട്ടികളും ഉള്‍പ്പെടുന്നു.പൊഖാറ വിമാനത്താവളത്തിന് സമീപം 72 സീറ്റുള്ള യതി എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നു വീണത്.

മൂന്നു കിലോമീറ്റർ മാത്രമാണ് ഇരുവിമാനത്താവളങ്ങൾക്കും ഇടയിലുള്ള ദൂരം. 35 പേരുടെ മൃതദേഹം കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്. വിമാനം പൂർണമായി കത്തിനശിച്ചു. അതുകൊണ്ടുതന്നെ ആരെങ്കിലും രക്ഷപ്പെടാനുള്ള സാധ്യതയും കുറവാണ്.

യതി എയർലൈൻസിന്‍റെ ചെറു വിമാനമാണ് അപകടത്തിൽപ്പെട്ടത്. നേപ്പാളിലെ രണ്ടാമത്തെ വലിയ ആഭ്യന്തര വിമാന കമ്പനിയാണ് യതി. കാഠ്മണ്ഡുവിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് പൊഖാറ വിമാനത്താവളം. ലാൻഡിങ്ങിന് തയാറെടുക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. വിമാനത്താവളത്തിനു സമീപം വലിയ ഗർത്തത്തിലേക്ക് വിമാനം തകർന്നു വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് പൊഖാറ ഇന്റർനാഷനൽ എയർപോർട്ട് താൽക്കാലികമായി അടച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ചൈനീസ് സാഹയത്തോടെ നിർമിച്ച പുതിയ പൊഖാറ വിമാനത്താവളം 15 ദിവസം മുമ്പാണ് തുറന്നത്. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാൽ പ്രചണ്ഡയാണ് ഉദ്ഘാടനം ചെയ്തത്. നേപ്പാളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പൊഖാറ. യാത്രക്കാരെല്ലാം നേപ്പാൾ സ്വദേശികളാണെന്നാണ് പുറത്തുവരുന്ന വിവരം.

പൊഖാറയിലെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകർന്നുവീണതെന്ന് യതി എയർലൈൻസ് വക്താവ് സുദർശൻ ബർത്വാല പറഞ്ഞു. അപകടസമയം കാലാവസ്ഥ ലാൻഡിങ്ങിന് അനുകൂലമായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

നേപ്പാൾ താഴ്‌വരയിൽ കാലാവസ്ഥ വളരെ വേഗത്തിൽ മാറുമെന്നും അതിനാൽ പൊഖാറ വിമാനത്താവളത്തിലെ ലാൻഡിങ് ഏറെ വെല്ലുവിളിയാണെന്നും വ്യോമയാന വിദഗ്ധൻ സുർജീത് പനേസർ പറഞ്ഞു. പൊഖാറയിൽ വിമാനമിറങ്ങുമ്പോൾ പൈലറ്റുമാർ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം വിശദമായ അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂമെന്നും അദ്ദേഹം പറഞ്ഞു.

http://theendtimeradio.com

 

Continue Reading

breaking news

ചെന്നായ ആകണം; 18 ലക്ഷം രൂപ മുടക്കി ജാപ്പനീസ് യുവാവ്

Published

on

പലര്‍ക്കും പലതരത്തിലെ ആഗ്രഹങ്ങള്‍ കാണും. ചിലര്‍ക്ക് പറക്കാനായിരിക്കും മറ്റ് ചിലര്‍ക്ക് മറ്റൊരാളായി മാറാനൊ അപ്രത്യക്ഷനാകാനൊ ആയിരിക്കും മോഹം.

അപൂര്‍വം ആളുകള്‍ അവരുടെ ഇത്തരം ആശകളെ പൂര്‍ത്തീകരിക്കാന്‍ ഇറങ്ങിത്തിരിക്കാറുണ്ട്.
ജപ്പാനില്‍ നിന്നുള്ള ഒരു യുവാവ് ഇത്തരത്തില്‍ വേഷം മാറി തന്‍റെ ആഗ്രഹം സഫലീകരിച്ച് സോഷ്യല്‍ മീഡിയയില്‍ വെെറലായിരിക്കുകയാണിപ്പോള്‍.

ചെന്നായ ആയി മാറാനായിരുന്നു ഇദ്ദേഹം ആഗ്രഹിച്ചത്. അതിനായി 3,000,000 യെന്‍(18.5 ലക്ഷം രൂപ) ആണ് ഈ യുവാവ് ചെലവഴിച്ചത്. സെപ്പെറ്റ് എന്ന കമ്പനിയാണ് ഇതിനായുള്ള വസ്ത്രം തയാറാക്കിയത്. ഏകദേശം 50 ദിവസമെടുത്താണ് അവര്‍ ഈ വസ്ത്രം തയ്യാറാക്കിയത്.

കുട്ടിക്കാലം മുതല്‍ തനിക്ക് മൃഗങ്ങളോട് വല്ലാത്ത സ്‌നേഹമായിരുന്നെന്ന് യുവാവ് പറയുന്നു. വസ്ത്രം ധരിച്ചപ്പോള്‍ തന്‍റെ സ്വപ്നം സാക്ഷാത്കരിച്ചെന്നും അദ്ദേഹം പറഞ്ഞു.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Hot News

Hot News3 months ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News3 months ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News3 months ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News3 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News4 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News5 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News5 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News5 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Hot News6 months ago

വീട്ടിലിരുന്ന് മിഠായി രുചിച്ചാല്‍ മതി, ശമ്പളം 61,33,863 രൂപ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കൽ. വർഷത്തിൽ 61,33,863 രൂപ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. കേൾക്കുമ്പോൾ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. കനേഡിയൻ കമ്പനിയാണ്...

Hot News6 months ago

ഉന്നത സ്ഥാനങ്ങളിലെ ഇസ്ലാമികവത്ക്കരണം: നൈജീരിയയിലെ മതരാഷ്ട്രീയത്തിനെതിരെ സംഘടിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

അബൂജ: നൈജീരിയയില്‍ അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ് പാര്‍ട്ടി (എ.പി.സി)യുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് പാര്‍ട്ടിയിലെ...

Trending