Connect with us

National

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഗവേണിങ്ങ് ബോഡി മെംബേഴ്‌സ്

Published

on

National

ഐ.പി.സി ഹെബ്രോൺ പുലമൺ; ചിൽഡ്രൻസ് ഫെസ്റ്റ് ഏപ്രിൽ 3 ന്

Published

on

ഐപിസി ഹെബ്രോൺ പുലമൺ സഭയുടെ നേതൃത്വത്തിൽ തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് VBS ടീം ചിൽഡ്രൻസ് ഫെസ്റ്റ് 2023 ഏപ്രിൽ 3 തിങ്കൾ മുതൽ 7 വെള്ളി വരെ ഐപിസി ഹെബ്രോൺ ചർച്ച് ഹാളിൽ വച്ച് രാവിലെ എട്ടു മുതൽ 12 വരെ നടത്തപ്പെടുന്നു. കുട്ടികൾക്കായി സ്കിറ്റുകൾ ,വിവിധ പാട്ടുകൾ , ആക്ടിവിറ്റിസുകൾ , മാജിക് ഷോ , പപ്പറ്റ് ഷോ ,പങ്കെടുക്കുന്ന എല്ലാ കൂട്ടുകാർക്കും സമ്മാനങ്ങൾ, സ്നേഹവിരുന്ന് എന്നിവ ഈ വർഷത്തെ VBS ന്റെ മാറ്റുരയ്ക്കും. എല്ലാ പ്രിയ കൂട്ടുകാരെയും ഐപിസി ഹെബ്രോൻ സഭ ഹോളിലേക്ക് സ്വാഗതം ചെയ്യുന്നതായും , ആവശ്യത്തിന് അനുസരിച്ച് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതായും സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:പാസ്റ്റർ . ജെയിംസ് സാമൂവൽ -9495503385 ,ബ്രദർ. റോയി അലക്സ്‌- 9746902975/9567671971
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ക്രൈസ്തവർക്കെതിരെ ആക്രമണങ്ങള്‍: സംസ്ഥാനങ്ങള്‍ എന്ത് നപടിയെടുത്തു, സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തോട് സുപ്രിംകോടതി

Published

on

ദില്ലി: ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ വിവിധ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശം. ക്രൈസ്തവര്‍ ആക്രമണം നേരിട്ട പരാതികളില്‍ എട്ടു സംസ്ഥാനങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍, അന്വേഷണത്തിന്റെ പുരോഗതി, അറസ്റ്റുകള്‍, കുറ്റപത്രം നല്‍കിയ കേസുകള്‍ തുടങ്ങി വിവരങ്ങള്‍ നല്‍കണമെന്നാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്.

ക്രൈസ്തവ സമുഹത്തിനെതിരായ അക്രമങ്ങളില്‍ നടപടിയെടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് ബാംഗ്ലൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് റവ. ഡോ. പീറ്റര്‍ മക്കാഡോ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശം.

ചില സംസ്ഥാനങ്ങള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത് കൊണ്ടാണ് വൈകിയതെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയ അറിയിച്ചത്. ക്രൈസ്തവര്‍ക്കെതിരായ അക്രമ സംഭവങ്ങളില്‍ ബിഹാര്‍, ഹരിയാന, ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒഡീഷ, കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഈ സംസ്ഥാന ങ്ങളില്‍ 2021 കാലത്ത് ലഭിച്ച പരാതികളിന്‍മേല്‍ സ്വീകരിച്ച നടപടിളുടെ വിവരമാണ് നല്‍കേണ്ടത്. കൂടാതെ ഈ സംസ്ഥാനങ്ങള്‍ സുപ്രീംകോടതി നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്നും കേന്ദ്രം പരിശോധിക്കണം. 2022ന് ശേഷം രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് കോടതിയിൽ പറഞ്ഞു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

പുതിയതായി രൂപം കൊണ്ട ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ​ഗ്രൂപ്പുകൾക്ക് മുന്നാക്ക സമുദായ പദവി നൽകാനാകില്ലെന്ന് മുന്നാക്ക കമ്മീഷൻ തീരുമാനം

Published

on

പുതിയതായി രൂപം കൊണ്ട ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ​ഗ്രൂപ്പുകൾക്ക് മുന്നാക്ക സമുദായമെന്ന പദവി നൽകാനാകില്ലെന്ന് കേരളസർക്കാർ. സർക്കാർ രൂപീകരിച്ച സ്റ്റാറ്റ്യൂട്ടറി കമ്മീഷന്റേതാണ് തീരുമാനം. പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക സമുദായങ്ങൾ എന്നീ കമ്മ്യൂണിറ്റികളിൽ നിന്ന് മതംമാറിയവരാണ് ഇത്തരം ​ഗ്രൂപ്പുകളിലെ അംഗങ്ങളിലേറെയുമെന്ന് കേരളാ സ്റ്റേറ്റ് കമ്മീഷൻ ഫോർ ഇക്കണോമിക്കലി ബാക്ക്‌വേർഡ് ക്ലാസസ് എമങ്ങ് ഫോർവാർഡ് കമ്യൂണിറ്റീസ് (Kerala State Commission for Economically Backward Classes among Forward Communities) വ്യക്തമാക്കുന്നു.

മുന്നാക്ക സമുദായ പദവി ലഭിക്കാനുള്ള കമ്മ്യൂണിറ്റികളുടെ അഭ്യർത്ഥനകൾ അവലോകനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഈ കമ്മീഷനാണ്. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ, സാമ്പത്തികമായുള്ള ദുർബല വിഭാഗങ്ങൾ (ഇഡബ്ല്യുഎസ്) എന്നും അറിയപ്പെടുന്നു. ഇവർക്ക് 2020 മുതൽ സംസ്ഥാനത്ത് 10 ശതമാനം സംവരണം നീക്കിവച്ചിട്ടുണ്ട്. അതിനു ശേഷം മുന്നാക്ക സമുദായ പദവി ലഭിക്കാൻ പലരും മുന്നോട്ടു വരുന്നുണ്ട്. എന്നാൽ എസ്‌സി, എസ്ടി, ഒബിസി അംഗങ്ങളെ തങ്ങളുടെ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ഗ്രൂപ്പുകളുടെ അപേക്ഷകൾ അംഗീകരിക്കേണ്ടതില്ലെന്നാണ് കമ്മീഷന്റെ തീരുമാനം.

എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽപെടാത്ത സമുദായങ്ങളെ മുന്നാക്ക സമുദായങ്ങൾ എന്ന് വിളിക്കാമെന്നാണ് സർക്കാർ പറയുന്നത്. ”പള്ളി തർക്കങ്ങൾ നടക്കുന്ന സമയമാണിത്. പലരും പുതിയ പ്രാർത്ഥനാ ഗ്രൂപ്പുകളും സഭകളും രൂപീകരിക്കുന്നു. തങ്ങളുടെ ​ഗ്രൂപ്പിലെ അംഗങ്ങളെല്ലാം മുന്നാക്ക ക്രിസ്ത്യൻ കമ്മ്യൂണിറ്റികളിൽ നിന്നുള്ളവരാണെന്നു പറഞ്ഞ് ഇവർ രംഗത്തെത്തുകയും ചെയ്യുന്നു. മുന്നാക്ക സമുദായ പദവി ലഭിക്കാനാണ് അവരുടെ ഇപ്പോഴത്തെ നീക്കം”, കമ്മീഷൻ ചെയർമാനും റിട്ടയേർഡ് ജസ്റ്റിസുമായ സി എൻ രാമചന്ദ്രൻ നായർ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

”മുന്നാക്ക സമുദായങ്ങളിൽ നിന്നുള്ള ആളുകൾക്ക് മാത്രമേ അംഗത്വം പാടുള്ളൂ എന്ന വ്യവസ്ഥ അം​ഗീകരിക്കുന്ന ഗ്രൂപ്പുകളുടെ അഭ്യർത്ഥന മാത്രമേ ഞങ്ങൾ അംഗീകരിക്കൂ. എസ്‌സി, എസ്‌ടി, തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് മതം മാറിയെത്തിയവർക്ക് അംഗത്വം നൽകുന്നവരെ മുന്നാക്ക സമുദായമായി കാണാൻ കഴിയില്ല”, എന്നും ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു.

സംസ്ഥാന സർക്കാർ ഇതുവരെ 164 സമുദായങ്ങളെയാണ് മുന്നാക്ക സമുദായങ്ങളായി വിജ്ഞാപനം ചെയ്തിരിക്കുന്നത്. അവയിൽ 16 ക്രിസ്ത്യൻ ഗ്രൂപ്പുകളുണ്ട്. ബ്രദറൻ സഭ, കൽദായ സുറിയാനി ക്രിസ്ത്യൻ, സിഎസ്ഐ, ഇവാഞ്ചലിക്കൽ ചർച്ച്, ക്നാനായ കാത്തലിക്, ക്നാനായ യാക്കോബായ, മലങ്കര കത്തോലിക്ക, മലങ്കര യാക്കോബായ, മലങ്കര ഓർത്തഡോക്സ്, മാർത്തോമാ, പെന്തക്കോസ്ത്, സെവൻത് ഡേ അഡ്വെൻറിസ്റ്റ്, സ്വതന്ത്ര സുറിയാനി ക്രിസ്ത്യൻ, മതപരിപരിവർത്തനം നടത്തിയ സിറിയൻ കാത്തലിക്, സിറോ മലബാർ സിറിയൻ കാത്തലിക്, യഹോവ സാക്ഷികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
Sources:christiansworldnews http://theendtimeradio.com

Continue Reading

Hot News

Hot News2 weeks ago

West Virginia Governor Signs Law to Protect Religious Freedom from Government Interference

The governor of West Virginia has signed a law to protect religious freedom across his state. On Thursday, Republican Gov....

Hot News1 month ago

Pastor, congregation stop gunmen in church with prayer

A gang of armed young men who allegedly entered the All Creation Northview Holiness Family Church in Ferguson, Missouri, to...

Hot News5 months ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News5 months ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News5 months ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News6 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News6 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News7 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News7 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News7 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Trending