Programs
Spiritual Oneday convention

Programs
പിവൈഎം വാർഷിക ക്യാമ്പ് 2022 സെപ് തംബർ മാസം 7-9 വരെ

മാവേലിക്കര: കല്ലുമല ദൈവസഭയുടെ യുവജനപ്രസ്ഥാനമായ പി വൈ എമ്മിന്റെ 2022 വാർഷിക ക്യാമ്പ് സെപ് തംബർ മാസം 7-9 വരെ കുന്നന്താനം സെഹിയോൻ ക്യാമ്പ് സെൻ്ററിൽ നടക്കും.ഏഴാം തീയതി രാവിലെ 10 മണിക്ക് പ്രാർത്ഥിച്ച് ആരംഭിക്കുന്ന ക്യാമ്പ് ഒൻപതാം തീയതി ഉച്ചക്ക് 1 മണിക്ക് സമാപിക്കും. അനുഗ്രഹീതരായ ദൈവഭൃത്യന്മാർ നേതൃത്വം നൽകുന്ന ഗാനശുശ്രൂഷയും കൗൺസലിംഗുകളും ദൈവവചനശുശ്രൂഷയും ഈ ക്യാമ്പിലൂടെ നമ്മുടെ യൗവനക്കാർക്ക് അനുഭവിപ്പാൻ അവസരം ഒരുക്കുകയാണ്.ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് മാത്രം ആയിരിക്കും പ്രവേശനം. 7നു രാവിലെ ദൈവസഭ പ്രസിഡന്റ് പാസ്റ്റർ പി. ജെ. തോമസ് സമർപ്പിച്ച് പ്രാർത്ഥിക്കുന്നതോടെ വാർഷിക ക്യാമ്പിന് തുടക്കമാകും. അഭിഷക്ത കർത്തൃദാസന്മാർ ക്ലാസ്സുകൾ നയിക്കും .. Evg ജിഫി യോഹന്നാൻ,Dr രാജു കെ. ജോർജ്, പാസ്റ്റർമാരായ ലോർഡ്സൺ ആൻ്റണി,ജെയിംസ് വർഗീസ് എന്നിവർ ക്യാമ്പിന് വിവിധ സെക്ഷനുകളിൽ നേതൃത്വം നൽകും.
ഈ അന്ത്യകാലത്ത് ക്രിസ്തുവിൽ നിലനിൽപ്പാൻ(To Stand firm in the Lord )അതോടൊപ്പം ലോകത്തിന്റെ ഏത് രാജ്യങ്ങളിൽ ഏത്തപ്പെട്ടാലും കർത്തൃ ശുഷ്രൂഷയിൽ പങ്കാളികൾ ആകുവാൻ യൗവനക്കാരെ ഒരുക്കിയെടുക്കുക എന്ന വ്യക്തമായ ലക്ഷ്യമാണ് ഈ ക്യാമ്പിന് പ്രചോദനം ആകുന്നത്. ക്യാമ്പ് യൗവനക്കാർക്കു അനുഗ്രഹകരമായി തീരേണ്ടതിന് ദൈവജന ത്തിന്റെ സഹകരണവും പ്രാർത്ഥനയും അപേക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
http://theendtimeradio.com
Programs
ഇമ്മാനുവേൽ ക്രിസ്ത്യൻ ചർച്ച് 10-ാം വാർഷികവും മ്യൂസിക് നൈറ്റും ജൂലൈ 30ന്

ഇമ്മാനുവേൽ ക്രിസ്ത്യൻ ചർച്ചിന്റെ പത്താം വാർഷികവും മ്യൂസിക് നൈറ്റും ജൂലൈ 30 ശനിയാഴ്ച്ച വൈകിട്ട് 6.30 മുതൽ 9.30 വരെ ഹെൻസ്കി സ്കൂൾ ഹാളിൽ (ബർക്ക് സ്ട്രീറ്റ്, ടർവീ പാർക്ക്, വാഗ വാഗ, NSW –2650 ) നടക്കും. ഐപിസി ഓസ്ട്രേലിയ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ തോമസ് ജോർജ്ജ് വാർഷിക സമ്മേളനം ഉൽഘാടനം ചെയ്യും. ഹാർപ്സ് & ബീറ്റ്സ് (മെൽബൺ) മ്യൂസിക് നൈറ്റിനു നേതൃത്വം നൽകും. വാർഷിക സമ്മേളനത്തിൽ കുട്ടികളുടെ വിവിധ പ്രോഗ്രാമുകൾ ഉണ്ടായിരിക്കും. ഏവരുടെയുംം സാന്നിദ്ധ്യ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. പാസ്റ്റർ ഏലിയാസ് ജോൺ, ഇവാ. ബിന്നി മാത്യു എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ഏലിയാസ് ജോൺ: +61 423804644 പ്രമോദ് മാത്യു: +61 470408698
Sources:christiansworldnews
Programs
ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസും ആലയ സമർപ്പണ ശുശ്രുഷയും ബ്രിസ്ബണിൽ

ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയയുടെ ഇൻഡ്യൻ ചാപ്റ്ററിന്റെ മൂന്നാമത് നാഷണൽ കോൺഫറൻസിനും ആലയ സമർപ്പണ ശുശ്രുഷക്കും ബ്രിസ്ബൺ കബൂൾചർ വേദിയാകുന്നു. 2022 ജൂലൈ മാസം 8,9,10 തീയതികളിൽ ബ്രിസ്ബെയ്നിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന പ്രസ്തുത മീറ്റിംഗുകൾക്ക് ഓസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഓവർസീയർ റവ. ബിഷപ് വാൾട്ടർ അൾവാറസ് ഉദ്ഘാടനം നിർവ്വഹിക്കും. ഈ മീറ്റിംഗുകളിൽ ലോക പ്രശസ്ത സുവിശേഷകൻ പാസ്റ്റർ പി സി ചെറിയാൻ ദൈവവചനം ശുശ്രൂഷിക്കുകയും വിവിധ ദൈവദാസീദാസന്മാർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ചെയ്യും. ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്ററിന്റ് കീഴിലുള്ള എല്ലാ സഭകളും , ബ്രിസ്ബെയ്നിലുള്ള മറ്റിതര പെന്തക്കോസ്തു സഭകളും പങ്കെടുക്കുന്ന ഈ മീറ്റിംഗ് ഒരനുഗ്രഹമായിത്തീരുവാൻ പ്രാർത്ഥിക്കാം.
ക്രിസ്തുവിൽ,
പസ്റ്റർ ജെസ്വിൻ മാത്യൂസ്
ചെയർമാൻ,(ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്റർ.)
http://theendtimeradio.com
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.
-
us news12 months ago
Massive explosion outside Kabul airport after security warnings