world news
നൈജീരിയയിൽ ക്രൈസ്തവര്‍ക്ക് വീണ്ടും ഭീഷണി ഉയര്‍ത്തി ഇസ്ലാമിക തീവ്രവാദികളായ ബൊക്കോഹറാം.
ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിൽ ക്രൈസ്തവര്‍ക്ക് നേരെ വീണ്ടും ഭീഷണി ഉയര്‍ത്തി ഇസ്ലാമിക തീവ്രവാദികളായ ബൊക്കോഹറാം. ജൂൺ ഏഴാം തീയതി നൈജീരിയയിലെ, ഡിഫാ പ്രവിശ്യയിലുള്ള കിഞ്ചേണ്ടി എന്ന ഗ്രാമത്തിൽ നിന്നും ക്രൈസ്തവ യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെയാണ് പുതിയ ഭീഷണി. ഒന്നെങ്കിൽ മൂന്നുദിവസത്തിനുള്ളിൽ പ്രദേശത്തുനിന്ന് രക്ഷപ്പെടുക, അല്ലെങ്കിൽ കൊല്ലപ്പെടാൻ തയ്യാറാകുക എന്ന് ക്രൈസ്തവർക്ക് മുന്നറിയിപ്പു നൽകുന്ന എഴുത്തുമായാണ് യുവതിയെ തീവ്രവാദികള്‍ തിരികെ അയച്ചത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസ് യുഎസ്എയാണ് ഇക്കാര്യം പുറത്തുവിട്ടത്.
രഹസ്യ കേന്ദ്രങ്ങൾ ഓപ്പൺ ഡോർസിന് നൽകിയ വിവരമനുസരിച്ച് ഡിഫയിലും, മറ്റു സമീപ പ്രദേശങ്ങളിലുമുള്ള ക്രൈസ്തവർ രാജ്യത്തിന്റെ തലസ്ഥാനമായ നിയാമിയിലേയ്ക്കു മറ്റും പലായനം ചെയ്യുകയാണ്. 2015 ഫെബ്രുവരി മുതൽ നൈജീരിയയുമായും ചാഡുമായും അതിർത്തി പങ്കിടുന്ന പ്രദേശം ബൊക്കോഹറാം തീവ്രവാദികളുടെ ലക്ഷ്യ കേന്ദ്രമാണ്. കഴിഞ്ഞ ജൂലൈ 17നു ന്ഗാലേവ എന്ന ഗ്രാമത്തിൽ നിന്നും തീവ്രവാദികൾ നാൽപതോളം സ്ത്രീകളെയും, കുട്ടികളെയും തട്ടിക്കൊണ്ടുപോവുകയും 9 പേരെ വധിക്കുകയും ചെയ്തിരുന്നു.
യാഥാർത്ഥ്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞവർഷം ബൊക്കോഹറാമിനെ രാജ്യത്തു നിന്നും തുരുത്തിയെന്ന് നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി അവകാശപ്പെട്ടിരുന്നു. 2015ൽ അധികാരം ഏറ്റെടുത്തപ്പോൾ തീവ്രവാദികളുമായുള്ള പോരാട്ടത്തിൽ തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം അംഗീകരിച്ചിരുന്നതാണ്. ആഫ്രിക്കയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ഇസ്ളാമിക അധിനിവേശം വിശ്വാസികളെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ മാധ്യമങ്ങളെ കണ്ടില്ലെന്ന്‍ നടിക്കുകയാണെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നതാണ്.
world news
കുവൈത്തിൽ പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിൽ
കുവൈത്ത് സിറ്റി : കുവൈത്തിൽ പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിലായി. 6 പതിറ്റാണ്ട് പഴക്കമുള്ള നിയമമാണ് ഭേദഗതി ചെയ്തത്. നിയമലംഘകർക്ക് 600 ദിനാർ മുതൽ 2000 ദിനാർ വരെ പിഴ ഉൾപ്പെടെ കടുത്ത ശിക്ഷയാണ് പുതിയ നിയമത്തിൽ നിഷ്കർഷിക്കുന്നത്.
സന്ദർശക വീസ കാലാവധിക്കുശേഷം കുവൈത്തിൽ തങ്ങുന്നവർ ദിവസമൊന്നിന് 10 ദിനാർ വീതം പിഴ നൽകണം. ഈയിനത്തിൽ പരമാവധി 2000 ദിനാർ ഈടാക്കും. നേരത്തെ ഇത് 600 ദിനാറായിരുന്നു. റസിഡൻസ് വീസ കാലാവധി കഴിഞ്ഞവരിൽനിന്ന് ആദ്യമാസം ദിവസേന 2 ദിനാർ വീതവും പിന്നീടുള്ള മാസങ്ങളിൽ ദിവസേന 4 ദിനാർ വീതവുമാണ് ഈടാക്കുക.
ഈ വിഭാഗക്കാരിൽ നിന്ന് ഈടാക്കുന്ന പരമാവധി തുക 1200 ദിനാർ ആണ്. ഗാർഹിക തൊഴിൽ വീസ നിയമം ലംഘിക്കുന്നവർ ദിവസേന 2 ദിനാർ പിഴ അടയ്ക്കണം. പരമാവധി 600 ദിനാറും. റസിഡൻസ് വീസ റദ്ദാക്കിയ ശേഷവും രാജ്യം വിടാത്തവർക്ക് ആദ്യമാസം പ്രതിദിനം 2 ദിനാർ വീതവും തുടർന്നുള്ള മാസങ്ങളിൽ 4 ദിനാർ വീതവും ഈടാക്കും. പരമാവധി 1200 ദിനാറായിരിക്കും പിഴ.
കുവൈത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ റജിസ്ട്രേഷൻ 4 മാസത്തെ സാവകാശത്തിന് ശേഷവും വൈകിച്ചാൽ ആദ്യ മാസത്തേക്കു 2 ദിനാറും പിന്നീടുളള മാസങ്ങളിൽ 4 ദിനാറും പരമാവധി 2000 ദിനാറും ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Sources:globalindiannews
world news
ഇറാക്കിൽ ക്രൈസ്തവ ഐക്യം വർധിക്കുന്നു
ക്രിസ്തുമസിന്റെ സഹോദരമനോഭാവം, പ്രവൃത്തിപഥത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഇറാക്കിലെ അങ്കാവയിൽ എക്യൂമെനിക്കൽ കേന്ദ്രത്തിന്റെ പ്രവർത്തനം അനുഗ്രഹപ്രദമായ രീതിയിൽ മുൻപോട്ടു പോകുന്നു. കത്തോലിക്കാ, കത്തോലിക്കാ ഇതര സഭകൾ ഉൾപ്പെടുന്ന ക്രൈസ്തവസമൂഹങ്ങൾ ഈ കേന്ദ്രത്തിന്റെ ഭാഗമായിക്കൊണ്ട്, പൊതു വിശ്വാസത്തിനു സാക്ഷ്യം വഹിക്കുന്നു. സഭകളുടെ വൈവിധ്യമാർന്ന ആരാധനാക്രമങ്ങളിലൂടെയും പാരമ്പര്യങ്ങളിലൂടെയും ക്രിസ്ത്യൻ ജനത പൊതു മൂല്യങ്ങൾക്കും പൊതു വിശ്വാസത്തിനും ഇവിടെ പ്രാധാന്യം നൽകുന്നു.
എല്ലാ വർഷവും നടത്തിവരുന്ന മതസൗഹാർദ്ദ സമ്മേളനത്തിൽ, വിവിധ സഭകളിലെ നേതാക്കന്മാരും, രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്നു. ഈ അവസരങ്ങൾ കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല, വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഈ സാഹോദര്യകൂട്ടായ്മയിൽ പങ്കുചേരുവാനുള്ള പ്രചോദനവും ലഭിക്കുന്നു.
തിരുപ്പിറവിയുടെ കാലഘട്ടത്തിൽ, നൂറുകണക്കിന് കുടുംബങ്ങൾ അങ്കാവ സന്ദർശിക്കാൻ വിവിധ ഇറാഖി നഗരങ്ങളിൽ നിന്ന് യാത്രചെയ്യുന്നുവെന്നതും ഏറെ പ്രാധാന്യമർഹിക്കുന്നു. പ്രാർത്ഥിക്കുന്നതിനും, വിവിധ ആത്മീയ, സാമൂഹ്യ പരിപാടികളിൽ ഭാഗമാകുന്നതിനും ഓരോ വർഷവും വരുന്ന ആളുകളുടെ എണ്ണം വർധിക്കുന്നുവെന്നതും ഏറെ പ്രാധാന്യമർഹിക്കുന്നു. ജനങ്ങൾ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾക്കിടയിലും സമാധാനപരമായ പരസ്പര സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിൽ ഈ കേന്ദ്രം വഹിക്കുന്ന സ്ഥാനം വളരെ വലുതാണ്. ഈ സഹകരണം വിവിധ സഭകളുടെ ഇടവകകൾക്ക് ഗുണം ചെയ്യുക മാത്രമല്ല, വിശ്വാസത്തിൽ സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തിന് അഗാധമായ സന്ദേശം നൽകുകയും ചെയ്യുന്നു.
Sources:azchavattomonline.com
world news
കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു; 9 വർഷം അധികാരത്തിലിരുന്ന ശേഷം പടിയിറക്കം
ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വെച്ചു. വാർത്താ സമ്മേളനത്തിലാണ് ട്രൂഡോ രാജി പ്രഖ്യാപനം നടത്തിയത്. ഒൻപത് വർഷം അധികാരത്തിൽ ഇരുന്ന ശേഷമാണ് ട്രൂഡോയുടെ പടിയിറക്കം. ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടിയുടെ തലപ്പത്ത് നിന്ന് സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജനപ്രീതി കുത്തനെയിടിഞ്ഞ സാഹചര്യത്തിലാണ് ട്രൂഡോയുടെ രാജിവാർത്തകൾ പുറത്തുവന്നത്.
ഒക്ടോബറിൽ ഏകദേശം 20ഓളം എംപിമാർ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് കത്തിൽ ഒപ്പിട്ടിരുന്നു. ട്രൂഡോയുടെയും സർക്കാറിന്റെ ജനപ്രീതി കുത്തനെയിടിഞ്ഞിരുന്നു. പണപ്പെരുപ്പം, ഭവന പ്രതിസന്ധി, കുടിയേറ്റം തുടങ്ങി നിരവധി പ്രതിസന്ധികളാണ് സർക്കാർ നേരിടുന്നത്. ഡിസംബർ 16-ന്, ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചിരുന്നു. ട്രൂഡോയോട് വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു രാജി.
Sources:azchavattomonline.com
-
Travel8 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National10 months ago
300,000-Member Indian Church to Plant 40 More Megachurches
-
National10 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech6 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്‌സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie1 month ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie10 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles7 months ago
8 ways the Kingdom connects us back to the Garden of Eden