Connect with us

world news

സൗദിയില്‍ താമസിക്കുന്ന വിദേശികൾക്ക് ഇനി മുതൽ രണ്ടുതരം ഇഖാമ

Published

on

 

വിദേശ നിക്ഷേപകരേയും ബിസിനസുകാരേയും ആകര്‍ഷിക്കുന്നതിന്റെ
ഭാഗമായി സൗദിയില്‍ താമസിക്കുന്ന വിദേശികൾക്ക് ഇനിമുതൽ രണ്ട് തരം താമസ രേഖകള്‍ അനുവദിക്കാൻ തീരുമാനമായി. ഇതിന് മന്ത്രിസഭാ ഉപദേശക സമിതിയായ ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഒന്ന് താല്‍ക്കാലികമായി അനുവദിക്കുന്ന ഇഖാമയും രണ്ട് ഇഷ്ടാനുസരണം ദീര്‍ഘിപ്പിക്കാൻ കഴിയുന്ന ഇഖാമയും. ഇതിൽ പ്രിവിലേജ് ഗണത്തിൽപ്പെട്ട ഇഖാമയ്ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതിനായി ഏതാനും നിബന്ധനകള്‍ കൂടി മുന്നോട്ടു വച്ചിട്ടുണ്ട്. ഇത്തരത്തിൽ ഇഖാമ ലഭിക്കുന്നവര്‍ക്ക് ഫാമിലി സ്റ്റാറ്റസും ബന്ധുക്കള്‍ക്ക് സന്ദര്‍ശന വിസയും ലഭിക്കും.

സൗദിയില്‍ വീട്, വസ്തു എന്നിവ സ്വന്തമാക്കാനും ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരാനും പ്രിവിലേജ് ഇഖാമയിലൂടെ കഴിയും. നിലവിൽ അനുവദിച്ചിട്ടുള്ള ഇഖാമ കൂടാതെയാണ് വിദേശികള്‍ക്ക് മറ്റൊരു ഗ്രേഡിലുള്ള ഇഖാമ കൂടി അനുവദിക്കുന്നത്. ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കിയെങ്കിലും പ്രിവിലേജ് വിഭാഗത്തില്‍പെട്ട ഇഖാമ സ്വന്തമാക്കാനുള്ള നടപടികള്‍ക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. സൗദിക്ക് സാമ്പത്തിക നേട്ടമുണ്ടാകുന്ന രീതിയിൽ പണം നിക്ഷേപിക്കുന്ന വിദേശികള്‍ക്കാണ് പ്രവിലേജ്ഡ് ഇഖാമകള്‍ അനുവദിക്കുവാന്‍ ശുറ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

world news

ലോകത്തിലെ മൂന്നിലൊന്നു രാജ്യങ്ങളിലും മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നു: മോൺ. എത്തോരേ ബലെസ്ത്രേരോ

Published

on

ലോകത്തിലെ മൂന്നിലൊന്നു രാജ്യങ്ങളിലും മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നുവെന്നും ഇത് ഏകദേശം 4.9 ലക്ഷം കോടി ജനങ്ങളെ ബാധിക്കുന്നുവെന്നുമുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ആശങ്ക ഉയർത്തി, വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനും അപ്പോസ്തോലിക് ന്യൂൺഷ്യോയുമായ മോൺ. എത്തോരേ ബലെസ്ത്രേരോ. ജനീവയിൽ ഫെബ്രുവരി ഇരുപത്തിയൊമ്പതാം തീയതി നടന്ന മനുഷ്യാവകാശ കൗൺസിലിന്റെ 55-മത് സെഷനിൽ സംസാരിച്ച അവസരത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.

ചില പാശ്ചാത്യരാജ്യങ്ങളിൽ ‘സഹിഷ്ണുതയുടെയും ഉൾപ്പെടുത്തലിന്റെയും’ മറവിലാണ് വിവേചനവും മതപരമായ നിയന്ത്രണവും നടത്തപ്പെടുന്നത്. അതേസമയം വിദ്വേഷഭാഷണത്തെ ചെറുക്കാൻ ലക്ഷ്യമിട്ടു നിർമ്മിച്ചിട്ടുള്ള നിയമങ്ങൾ പലപ്പോഴും ചിന്താസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെയും മനഃസാക്ഷിയെയും മതത്തെയും ചോദ്യംചെയ്യാനും അങ്ങനെ നിയന്ത്രണങ്ങൾക്കും നിർബന്ധിതമായ പ്രഘോഷണങ്ങളിലേക്കും നയിക്കുന്നുവെന്നും മോൺ. എത്തൊറെ ബലസ്ത്രേരോ വിശദീകരിച്ചു. അതിനാൽ സമാധാനം, മനുഷ്യാവകാശങ്ങൾ, നീതി, സ്വാതന്ത്ര്യം എന്നിവയുടെ അടിസ്ഥാനമായ മനുഷ്യവ്യക്തിയുടെ അന്തസ്സ് എന്ന ഘടകത്തെ മറക്കരുതെന്ന് മോൺ. ബലെസ്ത്രേരോ അഭ്യർഥിച്ചു.

കൃത്രിമബുദ്ധിയുടെ മേഖലയെക്കുറിച്ച് പറഞ്ഞ അദ്ദേഹം കൃത്രിമബുദ്ധി മനുഷ്യത്വവുമായുള്ള മത്സരത്തിനല്ല, സേവനത്തിനായി വിനിയോഗിക്കുക എന്നതാണ് യാഥാർഥ്യമാക്കേണ്ടതെന്ന് സൂചിപ്പിച്ചു. ഇതായിരിക്കണം ആ മേഖലയ്ക്ക് ഒരു മാർഗനിർദേശതത്വമായി മാറേണ്ടത് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പ്രഭാഷണം ഉപസംഹരിച്ചത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇനി സൗദിയിലേക്ക് സ്റ്റുഡന്റ്‌സ് വിസ

Published

on

റിയാദ്: സൗദി അറേബ്യയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ്‌സ് വിസ നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. സ്റ്റഡി ഇന്‍ കെഎസ്എ എന്ന പ്ലാറ്റ്‌ഫോം വഴിയാണ് സ്റ്റുഡന്റ്‌സ് വിസ നല്‍കുകയെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി യൂസുഫ് അല്‍ബുന്‍യാന്‍ വ്യക്തമാക്കി. റിയാദില്‍ നടന്നുവരുന്ന ഹ്യൂമന്‍ കപാസിറ്റി ഇനീഷ്യേറ്റീവില്‍ പുതിയ വിസ പദ്ധതി സൗദി വിദേശകാര്യമന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി ലോഞ്ച് ചെയ്തു.

പുതിയ വിസ പദ്ധതി സൗദിയില്‍ പഠിക്കാനാഗ്രഹിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകും. നിലവില്‍ സൗദി യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ഥികളുണ്ടെങ്കിലും ഭൂരിഭാഗം പേരും ആശ്രിതവിസയിലുള്ളവരാണ്. എന്നാല്‍ ഇനി മുതല്‍ വിദേശികള്‍ക്ക് ഡിഗ്രിക്കോ പിജിക്കോ അപേക്ഷിക്കുമ്പോള്‍ കൂടെ സ്റ്റുഡന്റ്‌സ് വിസക്ക് കൂടി അപേക്ഷ നല്‍കാം. ഹ്രസ്വ, ദീര്‍ഘ കാലാവധിയുള്ള കോഴ്‌സുകള്‍ക്കെല്ലാം ഇത് ബാധകമാണ്.
Sources:Metro Journal

http://theendtimeradio.com

Continue Reading

world news

യുഎഇയില്‍ അഞ്ച് വിഭാഗത്തിലുള്ള വിസ റദ്ദാക്കുകയോ,കാലാവധി കഴിഞ്ഞാലോ ആറുമാസം വരെ രാജ്യത്ത് തുടരാം

Published

on

അബുദാബി: പുതുക്കിയ വിസാ നിര്‍ദേശപ്രകാരം അഞ്ചു വിഭാഗത്തിലുള്ളവരുടെ വിസ റദ്ദാക്കുകയോ കാലാവധി കഴിയുകയോ ചെയ്താല്‍ ആറുമാസം വരെ യുഎഇ യില്‍ തുടരാം. ഗോള്‍ഡന്‍ വിസ, ഗ്രീന്‍ വിസ, വിധവകളോ വിവാഹമോചനം നേടിയവരോ സര്‍വകലാശാലയുടേയോ കോളജിന്റെയോ വിസയുള്ള പഠനം പൂര്‍ത്തിയാക്കിയവര്‍, മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ പ്രഫഷനലുകള്‍ എന്നിവര്‍ക്കാണ് ആറു മാസം വരെ രാജ്യത്ത് തുടരാനുള്ള ആനുകൂല്യം ലഭിക്കുക. ഗോള്‍ഡന്‍, ഗ്രീന്‍ വിസക്കാരുടെ ആശ്രിത വിസയുള്ള കുടുംബാംഗങ്ങള്‍ക്കും ഇളവ് ലഭിക്കും.
വിസ കാലാവധി കഴിഞ്ഞാലും മൂന്ന് മാസത്തേക്ക് യുഎഇയില്‍ താമസിക്കാന്‍ രണ്ട് വിഭാഗങ്ങള്‍ക്ക് അനുവാദമുണ്ട്. മൂന്നാം തലത്തിലെ വൈദഗ്ധ്യമുള്ള പ്രൊഫഷനുകളുള്ള താമസക്കാര്‍, പ്രോപ്പര്‍ട്ടി ഉടമകള്‍ എന്നിവര്‍ക്കാണ് ഇത് ബാധകമാകുക.
Sources:nerkazhcha

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Tech8 hours ago

പഴയ ചാറ്റുകൾ ഇനി എളുപ്പത്തിൽ കണ്ടെത്താം! വാട്സ്ആപ്പിൽ കിടിലൻ ഫീച്ചർ എത്തി

ഡേറ്റ് ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ കണ്ടെത്താൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിൽ മുൻപന്തിയിലുള്ള മെസേജിംഗ് ആപ്പ് വാട്സ്ആപ്പ്. ആപ്പിന്റെ പ്രവർത്തനത്തെ കൂടുതൽ ജനപ്രിയമാക്കി...

Articles8 hours ago

നമ്മുടെ പ്രവർത്തികൾക്ക് അനുസൃതമായി നമ്മളെ നീതിയോടെ വിധിക്കുന്നവനാണ് ദൈവം

ജീവിതത്തിൽ നമ്മുടെ പ്രവർത്തികളെ വ്യക്തമായി അറിയുന്നവനാണ് നമ്മുടെ കർത്താവ്. നാമെടുക്കുന്ന തീരുമാനങ്ങളുടെ ഒരു ആകെത്തുകയാണ് നമ്മുടെ ജീവിതം. ജനങ്ങളെ എത്രവേണമെങ്കിലും കബളിപ്പിക്കാനും, നല്ലവനെന്ന് ചമഞ്ഞ് അവരുടെ പ്രശംസ...

National8 hours ago

യോഗിയുടെ യു‌പിയില്‍ വൈദികന്‍ ഉള്‍പ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ ജയിലില്‍

ലക്നൌ: ഉത്തർപ്രദേശില്‍ ഒരു കത്തോലിക്ക വൈദികന്‍ ഉൾപ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ മതപരിവർത്തന നിരോധന നിയമ മറവില്‍ അറസ്റ്റിലായതിനെ തുടര്‍ന്നു വിചാരണ നേരിട്ടു ജയിലുകളില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. ജയിലുകളിൽ...

Business8 hours ago

പ്ലേസ്റ്റോറിൽനിന്ന് ഇന്ത്യൻ മാട്രിമോണി ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ

സർവീസ് ഫീസ് സംബന്ധിച്ച തർക്കത്തിൽ ഭാരത് മാട്രിമോണി അടക്കമുള്ള പ്രമുഖ മാട്രിമോണി ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകളാണ് ഗൂഗിൾ...

world news8 hours ago

ലോകത്തിലെ മൂന്നിലൊന്നു രാജ്യങ്ങളിലും മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നു: മോൺ. എത്തോരേ ബലെസ്ത്രേരോ

ലോകത്തിലെ മൂന്നിലൊന്നു രാജ്യങ്ങളിലും മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നുവെന്നും ഇത് ഏകദേശം 4.9 ലക്ഷം കോടി ജനങ്ങളെ ബാധിക്കുന്നുവെന്നുമുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ആശങ്ക ഉയർത്തി, വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനും അപ്പോസ്തോലിക്...

National1 day ago

300,000-Member Indian Church to Plant 40 More Megachurches

Calvary Temple in Hyderabad is the India’s largest church with more than 300,000 members. Now, they are on a mission...

Trending