world news
കെനിയ ചൈനയിലെ പൗരന്മാർക്ക് മതസ്വാതന്ത്ര്യത്തിന്റെ മരുപ്പച്ച
![](https://theendtimenews.com/wp-content/uploads/2019/05/kenya-map.jpg)
സ്വന്തം രാജ്യത്ത് കടുത്ത മതപീഡനം നേരിട്ടുകൊണ്ടിരിക്കുന്ന ചൈനയിലെ പൗരന്മാർക്ക് ആഫ്രിക്കന്‍ രാജ്യമായ കെനിയ മതസ്വാതന്ത്ര്യത്തിന്റെ പുതിയ മരുപ്പച്ചയാകുന്നു. കച്ചവടരംഗത്തും, ആരോഗ്യ പരിപാലന രംഗത്തും, കെനിയയിലെ ഏറ്റവും വലിയ നിര്‍മ്മാണ പദ്ധതിയായ റെയില്‍വേ പദ്ധതിയിലുമായി ആയിരകണക്കിന് ചൈനീസ് സ്വദേശികളാണ് കെനിയയിലുള്ളത്. ഇവര്‍ ഓരോരുത്തരും കമ്മ്യൂണിസ്റ്റ് ചൈനയില്‍ നിന്നും തങ്ങളുടെ ജീവിതം കെനിയയിലേക്ക് പറിച്ചു നട്ടു പിന്നീട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരാണ് . ആയിരകണക്കിന് ചൈനീസ് കുടിയേറ്റക്കാരാണ് കെനിയയില്‍ ക്രൈസ്തവ വിശ്വാസത്തെ പുല്കി യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നത്. ചൈനീസ് കുടിയേറ്റക്കാര്‍ക്ക് മതസ്വാതന്ത്ര്യത്തിന്റെ ഒരു പുതിയ ജാലകമാണ് കെനിയ. തങ്ങളുടെ രാജ്യത്ത് നിഷേധിക്കപ്പെട്ട മതസ്വാതന്ത്ര്യമാണ് ചൈനീസ് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ജനസംഖ്യയുടെ 80 ശതമാനം ക്രിസ്ത്യാനികള്‍ ഉള്ള കെനിയയില്‍ ലഭിക്കുന്നത്. നിരവധി ചൈനക്കാര്‍ കെനിയന്‍ സ്ത്രീകളെയാണ് വിവാഹം ചെയ്യുന്നത്. ഒരിക്കല്‍ കമ്മ്യൂണിസവുമായി ബന്ധപ്പെട്ടിരുന്നവര്‍ ഇപ്പോള്‍ ക്രിസ്തുവുമായി അടുത്തുകൊണ്ടിരിക്കുകയാണ്. കെനിയന്‍ രാഷ്ട്രീയത്തിന്റെ ജീവരക്തം തന്നെ ഇപ്പോള്‍ ക്രൈസ്തവ വിശ്വാസമാണ്.
ഈ നൂറ്റാണ്ടില്‍ ഏതാണ്ട് 10 ലക്ഷത്തോളം ചൈനക്കാരാണ് ആഫ്രിക്കയിലെത്തിയിരിക്കുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. കെനിയയുടെ ഏറ്റവും വലിയ വ്യാവസായിക പങ്കാളിയാണ് ചൈന. കോടിക്കണക്കിനു രൂപയാണ് ചൈന പല പദ്ധതികള്‍ക്കുമായി കെനിയയിലേക്ക് ഒഴുക്കിക്കൊണ്ടിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ചൈനയില്‍ നിന്ന് നിരവധി പേര് കെനിയയിലേക്ക് കുടിയേറുന്നത്. അതേസമയം കടുത്ത മതപീഡനം നടക്കുന്നുണ്ടെങ്കിലും, 2030 ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ രാജ്യമായി ചൈന മാറുമെന്നാണ് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ക്രൈസ്തവരെ രാജ്യത്തിന് ഒരു ഭീഷണിയായി കാണുന്ന കമ്മ്യൂണിസ്റ്റ് ചൈനയില്‍ ഒരു ക്രിസ്ത്യാനിയായി ജീവിക്കുക എന്നത് അപകടം പിടിച്ച കാര്യമാണെന്നാണ് പറയുന്നത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ദേവാലയങ്ങള്‍ ഡൈനാമിറ്റ് വെച്ച് തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും, ബൈബിള്‍ വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ചിരിക്കുകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മതസ്വാതന്ത്ര്യം തിരിച്ചു സ്വദേശത്തു ചെന്നാല്‍ ലഭിക്കുമോ എന്ന ആശങ്കയിലാണ് കെനിയയിലെ ചൈനീസ് ക്രിസ്ത്യന്‍ സമൂഹം.
world news
മസ്കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന് നടന്നു
![](https://theendtimenews.com/wp-content/uploads/2024/07/El-Roy-Revival-Bible-College.jpg)
എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന് ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന് കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍), ഡോ. ഡേവിഡ് ടക്കര്‍(അയാട്ടാ ഇന്റര്‍ നാഷ്ണല്‍ ഫാക്കല്‍റ്റി യു.എസ്.എ), മിസ്സസ് റെനീ ടക്കര്‍ (യുഎസ്എ), എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏഴുപേര്‍ ബിറ്റിഎച്ച്, എം.ഡിവ് ബിരുദങ്ങള്‍ ഏറ്റുവാങ്ങി. സ്ഥാപനത്തിന്റ ഡയറക്ടര്‍ റവ റെജികുമാര്‍ നേതൃത്വം നൽകി .
റവ. റെജി എസ്എബിസി ബാഗ്ലൂരില്‍ നിന്ന് എം.ഡിവ് ബിരുദദാരിയും ഭാര്യ സിസ്റ്റര്‍ ശരണ്യ ദേവ് മണക്കാല എഫ്.റ്റി. എസ് ല്‍ നിന്ന് ബി.ഡി ബിരുദദാരിയുമാണ്. ഇവരുടെ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ പരിശ്രമവും ദര്‍ശന സാക്ഷാത്കാരവുമാണ് ഒമാന്‍ എന്ന രാജ്യത്ത് ഇങ്ങനെ ഒരു സ്ഥാപനം കഴിഞ്ഞ നാലു വര്‍ഷമായി നടത്തി മനോഹരമായ നിലയില്‍ ഒരു ഗ്രാജുവേഷന് നടത്തുവാന്‍ കാരണമായത്. അയാട്ടായുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്. എല്‍-റോയ് ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.
Sources:globalindiannews
world news
സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി
![](https://theendtimenews.com/wp-content/uploads/2024/07/Saudi-Arabia.jpg)
റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. വിഷൻ 2030ന്റെ പരിഷ്കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.നേരത്തെ വിരമിക്കാനുള്ള പ്രായ പരിധി അറുപതു വയസായിരുന്നു.
പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് നിയമം ബാധകമാണ്. വിരമിച്ചതിന് ശേഷവും പൗരന്മാരുടെ ജീവിതം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പൗരന്മാർക്ക് സ്ഥിരതയാർന്ന ജീവിത ശൈലി ഉറപ്പാക്കലും ലക്ഷ്യമിടുന്നു. പുതിയ തീരുമാനവുമായി ബന്ധപെട്ട് വിരമിച്ച പൗരന്മാരുടെ ജീവിത വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പദ്ധതികളും തയ്യാറാക്കും. പൗരന്മാരുടെ സുരക്ഷിത ജീവിതം ഉറപ്പാക്കാൻ കഴിയും വിധമാണ് പുതിയ നയം തയ്യാറാക്കുന്നത്.
Sources:globalindiannews
world news
നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന് ക്രൈസ്തവരെ കൊലപ്പെടുത്തി
![](https://theendtimenews.com/wp-content/uploads/2020/12/Fulani-Militants-in-nigeria.png)
നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ മൂന്നു ക്രൈസ്തവർ ആണ് കൊല്ലപ്പെട്ടത്.
രാത്രി എട്ട് മണിയോടെ വിശ്വാസികൾ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടികളും വാളുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തെ സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ഇറിഗ്വെ ഡെവലപ്മെന്റ്റ് അസോസിയേഷൻ (ഐ. ഡി. എ.) ഒരു പ്രസ്താവന പുറത്തിറക്കി. ആക്രമണകാരികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നൈജീരിയൻ സുരക്ഷാ ഏജൻറുമാരോട് ഐ. ഡി. എ.യുടെ ദേശീയ പബ്ലിക് സെക്രട്ടറി സാം ജുഗോയും ആവശ്യപ്പെട്ടു.
Sources:marianvibes
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested