Connect with us
Slider

Programs

നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 31ന് നടക്കും

Published

on

 

ഓഗസ്റ്റ് 10ന് നടത്താനിരുന്നതും, പ്രളയക്കെടുതി മൂലം മാറ്റി വച്ചതുമായ 67ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന് നടക്കും. ഇത്തവണ വിപുലമായ സജീകരണങ്ങളായിരുന്നു ഒരുക്കിയിരുന്നത്. ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളോടെ ജലമേളയ്ക്ക് തുടക്കമിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറെ ആയിരുന്നു മുഖ്യാതിഥിയായി തീരുമാനിച്ചിരുന്നത്. പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷവും വള്ളംകളി മാറ്റിയിരുന്നു.

മത്സരവള്ളങ്ങളിൽ തുഴച്ചിൽക്കാരുടെ ആൾമാറാട്ടവും എണ്ണക്കൂടുതലും ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. നടപടികളുടെ ഭാഗമായി ഓരോ മത്സര വള്ളത്തിലെയും തുഴച്ചിൽക്കാർക്ക് വ്യത്യസ്ത നിറങ്ങളിലുള്ള ഹാൻഡ് ബാൻഡ് നൽകും. തുഴച്ചിൽക്കാരെ പരിശീലനവേള മുതൽ പൊലീസ് സ്പെഷൽ ബ്രാഞ്ച് നിരീക്ഷിക്കും.

പൂർണമായും ഹരിതചട്ടം പാലിച്ചാവും നടത്തിപ്പ്. ബോട്ടിൽ കളക്ഷൻ ബൂത്തിൽ ഡെപ്പോസിറ്റ് ആയി 10 രൂപ നൽകി സ്റ്റിക്കർ പതിപ്പിച്ചാൽ മാത്രമേ പ്ലാസ്റ്റിക് കുപ്പിവെളളം വളളംകളി നടക്കുന്ന പവലിയനിലേക്ക് കൊണ്ടു പോകുവാൻ അനുവദിക്കൂ. സ്റ്റിക്കറോടു കൂടിയ കാലിക്കുപ്പികൾ കളക്ഷൻ ബൂത്തിൽ തിരികെ ഏൽപ്പിച്ചാൽ ഡെപ്പോസിറ്റ് തുക തിരികെ നൽകും. ഡിസ്‌പോസിബിൾ പാത്രങ്ങൾ, കപ്പുകൾ എന്നിവ ഉപയോഗിച്ചുളള കച്ചവടങ്ങൾ ഗ്രീൻ സോണിൽ അനുവദിക്കില്ല. ജൈവ-അജൈവ മാലിന്യങ്ങൾ തരം തിരിച്ച് നിക്ഷേപിക്കുന്നതിന് പരിസ്ഥിതി സൗഹാർദ്ദപരമായ ബിന്നുകൾ സജ്ജീകരിക്കും.

നെഹ്‌റു ട്രോഫി ബോട്ട് റേസിൽ ഏറ്റവും മികവ് പുലർത്തുന്ന ഒമ്പത് ചുണ്ടൻ വള്ളങ്ങളായിരിക്കും ഇനി കേരള ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സരങ്ങളിലും മാറ്റുരയ്ക്കുകയെന്നതാണ് ഇത്തവണത്തെ നെഹ്‌റു ട്രോഫിയുടെ ഏറ്റവും വലിയ പ്രത്യേകത. കേരള ബോട്ട് ലീഗ് ഈ വർഷം ആരംഭിക്കും. നെഹ്‌റു ട്രോഫി വള്ളംകളിയിൽ നിന്ന് ആരംഭിച്ച് കൊല്ലം പ്രസിഡന്റ് ട്രോഫിയിൽ അവസാനിക്കുന്ന വിധമായിരിക്കും ക്രമീകരണം. അതിനായി പ്രത്യേകം യോഗ്യതാമത്സരങ്ങൾ ഇല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Media

ബെഥേല്‍ ബൈബിള്‍ കോളേജ് ബിരുദദാന സമ്മേളനം ഫെബ്രു. 2ന്

Published

on

പുനലൂര്‍: അസംബ്ലീസ് ഓഫ് ഗോഡ് സ്ഥാപനമായ ബെഥേല്‍ ബൈബിള്‍ കോളേജ് ബിരുദദാന സമ്മേളനം ഫെബ്രുവരി 2ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് നടക്കും. പ്രിന്‍സിപ്പാള്‍ റവ. സാമുവല്‍കുട്ടി ആദ്ധ്യക്ഷത വഹിക്കും. റവ. ഡോ.ഫിന്നി ഫിലിപ്പ് മുഖ്യ സന്ദേശം നല്‍കും. ഏ ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റര്‍ പി എസ് ഫിലിപ്പ് സമര്‍പ്പണ പ്രാര്‍ത്ഥന നടത്തും. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, മേഖല ഡയറക്ടര്‍മാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കമ്മിറ്റി അംഗങ്ങള്‍, സഭാ ശുശ്രൂഷകന്‍മാര്‍, പ്രെസ്ബിറ്റേഴ്‌സ്, അഭ്യൂദയകാംക്ഷികള്‍ കൂടാതെ സ്വദേശത്തും, വിദേശത്തുമുള്ള അനേകര്‍ ഈ സമ്മേളനത്തില്‍ പങ്കാളികള്‍ ആകും.

കടപ്പാട് : ഗുഡ്‌ന്യൂസ്

Continue Reading

Media

END TIME CHRISTIAN RADIO 24/7

Published

on

Continue Reading

Subscribe

Enter your email address

Featured

Health9 hours ago

ചിലന്തി കടിച്ചാല്‍ ഉടൻ ചെയ്യേണ്ട ഒറ്റമൂലി 

സ്വന്തമായി വലവിരിച്ച് ഇരപിടിക്കുന്ന ഒരു ചെറുജീവിയാണ് എട്ടുകാലി അഥവാ ചിലന്തി. എട്ട് കാലുകൾ ഉള്ള ചിലന്തിക്ക് ശരീരഭാഗങ്ങൾ രണ്ടെണ്ണമാണുള്ളത്. ചവയ്ക്കാൻ വായോ, പറക്കാൻ ചിറകുകളോ ഇവയ്ക്കില്ല. ഇരയെ...

us news10 hours ago

Pray for Imprisoned Chinese Christians During Coronavirus Outbreak

China – As the number of coronavirus-stricken patients continue to rise in China, with more than 500 cases recently confirmed...

Media10 hours ago

“റീബൂട്ട്” യുവജന ക്യാമ്പ് ടോറോന്റോയില്‍

കാനഡ: കാനഡ സ്പിരിച്ച്യല്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായുള്ള പ്രത്യേക ക്യാമ്പ് ഏപ്രില്‍ 10 മുതല്‍ 12 വരെ ബര്‍ലിംഗ്ടണിലുള്ള ഹോളിഡേ ഇന്‍ ബര്‍ലിംഗ്ടണ്‍ കോണ്‍ഫ്രന്‍സ് സെന്ററില്‍ വെച്ച്...

Health1 day ago

ചാമ്പങ്ങയുടെ ഔഷധ ഗുണങ്ങൾ

  ചാമ്പങ്ങ, ചാമ്പക്ക, ജാമ്പക്ക, ഉള്ളിചാമ്പങ്ങ തുടങ്ങിയ പേരുകളില്‍ റോസ്, ചുവപ്പ് നിറങ്ങളിലാണ് കാണപ്പെടുന്നത്. നല്ല ജലാംശമുള്ള കായകള്‍ വീടുകളിലെ ഫ്രിഡ്ജില്‍ ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാനാകും. വിത്തുവഴിയുണ്ടാകുന്ന...

us news1 day ago

Iran threatens to destroy tomb of Esther and Mordechai

  Israel – An Iranian group is reportedly threatening to destroy what local Jews believe to be the ancient burial...

us news1 day ago

പി.സി.എന്‍.എ.കെ നേരത്തേയുള്ള രജിസ്‌ട്രേഷന്‍ 2020 മാര്‍ച്ച് 31 വരെ

അറ്റ്‌ലാന്റ: പെന്‍സില്‍വേനിയായിലെ ലാങ്കാസ്റ്റര്‍ കൗി കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് 2020 ജൂലൈ 2 മുതല്‍ 5 വരെ നടത്തപ്പെടുന്ന മുപ്പത്തെട്ടമത് നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സിന്റെ...

Trending