National
Massive fire breaks out in Karnataka’s Bandipur National Park

Karnataka Chief Minister HD Kumaraswamy on Monday announced that the Indian Air Force (IAF) will join the operations to contain the forest fire raging in the state’s Bandipur Tiger Reserve area for the past five days.
“Decided to use Air Force’s help to contain the fire. The Air Force Chief was contacted and a request was placed for immediate help. The Air Force Chief has responded positively and preparations are on for the operation.”
“The Chief Secretary will personally monitor rescue operations,” he said in another tweet.
The forest fire in Bandipur has gutted thousands of acres of land and is feared to have killed hundreds of reptiles, wild animals, and insects. It has also jeopardised the lives of tigers.
Meanwhile, the Karnataka CM convened a review meeting with Chief Secretary TM Vijay Bhaskar, secretaries of the forest, senior police officers, and officials of the fire department to discuss the matter.
He has urged the public to stay away from the affected areas in Bandipur until the situation is contained.
Meanwhile, in Tamil Nadu, the fire in the forest area of Mudumalai Tiger Reserve in Nilgiris district is raging on unabated for the third day.
The fire has now spread to approximately 250 acres, said the officials. More than 100 forest department officials and tribals were making efforts to contain the fire, said forest department sources.
Tourists have been barred from entering into the Mudumalai Tiger Reserve.
National
നെല്ലിക്കുന്നം ചിൽഡ്ര’ൻ ഫെസ്റ്റ് 2023ഏപ്രിൽ 3 മുതൽ 6 വരെ

കൊട്ടാരക്കര : ഐ.പി.സി എബനേസർ നെല്ലിക്കുന്നം സഭയുടെ നേതൃത്വത്തിൽ തിമോത്തി ചിൽഡ്ര’ൻ ഫെസ്റ്റ് 2023ഏപ്രിൽ 3 മുതൽ 6 വരെ ദിവസവും രാവിലെ 8:30 മുതൽ 12 :30 വരെ നെല്ലിക്കുന്നം ഐപിസി എബനേസർ ചർച്ചിൽ നടക്കും. കുട്ടികൾക്കായി സ്കിറ്റുകൾ,പാട്ടുകൾ,ആക്റ്റിവിറ്റുകൾ, സോങ്ങുകൾ,പപ്പറ്റ് ഷോ,മാജിക്ക്ഷോ , സുവിശേഷ സന്ദേശറാലി,സ്നേഹവിരുന്ന് എന്നിവ ഈ വി.ബി.എസ്സിൻ്റെ പ്രത്യകത. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കുംആകർഷകമായ സമ്മാനങ്ങ ഉണ്ടായിരിക്കും .
മൂന്ന് വയസ്സ് മുതലുള്ള എല്ലാ കുഞ്ഞുങ്ങൾക്കും വിബിഎസ്സിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ sajan john നെല്ലിക്കുന്നം :9447237881
Sources:gospelmirror
National
ഏപ്രിൽ ഒന്ന് മുതൽ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധിപ്പിക്കും; അപേക്ഷിച്ചാലുടൻ പെർമിറ്റ് ലഭ്യമാകുമെന്ന് മന്ത്രി

തിരുവനന്തപുരം: ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാനത്തെ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധിപ്പിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്തെ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ചെറുകിട നിര്‍മ്മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടൻ തന്നെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭ്യമാക്കും. വീട് ഉൾപ്പെടെ 300 ചതുരശ്ര മീറ്റർ (3229.17 സ്ക്വയർ ഫീറ്റ്) വരെയുള്ള ചെറുകിട കെട്ടിടനിർമാണങ്ങൾക്കാണ് ഈ സൗകര്യം. ഏപ്രിൽ ഒന്നുമുതൽ ഈ സൗകര്യം ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.
സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി നല്‍കുന്നത്. പെര്‍മിറ്റുകളുടെ കാലതാമസത്തെക്കുറിച്ചുള്ള പരാതികള്‍ക്ക് ഇതോടെ പരിഹാരമാകും. പൊതുജനങ്ങള്‍ക്ക് വീട് നിര്‍മ്മാണത്തിനായി അപേക്ഷ നല്‍കിയുള്ള കാത്തിരിപ്പ് ഇതോടെ അവസാനിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പല തലങ്ങളിലുള്ള പരിശോധനയും കാലതാമസവും തടസങ്ങളും പുതിയ സംവിധാനം വഴി ഒഴിവാക്കാൻ കഴിയും. അഴിമതിയുടെ സാധ്യതയും ഇല്ലാതാകും. നഗരസഭകളിൽ നടപ്പാക്കിയതിന്റെ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തിൽ അടുത്ത ഘട്ടമായി ഗ്രാമപഞ്ചായത്തുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കെട്ടിട ഉടമസ്ഥരുടെയും, കെട്ടിട പ്ലാൻ തയാറാക്കുകയും സുപ്പർവൈസ് ചെയ്യുകയും ചെയ്യുന്ന ലൈസൻസി/ എംപാനൽഡ് എഞ്ചിനീയർമാരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷ നൽകുന്ന ദിവസം തന്നെ സിസ്റ്റം ജനറേറ്റഡ് പെർമിറ്റ് ലഭിക്കും. തീരദേശ പരിപാലനനിയമം, തണ്ണീർത്തട സംരക്ഷണ നിയമം തുടങ്ങിയവ ബാധകമായ മേഖലകളിലല്ല കെട്ടിടനിർമാണമെന്നും കെട്ടിട നിർമാണ ചട്ടം പൂർണമായും പാലിക്കുന്നുണ്ടെന്നുമുള്ള സത്യവാങ്‌മൂലം അപേക്ഷയിൽ നൽകണം.
അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ പൂർണവും യാഥാർത്ഥവുമാണെങ്കിൽ മാത്രമേ പെർമിറ്റ് ലഭിക്കുകയുള്ളൂ. യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചാണ് പെർമിറ്റ് നേടിയതെന്ന് തെളിഞ്ഞാൽ പിഴ, നിയമവിരുദ്ധമായി നിർമിച്ച കെട്ടിടം ഉടമ സ്വന്തം ചെലവിൽ പൊളിച്ചുനീക്കൽ, എംപാനൽഡ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കൽ എന്നീ നടപടികൾ ഉണ്ടാകും. ചെറുകിട കെട്ടിടങ്ങളുടെ പെർമിറ്റ് ലഭിക്കുന്നതിന് ഉദ്യോഗസ്ഥതല പരിശോധന പൂർണമായും ഒഴിവാക്കും. പുതിയ രീതി വഴി എൻജിനീയറിങ് വിഭാഗത്തിന് പദ്ധതി പ്രവർത്തനങ്ങളിൽ പൂർണമായും കേന്ദ്രീകരിക്കാനും കഴിയും. ചട്ടങ്ങള്‍ പൂര്‍ണതോതിൽ പാലിച്ചുകൊണ്ടുള്ള കെട്ടിട നിര്‍മ്മാണം നടത്താൻ പൊതുജനങ്ങള്‍ക്ക് വിപുലമായ ബോധവത്കരണ പരിപാടിയും ഇതോടൊപ്പം തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി രാജേഷ് വ്യക്തമാക്കി.
പൗരന്റെ സമയം വിലപ്പെട്ടതാണ്. നഷ്ടപ്പെടുന്ന സമയം യഥാർത്ഥത്തിൽ സാമ്പത്തികനഷ്ടം കൂടിയാണ്. ആ അർത്ഥത്തിൽ സാമ്പത്തികവളർച്ചക്കുള്ള അനിവാര്യ ഘടകമാണ് യഥാസമയം സേവനം ലഭിക്കുകയെന്നത്. ഈ കാഴ്ചപ്പാടോടെയാണ് ഈ രംഗത്ത് സമഗ്രമായ മാറ്റം കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നത്. നവകേരളസൃഷ്ടിയെ ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും സാക്ഷാൽകരിക്കാനുള്ള വിപുലമായ പ്രവർത്തന പരിപാടികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഏപ്രിൽ ഒന്നുമുതൽ കെട്ടിടങ്ങളുടെ നിലവിലുള്ള വസ്തുനികുതി 5% വര്‍ധിപ്പിക്കാനുള്ള നിയമഭേദഗതി ഇതിനകം നിയമസഭ പാസാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പുതിയ നിരക്കുകള്‍ ബാധകമായിരിക്കും. ഇതോടൊപ്പം അര്‍ഹതപ്പെട്ടവര്‍ക്ക് ഇളവുകളും നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ 30 ചതുരശ്ര മീറ്റര്‍ വരെ ബിപിഎൽ വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു നികുതിയിളവ്. ഇനി സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് വസ്തുനികുതി അടയ്ക്കേണ്ടതില്ല. ഈ ഇളവ് ഫ്ലാറ്റുകള്‍ക്ക് ബാധകമല്ല.
ഫ്ലാറ്റുകള്‍ക്ക് ബാധകമല്ല.
കേരളത്തിലെ നഗരങ്ങളിലും പ്രാന്ത പ്രദേശങ്ങളിലും കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ക്രമവത്കരിക്കുന്നതിന് 2018ല്‍ ചട്ടം പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത ചട്ടപ്രകാരം 2017 ജുലൈ 31ന് മുൻപ് നിര്‍മ്മാണം ആരംഭിച്ച കെട്ടിടങ്ങളാണ് ക്രമവത്കരിക്കാൻ സാധിക്കുന്നത്. ഇതുപ്രകാരം ക്രമവത്കരണ അപേക്ഷ നല്‍കാനുള്ള കാലപരിധി അവസാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കുന്നതിനുള്ള പുതിയ വ്യവസ്ഥകളടങ്ങിയ ചട്ടം പുറപ്പെടുവിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു. 2019 നവംബര്‍ 7ന് മുൻപ് നിര്‍മ്മാണം ആരംഭിച്ച കെട്ടിടങ്ങള്‍ ക്രമവത്കരിക്കാൻ കഴിയും. ഇതിനുള്ള നിയമ ഭേദഗതിക്ക് നിയമസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. ചട്ടം പുറപ്പെടുവിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നുവെന്നും മന്ത്രി വ്യക്തമാക്കി
Sources:azchavattomonline
National
മത്സരം ഒഴിവായി സ്റ്റേറ്റ് പി വൈ. പി. എ.ക്ക് പുതിയ സാരഥികൾ

കുമ്പനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റ് കമ്മിറ്റിലേക്കുള്ള എക്സിക്യൂട്ടീവ് സ്ഥാനാർത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം മാർച്ച് 20ന് പൂര്‍ത്തിയായപ്പോള്‍ വോട്ടെടുപ്പ് ആവശ്യമില്ലെന്നറിയുന്നു.ആവശ്യമായ എട്ടു എക്സിക്യൂട്ടീവ് പോസ്റ്റുകളിലേക്കും ഓരോ പത്രികകൾ മാത്രമേ സമർപ്പിക്കപ്പെട്ടിട്ടുള്ളു.
സൂക്ഷമ പരിശോധനയ്ക്കു ശേഷം ഔദ്യോഗിക പ്രഖ്യാപനം ഏപ്രിൽ 3നു കുമ്പനാട് നടക്കുന്ന ജനറൽ ബോഡിയിൽ ഇലക്ഷൻ കമ്മീഷണർ നടത്തും.
മത്സരം ഒഴിവായ സാഹചര്യത്തിൽ പ്രസിഡന്റായി സുവി. ഷിബിന്‍ ജി. ശാമുവേല്‍, വൈസ് പ്രസിഡന്റുമാരായി സുവി. മോന്‍സി മാമ്മന്‍, ബ്ലസന്‍ ബാബു, സെക്രട്ടറിയായി ജസ്റ്റിന്‍ നെടുവേലി, ജോയിന്റ് സെക്രട്ടറിമാരായി സന്ദീപ് വിളമ്പുകണ്ടം, ലിജോ ശാമുവേല്‍, ട്രഷററായി ഷിബിന്‍ ഗിലയാദ്, പബ്ലിസിറ്റി കണ്‍വീനറായി ബിബിന്‍ കല്ലുങ്കല്‍ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടേക്കാം. ഐപിസി സംസ്ഥാന ജോ. സെക്രട്ടറി ജയിംസ് ജോര്‍ജ് ഇലെക്ഷന്‍ കമ്മിഷണറായും ഫിന്നി പി. മാത്യു, പാസ്റ്റര്‍ ജയിംസ് ഏബ്രഹാം എന്നിവര്‍ റിട്ടേണിഗ് ഓഫീസർമാരായും പ്രവര്‍ത്തിക്കുന്നു.
മുഴുവൻ സീറ്റിലേക്കും കടുത്ത മത്സരം ഒഴിവാക്കി സമവായത്തിലൂടെ പി.വൈ.പി.എ തെരഞ്ഞെടുപ്പ് നടക്കുന്നതിലൂടെ പതിറ്റാണ്ടുകളുടെ ചരിത്രമാണ് തിരുത്തപ്പെടുന്നത്.
Sources:gospelmirror
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news1 week ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്