Connect with us

world news

രാജ്യാന്തര പ്രയര്‍ കോണ്‍ക്ലേവ് യു കെ യില്‍ ജൂണ്‍ 28, 29 തിയതികളില്‍ നടക്കും.

Published

on

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രാര്‍ത്ഥനാ സഹകാരികള്‍ സഭാ- സംഘടനാ വ്യത്യാസങ്ങളില്ലാതെ ഒന്നിക്കുന്ന രാജ്യാന്തര പ്രയര്‍ കോണ്‍ക്ലേവിനു യു കെ വേദിയാകുന്നു. മുന്‍ വര്‍ഷങ്ങളില്‍ ശ്രീലങ്ക, ഒമാന്‍, ദുബായ്, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനങ്ങളില്‍ രാഷ്ട്രീയ – സാമൂഹിക – വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷത്തെ സമ്മേളനത്തില്‍ watchman on the wall എന്ന വിഷയത്തില്‍ കേന്ദ്രീകൃതമായി ഡി. ഇ. 248 എസ്. ബി, അല്‍വാസ്റ്റണ്‍ ഡെര്‍ബിയിലുള്ള യുണൈറ്റഡ് റിഫോംഡ് ചര്‍ച്ചില്‍ വെച്ച് ജൂണ്‍ 28, 29 തിയതികളില്‍ നടക്കും. ഈ സമ്മേളനത്തില്‍ ഡോ. സാം ല്യോമോകി (സീനിയര്‍ പാര്‍ലമെന്റ് അംഗം, ഉഗാണ്ട) ജെയ്ന്‍ ട്രോടോണ്‍ (ന്യൂസിലാന്റ്) ടിം ബ്രാനോണ്‍ (യു എസ് എ) പാസ്റ്റര്‍ സി റ്റി എബ്രഹാം (ഡെര്‍ബി പെന്തക്കോസ്തല്‍ ചര്‍ച്ച്) പാസ്റ്റര്‍ ഡാമിയന്‍ ആന്റണി (ബ്ലസ്സിംഗ് ടുഡേ. കൊച്ചി എന്നിവര്‍ നേതൃത്വം നല്‍കും. പാസ്റ്റര്‍ ജിം ജോയ് (ഗ്ലോബല്‍ ഹാര്‍വസ്റ്റ് ഇന്റര്‍നാഷണല്‍) പ്രയര്‍ കോണ്‍ക്ലേവിന്റെ ഡയറക്ടറായും, യു കെ കോര്‍ഡിനേറ്ററായി സുജിത് മോഹനും പ്രവര്‍ത്തിക്കുന്നു. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക : [email protected]

world news

യുദ്ധം ആത്മീയ ചോദ്യമായി: പുതിയ നിയമ ബൈബിള്‍ കരസ്ഥമാക്കുന്ന യഹൂദരുടെ എണ്ണത്തിൽ വർദ്ധനവ്

Published

on

സാൻ ഫ്രാൻസിസ്കോ: കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിനുശേഷം പുതിയ നിയമ ബൈബിള്‍ തേടുന്ന യഹൂദരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ജ്വൂസ് ഫോര്‍ ജീസസ് എന്ന സംഘടനയുടെ വെളിപ്പെടുത്തല്‍. യഹൂദ വിശ്വാസമുള്ള ആളുകളുമായി സുവിശേഷം പങ്കിടുന്ന വിശ്വാസാധിഷ്ഠിത ലാഭേച്ഛയില്ലാത്ത സംഘടനയാണിത്. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ സംഘടനയ്ക്കു ന്യൂയോർക്ക്, ലണ്ടൻ, ടെൽ അവീവ്, ജറുസലേം എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നഗരങ്ങളിൽ ശാഖകളുണ്ട്.

യുദ്ധം ആരംഭിച്ചതിന് ശേഷം 1230 പുതിയനിയമ ബൈബിളുകള്‍ യഹൂദര്‍ സ്വന്തമാക്കിയതായി സംഘടന പറയുന്നു. സംഘടനയുടെയും ശുശ്രൂഷ പങ്കാളികളുടെ സൈറ്റുകളിലൂടെയും ഇസ്രായേലികൾക്ക് പുതിയ നിയമം സൗജന്യമായാണ് നല്‍കുന്നത്. ഒക്‌ടോബർ 7-ന് ഹമാസിൻ്റെ അധിനിവേശ ആക്രമണത്തിന് ശേഷം ഇസ്രായേലി സ്വദേശികള്‍ നിരവധി ആത്മീയ ചോദ്യങ്ങള്‍ നേരിടുന്നുണ്ടെന്നും ഇതാണ് അഭ്യർത്ഥനകൾ വർദ്ധിക്കുന്നതിനുള്ള കാരണമെന്ന് ജ്വൂസ് ഫോര്‍ ജീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ആരോൺ അബ്രാംസൺ ക്രിസ്ത്യന്‍ പോസ്റ്റിനോട് പറഞ്ഞു.

‘ഞങ്ങൾ ഇവിടെ നിന്ന് എവിടേക്ക് പോകും?’ എന്ന ചോദ്യമാണ് പലരെയും വിശ്വാസത്തിലേക്ക് അടുപ്പിക്കാന്‍ കാരണമാകുന്നതെന്നും ആരോൺ അബ്രാംസൺ പരോക്ഷമായി ചൂണ്ടിക്കാട്ടി. ഹമാസ് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ കിബ്ബൂട്ട്സിം നിവാസികളെ മാറ്റിപ്പാർപ്പിക്കാനും അവര്‍ക്ക് ഭക്ഷണം ലഭ്യമാക്കാനും യഹൂദര്‍ക്കു മറ്റ് സഹായങ്ങള്‍ ലഭ്യമാക്കാനും സംഘടന മുന്‍പന്തിയില്‍ ഉണ്ടായിരിന്നു. ദൈവപുത്രനായ ക്രിസ്തുവിൽ വിശ്വസിക്കാത്ത യഹൂദരെ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടുവരുവാന്‍ സഹായിക്കാൻ സമർപ്പിത സംഘടനയാണ് മെസ്സിയാനിക് യഹൂദ പ്രസ്ഥാനവുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ‘ജ്വൂസ് ഫോര്‍ ജീസസ്’.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

“യേശു”: ദുരഭിമാന കൊല ഭയന്നു നടന്ന മുസ്ലീം യുവതി ഐഷയുടെ ജീവിതത്തെ മാറ്റിമറിച്ച സ്വര്‍ഗ്ഗീയ ശബ്ദം

Published

on

അമ്മാന്‍: സത്യദൈവത്തെക്കുറിച്ചുള്ള വലിയ ചോദ്യവും ഉള്ളിലൊതുക്കി നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷം ഇസ്ലാം മതം ഉപേക്ഷിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച മുസ്ലീങ്ങളുടെ സാക്ഷ്യ പരമ്പരയായ ‘സോള്‍സ് ആന്‍ഡ്‌ സ്റ്റോറീസ്’ല്‍ വിവരിച്ചിരിക്കുന്ന ഐഷ എന്ന ജോര്‍ദ്ദാന്‍ സ്വദേശിനിയുടെ ജീവിതസാക്ഷ്യം ശ്രദ്ധയാകര്‍ഷിക്കുന്നു. ദുരഭിമാനത്തിന്റെ പേരില്‍ കുടുംബാംഗങ്ങള്‍ കൊല്ലുമോ എന്ന ഭയത്തിന്റെ പേരില്‍ നിരാശയോടെ കഴിഞ്ഞിരുന്ന സമയത്ത് അപ്രതീക്ഷിതമായി കേട്ട ‘യേശു’ എന്ന ഒറ്റവാക്കാണ്‌ ഐഷയുടെ ജീവിതം മാറ്റിമറിച്ചത്. “നീയല്ല, ഞാനാണ് നിന്നെ തിരഞ്ഞെടുത്തത്” എന്ന ക്രിസ്തുവാക്യം അക്ഷരാര്‍ത്ഥത്തില്‍ ഐഷയുടെ ജീവിതത്തില്‍ അത്ഭുതമായി മാറുകയായിരിന്നു.

ജോര്‍ദ്ദാനിലെ അമ്മാനിലെ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലാണ് ഐഷ ജനിച്ചു വളര്‍ന്നത്. ഒരു പിതാവും സ്വന്തം മകളോട് പറയാന്‍ പറ്റാത്ത വിധത്തിലുള്ള അസഭ്യമാണ് തന്റെ പിതാവ് തന്നോട് പറഞ്ഞിരുന്നതെന്ന്‍ ഐഷ പറയുന്നു. വേദനാജനകമായ സമയത്ത് തന്റെ മതം പോലും തനിക്ക് ആശ്വാസം പകര്‍ന്നില്ല. താനും തന്റെ കുടുംബവും അമേരിക്കയിലേക്ക് കുടിയേറിയപ്പോള്‍ താന്‍ സ്നേഹത്തിനു വേണ്ടി അലയുകയായിരുന്നു. പതിനേഴാമത്തെ വയസ്സില്‍ ഐഷ ഗര്‍ഭവതിയായി. ഇക്കാര്യം തന്റെ പിതാവ് അറിഞ്ഞാല്‍ ദുരഭിമാനത്തിന്റെ പേരില്‍ തന്നെ കൊല്ലുമെന്നറിയാവുന്ന അവള്‍ അബോര്‍ഷന്‍ ചെയ്യുവാന്‍ തീരുമാനിച്ചു. ‘അല്ലാഹു’ വരെ തന്നെ വെറുത്തുവെന്ന തോന്നലിന്റെ പുറത്ത് ആത്മഹത്യ ചെയ്താലോ എന്നുവരെ ചിന്തിച്ച കാലഘട്ടമായിരിന്നു അത്.

സ്നേഹവും, പ്രത്യാശയും തേടി അലഞ്ഞുനടന്ന നാളുകളില്‍, കരുണയ്ക്കായി അല്ലാഹുവിനോട് കരഞ്ഞപേക്ഷിച്ച സമയത്താണ് “യേശു” എന്ന വാക്ക് കേട്ടതെന്ന് ഐഷ പറയുന്നു. സ്വര്‍ഗ്ഗീയ ശബ്മെന്നാണ് അവള്‍ ഈ വാക്കിനെ വിശേഷിപ്പിച്ചത്. ജീവിതത്തില്‍ എന്തൊക്കെയോ മാറ്റങ്ങളും സ്വാധീനങ്ങളും അനുഭവിച്ചറിയുവാന്‍ തുടങ്ങിയ അവള്‍ പതിയെ പതിയെ തന്റെ പ്രാര്‍ത്ഥനകള്‍ യേശുവിലേക്ക് തിരിച്ചു. ഇക്കാലയളവില്‍ തനിക്ക് സ്വയം വെളിപ്പെടുത്തി തരുവാനാണ് അവള്‍ യേശുവിനോട് പ്രാര്‍ത്ഥിച്ചത്. തന്റെ ജീവിതത്തില്‍ ആദ്യമായി ‘സമാധാനം’ അനുഭവപ്പെട്ട നിമിഷം അതാണെന്നു ഐഷ പറയുന്നു.

ആ പ്രകൃത്യാതീത സംഭവം സത്യത്തേക്കുറിച്ചറിയുവാനുള്ള ആഗ്രഹം തന്നില്‍ ഉളവാക്കിയെന്നും, റോമ 5:8 ( നാം പാപികളായിരിക്കേ, ക്രിസ്‌തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു) വചനത്തില്‍ താന്‍ അന്വേഷിച്ച് നടന്നിരുന്ന സത്യവും ക്ഷമയും കണ്ടെത്തിയെന്നും അവള്‍ പറഞ്ഞു. തുടര്‍ന്നാണ് അവള്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത്. സ്ത്രീകളോടുള്ള ഇസ്ലാമിന്റെ മനോഭാവവും, യേശു ക്രിസ്തുവിന്റെ മനോഭാവവും തമ്മിലുള്ള വലിയ അന്തരമാണ് യേശുവിനെ -പിന്തുടരുവാനുള്ള തന്റെ തീരുമാനത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയതെന്നും ഐഷയുടെ സാക്ഷ്യത്തില്‍ പറയുന്നു. മെയ് 8-12 തീയതികളില്‍ ക്രിസ്ത്യന്‍ ചാനലായ സി‌ബി‌എന്നിന്‍റെ ‘സോള്‍സ് ആന്‍ഡ്‌ സ്റ്റോറീസ്’ല്‍ പങ്കുവെച്ച ഇത്തരത്തിലുള്ള വിശ്വാസ സാക്ഷ്യങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

വ്യാജ മതനിന്ദക്കേസ്: പാക്കിസ്ഥാനില്‍ നിരപരാധിയായ ക്രൈസ്തവ വിശ്വാസി തടങ്കലില്‍

Published

on

ലാഹോർ: റിക്ഷയിൽ നിന്ന് ഖുറാനിൻ്റെ പേജുകളെന്ന് പറയപ്പെടുന്നവ അശ്രദ്ധമായി ഉപേക്ഷിച്ചുവെന്നും അതില്‍ ചവിട്ടിയെന്നും ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത പാക്ക് ക്രൈസ്തവ വിശ്വാസി തടവില്‍. മുപ്പത്തിയഞ്ചു വയസ്സു മാത്രം പ്രായമുള്ള കത്തോലിക്ക വിശ്വാസിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ ഡെന്നിസ് ആൽബർട്ടിനെതിരെ പാക്കിസ്ഥാനിലെ മതനിന്ദ നിയമത്തിന്റെ വകുപ്പ് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. സെക്ഷൻ 295-എ, മതവികാരം വ്രണപ്പെടുത്തൽ, സെക്ഷൻ 295-ബി- ഖുറാന്‍ അവഹേളനം എന്നിവ പ്രകാരം പരമാവധി 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നവയാണ് കുറ്റ പത്രത്തില്‍ ചാര്‍ത്തിയിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റിക്ഷയ്ക്ക് സമീപം നഗ്നപാദനായി ചില പേജുകളിൽ ആൽബർട്ട് നിൽക്കുന്നത് താൻ കണ്ടുവെന്നും സൂക്ഷ്മമായി അവ പരിശോധിച്ചപ്പോൾ ഇസ്ലാമിക ഗ്രന്ഥമായ ഖുറാനാണെന്ന് കണ്ടെത്തിയെന്നും മുബീൻ ഇല്യാസ് എന്നയാളുടെ പരാതിയില്‍ പറയുന്നു. അതേസമയം ഡെന്നിസ് മനഃപൂർവം ചെയ്ത പ്രവൃത്തിയാണെന്ന് തെളിയിക്കുന്ന യാതൊന്നും തന്നെയില്ലായെന്നും മതനിന്ദാ കുറ്റം നിരപരാധികളെ കുടുക്കുന്നതിനുള്ള മാര്‍ഗ്ഗമാക്കി മാറ്റിയിരിക്കുകയാണെന്നും ക്രിസ്റ്റ്യൻ ഡെയ്‌ലി ഇൻ്റർനാഷണൽ പ്രതിനിധി ജമാൽ, മോണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു.

യാത്രക്കാരനെ ജയിൽ റോഡിൽ ഇറക്കി പുതിയ യാത്രക്കാരനെ കാത്തിരിക്കുകയായിരുന്നുവെന്ന് ആൽബർട്ടിൻ്റെ സഹോദരൻ ഇമ്രാൻ പറഞ്ഞു. ഷൂസ് ഡെന്നീസിന്റെ റിക്ഷയിൽ ഉണ്ടായിരുന്നുവെന്നും പുതിയ യാത്രക്കാരനെ കാത്തിരിക്കാൻ മുച്ചക്ര വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ ചൂടിൽ നിന്ന് തൻ്റെ പാദങ്ങളെ സംരക്ഷിക്കുവാനായി റോഡരികിലെ ചില കടലാസ് കഷ്ണങ്ങളിൽ ചവിട്ടിയെന്നും ഇമ്രാൻ ആൽബർട്ട് ക്രിസ്റ്റ്യൻ ഡെയ്‌ലി ഇൻ്റർനാഷണൽ മോണിംഗിനോട് പറഞ്ഞു. പേജുകൾ ഇസ്ലാമിക ഗ്രന്ഥമാണെന്ന് ഡെന്നിസ് അപ്പോൾ അറിഞ്ഞിട്ടില്ലായിരിന്നു.

സഹോദരന്‍ നിരപരാധിയാണെന്ന് വാദിച്ചപ്പോഴും ഇല്യാസും മറ്റ് മുസ്ലീങ്ങളും തന്നെ ആക്രമിച്ചതായി ഇമ്രാൻ ആൽബർട്ട് പറഞ്ഞു. ലളിതമായ ജീവിതം നയിക്കുന്ന റിക്ഷാ ഡ്രൈവറാണ് തടവിലാക്കപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും വ്യക്തിയുടെയോ സമൂഹത്തിൻ്റെയോ മതവികാരം വ്രണപ്പെടുത്താൻ സഹോദരനു ഉദ്ദേശ്യമില്ലായിരിന്നു. പോലീസ് സ്റ്റേഷനിൽ എത്തുമ്പോഴേക്കും തൻ്റെ സഹോദരനെ ജയിലിലേക്ക് അയച്ചിരുന്നു. രാവിലെ 11 മണിയോടെ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ജുഡീഷ്യൽ റിമാൻഡിലായി ഏതാനും മണിക്കൂറുകൾക്ക് ശേഷം ജയിലിലേക്ക് അയയ്ക്കുകയായിരിന്നുവെന്നും സഹോദരന്‍ വെളിപ്പെടുത്തി. പാക്ക് ക്രൈസ്തവരെ ലക്ഷ്യമിട്ട് ഭൂരിപക്ഷമായ ഇസ്ലാം സമൂഹവും ഭരണകൂടവും നടത്തുന്ന ഭരണകൂട ഭീകരതയുടെ അവസാന ഇരയാണ് ഡെന്നിസ്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National9 hours ago

കരിയംപ്ലാവിൽ ഡബ്ല്യുഎംഇ സൺഡേ സ്കൂൾ മിനിസ്ട്രിയുടെ അനുമോദന സമ്മേളനവും സംഗീത വിരുന്നും

കരിയംപ്ലാവ് : ഡബ്ല്യുഎംഇ സൺഡേ സ്കൂൾ മിനിസ്ട്രിയുടെ അനുമോദന സമ്മേളനവും സംഗീത വിരുന്നുംഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിന് കരിയംപ്ളാവ് സെൻട്രൽ ചർച്ചിൽ നടക്കും. സൺഡേ സ്കൂൾ സ്റ്റേറ്റ് തല...

National9 hours ago

വേദ വിരുദ്ധ പ്രവണതകളെ സഭ അംഗീകരിക്കുന്നില്ല.ഐ.പി.സി.

വേദപുസ്തക ഉപദേശങ്ങളിൽ നിലനിൽക്കുന്ന സഭയാണ് ഇൻഡ്യാ പെന്തക്കോസ്തു സഭ . എഴുതപ്പെട്ട ദൈവ വചനത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളേയും പ്രവണതകളേയും സഭ അംഗീകരിക്കുകയോ പ്രോൽസാഹിപ്പിക്കുകയോ ചെയ്യുകയില്ലെന്ന് ഐപിസി ജനറൽ...

world news10 hours ago

യുദ്ധം ആത്മീയ ചോദ്യമായി: പുതിയ നിയമ ബൈബിള്‍ കരസ്ഥമാക്കുന്ന യഹൂദരുടെ എണ്ണത്തിൽ വർദ്ധനവ്

സാൻ ഫ്രാൻസിസ്കോ: കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിനുശേഷം പുതിയ നിയമ ബൈബിള്‍ തേടുന്ന യഹൂദരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ജ്വൂസ് ഫോര്‍ ജീസസ് എന്ന...

world news10 hours ago

“യേശു”: ദുരഭിമാന കൊല ഭയന്നു നടന്ന മുസ്ലീം യുവതി ഐഷയുടെ ജീവിതത്തെ മാറ്റിമറിച്ച സ്വര്‍ഗ്ഗീയ ശബ്ദം

അമ്മാന്‍: സത്യദൈവത്തെക്കുറിച്ചുള്ള വലിയ ചോദ്യവും ഉള്ളിലൊതുക്കി നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷം ഇസ്ലാം മതം ഉപേക്ഷിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച മുസ്ലീങ്ങളുടെ സാക്ഷ്യ പരമ്പരയായ ‘സോള്‍സ് ആന്‍ഡ്‌...

Business10 hours ago

ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റില്‍ മാറ്റം വരുന്നു; ഫോണ്‍ പേ, ക്രെഡ് ആപ്പുകള്‍ ഉപയോഗിക്കാനാകില്ല

ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്മെന്റുകള്‍ റിസര്‍വ്ബാങ്കിന്റെ കേന്ദ്രീകൃത ബില്ലിങ് സംവിധാനത്തിലൂടെ നടത്തണമെന്ന നിബന്ധന രാജ്യത്തെ ഫിന്‍ ടെക് കമ്പനികളെ ബാധിക്കും.ഫോണ്‍പേ, ക്രെഡ്, ബില്‍ഡെസ്‌ക്, ഇന്‍ഫിബീം അവന്യൂ തുടങ്ങിയ...

Tech1 day ago

ഫേസ്‌ബുക്ക് പ്രൊഫൈൽ ലോക്ക്‌ അല്ലേ? ; ശബ്‌ദം ഉൾപ്പെടെ കൊള്ളയടിക്കും

സൈബർ തട്ടിപ്പുകാരുടെ വിവരശേഖരണം 
സമൂഹമാധ്യമ പ്രൊഫൈലുകളില്‍നിന്ന് തട്ടിപ്പിന്‌ നിർമിതബുദ്ധിയും ഡീപ്‌ ഫേക്ക്‌ 
സാങ്കേതികവിദ്യയും കോഴിക്കോട്:ഫേസ്‌ബുക്ക്, ഇൻസ്റ്റ​ഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈൽ ലോക്ക്‌ അല്ലെങ്കിൽ ‘പണി’ കിട്ടിയേക്കുമെന്ന്‌...

Trending