Crime
പാക്കിസ്ഥാനില്‍ വ്യാജ മതനിന്ദ കുറ്റത്തിന് ഇരകളായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ക്രൈസ്തവ ദമ്പതികളും.

വ്യാജ മതനിന്ദ കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാന് തടവില്‍ കഴിയുന്ന ഷഗുഫ്ത കൗസര്‍ ഭര്‍ത്താവ് ഷഫ്ഖത്ത് മസീഹ് ഇസ്ലാമിനെതിരായി സന്ദേശങ്ങള്‍ മൊബൈലില്‍ നിന്നു മെസേജ് ആയി അയച്ചുവെന്നാണ് ഇവരില്‍ ആരോപിക്കപ്പെട്ട കുറ്റം.കുട്ടികള്‍ തമ്മിലുള്ള വഴക്കിന്റെ പേരില്‍ മുഹമ്മദ് ഹുസൈന് ഇവര്‍ക്കെതിരായി പരാതി കൊടുക്കയും പിന്നീട് കേസാക്കി മാറ്റുകയുമാണ് ഉണ്ടായത്. കൗസറിന്റെ ഐഡന്റിറ്റി നമ്പര്‍ ഉപയോഗിച്ച് വ്യാജമായി സിം കാര്‍ഡ് വാങ്ങി ഒരു അയല്‍ക്കാരനാണ് കേസിനു കാരണമായ സന്ദേശങ്ങള്‍ അയച്ചതെന്നു പിന്നീട് തെളിയിക്കയുണ്ടായി. 2014 തോബാ തേകസിംഗ് ജില്ലാ കോടതിയിലെ ജഡ്ജി മിയാന്‍ അമീര്‍ ഹബീബ് ആണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. പഞ്ചാബിലെ ഗോജ്ര പട്ടണക്കാരാണിവര്.ആസിയ ബീബിയെ പാര്‍പ്പിച്ച മുള്‍ട്ടാനിലെ ജയിലിലാണ് കൗസര്‍. 240 കിലോമീറ്റര്‍ അകലെ ഫൈസലാബാദിലെ ജയിലിലാണ് മസീഹ്. അരയ്ക്ക് കീഴെ തളര്‍ന്നയാളാണ് മസീഹ്. ഇവര്‍ക്ക് 9 മുതല്‍ 15 വയസ്സു വരെയുള്ള നാലു കുട്ടികളുണ്ട്. കുട്ടികള്‍ ഭര്‍തൃസഹോദരിയുടെ സംരക്ഷണയിലാണ്. ഈ ദമ്പതികളുടെ മോചനത്തിനായി പ്രാര്‍ത്ഥനയോടെ നിയമപോരാട്ടം തുടരുകയാണ് ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്.
Crime
ദേവാലയത്തിൽ വെടിവയ്പ്പ് ; ദിവ്യബലിക്ക് എത്തിയ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

മെക്സിക്കോയിലെ ദേവാലയത്തിൽ നടന്ന വെടിവയ്പ്പിൽ മൂന്നു വയസ്സുകാരൻ കൊല്ലപ്പെട്ടു.
മെക്സിക്കോ സ്റ്റേറ്റിലെ ഫ്രെസ്നിലോയിലെ ദേവാലയത്തിൽ നടന്ന വെടിവയ്പിലാണ് വിശുദ്ധ കുർബാനയിൽ അമ്മയ്ക്കൊപ്പം പങ്കെടുക്കുകയായിരുന്ന മൂന്നു വയസ്സുകാരൻ കാലെബ് കൊല്ലപ്പെട്ടത്.
ഔർലേഡി ഓഫ് ഗാഡെലൂപ്പെ ദേവാലയത്തിലായിരുന്നു വെടിവയ്പ് നടന്നത്.ആയുധധാരികളായ രണ്ടുപേർ ഒരു വ്യക്തിയെ പിന്തുടർന്ന്
ദേവാലയത്തിലെത്തുകയായിരുന്നു. അതിനിടയിലാണ് വെടിവയ്പ്പുണ്ടായത്.
അക്രമികൾ പിന്തുടർന്നു വന്ന വ്യക്തി മാരകമായ മുറിവുകളെ തുടർന്ന് പിന്നീട് ഹോസ്പിറ്റലിൽ വച്ച് മരണമടയുകയും ചെയ്തു. മൂന്നു വയസ്സുകാരന്റെ കൊലപാതകത്തിൽ സഭാ നേതൃത്വം നടുക്കവും ദു:ഖവും രേഖപ്പെടുത്തി.
അക്രമത്തിന്റെ അതിരുകൾ മാഞ്ഞു പോകുകയും മനുഷ്യ മഹത്വത്തിന് മുറിവേല്‍ക്കുകയും ചെയ്തിരിക്കുന്നുവെന്ന് അപകടത്തോട് അനുബന്ധിച്ച് മെക്സിക്കൻ ബിഷപ്സ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
Sources:marianvibes
Crime
ടെക്സസില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി

ടെക്സസ് : യുഎസിലെ ടെക്സസില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ 21 പേര് കൊല്ലപ്പെട്ടു. 18 കുട്ടികളും അധ്യാപികയുള്‍പ്പെടെ മൂന്ന് മുതിര്‍ന്നവരുമാണു കൊല്ലപ്പെട്ടത്. സാന്‍ അന്റോണിയോ സ്വദേശിയായ 18 വയസ്സുകാരന് സാല്‍വദോര്‍ റമോസാണ് അക്രമം നടത്തിയത്. ഏറ്റുമുട്ടലില്‍ സാല്‍വദോറും കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു.
ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റതായി പൊലീസ് അറിയിച്ചു. മുത്തശ്ശിയെ കൊലപ്പെടുത്തിയശേഷമാണ് റമോസ് സ്കൂളിലെത്തി വെടിവയ്പ് നടത്തിയതെന്നും റിപ്പോർട്ടുണ്ട്. യുവാള്‍ഡിയിലെ റോബ് എലമെന്ററി സ്കൂളിലായിരുന്നു അക്രമം. 2, 3, 4 ക്ലാസുകളിലെ വിദ്യാര്‍ഥികളാണു കൊല്ലപ്പെട്ടവരില്‍ ഏറെയും. 10 ദിവസം മുൻപു ന്യൂയോർക്കിലെ ബഫലോ നഗരത്തിലെ സൂപ്പർമാർക്കറ്റിലുണ്ടായ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു.
പട്ടാളവേഷം ധരിച്ചെത്തിയ പേടെൻ ജെൻഡ്രൻ (18) എന്നയാളാണു ബഫലോയിൽ വെടിയുതിർത്തത്. ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള വേഷവിധാനങ്ങളോടെയാണ് അക്രമി എത്തിയത്. ബഫലോയിലേത് വംശീയ ആക്രമണമാണെന്നാണു നിഗമനം. ടെക്സസിലെ ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രസിഡന്റ് ജോ ബൈഡൻ, യുഎസ് പതാക പകുതി താഴ്ത്തിക്കെട്ടാൻ നിർദേശം നൽകി.
Sources:globalindiannews
Crime
യുഎസ് മെക്സിക്കന്‍ അതിര്‍ത്തിയില്‍ വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മെക്സിക്കോ: അമേരിക്കയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മെക്സിക്കൻ സംസ്ഥാനമായ ബജാ കാലിഫോർണിയയിൽ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ടെകേറ്റ് നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് ടിജുവാന അതിരൂപത വൈദികനായ ഫാ. ജോസ് ഗ്വാഡലുപ്പെ റിവാസ് സാൽഡാന (57) യുടെ മൃതദേഹം കണ്ടെത്തിയത്. ടിജുവാനയിൽ നിന്ന് ഏകദേശം 30 മൈൽ കിഴക്കുള്ള ടെക്കേറ്റിലെ വിശുദ്ധ യൂദാതദേവൂസ് ഇടവക വികാരിയായും പ്രാദേശിക കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവുമായി സേവനം ചെയ്യുകയായിരിന്നു അദ്ദേഹം. ടെക്കേറ്റിന്റെ പ്രാന്തപ്രദേശത്ത് വൈദികന്റെ മൃതദേഹം മര്‍ദ്ദനമേറ്റ നിലയില്‍ കണ്ടെത്തുകയായിരിന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈദികന്റെ ആകസ്മിക വിയോഗത്തില്‍ ടിജുവാന അതിരൂപത ആർച്ച് ബിഷപ്പ് ഫ്രാൻസിസ്കോ മൊറേനോ ബാരോന്‍ ദുഃഖം രേഖപ്പെടുത്തി 25 വർഷത്തിലേറെയായി ടിജുവാന അതിരൂപതയിൽ സേവനമനുഷ്ഠിച്ച ഫാ. റിവാസ് സാൽഡാനയുടെ വേര്‍പാടില്‍ ദുഃഖിതരായവര്‍ക്ക് ഉത്ഥിതനായ ക്രിസ്തു ശക്തിയും ആശ്വാസവും പകരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ അക്രമങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മെക്സിക്കോയിലെ ബജ കാലിഫോർണിയ സംസ്ഥാനം. നാഷണൽ പബ്ലിക് സെക്യൂരിറ്റി സിസ്റ്റത്തിന്റെ എക്സിക്യൂട്ടീവ് സെക്രട്ടേറിയറ്റിന്റെ കണക്കനുസരിച്ച് വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ 593 കൊലപാതകങ്ങളാണ് ഇവിടെ അരങ്ങേറിയിരിക്കുന്നത്.
2018 ഒക്ടോബറിൽ ടിജുവാന അതിരൂപതയിലെ മറ്റൊരു വൈദികൻ കൊല്ലപ്പെട്ടിരിന്നു, ടിജുവാനയിലെ സെന്റ് ലൂയിസ് ഇടവക വികാരിയായിരുന്ന ഫാ. ഉമർ അർതുറോ ഒർട്ടയുടെ മൃതദേഹം ദിവസങ്ങളോളം കാണാതായ ശേഷം ഉപേക്ഷിക്കപ്പെട്ട കാറിൽ കണ്ടെത്തുകയായിരിന്നു. ലോകത്ത് വൈദികര്‍ക്കു നേരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യമാണ് മെക്സിക്കോ. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ മെക്സിക്കോയിൽ മാത്രം അറുപതോളം വൈദികര്‍ വ്യക്തമായ കാരണങ്ങളില്ലാതെ വധിക്കപ്പെട്ടെന്നു ചർച്ച് ഇൻ നീഡ് പൊന്തിഫിക്കൽ ഫൗണ്ടേഷന് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം
-
Media11 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media7 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news10 months ago
Covid-19 fourth wave in France: Health pass system to be introduced in the country