National
ഒന്ന് മുതല്‍ പ്ലസ് ടു വരെ ഒറ്റ ഡയറക്ടറേറ്റിന് കീഴിൽ ആക്കണമെന്ന് ശുപാർശ

സംസ്ഥാന സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം വരുത്തണമെന്ന് ശുപാർശ ചെയ്ത് വിദഗ്ദ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. എൽ.പി, യു.പി ഹൈസ്‌കൂൾ, ഹയർ സെകൻഡറി വിഭാഗങ്ങളിലെ ഘടനയക്ക് മാറ്റം വരുത്താനാണ് ശുപാർശ. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഒറ്റ ഡയറക്ടറേറ്റിന് കീഴിൽ ആക്കണമെന്നും ഒന്ന് മുതൽ ഏഴാം ക്ലാസ് വരെ ഒരു സ്ട്രീം ആയും എട്ട് മുതൽ 12ാം ക്ലാസ് വരെ രണ്ടാം സ്ട്രീമായും പരിഗണിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ ശുപാർശയിൽ പറയുന്നു.
നിലവിൽ ഒന്ന് മുതല്‍ പ്ലസ് ടു വരെയുളള വിദ്യാഭ്യാസത്തിന്റെ ചുമതല ഇതുവരെ ഡിപിഐ, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്, ടെക്‌നിക്കല്‍ ഡയറക്ടറേറ്റ് എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ശുപാർശയിലെ നിർദേശമനുസരിച്ച് ഇവയെല്ലാം ഒരൊറ്റ ഡയറക്ടറുടെ കീഴിൽ വരികയും ജില്ലാ തലത്തില്‍ വിദ്യാഭ്യാസ മേഖലയിൽ ജോയിന്റ് ഡയറക്ടര്‍മാര്‍ മാത്രം ഉണ്ടാകുകയും ചെയ്യും. അതേസമയം സ്‌കൂൾ അദ്ധ്യാപനത്തിനായുള്ള യോഗ്യതയിൽ ക്രമീകരണങ്ങൾ വരുത്തണമെന്നും ശുപാർശയുണ്ട്. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെ പഠിപ്പിക്കാനുള്ള അദ്ധ്യാപകയോഗ്യത ബിരുദവും ബി.എഡും ആക്കണമെന്നും എട്ട് മുതൽ പന്ത്രണ്ട് വരെ പി.ജിയും ബി.എഡുമാക്കണമെന്നും നിർദേശമുണ്ട്.
National
ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് സംസ്ഥാന സമ്മേളനം ഡിസംബർ 9ന്

ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ ലേഡീസ് മിനിസ്ട്രി ഡിപ്പാർട്ട്മെന്റിന്റെ സംസ്ഥാന സമ്മേളനം ഡിസംബർ 9 ാം തീയതി ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭ പുളിക്കൽകവലയിൽ വെച്ച് നടത്തപെടുന്നു. ലേഡീസ് മിനിസ്ട്രി ഡിപ്പാർട്ട്മെന്റിന്റെ പ്രസിഡന്റ് സിസ്റ്റർ ലീലാമ്മ മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്യുകയും, സിസ്റ്റർ ഷീല ദാസ് വചന ശുശ്രൂഷ നിർവഹിക്കുകയും ദൈവസഭ ജനറൽ സെക്രട്ടറി പാസ്റ്റർ എം.ജെ. മത്തായി അധ്യക്ഷത വഹിക്കുകയും ചെയ്യും.
പ്രസ്തുത മീറ്റിംഗിൽ കർത്തൃദാസിന്മാർ, ലേഡീസ് മിനിസ്ട്രയുടെ സെന്റർ ഓർഗാനിസർമാർ, പ്രാദേശിക സഭകളിലെ ലേഡീസ് മിനിസ്ട്രയുടെ ഭാരവാഹികൾ, സഹോദരിമാർ എന്നിവർ പങ്കെടുക്കുന്നു. ഗാനശുശ്രുഷ ന്യൂ ലൈഫ് മേലഡീസ് നിർവഹിക്കും
Sources:christiansworldnews
National
തട്ടിപ്പിന് ഉപയോഗിച്ച 3200 ഫോണുകളും ടാബുകളും നിർവീര്യമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് 3200 മൊബൈല്‍ ഫോണുകളും ടാബുകളും നിര്‍ജീവമാക്കി. നാല് മാസത്തിനിടെ കേരളത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതും അതിനു ശ്രമിച്ചതുമായ മൊബൈല്‍ ഫോണുകളും ടാബുകളുമാണ് കേരള പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്‍ഡ്യ (ട്രായ്) നിര്‍ജീവമാക്കിയത്.
ഈ മൊബൈല്‍ ഫോണുകളില്‍ ഉപയോഗിച്ച 1800 സിം കാര്‍ഡുകളും ബ്ലോക്ക് ചെയ്തു. മൊബൈല്‍ ഫോണുകള്‍ ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സൈബര്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടേതാണ്. മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പരുകള്‍ ഉള്‍പെടുത്തിയാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ഇതില്‍ ആയിരത്തോളം ഫോണുകള്‍ ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട കമ്പനികളുടേതാണെന്നാണ് കണ്ടെത്തല്‍. കേരളത്തില്‍ ലോണ്‍ ആപ്പ് വഴി വായ്പയെടുത്തവരെ ഭീഷണിപ്പെടുത്താനുപയോഗിച്ചവയാണ് കൂടുതലും.
കേരളത്തില്‍ നിന്ന് പണം തട്ടിയെടുത്ത രണ്ടായിരത്തോളം ഇതര സംസ്ഥാന ബാങ്ക് അക്കൗണ്ടുകളും റദ്ദാക്കി. 173 ലോണ്‍ ആപ്പുകളും നിരോധിച്ചിട്ടുണ്ട്. ലോണ്‍ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടര്‍ന്ന് ഈ വര്‍ഷം 1427 പരാതിക്കാരാണ് പൊലീസിന്‍റെ സഹായം തേടിയെത്തിയത്. സൈബര്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ നമ്പര്‍) എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്.
2022ല്‍ 1340 പരാതികളും 2021ല്‍ 1400 പരാതികളുമാണ് ലഭിച്ചിട്ടുള്ളത്. പരാതികളില്‍ പറഞ്ഞ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. ദേശീയതലത്തില്‍ രൂപീകരിച്ച പോര്‍ട്ടല്‍ വഴിയാണ് ആപ്പ് സ്റ്റോര്‍, പ്ലേ സ്റ്റോര്‍, വെബ് സൈറ്റുകള്‍ എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കുന്നത്.
സംസ്ഥാനതലത്തില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ചു നടപടിക്കായി പോര്‍ട്ടലിലേക്ക് കൈമാറും. അത്തരത്തിലാണിപ്പോൾ ട്രായ് നടപടിയെടുത്തത്. നിരവധി ആളുകള്‍ ലോണ്‍ ആപ്പ് തട്ടിപ്പിനു ഇരയാവുന്നെങ്കിലും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണു പരാതിക്കാരുടെ എണ്ണവും വര്‍ധിച്ചത്. കൂടാതെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസുകൾക്ക് ഉപയോഗിച്ച ഫോണുകളും ടാബുകളും പൊലീസ് നിരീക്ഷിച്ച് ട്രായിക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു.
Sources:Metro Journal
National
“ദി ഗോസ്പൽ കാരവാൻ” അപ്പോളൊജിറ്റിക്സ് സമ്മേളനം തിരുവല്ലയിൽ

ക്രിസ്തീയ ദർശനങ്ങളുടെ കാലിക പ്രസക്തി വെളിപ്പെടുത്തുന്ന “ദി ഗോസ്പൽ കാരവൻ”(The Gospel Caravan) പ്രോഗ്രാം 2023 ഡിസംബർ 15, 16, 17 തിരുവല്ലയിൽ നടക്കുന്നു. 2023 ഡിസംബർ 15, 16, 17 വെള്ളി മുതൽ ഞായർ വരെ – ദിവസവും വൈകുന്നേരം 05:30 മുതൽ 08:30 വരെ മഞ്ഞാടി നവജീവോദയം KVCM ഹാളിൽ വെച്ചു “ദി കാർപെന്റെർസ് ഡെസ്ക്” എന്ന അപ്പോളോജെറ്റിക്സ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്ത പെടുന്ന മീറ്റിംഗിൽ ബ്ര. ആശിഷ് ജോൺ ( “മതത്തിനൊരു മറുമരുന്ന്”), പാ. അനിൽ കൊടിത്തോട്ടം (“മതം – മാനവികത – ക്രിസ്തു ദർശനം”), റവ. ഫാ. ജോൺസൺ തേക്കിടയിൽ (“ഭാരതസഭയുടെ ദൗത്യം”), പാ. രാജു പി. ജോൺ (“ആത്യന്തിക സമാധാനം എവിടെ?”), ബ്ര. ചെറി ജോർജ് ചെറിയാൻ – (“സ്ഥിരമാക്കപ്പെട്ട സിംഹാസനത്തിലെ രാജാവ്”), ബ്ര. ആഷേർ ജോൺ (“ദാസനായ രാജാവും തന്റെ അധോമുഖമായ സാമ്രാജ്യവും”) എന്നിവർ സംസാരിക്കുന്നു.
ബ്ര. ജോർജ് കോശി മൈലപ്ര പ്രോഗ്രാമിന് മോഡറേറ്റർ ആയി പ്രവർത്തിക്കുന്ന കോൺഫറൻസിൽ ബ്ര. ഇമ്മാനുവേൽ ഹെൻറിയും സംഘവും സംഗീത ശുശ്രുഷ നിർവഹിക്കുന്നു പ്രോഗ്രാമിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർ www.thecarpentersdesk.org എന്ന വെബ് പേജിലുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്തു സീറ്റ് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക – മൊബൈൽ നമ്പർ:+9194460 27146.
E-mail: [email protected]
Sources:christiansworldnews
-
us news5 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news3 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news6 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news6 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National3 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news7 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news6 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news2 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം