Connect with us

breaking news

മുൻ വിദേശ്യകാര്യ മന്ത്രി സുഷമ സ്വരാജ് അന്തരിച്ചു; വിടവാങ്ങിയത് രാഷ്ട്രീയത്തിലെ വേറിട്ട മുഖം

Published

on

 

മുൻ എൻ.ഡി.എ സർക്കാരിലെ വി​ദേശകാര്യ മന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന സുഷമ സ്വരാജ് അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സുഷമയെ ഗുരുതരാവസ്ഥയില്‍ എയിംസില്‍ പ്രവേശിപ്പിച്ചത്. ​കുറച്ച് നാളായി ആരോഗ്യ നില തൃപ്തികരമല്ലായിരുന്നു. 2016-ൽ സുഷമ സ്വരാജ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. 2019-ലെ തെരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം സുഷമ സ്വരാജ് മൽസര രംഗത്ത് നിന്നും വിട്ടുനിന്നു. കാഷ്മീര്‍ വിഭജിക്കാനും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് സുഷമ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു. മുതിർന്ന ബിജെപി നേതാവ്, ലോക്സഭയിലെ മുൻപ്രതിപക്ഷ നേതാവ്, ദില്ലി മുൻ മുഖ്യമന്ത്രി, രണ്ടു തവണ ഹരിയാനയിൽ സംസ്ഥാന മന്ത്രി എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. 1996,1998,1999-ലെ വാജ്പേയ് സർക്കാർ, 2014-ലെ നരേന്ദ്ര മോദി സർക്കാർ തുടങ്ങി നാല് ബി.ജെ.പി മന്ത്രിസഭയിൽ അവർ അംഗമായിരുന്നു. വിവിധ മന്ത്രിസഭകളിലായി വാർത്താ വിതരണവും പ്രക്ഷേപണവും, വാർത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാർലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു.

പതിനഞ്ചാം ലോക്സഭയിൽ പ്രതിപക്ഷ നേതാവായി സ്തുത്യർഹമായ പ്രകടനം അവർ കാഴ്ചവച്ചു. മൂന്നു തവണ രാജ്യസഭയിലേക്കും നാലു തവണ ലോക്സഭയിലേക്കും സുഷമ സ്വരാജ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1977-ല്‍ 25-ാം വയസില്‍ ഹരിയാനയിലെ ദേവിലാല്‍ മന്ത്രിസഭയില്‍ അംഗമായ സുഷമ സ്വരാജ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മന്ത്രിയായി. രണ്ടു വര്‍ഷത്തിനു ശേഷം 1979-ല്‍ ഹരിയാന സംസ്ഥാന ജനതാ പാര്‍ട്ടി അധ്യക്ഷയുമായി പ്രവർത്തിച്ചു.

ഒന്നാം മോദി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് മന്ത്രിസഭയുടെ മാനുഷിക മുഖമായിരുന്നു. വിദേശത്തുള്ള ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടുകയും പരിഹാരം കണ്ടെത്തുകയും ചെയ്തതു വഴി പ്രവാസികളുടെ അംഗീകാരം പിടിച്ചു പറ്റാൻ അവര്‍ക്ക് കഴിഞ്ഞു. പലപ്പോഴും കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയും അവര്‍ നേടി. അടുത്തിടെ അവര്‍ ആന്ധ്രാ പ്രദേശ് ഗവര്‍ണറാകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും സുഷമ സ്വരാജ് തന്നെ ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീം കോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു സുഷമയുടെ ഭർത്താവ്. രാജ്യസഭയിൽ ഒരേ കാലത്ത് ഇരുവരും അംഗങ്ങളായിരുന്നു. മകൾ ബൻസൂരി.

breaking news

പുടിന്‍ കോണിപ്പടിയില്‍ നിന്നും വീണു; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോര്‍ട്ട്

Published

on

മോസ്‌കോ: റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ കോണിപ്പടിയിൽ നിന്നും വീണ് പരുക്കേറ്റതായി റിപ്പോർട്ടുകൾ. മോസ്‌കോയിലെ വസതിയിൽ വച്ചാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചതെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോണിപ്പടിയില്‍നിന്നുണ്ടായ വീഴ്ചയുടെ ആഘാതത്തില്‍ അദ്ദേഹം മലമൂത്ര വിസര്‍ജനം നടത്തിയതായാണ് റിപ്പോർട്ടുകള്‍ പറയുന്നത്. പുടിന്റെ അനാരോഗ്യം സംബന്ധിച്ച് നേരത്തെ വാർത്തകളുണ്ടായിരുന്നു.

പുടിന്‍ കോണിപ്പടികള്‍ ഇറങ്ങുന്നതിനിടെ ഊര കുത്തി വീഴുകയായിരുന്നു. വീണ ഉടനെത്തന്നെ പുടിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഹായത്തിനെത്തി. തുടര്‍ന്ന് അദ്ദേഹത്തിന് വൈദ്യസഹായം നല്‍കി. പുടിന് വയറിനെയും കുടലിനെയും ബാധിക്കുന്ന അര്‍ബുദം സ്ഥിരീകരിച്ചിരുന്നെന്നും അതിന്‍റെ ഫലമായാണ് നിയന്ത്രിക്കാനാവാത്ത മലമൂത്ര വിസര്‍ജനം സംഭവിച്ചതെന്നും പുടിന്റെ സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

വീട്ടില്‍വെച്ച് വഴുതിവീഴലിനെ പ്രതിരോധിക്കുന്ന ചെരുപ്പുകളാണ് പുടിന്‍ ധരിക്കാറുള്ളത്. പുടിന്റെ വീഴ്ചയുമായി ബന്ധപ്പെട്ട് വിശദാന്വേഷണം നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പുടിന് അര്‍ബുദവും പാര്‍ക്കിന്‍സണ്‍ രോഗവും പിടിപെട്ടിട്ടുണ്ടെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് കോണിപ്പടിയില്‍നിന്ന് വഴുതി വീണ വാര്‍ത്തകൂടി പുറത്തുവരുന്നത്.

ഈ മാസം ആദ്യം, പുടിന്റെ കൈകളിൽ വിചിത്രമായ അടയാളങ്ങളും കറുപ്പ് നിറവും കാണിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതു കുത്തിവയ്പ് എടുക്കുന്നതിന്റെ പാടുകൾ ആണെന്നാണ് ഒരു വിഭാഗത്തിന്റെ അവകാശവാദം. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ കുത്തിവയ്പ് എടുക്കാൻ കഴിയാത്തപ്പോൾ കുത്തിവയ്പ്പുകൾ എടുക്കുന്നതിന്റെ സൂചനയാണ് കൈകളിലെ കറുത്തപാടുകളെന്ന് ചില നിരീക്ഷകരും പറഞ്ഞു.

പുടിൻ അർബുദ ബാധിതനാണെന്ന് ഏതാനും മാസങ്ങൾക്കു മുൻപ് ഒരു യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. ഈ വർഷം മാർച്ചിൽ നടന്ന ഒരു വധശ്രമത്തിൽനിന്ന് പുടിൻ രക്ഷപ്പെട്ടതായും റിപ്പോർട്ടിലുണ്ടായിരുന്നു. കഴിഞ്ഞ മാസം ഏഴുപത് വയസ്സ് പൂർത്തിയായ പുടിന്, ഭരണത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയമാണ് ഇപ്പോൾ.

1962-ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്കുശേഷം പാശ്ചാത്യരാജ്യങ്ങളുമായുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലിലാണ് റഷ്യ. യുക്രെയ്‌ൻ യുദ്ധത്തിൽ റഷ്യയുടെ കണക്കുകൂട്ടലുകൾ അപ്പാടെ തെറ്റിയിരിക്കുകയാണ്. എട്ടു മാസത്തിലേറെയായിട്ടും യുക്രെയ്നിൽ സമ്പൂർണ മേധാവിത്വം നേടാൻ റഷ്യയ്ക്ക് സാധിച്ചിട്ടില്ല. മാത്രമല്ല, വൻ തോതിലുള്ള ആൾനഷ്ടം സംഭവിക്കുകയും യുദ്ധസാമഗ്രികൾ നശിക്കുകയും ചെയ്തു.
Sources:mediamangalam

http://theendtimeradio.com

Continue Reading

breaking news

മരിച്ചെന്നു ഉറപ്പിച്ച ആളിനെ ഗൂഗിൾ പേ വഴി കണ്ടു പിടിച്ചു

Published

on

തിരുവനന്തപുരം പൊഴിയൂരിൽ നിന്ന് ഇക്കഴിഞ്ഞ 28നു കാണാതായ പെൺകുട്ടിയെ കണ്ടെത്തി. മുംബൈയിലെ ഒരു ഹോം സ്റ്റേയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യയെന്നുറപ്പിച്ച കേസിലാണ് നിർണ്ണായക വഴിത്തിരിവ്. പൊഴിക്കരയിൽ നിന്നും പർദ്ദ ധരിച്ചു പോയ പെൺകുട്ടി കളിയിക്കവിളയിലെ ഒരു കടയിൽ ഗൂഗിൾ പേ ഉപയോഗിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. യാത്രയുടെ മുഴുവൻ വിവരങ്ങളും പരിശോധിക്കാനാണ് പൊലീസ് തീരുമാനം.

അടിമുടി ദുരുഹമായ തിരോധാനത്തിലാണ് പൊലീസിന്റെ നിർണ്ണായക നീക്കം. ഇക്കഴിഞ്ഞ 28നാണ് പൊഴിയൂരിൽ പൊഴിക്കരയിൽ നിന്ന് പെൺകുട്ടിയെ കാണാതാകുന്നത്. പൊഴിക്കരയിൽ പെൺകുട്ടിയുടെ ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയതോടെ ആത്മഹത്യ സംശയിച്ചു. വീട്ടിൽ നിന്ന് കുറിപ്പും, മൊബൈൽ ഫോണും ലഭിച്ചതോടെ ആത്മഹത്യ ഏതാണ്ട് ഉറപ്പിച്ചു. എന്നാൽ എന്താകും ആത്മഹത്യയുടെ കാരണം എന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടർന്നു. പൊഴിക്കരയിൽ നിന്ന് മടങ്ങുന്ന വഴിയിലെ സിസിടിവികളിൽ പെൺകുട്ടിയുടെ ശരീരഘടനയുള്ള ഒരു യുവതി പർദ്ദ ധരിച്ചു പോകുന്നത് പൊലീസ് കണ്ടെത്തി.

തുടർന്ന് ഇവരെ കേന്ദ്രീകരിച്ചായി അന്വേഷണം. ഒടുവിൽ കളിയിക്കാവിളയിലെ കടയിൽ പർദ്ദ ധരിച്ച സ്ത്രീ എത്തിയതായി സ്ഥിരീകരിച്ചു. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. 200 രൂപ ഗൂഗിൾ പേ ചെയ്‌താൽ പണമായി നല്കാമോയെന്നു പെൺകുട്ടി ആവശ്യപ്പെട്ടെന്നും അത് നൽകിയെന്നും കടക്കാരന്റെ മൊഴി. ഗൂഗിൾ പേ നമ്പർ വിശദമായി പരിശോധിച്ചപ്പോൾ കാണാതായ പെൺകുട്ടിയുടെ ആർക്കുമറിയാത്ത നമ്പറാണെന്നു സ്ഥിരീകരിച്ചു.

ഇതോടെ നമ്പറും, നമ്പർ ഉപയോഗിച്ച് മാർത്താണ്ഡത്തെ ബാങ്കിൽ തുടങ്ങിയ അക്കൗണ്ടും പൊലീസ് പരിശോധിച്ചു. പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്ന് മുംബൈയിലെ ഒരു ഹോം സ്റ്റേയിലേക്കു പണം കൈമാറിയെന്ന് കണ്ടെത്തി. ഇതോടെ പൊലീസ് സംഘം മുംബൈയിലേക്ക്. മുംബൈയിലെ ഒരു കോളനിയിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തി.

നാളെ പെൺകുട്ടിയുമായി പൊഴിയൂർ പൊലീസ് സംഘം കേരളത്തിലെത്തും. പെൺകുട്ടി രഹസ്യമായി മറ്റൊരു മൊബൈൽ നമ്പറും, ബാങ്ക് അക്കൗണ്ടും ഉപയോഗിച്ചതിൽ പൊലീസിന് ചില സംശയങ്ങളുണ്ട്. മാത്രവുമല്ല ഇതിനായി സഹായിച്ച മാർത്താണ്ഡം സ്വദേശിയായ യുവാവിനെക്കുറിച്ചും അന്വേഷിച്ചു വരികയാണ്. പെൺകുട്ടിയുടെ യാത്രയുടെ മുഴുവൻ വിവരങ്ങളും പരിശോധിക്കാനാണ് പൊലീസ് തീരുമാനം.
Sources:globalindiannews

http://theendtimeradio.com

Continue Reading

breaking news

മൃഗങ്ങളോട് ക്രൂരത കാണിച്ചാൽ ഇനി 75000 രൂപ പിഴയും അഞ്ച് വർഷം തടവും

Published

on

ന്യൂഡല്‍ഹി; മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയാന്‍ നിയമം കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രം. മൂന്നുവര്‍ഷംവരെ തടവും കൊല്ലുകയാണെങ്കില്‍ അഞ്ചുവര്‍ഷംവരെ തടവുമായിരിക്കും ശിക്ഷ ലഭിക്കുക1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍നിയമത്തില്‍ 61 ഭേദഗതികളാണ് കൊണ്ടുവരുന്നത്.

ബില്ലിന്‍റെ കരട് ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരമന്ത്രാലയമാണ് തയ്യാറാക്കിയത്. മന്ത്രാലയം കരട് ബില്‍ പരസ്യമാക്കി, ഡിസംബര്‍ ഏഴുവരെ പൊതുജനാഭിപ്രായം തേടും. ‘ഒരു മൃഗത്തിന് ആജീവനാന്ത വൈകല്യത്തിനോ മരണത്തിനോ കാരണമായേക്കാവുന്ന പ്രവൃത്തി’ എന്നാണ് ക്രൂരതയെ നിര്‍വചിച്ചിരിക്കുന്നത്. ബില്‍ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിലോ ബജറ്റ് സമ്മേളനത്തിലോ അവതരിപ്പിച്ചേക്കും.

കുറ്റവാളികളെ അറസ്റ്റ് വാറന്‍റ് ഇല്ലാതെ അറസ്റ്റ് ചെയ്യാനാവും. ക്രൂരതയ്ക്ക് ഏറ്റവുംകുറഞ്ഞത് 50,000 രൂപ പിഴയായി ശിക്ഷലഭിക്കും, അത് 75,000 രൂപ വരെ ഉയര്‍ത്താം. അല്ലെങ്കില്‍ ചെലവ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അധികാരപരിധിയിലുള്ള മൃഗഡോക്ടര്‍മാരുമായി കൂടിയാലോചിച്ച് തീരുമാനിക്കാമെന്ന് കരട് നിര്‍ദേശത്തില്‍ പറയുന്നു.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Hot News

Hot News4 weeks ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News4 weeks ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News1 month ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News2 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News3 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News3 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News3 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News3 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Hot News4 months ago

വീട്ടിലിരുന്ന് മിഠായി രുചിച്ചാല്‍ മതി, ശമ്പളം 61,33,863 രൂപ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കൽ. വർഷത്തിൽ 61,33,863 രൂപ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. കേൾക്കുമ്പോൾ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. കനേഡിയൻ കമ്പനിയാണ്...

Hot News4 months ago

ഉന്നത സ്ഥാനങ്ങളിലെ ഇസ്ലാമികവത്ക്കരണം: നൈജീരിയയിലെ മതരാഷ്ട്രീയത്തിനെതിരെ സംഘടിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

അബൂജ: നൈജീരിയയില്‍ അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ് പാര്‍ട്ടി (എ.പി.സി)യുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് പാര്‍ട്ടിയിലെ...

Trending