National
ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണാടക സ്റ്റേറ്റ് കണ്വന്ഷന് ഒക്. 31 മുതല്‍ നവം.3 വരെ

ചര്‍ച്ച് ഓഫ് ഗോഡ് ഫുള്‍ഗോസ്പല്‍ ഇന്‍ ഇന്ത്യാ കര്‍ണാടക സ്റ്റേറ്റ് ജനറല്‍ കണ്വന്ഷന് ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 3 വരെ ലിംഗരാജപുരം ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റ് ആഡിറ്റോറിയത്തില്‍ നടക്കും. കേരള സ്റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ സി.സി. തോമസ്, പാസ്റ്റര്‍ ബെനിസണ്‍ മത്തായി, പാസ്റ്റര്‍മാരായ പി. ആര്. ബേബി, സണ്ണി താഴാംപള്ളം, ഷിബു തോമസ്, ജയ്മോന് കെ ബാബു, ഡോ. ഷിബു കെ മാത്യൂ എന്നിവര്‍ കണ്‍വന്‍ഷനില്‍ പ്രസംഗിക്കും.
ഒക്ടോബര്‍ 31 ന് വൈകിട്ട് 5.30 ന് സ്റ്റേറ്റ് ട്രഷറര്‍ പാസ്റ്റര്‍ തോമസ് പോളിന്റെ അദ്ധ്യക്ഷതയില്‍ കര്‍ണാടക സ്റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 8ന് ധ്യാനയോഗവും, വൈകിട്ട് 5.30 മുതല്‍ സുവിശേഷയോഗവും സംഗീത ശുശ്രൂഷയും ഉണ്ടായിരിക്കും. നവംബര്‍ 1 ന് രാവിലെ 10 മുതല്‍ നടക്കുന്ന സഹോദരി സമ്മേളനത്തില്‍ സിസ്റ്റര്‍ ജെസി അലക്സ്, സിസ്റ്റര്‍ ജോളി താഴാംപള്ളം എന്നിവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് 2.30 ന് ബൈബിള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ബിരുധ ദാന ചടങ്ങ് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ പാസ്റ്റര്‍ റോജി ശമുവേലിന്റെ നേതൃത്വത്തില്‍ നടക്കും.
നവംബര്‍ 2 ന് രാവിലെ 10 മണിക്ക് യുവജന വിഭാഗമായ വൈ പി ഇ, സണ്ഡേസ്കൂള് വാര്‍ഷിക സമ്മേളനം, ഉച്ചകഴിഞ്ഞ് 2 മണിക്ക് മിഷന് ബോര്‍ഡ്, ഇവാഞ്ചലിസം, ചാരിറ്റി ഡിപ്പാര്‍ട്ടുമെന്റ് എന്നിവയുടെ സമ്മേളനം നടക്കും. നവം. 3 ന് രാവിലെ കര്‍ണാടകയിലെ 30 ജില്ലകളില്‍ നിന്നുള്ള ശുശ്രൂഷകരും, വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. സി ജി ഏഷ്യാ പസഫിക് ഡയറക്ടര്‍ റവ. ആന്ഡ്രുബിന്ഡ, കേരള ഓവര്‍സീയര്‍ പാസ്റ്റര്‍ സി. സി. തോമസ്, പാസ്റ്റര്‍ ഷിബു കെ മാത്യൂ എന്നിവര്‍ സംയുക്ത ആരാധനയില്‍ പ്രസംഗിക്കും.
National
രാജ്യത്ത് ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് അക്രമമില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി:രാജ്യത്ത് ക്രിസ്ത്യൻ മതവിശ്വാസികൾക്കും അവരുടെ സ്ഥാപനങ്ങൾക്കും എതിരെ ആസൂത്രിത ആക്രമണങ്ങൾ നടക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. ആക്രമണങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരു രൂപത ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ ഉൾപ്പെടെയുള്ളവർ നല്കിയ പൊതുതാൽപ്പര്യ ഹർജിയില്‍ എതിർ സത്യവാങ്മൂലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവകാശവാദം.
‘വ്യാജമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. നിക്ഷിപ്തതാൽപ്പര്യം അനുസരിച്ച് തയ്യാറാക്കിയിട്ടുള്ള ചില റിപ്പോർട്ടിന്റെയും മറ്റും അടിസ്ഥാനത്തിലാണ് ഇത്. ഹർജിയിൽ നിറയെ അനുമാനങ്ങളാണുള്ളത്’–- ആഭ്യന്തരമന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി എതിർ സത്യവാങ്മൂലത്തിൽ പറഞ്ഞു. ചൊവ്വാഴ്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ ആഭ്യന്തരമന്ത്രാലയം എതിർ സത്യവാങ്മൂലം സമർപ്പിച്ചത് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ അറിയിച്ചു. മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ആവശ്യപ്പെട്ടു. ഹർജി പരിഗണിക്കുന്നത് കോടതി 25ലേക്ക് മാറ്റി.
കഴിഞ്ഞ വർഷങ്ങളിൽ ക്രിസ്ത്യൻ വിശ്വാസികൾക്കും സ്ഥാപനങ്ങൾക്കും എതിരായ അതിക്രമങ്ങളുടെ എണ്ണം കാര്യമായി വർധിച്ചിട്ടുണ്ടെന്നും പൊലീസും അധികാരികളും മൂകസാക്ഷികളാണെന്നും ഹർജിക്കാർ പറയുന്നു. അതിക്രമം തടയാൻ കോടതി വിശദമായ മാർഗനിർദേശം പുറപ്പെടുവിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കടപ്പാട് :കേരളാ ന്യൂസ്
National
സോവേഴ്സ് ഹാര്‍വസ്റ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കണ്വന്ഷന് സെപ്റ്റംബര്‍ മാസം 9, 10ന്

ഹൂസ്റ്റണ്‍: സോവേഴ്സ് ഹാര്‍വസ്റ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ആദ്യ കണ്വെന്ഷന് സെപ്റ്റംബര്‍ മാസം 9, 10 തീയതികളില്‍ ഹൂസ്റ്റന്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു. ലോക പ്രസിദ്ധനായ ദൈവദാസന് ശ്രീ. പി.ജി വര്‍ഗീസ് ആണ് ദൈവവചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നത്.
ഇന്ത്യന്‍ ഇവാന്‍ജലിക്കല്‍ ടീമിന്റെ സ്ഥാപകനും പ്രസിദ്ധ സുവിശേഷ പ്രവര്‍ത്തകനുമായ അദ്ദേഹം, വടക്കേ ഇന്ത്യ ഉള്‍പ്പെടെ വിവിധ മിഷന് ഫീല്‍ഡുകള്‍ക്ക് നേതൃത്വം നല്കി വരുന്നു. അദ്ദേഹത്തെ പ്രസംഗകനായി ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്. ദൈവം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.
അതുപോലെതന്നെ ഹുസ്റ്റണ്‍ പ്രദേശത്തു അനുഗ്രഹിക്കപ്പെട്ട ഒരു കൂട്ടമായി കഴിഞ്ഞ 40 വര്‍ഷത്തില്‍ പരം ദൈവത്തിന്റെ വേലയില്‍ ആയിരിക്കുന്ന റവ. കെ.ബി കുരുവിള ആണ് ഈ സഭക്ക് നേതൃത്വം നല്‍കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തെ ഓര്‍ത്ത് ദൈവത്തെ സ്തുതിക്കുന്നു.
ഈ പള്ളിയുടെ ആരംഭം മുതല്‍ ഇന്ന് വരെയും അദ്ദേഹം നേതൃത്വം നല്കി വരുന്നു. ഇവിടെ സഭയില്‍ സണ്‍ഡേ സ്കൂള്‍, സേവിനി സമാജം, യൂത്ത് യൂണിയന് എന്നിവ മുടക്കം കൂടാതെ നടന്നുവരുന്നു. ഒരു ചെറിയ കൂട്ടമായി ഈ പ്രദേശത്ത് ദൈവത്തിന്റെ മാറ്റമില്ലാത്ത വചനം ഘോഷിച്ചുകൊണ്ടിരിക്കുന്നു. അതിന് നേതൃത്വം നല്കുന്ന അച്ചന്റെ കുടുംബത്തെയും പ്രാര്‍ഥനയില്‍ ഓര്‍ക്കുക.
അതുപോലെ തന്നെ സെപ്റ്റംബര്‍ 9, 10 തീയതികളില്‍ നടത്തപ്പെടുന്ന ഈ കണ്വെന്ഷന് എല്ലാവരെയും ദൈവനാമത്തില്‍ സ്വാഗതം ചെയ്തു കൊള്ളുന്നു. കൂടാതെ കൂട്ടായ്മയുടെ അനുഗ്രഹത്തിനും ചര്‍ച്ച് പ്രവര്‍ത്തനങ്ങളെയും ഓര്‍ത്തുകൊണ്ട് ദൈവ മക്കളെല്ലാം പ്രാര്‍ത്ഥിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു കൊള്ളുന്നു. ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.
Sources:nerkazhcha
National
യുഎഇ പ്രളയത്തില്‍ പാസ്പോര്‍ട്ട് നഷ്ടമായ ഇന്ത്യക്കാര്‍ക്ക് സൗജന്യമായി പുതിയ പാസ്പോര്‍ട്ട്

ഫുജൈറ: യു.എ.ഇ. പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ട പ്രവാസികളിൽ നിന്ന് പുതിയ പാസ്പോർട്ടിന് ഫീസ് ഈടാക്കുന്നില്ല. പ്രളയബാധിതർക്കായി കോൺസുലേറ്റ് പ്രത്യേക പാസ്പോർട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. പ്രളയത്തിൽ വിലപ്പെട്ട രേഖകൾ ഉൾപ്പെടെ വൻ നഷ്ടം നേരിട്ട പ്രവാസികൾക്ക് ആശ്വാസമേകുന്നതാണ് കോൺസുലേറ്റിന്റെ നീക്കം.
പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്ത 80 ഓളം പ്രവാസികൾ ഇതുവരെ പാസ്പോർട്ട് സേവാ ക്യാമ്പിലേക്ക് അപേക്ഷ നൽകിയതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അപേക്ഷ സ്വീകരിക്കാനും തുടർനടപടികൾ സ്വീകരിക്കാനും കോൺസുലേറ്റ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അപേക്ഷ സമർപ്പിച്ച പ്രവാസികൾ പറഞ്ഞു.
‘കുടുംബാംഗങ്ങൾ ഉൾപ്പെടെ പാസ്പോർട്ട് നഷ്ടപ്പെട്ടവർ രേഖകൾ സഹിതം പാസ്പോർട്ട് സേവാ ക്യാമ്പിൽ അപേക്ഷ നൽകി. എല്ലാവരുടെയും ഫീസ് ഒഴിവാക്കി രണ്ട് മണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാക്കി’. ഫീസ് ഒഴിവാക്കിയതു വഴി വലിയ സാമ്പത്തിക ബാധ്യത ഒഴിവായെന്നും പ്രളയത്തില്‍ ദുരിതം അനുഭവിച്ച പ്രവാസികളിലൊരാള്‍ പറഞ്ഞു.
Sources:Metro Journal
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.
-
us news12 months ago
Massive explosion outside Kabul airport after security warnings