Connect with us
Slider

breaking news

റെയിൽവേ പ്ലാറ്റ്ഫോമിലൂടെ ഓട്ടോ ഓടി; രണ്ട് ജീവനുകൾ രക്ഷിക്കാൻ

Published

on

 

ഓട്ടോയുമായി വിരാർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് കുതിക്കുമ്പോൾ സാഗർ കംലാകർ ഗവാദ് എന്ന ഓട്ടോ ഡ്രൈവർക്ക് അറിയാമായിരുന്നു, താൻ ചെയ്യുന്നത് നിയമലംഘനമാണെന്ന്. പക്ഷേ, സ്റ്റേഷനിൽ വന്നു നിന്ന ട്രെയിനിൽ ഗർഭിണിയായ യുവതി പ്രസവവേദനയാൽ പുളയുകയാണ് എന്ന കാര്യം അറിയാവുന്നതിനാൽ തൽക്കാലത്തേക്ക് ഗവാദ് നിയമം ലംഘിച്ചു. ട്രെയിനിൽ നിന്ന് ഓട്ടോയിൽ ആശുപത്രിയിലെത്തിച്ച യുവതിക്ക് സുഖപ്രസവം. മുംബൈയിലെ വിരാർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

ഞായറാഴ്ച രാവിലെയാണ് ഗർഭിണിയായ യുവതിയും ഭർത്താവും സഞ്ചരിച്ച ട്രെയിൻ വിരാറിൽ എത്തിയത്. ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള കമ്പാർട്ട്മെന്‍റിലെ യാത്രികരായിരുന്നു ഇവർ. മഴ കാരണം ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിട്ടു. ഇതേസമയം, യുവതിക്ക് പ്രസവവേദനയും തുടങ്ങി. പരിഭ്രാന്തനായ ഭർത്താവ് സഹായം തേടി പുറത്തെത്തിയപ്പോൾ ഗവാദിന്‍റെ ഓട്ടോ പുറത്ത് നിർത്തിയത് കണ്ടു. കാര്യത്തിന്‍റെ ഗൗരവം അറിഞ്ഞതും ഓട്ടോ നേരെ പ്ലാറ്റ്ഫോമിലൂടെ ഓടിച്ച് യുവതിയെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു

സ്റ്റേഷനിലുണ്ടായിരുന്നു റെയിൽവേ സുരക്ഷാ സേന ഉദ്യോഗസ്ഥർ സംഭവസമയത്ത് ഗവാദിനെ തടഞ്ഞിരുന്നില്ല. പിന്നീട്റെയിൽവേ നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. താക്കീത് നൽകിയ ശേഷം കോടതി ഇയാളെ വെറുതേവിട്ടു. മനുഷ്യത്വപരമായ പ്രവൃത്തി ആയതിനാലാണ് ആദ്യം തടയാതിരുന്നതെന്നും എന്നാൽ, നിയമലംഘനമായതിനാൽ കേസെടുക്കാതെ വഴിയുണ്ടായിരുന്നില്ലെന്നും ആർ.പി.എഫ് ഇൻസ്പെക്ടർ പ്രവീൺ കുമാർ യാദവ് പറഞ്ഞു

breaking news

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു; കരട് നിയമം തയ്യാര്‍

Published

on

 

ഡല്‍ഹി: ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമാക്കുന്ന നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം. നിലവില്‍ ദിനപത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന മാതൃകയില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ രജിസ്ട്രാര്‍ (ആര്‍എന്‍ഐ) സമക്ഷം ഓണ്‍ലൈന്‍ മാധ്യമങ്ങളും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമാക്കുന്ന നിയമ നിര്‍മാണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. രജിസ്‌ട്രേഷനില്ലാത്ത വാര്‍ത്താ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം പുതിയ നിയമം നിലവില്‍ വരുന്നതോടെ നിയമവിരുദ്ധമായിമാറും.

Continue Reading

breaking news

ബോളിവുഡ് സ്റ്റെലില്‍ മോഷണം; പൊന്നും പവിഴവുമല്ല കട്ടത് ഉള്ളി

Published

on

 

അഹമ്മദാബാദ്: 20 ലക്ഷത്തിന്റെ ഉള്ളി മോഷണം പോയി. മഹാരാഷ്ട്രയിലെ നാഷിക്കില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്കുള്ള വഴിയിലാണ് മോഷണം നടന്നത്. ഒരു ട്രക്ക് നിറയെ ഉള്ളി വഴിയില്‍ വെച്ച് കാണാതാവുകയായിരുന്നു.നാസിക്കില്‍ നിന്നുള്ള പ്രേം ചന്ദ് ശുക്ല എന്നയാളുടേതാണ് ഉള്ളി. ശിവപുരിയില്‍ നിന്നുള്ള ജാവേദ് എന്നയാളുടേതാണ് ട്രക്ക്. ഏതായാലും ട്രക്കും ഡ്രൈവറും വഴിയില്‍ വെച്ച് കാണാതാവുകയായിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി ശുക്ല പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഒഴിഞ്ഞ ട്രക്ക് കണ്ടെത്തിയിട്ടുണ്ട്. വില കുതിച്ചുയരുന്നതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളിമോഷണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗുജറാത്തിലെ സൂറത്തില്‍ നിന്ന് 25,000 രൂപ വിലവരുന്ന 250 കിലോഗ്രാം ഉള്ളി മോഷണം പോയി. വ്യാഴാഴ്ച സൂറത്തിലെ പാലന്‍പുര്‍ പടിയ മേഖലയിലുള്ള ഒരു പച്ചക്കറിക്കടയിലാണു സംഭവം നടന്നത്.

പതിവുപോലെ ഉള്ളി ചാക്കിലാക്കി വെച്ചിരുന്നതാണെന്നും ഇതാണു കാണാതായതെന്നും കടയുടമയായ അമിത് കനോജിയ പറഞ്ഞു. അഞ്ച് ചാക്കുകളിലായി 50 കിലോഗ്രാം വീതം ഉള്ളിയാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. എന്നാല്‍ അമിത് ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. രാജ്യത്ത് ഉള്ളി ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണു ഗുജറാത്ത്. 90 മുതല്‍ 100 രൂപ വരെയാണ് ഇവിടെ ഉള്ളിയ്ക്കു വില. മഹാരാഷ്ട്ര അടക്കം പ്രളയം ബാധിച്ച സംസ്ഥാനങ്ങളില്‍ കഴിഞ്ഞമാസം ഉല്‍പാദനം നിലച്ചതോടെയാണു രാജ്യത്ത് ഉള്ളിയുടെ വില കുത്തനെ ഉയര്‍ന്നത്. പ്രധാന ഉള്ളി ഉത്പാദന സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും ഗുജറാത്തിലും കര്‍ണാടകത്തിലും പെയ്ത കനത്ത മഴയില്‍ വിളകള്‍ നശിച്ചതും കഴിഞ്ഞ ദിവസങ്ങളില്‍ വില ഉയര്‍ത്തി.

Continue Reading

Subscribe

Enter your email address

Featured

Mobile8 hours ago

വാട്സാപ്പിൽ പുതിയ അപ്‍ഡേറ്റ് വരുന്നു.

  ഡാർക് മോഡ് ഇപ്പോൾ വെളുപ്പിൽ കാണുന്നതെല്ലാം കറുപ്പായി മാറും. അക്ഷരങ്ങളും മറ്റു നിറങ്ങളിലുള്ള ഘടകങ്ങളും കണ്ണിനു സുഖകരമായ നിറങ്ങളിലേക്കു മാറും. ഇതുവഴി ബാറ്ററി ഉപയോഗം കുറയ്ക്കാനാകും....

Media8 hours ago

ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ മാധ്യമപുരസ്‌കാരം ഡോ.എം.സ്റ്റീഫന്

തിരുവല്ല: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും അന്തര്‍ദേശീയ സംഘടനയായ ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ 2020 ലെ വര്‍ഷത്തെ മാധ്യമ പുരസ്‌കാരം ഡോ.എം.സ്റ്റീഫന്. നവംബര്‍ 11...

us news8 hours ago

വാഷിംഗ്ടണില്‍ വ്യഭിചാരം നിയമവിധേയമാക്കാന്‍ നീക്കം: ശക്തമായ എതിര്‍പ്പുമായി ക്രൈസ്തവസഭ

വേശ്യാവൃത്തിയും വ്യഭിചാരവും നിയമാനുസൃതമാക്കാനുള്ള ബില്ലിനെതിരെ വാഷിംഗ്ടണില്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ ഇതര ക്രൈസ്തവസഭകള്‍ രംഗത്ത് വന്നു. വ്യഭിചാരം കുറ്റകരമല്ലാതാക്കാന്‍ വാഷിംഗ്ടണ്‍ ഡിസി കൗണ്‍സില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍...

Travel8 hours ago

ഹെല്‍മെറ്റ് പരിശോധന; ആദ്യ ദിവസം പിഴയായി ലഭിച്ചത് രണ്ടര ലക്ഷം രൂപ

  തിരുവനന്തപുരം: ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കി ഗതാഗത വകുപ്പ്. ഇന്നലെ മാത്രം പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി. ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റില്ലാതെ...

Media2 days ago

ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് പ്രമോഷന്‍ യോഗവും വചന പ്രഘോഷണവും ഡാളസ്സില്‍

ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായും അനുഗ്രഹത്തിനുമായുള്ള പ്രമോഷന്‍ യോഗം ഡിസംബര്‍ 8 ഞായറാഴ്ച വൈകുന്നേരം...

Movie2 days ago

കലോത്സവ കിരീടം പാലക്കാടിന്

  മണിക്കൂറുകൾ നീണ്ട ആകാംക്ഷയ്ക്കൊടുവിൽ സംസ്ഥാന സ്കൂൾ കലോൽസവ കിരീടം പാലക്കാട് സ്വന്തമാക്കി. 951 പോയിന്റുകളുമായാണ് പാലക്കാടിന്റെ നേട്ടം. 949 പോയിന്റുകളുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം...

Trending