Connect with us

National

യെല്ലോ അലർട്ട് 12 ജില്ലകളിൽ , കനത്ത മഴയ്ക്കു സാധ്യത

Published

on

 

സംസ്ഥാനത്ത് ബുധനാഴ്ച ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തൃശൂര്‍, എറണാകുളം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ഇപ്പോൾ പരക്കെ മഴ കിട്ടുന്നുണ്ട്. ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് ഇടുക്കിയിലെ മയിലാടുംപാറയിലാണ്, 9 സെന്‍റിമീറ്റര്‍. വ്യാഴാഴ്ച വരെ കാലവര്‍ഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ രൂപമെടുത്ത ഹിക്ക ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാത്രിയോടെ ഒമാന്‍തീരം കടക്കും. ഒമാന്‍ തീരത്ത് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെയുള്ള കാറ്റിന് സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാണ്.

 

National

ഐപിസി ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷന് പുതിയ നേതൃത്വം

Published

on

ഡൽഹി : 2024 ഏപ്രിൽ 13 ന് ഡൽഹി രാജ് നിവാസ് മാർഗിലുള്ള നിഷേമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ ജനറൽ ബോഡിയിൽ 2024-2028 പ്രവർത്തന വർഷത്തേക്കുള്ള പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ. റ്റി. സി. സന്തോഷ്‌ ഡയറക്ടർ ആയും, സഹോദരന്മാരായ തോമസ് ഗീ വർഗീസ് സെക്രട്ടറി, ലിന്റോ പി. തോമസ് ജോയിന്റ് സെക്രട്ടറി, ബ്രദർ രഞ്ജിത്ത് ജോയ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. ഐപിസി ഡൽഹി സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ Dr ഷാജി ദാനിയേൽ തെരെഞ്ഞെടുപ്പിനു കാർമികത്വം വഹിച്ചു.
 http://theendtimeradio.com

Continue Reading

National

തെലുങ്കാന മദര്‍ തെരേസ സ്കൂള്‍ ആക്രമണം; പ്രതികളെ വിട്ടയച്ചു, സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസ്

Published

on

ഹൈദരാബാദ്: തെലുങ്കാനയിലെ ലക്സെട്ടിപ്പെട്ടിൽ വൈദികര്‍ നടത്തുന്ന മദർ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ഹനുമാൻ സേന പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിന് പിന്നാലെ സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുത്ത് പോലീസ്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ചില രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് സ്കൂൾ അധികൃതർക്കെതിരെ കേസ്. ഇതിനിടെ സ്‌കൂൾ മാനേജ്മെൻ്റിൻ്റെ പരാതിയിൽ അക്രമികൾക്കെതിരെ ഡണ്ഡപള്ളി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു കേസെടുത്തെങ്കിലും ഇവരെ ജാമ്യത്തില്‍ വിട്ടയച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. അക്രമാസക്തമായ ആക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് അറസ്റ്റ് ചെയ്തെന്നും എന്നാൽ ചെറിയ കുറ്റങ്ങള്‍ ചുമത്തി അവരെ ഉടന്‍ വിട്ടയച്ചുവെന്നും സ്കൂള്‍ അധികൃതരെ ഉദ്ധരിച്ച് ‘യു‌സി‌എ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭാവി നടപടികളെ കുറിച്ച് തീരുമാനിക്കാൻ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി വരികയാണെന്നും സ്കൂള്‍ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സ്കൂ‌ൾ അധികൃതർക്കെതിരെ 153 (എ), 295 (എ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.സ്‌കൂളിൽ അതിക്രമിച്ചുകയറിയ അക്രമികൾ സ്‌കൂൾ മാനേജറെ അക്രമിക്കുകയും ക്ലാസ്‌മുറിയിലെ ജനാലകളുൾപ്പടെ അടിച്ചു തകർക്കുകയും ചെയ്തു‌. മദർ തെരേസയുടെ രൂപവും പ്രവേശന കവാടവുമുൾപ്പടെ അക്രമികൾ തകർത്തു. ഈ വകയിൽ 30,000 രൂപയുടെ നഷ്ടമുണ്ടായതായും സ്‌കൂൾ അധികൃതർ നൽകിയ പരാതിയിൽ പറയുന്നു.

സ്കൂള്‍ യൂണിഫോമിന് പകരം ഹനുമാൻ ദീക്ഷ സ്വീകരിക്കുന്നവർ ധരിക്കുന്ന വസ്ത്രം ധരിച്ചു വന്നതിന് വിദ്യാർത്ഥികളെ സ്‌കൂളിൽ പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് മാതാപിതാക്കളുടെ പരാതി. എന്നാല്‍ സ്കൂള്‍ യൂണിഫോം ധരിക്കാത്തതിന്റെ കാരണം ചോദിക്കുക മാത്രമാണ് സ്കൂള്‍ അധികൃതര്‍ ചെയ്തത്. ഹനുമാൻ ദീക്ഷ സ്വീകരിക്കുന്നവർ ധരിക്കുന്ന വസ്ത്രം മാറ്റി വരണമെന്ന് വിദ്യാർത്ഥികളോട് പറഞ്ഞിട്ടില്ലെന്നു സ്‌കൂൾ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നൂറുകണക്കിന് ഹനുമാൻസേന പ്രവർത്തകർ അടങ്ങുന്ന സംഘമാണ് സ്കൂളിന് നേരെ ആക്രമണം അഴിച്ചുവിട്ടത്.

ഇതിനിടെ തെലങ്കാനയിലെ എക്യുമെനിക്കൽ ബോഡി ഫെഡറേഷൻ ഓഫ് ചർച്ച് അക്രമത്തെ അപലപിച്ചു. ആസൂത്രണം ചെയ്ത ആക്രമണമാണ് നടന്നതെന്ന് തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവയുടെ അധികാരപരിധിയിലുള്ള റീജിയണൽ തെലുങ്ക് കാത്തലിക് ബിഷപ്പ്സ് കൗൺസിലിൻ്റെ ഡെപ്യൂട്ടി സെക്രട്ടറി ഫാ. അലോഷ്യസ് എഫ്രേം രാജു അലക്‌സ് പറഞ്ഞു. രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന സംഘടിത ആക്രമണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് മദര്‍ തെരേസ സ്കൂളിന് നേരെയുണ്ടായ ആക്രമണം.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

National

Hindu Nationalism Becomes a Growing Threat to Christians in Nepal

Published

on

Nepal — Unlike Christians in the neighboring state of India, believers in Nepal have, until recently, been more protected from state-sanctioned discrimination and violence. However, the tide is turning as the persecution that Indian Christians have known for some time slowly bleeds across the border.

Several reports have suggested that proximity to India is not the only reason for this shift. Some evidence suggests that funds have been sent directly from the pro-Hindu nationalists who control India into Nepal, resulting in increased violence toward religious minorities. Christians, Muslims, and Buddhists have seen their sacred buildings, holy ceremonies, and specific individuals targeted by the Hindu majority.

This growing trend toward a more persecuted and discriminatory Nepal could be seen last week as protesters marched on the parliament building in Kathmandu, airing their demands for their country to return to the monarchy and a Hindu state. The march eventually turned violent as protestors clashed with police, resulting in several serious injuries. Since the march, many in the inside and outside of Nepal have expressed concern over the growing Hindu nationalism.

An ICC partner in Kathmandu has expressed concern over this growing trend, sharing that evangelism work is becoming more dangerous across the country. Pray that Christians in Nepal will remain bold in their faith despite the growing threat of persecution and that they will remain safe.
Sources:persecution

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National47 mins ago

ഐപിസി ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷന് പുതിയ നേതൃത്വം

ഡൽഹി : 2024 ഏപ്രിൽ 13 ന് ഡൽഹി രാജ് നിവാസ് മാർഗിലുള്ള നിഷേമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ ജനറൽ ബോഡിയിൽ 2024-2028 പ്രവർത്തന വർഷത്തേക്കുള്ള പുതിയ...

world news53 mins ago

ബുർക്കിന ഫാസോയിൽ ക്രിസ്ത്യന്‍ വിശ്വാസ പരിശീലകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഔഗാഡൗഗു: പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ ബുർക്കിന ഫാസോയിൽ ക്രിസ്ത്യന്‍ വിശ്വാസ പരിശീലകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മതബോധന അധ്യാപകനായ എഡ്വാർഡ് യൂഗ്‌ബെരെയെ വ്യാഴാഴ്ച രാത്രിയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. ചേതനയറ്റ...

National1 hour ago

തെലുങ്കാന മദര്‍ തെരേസ സ്കൂള്‍ ആക്രമണം; പ്രതികളെ വിട്ടയച്ചു, സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസ്

ഹൈദരാബാദ്: തെലുങ്കാനയിലെ ലക്സെട്ടിപ്പെട്ടിൽ വൈദികര്‍ നടത്തുന്ന മദർ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ഹനുമാൻ സേന പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിന് പിന്നാലെ സ്കൂൾ...

National23 hours ago

Hindu Nationalism Becomes a Growing Threat to Christians in Nepal

Nepal — Unlike Christians in the neighboring state of India, believers in Nepal have, until recently, been more protected from...

National24 hours ago

Four Catholic priests beaten, looted in Odisha

Unidentified miscreants looted a Divine Word mission in Odisha, eastern India, after attacking four priests, teachers and workers living in...

world news24 hours ago

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസി

ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മനുഷ്യാവകാശ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസിയായ ഖലീൽ താഹിർ സിന്ധു തെരഞ്ഞെടുക്കപ്പെട്ടു. പ്രദേശത്തെ ക്രൈസ്തവര്‍ക്ക് വലിയ പ്രതീക്ഷ പകര്‍ന്നുക്കൊണ്ടാണ് കത്തോലിക്ക വിശ്വാസിയും...

Trending