us news
സുഖനിദ്രക്കു ബൈബിള്‍ : മറ്റുള്ളവരോട് ക്ഷമിക്കുന്നവര്‍ക്ക് ശാന്തമായി ഉറങ്ങാൻ സാധിക്കുമെന്ന് സര്‍വ്വേഫലം

ന്യൂയോര്‍ക്ക്: മനുഷ്യന്റെ ആരോഗ്യത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഘടകമാണ് ഉറക്കം. എന്നാൽ ശാന്തമായി ഉറങ്ങുവാൻ എത്രപേർക്ക് സാധിക്കുന്നു എന്നത് പലർക്കും ഉത്തരമില്ലാത്ത ചോദ്യമാണ്. ഈ സാഹചര്യത്തിൽ പുറത്തുവന്നിരിക്കുന്ന പഠനഫലമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ബൈബിളില്‍ നിരവധി തവണ കർത്താവ് ഓർമ്മപ്പെടുത്തുന്ന “മറ്റുള്ളവരോട് ക്ഷമിക്കുക” എന്ന ഒറ്റ സന്ദേശം ജീവിതത്തിൽ പകർത്തിയാൽ ശാന്തമായ ഉറക്കം ലഭിക്കുമെന്നാണ് ന്യൂയോര്‍ക്കിലെ പ്രമുഖ ജേര്‍ണലായ ‘സൈക്കോളജി ആന്‍ഡ് ഹെല്‍ത്ത്’ല്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പഠനഫലത്തില്‍ പറയുന്നത്.
മറ്റുള്ളവരോടു ക്ഷമിച്ചവര്‍ തങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സംതൃപ്തരാണെന്നു റിപ്പോര്‍ട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റുള്ളവരോട് ക്ഷമിക്കുന്നവര്‍ക്ക് ദീര്‍ഘനേരം നിലനില്‍ക്കുന്ന നല്ല ഉറക്കം ലഭിക്കുമെന്നും, അതുവഴി നല്ല ശാരീരിക ആരോഗ്യം ലഭിക്കുമെന്നും ഗവേഷണഫലത്തില്‍ നിന്നും വ്യക്തമായതായി പഠനഫലത്തെ ചൂണ്ടിക്കാണിച്ചു വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ക്ഷമിക്കാത്തവരില് കോപം, വിദ്വേഷ മനോഭാവം, കുറ്റപ്പെടുത്തല്‍, എന്നിങ്ങനെയുള്ള ദോഷകരമായ ചിന്തകളും വികാരങ്ങളും ഉടലെടുക്കുകയും അതിനെക്കുറിച്ച് ചിന്തിക്കുക വഴി ഉറക്കത്തിനും, ആരോഗ്യത്തിനും തടസ്സം നേരിടുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ നടത്തിയ സര്‍വ്വേയില്‍ പ്രായപൂര്‍ത്തിയായ 1423 പേരാണ് പങ്കെടുത്തത്. സ്വന്തം തെറ്റുകളെ തിരുത്തുവാനും, മറ്റുള്ളവര്‍ ചെയ്ത തെറ്റുകള്‍ക്ക് അവരോട് ക്ഷമിക്കുവാനുള്ള കഴിവ്, അവസാന മുപ്പതു ദിവസത്തെ ഉറക്കം, ഇപ്പോഴത്തെ ആരോഗ്യം, ജീവിത സംതൃപ്തി തുടങ്ങിയവയായിരുന്നു പ്രധാന ചോദ്യങ്ങള്‍.
“ദൈവം ക്രിസ്തു വഴി നിങ്ങളോട് ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍”(എഫേസോസ് 4:32), “മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങളും ക്ഷമിക്കുമെങ്കില് സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും” (മത്തായി 6:14), “നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അത് ക്ഷമിക്കുക” (മര്‍ക്കോസ് 11:25) എന്നിങ്ങനെ ക്ഷമയെ കുറിച്ചു നിരവധി ഓർമ്മപ്പെടുത്തലുകൾ ബൈബിളില്‍ വിവരിച്ചിട്ടുണ്ട്. അതിനാൽ തന്നെ സുഖനിദ്രക്ക് വഴി തുറക്കുന്നതിൽ ബൈബിൾ തെരഞ്ഞെടുക്കുന്നത് ഏറെ സഹായകരമാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
കടപ്പാട് : പ്രവാചകശബ്ദം
us news
വാഷിങ്ടണിലെ അഫ്ഗാന് എംബസിയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്തു

അഫ്ഗാനിസ്ഥാന്റെ വാഷിങ്ടണിലെ എംബസിയുടേയും ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ. ബെവേര്‍ലി ഹില്‍സ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളുടെയും നിയന്ത്രണം ഏറ്റെടുത്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്.
എംബസിയുടേയും കോണ്‍സുലേറ്റുകളുടെയും സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതായും തങ്ങളുടെ അനുവാദമില്ലാതെ എംബസിയില്‍ പ്രവേശനാനുമതിയില്ലെന്നും സ്റ്റേറ്് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനോടുള്ള യുഎസിന്റെ നയത്തിൽ മാറ്റം സംഭവിച്ചതായി നടപടി സൂചിപ്പിക്കുന്നില്ലെന്നും ഐക്യരാഷ്ട്രസഭയിലേക്കുള്ള അഫ്ഗാൻ ദൗത്യത്തെ ഇത് ബാധിച്ചിട്ടില്ലെന്നും യുഎസ് അറിയിച്ചു. അഷറഫ് ഗാനി സര്‍ക്കാരിനെ പുറത്താക്കി ഭരണം പിടിച്ചെടുത്ത താലിബാനെ യുഎസ് ഇതുവരെ അംഗീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനുമായിട്ടുള്ള ഔപചാരിക നയതന്ത്ര ബന്ധങ്ങളും യുഎസ് അവസാനിപ്പിച്ചിരുന്നു.
Sources:globalindiannews
us news
മത്തൻ കുത്തിയാൽ “ചന്ദ്രനി’ലും മുളയ്ക്കും ; ചാന്ദ്രമണ്ണിൽ സസ്യങ്ങൾ വളരുമെന്ന് ശാസ്ത്രജ്ഞർ

വാഷിങ്ടൺ:ചന്ദ്രനിൽനിന്ന് കൊണ്ടുവന്ന മണ്ണിൽ ആദ്യമായി സസ്യങ്ങൾ വളർത്തി ശാസ്ത്രജ്ഞർ. ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ചാന്ദ്രമണ്ണിൽ സസ്യങ്ങൾ വളരുമെന്ന് തെളിയിച്ചത്. അപ്പോളോ ചാന്ദ്രദൗത്യങ്ങളിലെ സഞ്ചാരികൾ കൊണ്ടുവന്ന മണ്ണിലായിരുന്നു പരീക്ഷണം.
മണ്ണിൽ മുളച്ച സസ്യങ്ങളുടെ ചിത്രം നാസ ട്വിറ്ററിൽ പങ്കുവച്ചു. സാധാരണ സസ്യം വളർത്തുന്ന രീതിയിൽത്തന്നെയായിരുന്നു പരീക്ഷണം. 12 ഗ്രാം മണ്ണിൽ അറബിഡോപ്സിസ് ചെടിയുടെ വിത്തിട്ട് വെള്ളവും വെളിച്ചവും പോഷകങ്ങളും നൽകി. മണ്ണിലെ ഘടകങ്ങളോട് സസ്യങ്ങൾ പ്രതികരിക്കുന്നുണ്ടെന്നും നട്ട എല്ലാത്തരം വിത്തുകളും മുളപ്പിക്കാൻ കഴിയുമെന്നും ഗവേഷക സംഘത്തിലെ അന്ന-ലിസ പോൾ പറഞ്ഞു. നാസയുമായി സഹകരിച്ച് യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയാണ് ഗവേഷണം നടത്തിയത്. ചന്ദ്രനിൽ ഭക്ഷണം പാകംചെയ്യുന്നതിനും ഓക്സിജൻ ഉൽപ്പാദിപ്പിക്കാനുമുള്ള നീക്കത്തിന് പരീക്ഷണം നിർണായകമാകും.
കടപ്പാട് :കേരളാ ന്യൂസ്
us news
ന്യൂയോര്‍ക്കില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര് കൊല്ലപ്പെട്ടു

ന്യൂയോര്‍ക്കില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പട്ടാളക്കാരന്റേത് എന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ചെത്തിയ തോക്കുധാരിയാണ് ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അക്രമി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ആദ്യം കയറുകയും ശേഷം പുറത്തിറങ്ങി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സമീപമെത്തി ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്ന, വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്.
അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും അക്രമിയുടെ ഉദ്ദേശം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ബഫലോ നഗരത്തില്‍ നിന്ന് ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ മാറിയുള്ള സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശം, കറുത്ത വംശജര്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലമാണെന്നും വംശീയ പ്രേരിതമാണോ ആക്രമണമെന്ന് അന്വേഷിക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Sources:globalindiannews
-
Media11 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media6 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news12 months ago
A dozen people killed in mass shootings across the US this weekend