National
‘അരോമ – 2019’ പി വൈ പി എ യുവജനക്യാമ്പ് ഏപ്രില്‍ 14-17 വരെ
നെന്മാറ പേഴുംപാറ ബത്ലഹേം കമ്യൂണിറ്റി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വെച്ച് ഏപ്രില്‍ 14 മുതല്‍ 17 വരെ പിവൈപിഎ പാലക്കാട് മേഖലയുടെ 2-മത് യുവജന ക്യാമ്പ് ‘അരോമ-2019’ എന്ന പേരില്‍ നടത്തപ്പെടുന്നു. പാസ്റ്റര്‍മാരായ ഡോ. എബി പി മാത്യൂ, സിബി മാത്യൂ, ഷിബിന്‍ ജി ശാമുവേല്‍, ജോ തോമസ് എബ്രഹാം എന്നിവര്‍ ദൈവവചനം പ്രസംഗിക്കും. കുട്ടികള്‍ക്കായി പ്രത്യേക മീറ്റിംഗുകള്‍ ഉണ്ടായിരിക്കും. ക്വയര്‍ ടീം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. ഗ്രൂപ്പ് ഡിസ്കഷന്, ടാലന്റ് നൈറ്റ്, കൗണ്‍സിലിംഗ്, ഗെയിംസ്, ബൈബിള്‍ക്ലാസ് എന്നിവ ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് : 8606556907
National
പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരത്തിന്റെ സങ്കീര്‍ത്തന പഠന പരമ്പര പൂര്‍ത്തിയായി
കീഴില്ലം പെനിയേല്‍ ബൈബിള്‍ സെമിനാരിയില്‍ ദീര്‍ഘ വര്‍ഷങ്ങള്‍ അധ്യാപകനായിരുന്ന പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരത്തിന്റെ സങ്കീര്‍ത്തന പഠന പരമ്പര പൂര്‍ത്തിയായി.
മൂന്നു വര്‍ഷത്തെ പരിശ്രമത്തിന്റെയും പ്രാര്‍ത്ഥനയുടേയും ഫലമായി വിശുദ്ധ ബൈബിളിലെ 150 സങ്കീര്‍ത്തനങ്ങളെ പറ്റിയും ക്രമീകൃതമായ ഒരു പഠന പരമ്പര യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നു. ഓരോ സങ്കീര്‍ത്തനത്തിന്റെയും ചരിത്രപശ്ചാത്തലം, പ്രധാന ആത്മീയ ദൂതുകള്‍, വേദശാസ്ത്ര ചിന്തകള്‍ ഒക്കെ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കേരള ക്രൈസ്തവ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ് സങ്കീര്‍ത്തനത്തെപ്പറ്റിയുള്ള തുടര്‍മാനമായ ദൃശ്യാവിഷ്കരണം.
മലയാളികളായ ക്രൈസ്തവര്‍ക്ക് ലോകത്ത് എവിടെ ണ്ടും, ഏതു സമയത്തും ഇഷ്ടമുള്ള സങ്കീര്‍ത്തനങ്ങള്‍ ധ്യാനിക്കാന്‍ ഇത് സഹായകരമാണ്.കീഴില്ലം പെനിയേല്‍ ബൈബിള്‍ സെമിനാരിയില്‍ ീര്‍ഘ വര്‍ഷങ്ങള്‍ അധ്യാപകനായിരുന്ന പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരം ക്രസ്തവ സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റും ഈടുറ്റ നിരവധി ക്രൈസ്തവ ഗ്രന്ഥങ്ങളുടെ രചയിതാവും ആണ്.സന്ദേശങ്ങള്‍ തുടര്‍ച്ചയായി ലഭിക്കേണ്ടതിന് ബന്ധപ്പെടുക:91 8086991167
Sources:onlinegoodnews
National
നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരിട്ട് പിഎച്ച്.ഡി ചെയ്യാം
ന്യൂഡല്‍ഹി: നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരിട്ട് പിഎച്ച്.ഡി ചെയ്യാമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന് (യു.ജി.സി). ചെയര്മാന് ജഗദീഷ് കുമാര്‍.
75 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡുകളോ നേടി നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയാല്‍ ജൂനിയര്‍ റിസര്‍ച് ഫെലോഷിപ് (ജെ.ആര്.എഫ്) നേടിയോ ഇല്ലാതെയോ പിഎച്ച്.ഡി ചെയ്യാനും നെറ്റിന് അപേക്ഷിക്കാനും സാധിക്കുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന് ചെയര്മാന് ജഗദീഷ് കുമാര്‍ വ്യക്തമാക്കി. ഇതുവരെയും നെറ്റിന് അപേക്ഷിക്കാന്‍ 55 ശതമാനം മാര്‍ക്കോടെ മാസ്റ്റേഴ്സ് ബിരുദം പൂര്‍ത്തിയാക്കേണ്ടിയിരുന്നു.
പുതിയ നിര്‍ദേശ പ്രകാരം നാല് വര്‍ഷമോ എട്ടു സെമസ്റ്ററോ ഉള്ള ബിരുദം ഏതു വിഷയത്തിലായാലും ഇഷ്ടമുള്ള മറ്റേതു വിഷയത്തിലും പിഎച്ച്.ഡി ചെയ്യാം. പട്ടികജാതി/വര്‍ഗക്കാര്‍, ഒ.ബി.സി (നോണ്‍ ക്രീമിലെയര്‍), ഭിന്നശേഷിക്കാര്‍, സാമ്പത്തിക പിന്നോക്ക വിഭാഗങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മാര്‍ക്ക് നിബന്ധനയില്‍ അഞ്ച് ശതമാനം ഇളവുണ്ട്.
Sources:azchavattomonline.com
National
ഫിലദെല്‍ഫിയ സിസ്റ്റേഴ്സ് ഫെലോഷിപ്പ് സമ്മേളനം മെയ് 28 മുതല്‍
ഉദയപ്പൂര്‍: ഫിലദെല്‍ഫിയ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ സഹോദരിമാരുടെ കൂട്ടായ്മയായ ഫിലദെല്‍ഫിയ സിസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വ സമ്മേളനം മെയ് 28 മുതല്‍ 30 വരെ എഫ്എഫ്സിഐ യുടെ ആസ്താനമായ രാജസ്ഥാനിലെ ഉദയപ്പൂരില്‍ നടക്കും.അഞ്ഞൂറില്‍ പരം സഹോദരിമാര്‍ പങ്കെടുക്കുന്ന ഈ കോണ്‍ഫറന്‍സില്‍ സിസ്റ്റര്‍ ജോയ്സി കോശി മുഖ്യപ്രഭാഷക ആയിരിക്കും.
സിസ്റ്റര്‍ മന്‍പ്രീത് കിരണ്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. ഇന്നത്തെ കാലത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍, വിളിക്കപ്പെട്ടവര്‍,നിയമിക്കപ്പെട്ടവര്‍ എന്നതാണ് മുഖ്യ ചിന്താവിഷയം.
Sources:onlinegoodnews
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news8 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
37 Christians Killed in Nigeria in Three Weeks
-
world news11 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം