National
എബനേസര്‍ പി വൈ പി എ യുടെ കണ്‍വന്‍ഷന്‍ സെപ്. 3 മുതല്‍

ഐപിസി എബനേസര്‍ പിവൈപിഎ യുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 3,4 തിയതികളില്‍ ഷാര്‍ജ വര്‍ഷിപ്പ് സെന്ററിലും 5 ന് ജബല്‍അലി ക്രൈസ്റ്റ് ചര്‍ച്ചിലും കണ്‍വന്‍ഷനിലും നടത്തപ്പെടുന്നു. സുവിശേഷ പ്രഭാഷകന്‍ പാസ്റ്റര്‍ ബാബു ചെറിയാന്‍ പ്രസംഗിക്കും. ദുബായ് എബനേസര്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. വിശദ വിവരങ്ങള്‍ക്ക് : പാസ്റ്റര്‍ കെ വൈ തോമസ് (050 5246046), പാസ്റ്റര്‍ സാമുവല്‍ ജോണ്‍ (05062488157) ബിനു ജോണ്‍ (050 2727309).
National
രണ്ടാം കുഞ്ഞ് പെൺകുഞ്ഞാണോ ? എങ്കിൽ ലഭിക്കും കേന്ദ്രസർക്കാരിന്റെ ധനസഹായം

രണ്ടാമതുണ്ടാകുന്നത് പെൺകുഞ്ഞാണെങ്കിലും ഇനി കേന്ദ്ര സർക്കാരിന്റെ ധനസഹായം ലഭിക്കും. പ്രധാനമന്ത്രി മാതൃവന്ദന യോജന പ്രകാരമാണ് ധനസഹായം ലഭിക്കുക. ( second girl baby mother financial help )
നേരത്തെ ആദ്യത്തെ കുട്ടി പെൺകുഞ്ഞാണെങ്കിൽ കേന്ദ്രസർക്കാർ 5,000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാണ് രണ്ടാമത് ജനിക്കുന്ന പെൺകുഞ്ഞിനും 5000 രൂപയുടെ ധനസഹായം അനുവദിച്ചിരിക്കുകയാണ്. 2022 ഏപ്രിൽ ഒന്നിന് ശേഷം ജനിച്ച പെൺകുട്ടികളുടെ മാതാവിന് മുൻകാല പ്രാബല്യത്തോടെ സഹായം നൽകും.
മാതാവിന്റെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലൂടെയാണ് പണം ലഭിക്കുക. ബിപിഎൽ , എപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും പദ്ധതി പ്രകാരം പണം ലഭിക്കും.
സ്ത്രീകൾക്ക് ഗർഭകാലത്തുള്ള വേതനനഷ്ടം പരിഹരിക്കാനും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് ‘പ്രധാനമന്ത്രി മാതൃവന്ദന യോജന’ നടപ്പാക്കുന്നത്.
Sources:globalindiannews
National
സുവാർത്ത ഫെസ്റ്റ് 2023; വചന പ്രഘോഷണവും സംഗീത വിരുന്നും ഏപ്രിൽ 2 മുതൽ

സുവാർത്ത ഫെസ്റ്റ് 2023 എന്ന പേരിൽ വചന പ്രഘോഷണവും സംഗീത വിരുന്നും ഏപ്രിൽ 2 ഞായർ മുതൽ 4 ചൊവ്വാ വരെ ദിവസവും വൈകിട്ട് 5-30 മുതൽ 9.30 വരെ വള്ളിത്തോട് ജംഗ്ഷനിൽ നടക്കും. പാസ്റ്റർ റെജി ശാസ്താംകോട്ട, സിസ്റ്റർ ശ്രീലേഖ മാവേലിക്കര എന്നിവർ ദൈവ വചന പ്രഘോഷണം നടത്തും. കണ്ണൂർ ക്രൈസ്റ്റ് വോയ്സ് സംഗീത ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ബിജു . ബ്രദർ വേണു എന്നിവർ നേതൃത്വം നൽകും . വാർത്ത:- കെ.റ്റി ജോസഫ് പാലക്കാട്
Sources:gospelmirror
National
നെല്ലിക്കുന്നം ചിൽഡ്ര’ൻ ഫെസ്റ്റ് 2023ഏപ്രിൽ 3 മുതൽ 6 വരെ

കൊട്ടാരക്കര : ഐ.പി.സി എബനേസർ നെല്ലിക്കുന്നം സഭയുടെ നേതൃത്വത്തിൽ തിമോത്തി ചിൽഡ്ര’ൻ ഫെസ്റ്റ് 2023ഏപ്രിൽ 3 മുതൽ 6 വരെ ദിവസവും രാവിലെ 8:30 മുതൽ 12 :30 വരെ നെല്ലിക്കുന്നം ഐപിസി എബനേസർ ചർച്ചിൽ നടക്കും. കുട്ടികൾക്കായി സ്കിറ്റുകൾ,പാട്ടുകൾ,ആക്റ്റിവിറ്റുകൾ, സോങ്ങുകൾ,പപ്പറ്റ് ഷോ,മാജിക്ക്ഷോ , സുവിശേഷ സന്ദേശറാലി,സ്നേഹവിരുന്ന് എന്നിവ ഈ വി.ബി.എസ്സിൻ്റെ പ്രത്യകത. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കുംആകർഷകമായ സമ്മാനങ്ങ ഉണ്ടായിരിക്കും .
മൂന്ന് വയസ്സ് മുതലുള്ള എല്ലാ കുഞ്ഞുങ്ങൾക്കും വിബിഎസ്സിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ sajan john നെല്ലിക്കുന്നം :9447237881
Sources:gospelmirror
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്തെല്ലാമാണ്?
-
world news1 week ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില് തീര്ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്