Connect with us

world news

ക്രൈസ്തവരെ ഒറ്റിക്കൊടുക്കുന്നവര്‍ക്ക് 1500 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ചൈന

Published

on

 

ചൈനയിലെ ക്രൈസ്തവ പീഢനം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. തങ്ങളുടെ അയല്‍പക്കങ്ങളില്‍ ഗവര്‍ണ്‍മെന്റ് അനുമതിയില്ലാത്ത കേന്ദ്രങ്ങളില്‍ കൂദാശ കര്‍മ്മങ്ങളില്‍ പങ്കെടുക്കയോ , വിശ്വാസപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന ക്രൈസ്തവരെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് 1,500 ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് ഗുവാങ്‌സോ നഗരത്തിലെ റിലീജിയസ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. ചൈനക്കാരല്ലാത്ത മതനേതാക്കളെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് ചൈനീസ് യുവാന്‍ 5,000 മുതല്‍ 10,000 വരെയും, വിദേശമത സംഘടനയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 3,000 മുതല്‍ 5,000 ചൈനീസ് യുവാനും, പ്രാദേശിക മതകൂട്ടായ്മകളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 100 മുതല്‍ 3,000 ചൈനീസ് യുവാനുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ക്രൈസ്തവരെ ഒറ്റിക്കൊടുക്കുന്നവര്‍ക്ക് സാമ്പത്തിക പ്രതിഫലം വാഗ്ദാനം ചെയ്ത ചൈനയിലെ ആദ്യ നഗരമെന്ന കുപ്രസിദ്ധി നേടിയിരിക്കയാണ് ഗുവാങ്‌സോ നഗരം.

സര്‍ക്കാര്‍ അംഗീകാരമില്ലാതെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ദേവാലയങ്ങളെ ഇല്ലാതാക്കാനാണ് ഈ നടപടി. സ്‌കൂളുകള്‍ക്ക് സമീപം ദേവാലയങ്ങള്‍ പാടില്ലെന്നും, ദേവാലയത്തില്‍ വരുന്ന യുവാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രാദേശിക ഭരണകൂടത്തിന് കൈമാറണമെന്നും ഉത്തരവിറക്കിയിരുന്നു.

world news

ഇറാഖി ക്രിസ്ത്യാനികളെ അനിശ്ചിതത്വത്തിലാക്കിയ രണ്ട് ദശാബ്ദക്കാലത്തെ പീഡനം

Published

on

യു.എസ്. നേതൃത്വത്തിലുള്ള സഖ്യസേനയുടെ ഇറാഖ് അധിനിവേശവും ഇറാഖി സ്വേച്ഛാധിപതി സദ്ദാം ഹുസൈനെ തുടർന്നുള്ള അട്ടിമറിയും ആരംഭിച്ചതിന്റെ 20-ാം വാർഷികത്തിലൂടെ കടന്നു പോവുകയാണ് ഇറാഖി ജനത. രണ്ട് പതിറ്റാണ്ടിലേറെയായി നീണ്ടു നിന്ന അയൽ രാജ്യങ്ങളുമായുള്ള യുദ്ധം, അന്താരാഷ്ട്ര ഉപരോധങ്ങൾ, സദ്ദാം ഹുസൈന്റെ സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിൽ ശക്തവും കർശനമായി നിയന്ത്രിതവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കൽ എന്നിവയുടെ പരിസമാപ്തിയായിരുന്നു ഈ അധിനിവേശം. എല്ലാം അവസാനിച്ചു എങ്കിലും നാളിതുവരെയും ആ പീഡനങ്ങളുടെ ഓർമയിൽ നിന്നും കരകയറുവാൻ കഴിഞ്ഞിട്ടില്ല ഇറാഖിലെ ക്രൈസ്തവർക്ക്.

ആഭ്യന്തര വിഭാഗീയ അക്രമവും ഇറാഖിലെ രണ്ടായിരത്തോളം വർഷം പഴക്കമുള്ള ക്രിസ്ത്യൻ സമൂഹങ്ങളുടെ വൻതോതിലുള്ള പലായനവും തുടരുന്ന സാഹചര്യത്തിനിടയിലേക്കാണ് 2003 മാർച്ചിൽ യു എസ് അധിനിവേശം നടക്കുന്നത്. രണ്ടാം യുഎസ്-ഇറാഖ് യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, ഇറാഖിലെ ക്രിസ്ത്യാനികളുടെ എണ്ണം 1-2 ദശലക്ഷത്തിനിടയിൽ ആയിരുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, ഈ സംഖ്യ 80% കുറഞ്ഞതായി കണക്കാക്കപ്പെടുന്നു. ഇറാഖിൽ 250,000 ൽ താഴെ ക്രൈസ്തവർ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ.

2005-നും 2011-നും ഇടയിൽ, രാജ്യത്തിന്റെ സുരക്ഷാ വീഴ്ചയും വിഭാഗീയ ആഭ്യന്തരയുദ്ധവും ക്രിസ്ത്യൻ പള്ളികളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ ഒരു നീണ്ട പരമ്പരയ്ക്ക് കളമൊരുക്കി. 2014 നും 2017 നും ഇടയിൽ, ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ഇറാഖിലെ മതന്യൂനപക്ഷങ്ങൾക്കെതിരെ ഐസിസ് നടത്തിയ സംഘട്ടനവും വംശഹത്യയുടെ ശ്രമവും, കൂടുതൽ ക്രിസ്ത്യാനികൾ ഇറാഖ് വിടുന്നതിലേക്ക് നയിച്ചു.

ഇന്ന് ഇറാഖി ക്രിസ്ത്യാനികൾ ഒരു അനിശ്ചിത ഭാവിയിലേക്കാണ് ഉറ്റുനോക്കുന്നത്. താരതമ്യേന ശാന്തമായ ഒരു സുരക്ഷാ സാഹചര്യം നിലവിലുണ്ടെങ്കിലും, സാമ്പത്തികവും രാഷ്ട്രീയവുമായ വെല്ലുവിളികൾ മൂലം മറ്റെവിടെയെങ്കിലും തങ്ങളുടെ കുട്ടികൾക്ക് മെച്ചപ്പെട്ട ഭാവി തേടുന്നതിനായി ഇറാഖിൽ നിന്ന് കുടിയേറുന്ന ഇറാഖി ക്രിസ്ത്യാനികൾ ശ്രമിക്കുന്നു. ചില ക്രിസ്ത്യാനികൾ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ സമാനമായ പീഡനങ്ങൾ തങ്ങളുടെ മക്കളുടെ തലമുറയിൽ ആവർത്തിക്കുമെന്ന് ഭയപ്പെടുന്നു. മറ്റു ചിലർ നവീകരിക്കപ്പെട്ട വിശ്വാസത്തെ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു.
Sources:azchavattomonline

http://theendtimeradio.com

Continue Reading

world news

Suspect in Worship Service Disruption Arrested

Published

on

Indonesia– ICC’s staff member in Indonesia reported that the congregation of the Kemah Daud Christian Church in Bandar Lampung was disbanded during their worship service by local authorities and residents on Sunday, February 19.

The forced closure of the church was contrary to Indonesian President Jokowi’s recent appeal and undermined the Indonesian Constitution, which guarantees freedom of worship and religion for all.

Following the incident, the Bandar Lampung City Government did move to resolve the issue. In response to pushback from church leaders, authorities granted the church a worship permit for the next two years while the building permit the church has submitted is being processed by the local government.

The Bandar Lampung Police Chief Kombes Ino Harianto recently shared that the head of the neighborhood council in Bandar Lampung, Warwan Kurniawan, was their lead suspect in the case. He was arrested on Wednesday, March 15.

As a result of his actions, Wawan was charged with Article 156 of the Indonesian Criminal Code, which prohibits obstructing a public religious meeting with violence or threats. His sentence could be up to a year in jail.

Praise the Lord for justice for those who perpetuate violence and discrimination against Christians in Indonesia.
Sources:persecution

http://theendtimeradio.com

Continue Reading

world news

കിഴക്കന്‍ കോംഗോയില്‍ ഇസ്ലാമിക ആധിപത്യം സ്ഥാപിക്കാന്‍ ക്രൈസ്തവ കൂട്ടക്കുരുതി; രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 72 ക്രൈസ്തവര്‍

Published

on

കിവു: മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഇസ്ലാമിക തീവ്രവാദി സംഘടനയായ അലൈഡ് ഡെമോക്രാറ്റിക്‌ ഫോഴ്സസ് (എ.ഡി.എഫ്) രണ്ടാഴ്ചകള്‍ക്കുള്ളില്‍ കൊലപ്പെടുത്തിയത് 72 ക്രൈസ്തവരെ. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറെ ഭയാനകമായിരുന്നുവെന്ന് നോര്‍ത്ത് കിവുവിലെ ക്രിസ്ത്യന്‍ നേതാവായ മുലിണ്ടെ എസെമോ, വെളിപ്പെടുത്തി.

കിഴക്കന്‍ കോംഗോയിലെ പട്ടണങ്ങളിലും, ഗ്രാമങ്ങളിലും ഭീതിജനകമായൊരു സാഹചര്യത്തിലാണ് ജനങ്ങള്‍ ജീവിക്കുന്നത്. നിരവധി വിശ്വാസികള്‍ എഡിഎഫ് വിമതരാല്‍ ക്രൂരമായി കൊല്ലപ്പെട്ടുവെന്നും മൃഗങ്ങളെ കൊല്ലുന്നപോലെയാണ് അവര്‍ കൂട്ടക്കൊല ചെയ്തതെന്നും മുലിണ്ടെ വെളിപ്പെടുത്തി. ഈ വര്‍ഷം ജനുവരി 23-ന് മാകുംഗ്വേയില്‍ 23 ക്രൈസ്തവരെ കൊലപ്പെടുത്തി രണ്ടു മാസം പിന്നിടും മുൻപാണ് കൂട്ടക്കൊലയെന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത.

കോംഗോയുടെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ കിഴക്കന്‍ മേഖലയെ ഇസ്ലാമികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ കൂട്ടക്കൊല. ഇക്കഴിഞ്ഞ മാര്‍ച്ച് 9-ന് മുക്കോണ്ടി പ്രദേശത്തെത്തിയ തീവ്രവാദികള്‍ 36 ക്രൈസ്തവരെ കൊലപ്പെടുത്തിയിരിന്നു. മൂന്ന്‍ ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 12-ന് ഇതേ തീവ്രവാദികള്‍ തന്നെ കിരിന്ദേര ഗ്രാമത്തില്‍ എത്തുകയും 12 ക്രിസ്ത്യാനികളെ കൊലപ്പെടുത്തിയ ശേഷം നിരവധി വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ മാര്‍ച്ച് 14-ന് മാബുക്കു ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികന്‍ ഉള്‍പ്പെടെ 17 ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്ന് ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുടെംബോ നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ആക്രമണങ്ങള്‍ നടന്ന എല്ലാ ഗ്രാമങ്ങളും സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോംഗോയില്‍ എന്താണ് നടക്കുന്നതെന്ന കാര്യം ലോകത്തോട് പ്രത്യേകിച്ച് ക്രൈസ്തവ സമൂഹത്തോട് പങ്കുവെക്കുവാന്‍ ആഗ്രഹിക്കുകയാണെന്നും എ.ഡി.എഫിന്റെ ആക്രമണം മൂലം ഭവനരഹിതരായ നിരവധിപേരുടെ അത്യാവശ്യമായ കാര്യങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രാര്‍ത്ഥനയും, സാമ്പത്തികമായ പിന്തുണയും വഴി സഹായിക്കണമെന്നും മുലിണ്ടെ എസെമോ അഭ്യര്‍ത്ഥിച്ചു.

“ഇന്നോ, നാളെയോ എന്താണ് സംഭവിക്കുവാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല. അതുകൊണ്ട് ഈ സാഹചര്യത്തില്‍ മാറ്റം വരുവാന്‍ പ്രാര്‍ത്ഥിക്കുക” – മുലിണ്ടെ കൂട്ടിച്ചേര്‍ത്തു. ഒരു മാസം മുന്‍പ് കോംഗോ സന്ദര്‍ശിച്ച ഫ്രാന്‍സിസ് പാപ്പ, സമാധാനത്തിനു വേണ്ടി ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തു പടരുന്ന ഇസ്ലാമിക തീവ്രവാദികളാണ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Hot News

Hot News2 weeks ago

West Virginia Governor Signs Law to Protect Religious Freedom from Government Interference

The governor of West Virginia has signed a law to protect religious freedom across his state. On Thursday, Republican Gov....

Hot News4 weeks ago

Pastor, congregation stop gunmen in church with prayer

A gang of armed young men who allegedly entered the All Creation Northview Holiness Family Church in Ferguson, Missouri, to...

Hot News4 months ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News4 months ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News5 months ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News5 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News6 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News6 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News6 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News7 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Trending