Social Media
ഗന്ധർവ സംഗീതം ബ്രിട്ടനിലും; യു.കെ പാര്‍ലമെന്റിന്റെ ആദരം ഏറ്റുവാങ്ങി യേശുദാസ്

ലണ്ടന്‍: മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ പത്മവിഭൂഷൻ കെ.ജെ യേശുദാസിനെ ആദരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ്. ബ്രിട്ടനില്‍ സംഗീത പരിപാടിക്ക് എത്തിയ യേശുദാസിന് യു.കെ-യിലെ ഇന്തോ-ബ്രിട്ടീഷ് സാംസ്‌കാരിക കൂട്ടായ്മയുടെയും യു.കെ ഇവന്റ് ലൈഫിന്റെയും ആഭിമുഖ്യത്തിലാണ് സ്വീകരണം നല്‍കിയത്. ബ്രിട്ടീഷ് എം.പി മാര്‍ട്ടിന്‍ ഡേ, പാര്‍ലമെന്റിലെ മിനിസ്ട്രി ഓഫ് ജസ്റ്റിസ് അണ്ടര്‍ സെക്രട്ടറി ക്രിസ് ഫിലിപ്പ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. യേശുദാസിനൊപ്പം ഭാര്യ പ്രഭ, മകന്‍ വിജയ് എന്നിവര്‍ ബ്രിട്ടനില്‍ എത്തിയിരുന്നു.
Social Media
‘ഓൺലൈൻ ഗെയിം നിയന്ത്രിക്കാൻ നിയമഭേദഗതി പരിഗണിക്കും’

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഗെയിമുകൾ നിയന്ത്രിക്കാൻ നിയമത്തിൽ ശക്തമായ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാരംഗത്തുള്ളവർ ഇത്തരം കമ്പനികളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കെതിരായ ഓൺലൈൻ അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണെന്നും, ഇത് തടയാൻ സോഷ്യൽ പൊലീസിംഗ് നടപടികൾ ഉടൻ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ഓണ്‍ലൈന്‍ റമ്മിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എ.പി അനിൽകുമാർ എം.എൽ.എയാണ് സബ്മിഷൻ സമർപ്പിച്ചത്. പൊലീസിനെയും ആരോഗ്യവിദഗ്ധരെയും ഉപയോഗിച്ച് ഓൺലൈൻ അക്രമങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തും. ഓണ്‍ലൈന്‍ ഗെയിം നിരോധിക്കാനുള്ള സർക്കാർ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ മാറ്റാൻ നടപടി സ്വീകരിക്കും. ലക്ഷങ്ങളുടെ നഷ്ടം മൂലം പലരും ആത്മഹത്യയിലേക്ക് നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Sources:Metro Journal
Social Media
ബൈബിള്‍ ഗ്രന്ഥങ്ങള്‍ 32 സെക്കന്‍ഡില്‍ പറഞ്ഞ് ആറ് വയസുകാരി ജിയാൻ ഹന്നക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്

പത്തനംതിട്ട: ആറു വയസുകാരി ജിയാന്‍ ഹന്ന ബിനോയിക്ക് ദേശീയ റിക്കാര്‍ഡ്. ബൈബിളിലെ 73 ഗ്രന്ഥങ്ങളുടെയും പേരുകള്‍ 32 സെക്കന്‍ഡുകളില്‍ ക്രമത്തില്‍ പറഞ്ഞാണ് ജിയാന്‍ ഹന്ന ദേശീയ റിക്കാര്‍ഡ് കരസ്ഥമാക്കിയത്.
അത്തിക്കയം കടമുരുട്ടി കല്ലക്കുളത്ത് ബിനോയി-ജാന്‍സി ദമ്ബതികളുടെ മകളായ ജിയാന്‍ ഹന്ന മുക്കൂട്ടുതറ ചക്കാലയ്ക്കല്‍ മാത്യു ചാക്കോ- മോളി ദമ്പതികളുടെ
പൗത്രിയാണ്. വല്യമ്മച്ചി മോളി മാത്യുവാണ് ജിയാന്‍ ഹന്നയെ
പരിശീലിപ്പിക്കുന്നത്
പഴയനിയമത്തിലെ 46 ഉം പുതിയനിയമത്തിലെ 27 ഉം പുസ്തകങ്ങള്‍ 32 സെക്കന്‍ഡില്‍ ക്രമം തെറ്റാതെ പറഞ്ഞാണ് ജിയാന്‍ റിക്കാര്‍ഡ് കുറിച്ചത്. നിലവില്‍ 36 സെക്കന്‍ഡായിരുന്നു റിക്കാര്‍ഡ്. നാലാം വയസില്‍ 196 രാജ്യങ്ങളുടേയും അവയുടെ തലസ്ഥാനങ്ങളുടെയും പേരുകള്‍ ജിയാന്‍ ഹൃദിസ്ഥമാക്കിയിരുന്നു.
അഞ്ചാം വയസില്‍ 29 സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരുകള്‍ 27 സെക്കന്‍ഡിനുള്ളില്‍ പറഞ്ഞ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരുന്നു.
കൊല്ലമുള ലിറ്റില്‍ ഫ്ളവര്‍ പബ്ലിക് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജിയാന്‍.
Sources:nerkazhcha
Social Media
ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച് ആസ്പയര്‍ ടോര്‍ച്ച് ടവര്‍

ദോഹ: ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച് ഖത്തറിലെ പ്രസിദ്ധമായ ആസ്പയര്‍ ടോര്‍ച്ച് ടവര്‍. ലോകത്തെ ഏറ്റവും വലിയ എക്സ്റ്റേര്‍ണല്‍ 360 ഡിഗ്രി സ്‌ക്രീനിന്റെ പേരിലാണ് ആസ്പയര്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. ദോഹ നഗരത്തിന്റെ ഏതുഭാഗത്ത് നിന്ന് നോക്കിയാലും ആസ്പയര്‍ ടോര്‍ച്ച് ടവര്‍ കാണാനാവും.
ഇതുസംബന്ധിച്ച് ജൂണ്‍ ആറിന് വൈകിട്ട് ഏഴിനും 9 നും ഇടയില്‍ സ്‌ക്രീന്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. ആസ്പയര്‍ ടോര്‍ച്ച് ടവറിലാണ് 360 ആങ്കിളില്‍ ലോകത്തെ ഏറ്റവും വലിയ സ്‌ക്രീന്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് മുമ്പും ഈ ടവറും സ്‌ക്രീനും ഗിന്നസ് ബുക്കിലും ഇടംപിടിച്ചു. 980 അടി ഉയരമുള്ള ടവര്‍ ഖത്തറിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്. ഖലീഫ സ്റ്റേഡിയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ ടവര്‍ 2006 ഏഷ്യന്‍ ഗെയിംസിനോടനുബന്ധിച്ചാണ് നിര്‍മ്മിച്ചത്.
Sources:globalindiannews
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news6 days ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്