Tech
വിൻഡോസ് ലൈറ്റ് – മൈക്രോസോഫ്റ്റ് വിൻഡോസ് ഒഎസിന്റെ പുതിയ പതിപ്പിന്റെ പണിപ്പുരയിൽ

വിൻഡോസ് ലൈറ്റ് എന്ന കോഡ് നെയ്മിൽ മൈക്രോസോഫ്റ്റ് വിൻഡോസ് ഒഎസിന്റെ ഒരു പുതിയ പതിപ്പിന്റെ നിർമ്മാണത്തിലാണ്. ഇരട്ട ഡിസ്പ്ലേ ഉള്ള ഉപകാരണങ്ങളെയും ഗൂഗിളിന്റെ ക്രോംബുക്ക് പോലെയുള്ള ലോ എൻഡ് കമ്പ്യൂട്ടറുകളെയുമാണ് ഈ പതിപ്പ് ലക്ഷ്യംവെക്കുന്നത്. മടക്കാൻ കഴിയുന്ന ഡിസ്പ്ലേ ഉള്ള ഉപകരണങ്ങളും ഇതിൽ ഉൾപ്പെടും.
2019 മെയിൽ നടക്കാനിരിക്കുന്ന ബിൽഡ് ഡെവലപ്പർ കോൺഫെറൻസിൽ വെച്ചാകും പുതിയ ഒഎസ് അവതരിപ്പിക്കുക. വിൻഡോസ് ഉപയോഗിക്കുന്ന ഡെവലപ്പർമാർക്കായി മൈക്രോസോഫ്റ്റ് എല്ലാ വർഷവും നടത്തുന്ന ഒരു ഇവന്റാണ് ബിൽഡ് ഡെവലപ്പർ കോൺഫെറൻസ്.
വിൻഡോസ് ലൈറ്റ് രൂപത്തിലും ഭാവത്തിലും വിൻഡോസ് 10 പോലെ ആയിരിക്കുമെങ്കിലും വിൻഡോസ് 10ൽ ഉള്ളതിനേക്കാൾ കുറഞ്ഞ ഫീച്ചേഴ്സ് മാത്രമേ ഉണ്ടാകൂ. മൈക്രോസോഫ്റ്റ് ആപ്പ് സ്റ്റോറിൽ നിന്നുള്ള ആപ്പുകളും പ്രോഗ്രസ്സിവ് വെബ് ആപ്പുകളും ഇതിൽ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് റിപ്പോർട്ടുണ്ട്.മൈക്രോസോഫ്റ്റ് വിൻഡോസ് ലൈറ്റിൽ പ്രവർത്തിക്കുന്ന മടക്കാൻ കഴിയുന്ന ഡിസ്പ്ലേയുള്ള ഒരു ഉപകരണം നിർമ്മിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. അത് മൈക്രോസോഫ്റ്റിന്റെ ഫോൾഡബിൾ ഫോണാകുമെന്നാണ് പറയുന്നത്.
ഇരട്ട സ്ക്രീനുള്ള ഉപകരണങ്ങളെയാണ് തുടക്കത്തിൽ മൈക്രോസോഫ്റ്റ് തുടക്കത്തിൽ ലക്ഷ്യം വെക്കുന്നത്. പിന്നീട് ഗൂഗിളിന്റെ ക്രോംബുക്ക് പോലെയുള്ള കമ്പ്യൂട്ടറുകൾ നിർമ്മിക്കുന്ന കമ്പനികൾക്കും വിൻഡോസ് ലൈറ്റ് നൽകും.
വിൻഡോസ് ലൈറ്റിന്റെ യഥാർത്ഥ പേര് എന്താകുമെന്നോ, എപ്പോൾ വിപണിയിൽ എത്തുമെന്നോ ഇതുവരെ റിപ്പോർട്ടുകൾ ഒന്നുമില്ല. മെയിൽ നടക്കാനിരിക്കുന്ന ബിൽഡ് ഡെവലപ്പർ കോൺഫെറൻസ് വരെ നമുക്ക് കാത്തിരിക്കാം.
Tech
ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! വെളിപ്പെടുത്തലുമായി മുൻ ഗൂഗിൾ എഞ്ചിനീയർ

ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി മുൻ ഗൂഗിൾ എഞ്ചിനീയർ. ഉപയോക്താക്കളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ഇൻസ്റ്റഗ്രാം നിരീക്ഷിക്കുന്നുണ്ടെന്നാണ് ഫാസ്റ്റ്ലെയ്നിന്റെ സ്ഥാപകനായ ഫെലിക്സ് ക്രൗസ് വെളിപ്പെടുത്തിയത്. ആപ്പിളിന്റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസിൽ മെറ്റ ഒരു ഇൻ-ആപ്പ് ബ്രൗസർ ഉപയോഗിച്ച് റെൻഡർ ചെയ്യുന്നുവെന്ന് അദ്ദേഹം ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഇത് ഉപയോക്താവിനെ നന്നായി ബാധിക്കും. പാസ്വേഡുകളും വിലാസങ്ങളും പോലുള്ള ഇൻപുട്ടുകളും ഓരോ ടാപ്പും മറ്റു വെബ്സൈറ്റുകളുമായുള്ള എല്ലാ ഇടപെടലുകളും ഹോസ്റ്റ് അപ്ലിക്കേഷന്‍ ട്രാക്കുചെയ്യാൻ കഴിയുമെന്നും അദ്ദേഹം ബ്ലോഗിൽ പറയുന്നു.
ബിൽറ്റ്-ഇൻ സഫാരി ഉപയോഗിക്കുന്നതിന് പകരം, മറ്റ് വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകൾ ഇൻസ്റ്റാഗ്രാം ആപ്ലിക്കേഷനുള്ളിൽ റെൻഡർ ചെയ്യുകയാണെന്നും, ഇത് ഉപയോക്താവിന്റെയോ വെബ്സൈറ്റ് ദാതാവിന്റെയോ സമ്മതമില്ലാതെ മറ്റ് വെബ്സൈറ്റുകളിൽ സംഭവിക്കുന്നതെല്ലാം നിരീക്ഷിക്കാൻ ഇൻസ്റ്റാഗ്രാമിനെ അനുവദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരസ്യങ്ങളിൽ ക്ലിക്കുചെയ്യുമ്പോൾ ഉൾപ്പെടെ കാണിക്കുന്ന എല്ലാ വെബ്സൈറ്റുകളിലും ഇൻസ്റ്റാഗ്രാം ആപ്ലിക്കേഷൻ അതിന്റെ ജാവാസ്ക്രിപ്റ്റ് കോഡ് ചേർക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻസ്റ്റഗ്രാം / ഫേസ്ബുക്ക് ഓൺലൈനിൽ ചെയ്യുന്നതെല്ലാം വായിക്കാൻ കഴിയുമോ എന്നതുൾപ്പെടെ ആപ്പിൾ മൊബൈൽ ഉപയോക്താക്കൾ പതിവായി ചോദിക്കുന്ന ചില ചോദ്യങ്ങൾക്കും ക്രൂസ് ഉത്തരം നൽകി.
ഇൻസ്റ്റഗ്രാം / ഫേസ്ബുക്ക് ഉപയോക്താക്കൾ അതിന്റെ ആപ്പുകളിൽ നിന്ന് ഒരു ലിങ്കോ പരസ്യമോ തുറക്കുമ്പോൾ മാത്രമേ അവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ വായിക്കാനും കാണാനും കഴിയൂവെന്ന് ക്രൗസ് പ്രതികരിച്ചു. മിക്ക ആപ്പ് ബ്രൗസറുകളും റെൻഡർ ചെയ്യുന്ന വെബ്സൈറ്റ് തുറക്കാൻ സഫാരിക്ക് വഴിയുണ്ട്. ആ സ്ക്രീനിൽ നിന്ന് അത് വന്നാലുടൻ ഒഴിവാക്കാനുള്ള ഓപ്ഷൻ ഉപയോഗിക്കുക. ആ ബട്ടൺ ലഭ്യമല്ലെങ്കിൽ, നിങ്ങൾക്കിഷ്ടമുള്ള ബ്രൗസറിലേക്കുള്ള ലിങ്ക് തുറക്കുന്നതിന് യുആർഎൽ കോപ്പി ചെയ്ത്, പേസ്റ്റ് ചെയ്യുക.
Sources:Metro Journal
Tech
വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചർ; പ്രൊഫൈൽ ചിത്രത്തിന് പകരം ‘അവതാറുകൾ’

വാട്ട്സ്ആപ്പ് ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ഇത്തവണ, വ്യത്യസ്തമായതും ഉപയോക്താക്കൾക്ക് ഇഷ്ടപ്പെടുന്നതുമായ ഒരു ഫീച്ചറാണ് ആപ്ലിക്കേഷനിൽ ചേർക്കുന്നത്. പ്രൊഫൈൽ ചിത്രത്തിന് പകരം ‘അവതാറുകൾ’ വാട്ട്സ്ആപ്പ് ഡിസ്പ്ലേ പിക്ചർ (ഡിപി) ആയി ചേർക്കാൻ കഴിയുന്ന ഒരു ഫീച്ചറിലാണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നത്.
അതേസമയം, ആനിമേറ്റഡ് അവതാർ ഉപയോഗിച്ച് വീഡിയോ കോളുകൾക്ക് മറുപടി നൽകാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചറിൽ വാട്ട്സ്ആപ്പ് പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
Sources:globalindiannews
Tech
വിഎല്‍സിയും നിരോധിച്ചോ..? ജനപ്രീയ മീഡിയ പ്ലെയര്‍ വിഎല്‍സി ഇന്ത്യയില്‍ നിരോധിച്ചുവെന്ന് റിപ്പോര്‍ട്ട്; പ്രതികരിക്കാതെ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ജനപ്രീയ മീഡിയ പ്ലെയര്‍ വിഎല്‍സി ഇന്ത്യയില്‍ നിരോധിച്ചുവെന്ന് റിപ്പോര്‍ട്ട്. സോഫ്റ്റ് വെയര്‍ ഉപയോഗിച്ച ചിലരാണ് ആപ്പ് രാജ്യത്തു നിരോധിച്ച വിവരം കണ്ടെത്തിയത്.
വിഡിയോലാന്‍ പ്രോജക്ട് വികസിപ്പിച്ചെടുത്ത വിഎല്‍സി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് വിഡിയോ കാണാനായി ആശ്രയിക്കുന്ന പ്ലെയറാണ്.
എന്നാല്‍, നിരോധനം സംബന്ധിച്ചു ഒരു വിവരവും കേന്ദ്ര സര്‍ക്കാര്‍ പരസ്യമാക്കിയിട്ടില്ല. ചൈന ബന്ധമാണ് ആപ്പിന്റെ നിരോധനത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
ചൈനയുടെ ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബര്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് വിഎല്‍സി എന്നാണ് ആരോപണം.
Sources:azchavattomonline
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.
-
us news12 months ago
Massive explosion outside Kabul airport after security warnings