National
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 92,000/- രൂപയുടെ സഹായം നല്‍കി പി വൈ പി എ
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഐ പി സി മിഡ് വെസ്റ്റ് റീജിയന്‍ പി വൈ പി എ, ഐ പി സി എബനേസര്‍ ലേക്ലാന്‍ഡ് സഭാ തുടങ്ങിയ വിവിധ സഭകളുടേയും, വ്യക്തിപരമായി നല്‍കിയ സംഭാവനകള്‍ (ഐ പി സി ജനറല്‍ കൗണ്‍സില്‍ ഓഫീസ് വഴി സംസ്ഥാന പി വൈ പി എ യ്ക്ക് നല്‍കിയ തുക) ഇടുക്കി,തൃശ്ശൂര്‍, മലപ്പുറം,കോഴിക്കോട്,കൊല്ലം,കോട്ടയം,പത്തനംതിട്ട,തിരവനന്തപുരം,ഉള്‍പ്പെടെയുള്ള വിവിധ ജില്ലാ/സോണ്‍ തലങ്ങളില്‍ വിതരണം ചെയ്തു കഴിഞ്ഞു. അതിന്‍പ്രകാരം ആഗസ്റ്റ് 1 ന് പാലക്കാട് ജില്ലയില്‍ 77,000 രൂപയുടെ സാമ്പത്തിക സഹായ വിതരണം നടത്തി. പ്രളയകാലത്ത് ദുരിതമനുഭവിച്ച പാലക്കാട് ജില്ലയിലെ 11 കുടുംബങ്ങള്‍ക്ക്/ സഭകള്‍ക്ക് ഇടക്കാലത്ത് നല്‍കിയ തുകയും കൂടി ചേര്‍ത്ത് ആകെ 92,000/- രൂപയുടെ സഹായം പി വൈ പി എ നല്‍കി.
National
പ്രത്യാശോത്സവത്തിന് ആത്മ നിറവോടുകൂടി ആരംഭം
സെലിബ്രേഷൻ ഓഫ് ഹോപ്പ് 2024 ആരംഭിച്ചു. നവംബർ 27 ബുധനാഴ്‌ച വൈകുന്നേരം 05 മണിക്ക് പാസ്റ്റർ ബിജു തമ്പിയുടെ അദ്ധ്യക്ഷതയിൽ പാസ്റ്റർ റ്റി എം കുരുവിളയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. ജനറൽ കൺവീനർ ബ്രദർ ജോയി താനവേലിൽ സ്വാഗത പ്രസംഗം നടത്തി. അമിത് കാംബ്ലെ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. രക്ഷാധികാരി റവ. ഡോ കെ സി ജോൺ ഉത്ഘാടനം നിർവ്വഹിച്ചു. പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സദീശൻ ആശംസയോടൊപ്പം തന്നെ തൻ്റെ ജീവിതത്തിൽ ആകർഷിക്കപ്പെട്ട ദൈവ വചന ഭാഗങ്ങൾ ഓർമ്മിപ്പിക്കുകയും ഡോ. ശമുവേൽ പേട്ട, ഡോ. യങ്ങ് ഹൂൻ ലീ എന്നിവർ ദൈവവചന സന്ദേശങ്ങൾ കൈമാറി. ക്വറിയൻ ഗായക സംഘത്തിൻ്റെ ഗാനാലാപനവും കൊണ്ട് യോഗം വളരെ അനുഗ്രഹത്തോടെ സമാപിച്ചു.
Sources:fb
National
യാഷാ മിഷൻ ഇന്ത്യയുടെ വാർഷിക കൺവൻഷന് അനുഗ്രഹ സമാപ്തി
യാഷാ മിഷൻ ഇന്ത്യയുടെ പത്തൊമ്പതാമത് വാർഷിക യോഗം 2024 നവംബർ 21 തീയതി വ്യാഴാഴ്ച പകൽ 10 മുതൽ 1:30 വരെ അർത്തുങ്കൽ ഐപിസി ഹെബ്രോൺ സഭയിൽ വെച്ച് പാസ്റ്റർ മാർട്ടിൻ മാത്യുവിന്റെ (പ്രോഗ്രാം കൺവീനർ)അധ്യക്ഷതയിൽ നടന്നു.
ബ്രദർ പ്രസന്നൻ വയലാർ പ്രാർത്ഥിച്ച് തുടങ്ങിയ വാർഷികയോഗത്തിൽ പാസ്റ്റർ ബിനോയ് ജോണിന്റെ നേതൃത്വത്തിലുള്ള വോയിസ് ഓഫ് ജീസസ് കൊച്ചി വർഷിപ്പ് ലീഡ് ചെയ്തു. പാസ്റ്റർന്മാരായ ലാൽജി ആലപ്പുഴ, അശോക് കുമാർ കോട്ടയം, തങ്കച്ചൻ വെട്ടക്കൽ, മധു ഓമനപ്പുഴ, മാത്യു ശാമുവേൽ തിരുവാങ്കുളം, ഗ്ലാഡി പീറ്റർ ചേർത്തല, തുടങ്ങിയവർ പ്രാർത്ഥിച്ചു. തുടർന്ന് യാഷാ മിഷൻ ഇന്ത്യയെ പ്രതിനിധീകരിച്ച് പാസ്റ്റർ ജോയ് ജോസഫ് (വൈ. എം. ഐ. എറണാകുളം ജില്ലാ കോർഡിനേറ്റർ) ദൈവവചനം ശുശ്രൂഷിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ ബ്രദർ നഥനയേൽ ബിജുവിന് (തൈക്കാട്ടുശ്ശേരി) സിസ്റ്റർ ഷീജ സജിയും പാസ്റ്റർ ബിനോയ് ജോണും ചേർന്ന് Mementoയും ഉപഹാരങ്ങളും നൽകി ആദരിച്ചു.
കടന്നുവന്ന എല്ലാവർക്കും യാഷാ മിഷൻ ഇന്ത്യ ഡയറക്ടർ പാസ്റ്റർ സജി പോൾ സ്വാഗതം പറയുകയും കഴിഞ്ഞ നാളുകളിൽ ചെയ്ത പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. മുൻകാലങ്ങളെ അപേക്ഷിച്ച് ആത്മീയ ഗോളത്തിൽ വിഭാഗീയതയും വേർതിരിവുകളും വർദ്ധിച്ചുവരികയാണെന്നും നാം ഓരോരുത്തരും ഈ ലോകത്തിൻറെ വിരുന്ദുകാരാണെന്നും ദൈവം നമുക്ക് ആയുസ്സ് തരുന്ന അത്രയും കാലം ഈ ഭൂമിയിൽ ജീവിച്ച് അനുഭവിച്ച് നിത്യമായ ഭവനത്തിലേക്ക് യാത്ര തിരിക്കേണ്ടവരാണെന്ന ബോധ്യത്തോടെ വിഭാഗീയതയും വേർതിരിവുകളും മറന്ന് നാം ഓരോരുത്തരും ക്രിസ്തുവിൻറെ വിശ്വസ്ത സാക്ഷികൾ ആയി തീരണമെന്ന് പത്തൊമ്പതാമത്തെ വാർഷികത്തോടുള്ള ബന്ധത്തിൽ അറിയിക്കുയും കടന്നുവന്ന എല്ലാവരോടുമുള്ള നന്ദിയും പ്രകാശിപ്പിച്ചു.
പാസ്റ്റർ പി.ജെ. കുഞ്ഞുമോൻ പെരുമ്പാവൂർ, പാസ്റ്റർ മത്തായി ഹാബേൽ ( ഗ്രേസ് ഗോസ്പൽ മിനിസ്ട്രീസ് എറണാകുളം), പാസ്റ്റർ ശിവരാമൻ(പ്രസിഡൻറ് യു.പി.എഫ്. ചേർത്തല), ബ്രദർ നേമം ലോറൻസ് (നാഷണൽ ചെയർമാൻ, മനുഷ്യാവകാശ സമിതി), സുവിശേഷകൻ തറയിൽ സേവൃയർ(ഗുഡ് ന്യൂസ് മിനിസ്ട്രീസ് ചന്തിരൂർ), പാസ്റ്റർ ജെയിംസ് സാമുവൽ തടുത്തുവെളി , പാസ്റ്റർ സുശീലൻ(മഹാരാഷ്ട്ര) തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
വാർഷികയോഗത്തിൻെറ ചീഫ് ഗസ്റ്റായ പാസ്റ്റർ ജിതിൻ മാവേലിക്കര മുഖൃ സന്ദേശം നൽകുകയും പ്രാർത്ഥിക്കുകയും ചെയ്തു. അർത്തുങ്കൽ ഹെബ്രോൺ സഭാ ശുശ്രൂഷകൻ പാസ്റ്റർ സോജൻ പി.മാത്യു യോഗം പ്രാർത്ഥിച്ചു ആശീർവാദം പറഞ്ഞു.
Sources:christiansworldnews
National
ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ് സഹോദരിമാർ; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വനിതാ സമ്മേളനം.
മുളക്കുഴ: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വനിതാ സമ്മേളനം ചരിത്രത്തിൻ്റെ ഭാഗമായി.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് , ലേഡീസ് മിനിസ്ട്രിസ് സംഘടിപ്പിച്ച ഏകദിന വനിതാ സമ്മേളനമാണ് ചരിത്രം തിരുത്തിയ സമ്മേളനമായി മാറിയത്.
ഒരു പ്രവാഹം പോലെ മുളക്കുഴയിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് സഹോദരിമാരെ ഉൾക്കൊള്ളാൻ മൗണ്ട് സീയോൻ ഓഡിറ്റോറിയത്തിന് കഴിഞ്ഞില്ല. ചിട്ടയായ പ്രവർത്തനത്തിലൂടെയും മികച്ച സംഘാടനത്തിലൂടെയും ഉജ്ജലമായ നേതൃത്വമാണ് വനിതാ പ്രവർത്തനങ്ങൾക്ക് ലേഡീസ് മിനിസ്ട്രി നൽകുന്നത്.
എൽ എം സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് സിസ്റ്റർ മേരിക്കുട്ടി എബ്രഹാമിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഏകദിന സമ്മേളനം സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി ഉത്ഘാടനം ചെയ്തു. പ്രതിസന്ധികളിൽ പതറാതെ നിന്നാൽ പ്രതിഫലം നിശ്ചയമാണെന്നു അദ്ദേഹം പറഞ്ഞു. എബ്രായ ലേഖനം 10: 35 ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റേറ്റ് സെക്രട്ടറി സിസ്റ്റർ സിസി ബാബു ജോൺ ആമുഖ പ്രസംഗം നടത്തി. എൽഎം സ്റ്റേറ്റ് പ്രസിഡൻ്റ് സിസ്റ്റർ ഹെൽന റെജി മുഖ്യ പ്രഭാഷണം നടത്തി. ഉൽപ്പത്തി പുസ്തകം 15 ആം അദ്ധ്യായം അധികരിച്ച് നടത്തിയ പ്രസംഗത്തിൽ, തീഷ്ണമായ പരിശോധനകളിൽ അബ്രഹാമിൻ്റെ ദൈവാശ്രയവും ധൈര്യവും ആത്മവിശ്വാസവും സഹോദരിമാർ മാതൃകയാക്കണമെന്ന് ഹെൽന റെജി പറഞ്ഞു.
അസിസ്റ്റൻറ് ഓവർസിയർ ഡോ. ഷിബു കെ മാത്യൂ, കൗൺസിൽ സെക്രട്ടറി പാസ്റ്റർ സംകുട്ടി മാത്യൂ, ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ പി എ ജെറാൾഡ്, കൗൺസിൽ ട്രഷറർ പാസ്റ്റർ ഷിജു മത്തായി, വൈ പി ഇ പ്രസിഡൻ്റ് പാസ്റ്റർ മാത്യൂ ബേബി, സ്റ്റേറ്റ് ബിലിവേഴ്‌സ് ബോർഡ് സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാല, ജോയിൻ്റ് സെക്രട്ടറി അജി കുളങ്ങര എന്നിവർ ആശംസകൾ അറിയിച്ചു.
സഹോദരിമാരായ അക്കാമ്മ ജോർജ്, ലീലാമ്മ ജോൺ, ലൗലി റെജി, ഡെയ്സി തോമസ്, ഷോൺ തോമസ്, ബ്ലെസി തോമസ്, ജിൻസി സാം, ഷിൻ്റോ ജിജോ, ഷീജാ ജോൺ എന്നിവർ നേതൃത്വം നൽകി.
http://theendtimeradio.com
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech5 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie2 weeks ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National9 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie12 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles6 months ago
8 ways the Kingdom connects us back to the Garden of Eden