Connect with us

Business

ഹോണ്ട ആക്ടിവ ഇരുചക്ര വില്പനയിൽ ഒന്നാമൻ , ആറു മാസത്തിനുള്ളിൽ വിറ്റത് 14 ലക്ഷം യൂണിറ്റ്

Published

on

 

നടപ്പുസാമ്പത്തിക വര്‍ഷം ആദ്യ പകുതിയിലെ ഇരുചക്ര വില്‍പനയില്‍ ഒന്നാമനായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ആക്ടീവ. ഏപ്രില്‍ മുതല്‍ സെപ്തബര്‍ വരെയുള്ള കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 14 ലക്ഷത്തോളം (13,93,256) അക്ടീവ യൂണിറ്റാണ് ഹോണ്ട വിറ്റഴിച്ചത്. അതായത് പ്രതിദിനം ശരാശരി 7,740 യൂണിറ്റ് എന്നും ഓരോ മിനിറ്റിലും അഞ്ച് പുതിയ ഉപഭോക്താക്കള്‍ ആക്ടീവ സ്വന്തമാക്കിയെന്നും കണക്കുകള്‍. നിലവില്‍ രാജ്യത്തെ ആഭ്യന്തര ഇരുചക്ര വാഹന വിപണിയില്‍ 14 ശതമാനവും ആക്ടീവയ്ക്കാണ്. സ്‌കൂട്ടര്‍ വിപണിയിലേക്ക് വരുമ്പോള്‍ 56 ശതമാനം വിഹിതവും ആക്ടീവയ്ക്കാണെന്ന് ഹോണ്ട അവകാശപ്പെടുന്നു.

ആക്ടീവ ഐ, ആക്ടീവ 5ജി, ആക്ടീവ 125 എന്നീ വകഭേദങ്ങളിലാണ് ആക്ടീവ സ്‌കൂട്ടര്‍ വിപണിയിലുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പ്രകടനത്തിന്റെ മാറ്റ് അല്‍പ്പം കുറയും. 22 ശതമാനത്തോളമാണ് വില്‍പ്പനയിലെ ഇടിവ്. 2018-19-ന്റെ ആദ്യ പകുതിയില്‍ 17,86,687 ആക്ടീവകളെ വിറ്റിരുന്നു. ഇന്ത്യന്‍ വാഹന വിപണിയിലെ പ്രതിസന്ധിയുടെ ആഴം വെളിവാക്കുന്നതാണ് രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള ആക്ടീവയ്ക്കു നേരിട്ട കനത്ത ഇടിവ്.2001-ലാണ് ആദ്യ ആക്ടീവ വിപണിയിലെത്തുന്നത്. വാഹനത്തിന്റെ 2.20 കോടി യൂണിറ്റുകള്‍ ഇതുവരെ ഹോണ്ട വിറ്റഴിച്ചിട്ടുണ്ട്. മേയ് അവസാനവാരത്തോടെ ആക്ടീവ ഫൈവ് ജി ലിമിറ്റഡ് എഡീഷന്‍ നിരത്തിലെത്തിയിരുന്നു. തുടര്‍ന്ന് ബി.എസ് 6 നിലവാരത്തോടെ പുതിയ ‘ആക്ടീവ 125’ഉം കഴിഞ്ഞമാസം അവതരിപ്പിച്ചു.

സ്റ്റാന്‍ഡേര്‍ഡ്, അലോയി, ഡീലക്സ് എന്നിങ്ങനെ മൂന്നു വകഭേദങ്ങളിലാണ് ആക്ടീവ 125 ബി.എസ് 6 ലഭിക്കുക. യഥാക്രമം 67,490 രൂപ, 70,900 രൂപ, 74,490 രൂപ എന്നിങ്ങനെയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ് ഷോറൂം വില. റെബല്‍ റെഡ് മെറ്റാലിക്, മിഡ്‌നൈറ്റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക്, പേള്‍ പ്രിഷ്യസ് വൈറ്റ് എന്നിങ്ങനെ നാലു നിറങ്ങളില്‍ ആക്ടീവ് ലഭിക്കും.

Business

ഇടപാടുകൾ ഇനി ഫ്രീ ആയിരിക്കില്ലെന്ന് സൂചന നൽകി ഗൂഗിൾ പേ

Published

on

ഇടപാടുകൾ ഇനി ഫ്രീ ആയിരിക്കില്ലെന്ന് സൂചന നൽകി ഗൂഗിൾ പേ. മൊബൈൽ റീച്ചാർജുകൾക്ക് ഗൂഗിൾ പേ 3 രൂപ കൺവീനിയൻസ് ഫീ ഈടാക്കുന്നതായി കാണിച്ച് ഒരു ട്വിറ്റർ ഉപഭോക്താവാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

പേടിഎം, ഫോൺപേ തുടങ്ങിയ മറ്റ് പെയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഗൂഗിൾ പേയെ വ്യത്യസ്തവും ജനപ്രിയവുമാക്കുന്ന ഘടകങ്ങളിൽ ഒന്നായിരുന്നു പണം നൽകാതെ നടത്താവുന്ന ഇടപാടുകൾ. വർഷങ്ങളായി ഉപയോക്താക്കൾക്ക് ഫ്രീ സർവീസ് അനുവദിച്ചതിന് ശേഷമാണ് ഇപ്പോൾ ഗൂഗിൾ പേ പണമീടാക്കുന്നത്.

നിലവിൽ മൊബൈൽ റീചാർജിംഗിന് മാത്രമാണ് ആപ്പ് പണമീടാക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. മുകുൾ ശർമ എന്ന ട്വിറ്റർ ഉപയോക്താവാണ് കൺവീനിയൻസ് ഫീയെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ജിയോ റീചാർജ് ചെയ്ത തനിക്ക് 3 രൂപ കൺവീനിയൻസ് ഫീ നൽകേണ്ടി വന്നുവെന്ന് മുകുൾ ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു. നൂറ് രൂപ വരെയുള്ള റീചാർജുകൾക്ക് കൺവീനിയൻസ് ഫീ ഇല്ല. നൂറിന് മുകളിലേക്ക് റീചാർജ് തുകയ്ക്കനുസരിച്ച് കൺവീനിയൻസ് തുകയും വർധിക്കും.

കൺവീനിയൻസ് ഫീയെ കുറിച്ച് ഗൂഗിൾ പേ പ്രത്യക്ഷത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും നവംബറിൽ അപ്‌ഡേറ്റ് ചെയ്ത സേവന നിബന്ധനകളിൽ ഗൂഗിൾ ഫീസിനെ കുറിച്ച് കമ്പനി പരാമർശിക്കുന്നുണ്ട്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Business

ഡിസംബര്‍ 1 മുതല്‍ സിം കാര്‍ഡ് വാങ്ങാൻ പുതിയ നിയമം ; നടപടികള്‍ ഇങ്ങനെ

Published

on

രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യം മുൻനിര്‍ത്തി സിം വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
ഡിസംബര്‍ 1 മുതല്‍ തന്നെ രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാൻ സര്‍ക്കാര്‍ ഇതിനകം തന്നെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വ്യാജ സിമ്മുകള്‍ വഴിയുള്ള തട്ടിപ്പുകളുടെ ഗൗരവം കണക്കിലെടുത്ത് നിയമം കര്‍ശനമായി തന്നെ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഡിസംബര്‍ 1 മുതല്‍ സിം കാര്‍ഡ് വില്‍പ്പനയില്‍ വരുന്ന പ്രധാന മാറ്റങ്ങള്‍ പരിചയപ്പെടാം

സിം ഡീലര്‍ പരിശോധന:

ഡിസംബര്‍ 1 മുതല്‍ എല്ലാ സിം കാര്‍ഡ് ഡീലര്‍മാര്‍ക്കും സര്‍ക്കാര്‍ പോലീസ് വെരിഫിക്കേഷൻ നിര്‍ബന്ധമാക്കും. സിം വില്‍ക്കുന്നതിനുള്ള രജിസ്ട്രേഷന് പോലീസ് വെരിഫിക്കേഷൻ ഉറപ്പാക്കേണ്ടത് ടെലിക്കോം കമ്ബനികളുടെ ഉത്തരവാദിത്തമാണ്. മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഡീലര്‍മാര്‍ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തും.

ബള്‍ക്ക് സിം കാര്‍ഡ് വിതരണം:

പുതിയ നിയമങ്ങള്‍ പ്രകാരം സിം കാര്‍ഡുകള്‍ ബള്‍ക്ക് ഇഷ്യു ചെയ്യുന്നത് തടയും. ഒരു ബിസിനസ് കണക്ഷനിലൂടെ മാത്രമേ വ്യക്തികള്‍ക്ക് സിം കാര്‍ഡുകള്‍ ബള്‍ക്കായി സ്വന്തമാക്കാൻ കഴിയൂ. എങ്കിലും ഉപയോക്താക്കള്‍ക്ക് പഴയതുപോലെ ഒരു ഐഡിയില്‍ 9 സിംകാര്‍ഡുകള്‍ വരെ ലഭിക്കും.

ഡെമോഗ്രാഫിക് ഡാറ്റ ശേഖരണം:

നിലവിലുള്ള നമ്ബറുകള്‍ക്കായി സിം കാര്‍ഡുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആധാര്‍ സ്കാനിംഗും ഡെമോഗ്രാഫിക് ഡാറ്റ ശേഖരണവും നിര്‍ബന്ധമാക്കും.

സിം കാര്‍ഡ് ഡീആക്ടിവേറ്റ് ചെയ്യല്‍ :

പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ഒരു സിം കാര്‍ഡ് ഡീആക്ടീവ് ചെയ്ത് 90 ദിവസത്തെ കാലയളവിന് ശേഷം മാത്രമേ ആ നമ്ബര്‍ മറ്റൊരാള്‍ക്ക് നല്‍കൂ.

പിഴ :

പുതിയ നിയമങ്ങള്‍ പ്രകാരം സിം വില്‍ക്കുന്ന ഡീലര്‍മാര്‍ നവംബര്‍ 30-നകം രജിസ്റ്റര്‍ ചെയ്യണം. നിയമ ലംഘനം നടത്തിയാല്‍ 10 ലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ നടപടികള്‍ വിജയിച്ചാല്‍ രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 http://theendtimeradio.com

Continue Reading

Business

മൊബൈൽ റീചാർജുകൾക്ക് ഫീസ് ഈടാക്കി ഗൂഗിൾ പേ

Published

on

മൊബൈൽ റീചാർജുകൾക്ക് ഫീസ് ഈടാക്കി ഗൂഗിൾ പേ. ഇപ്പോൾ കൺവീനിയൻസ് ഫീസ് എന്ന ഇനത്തിൽ മൂന്നു രൂപയോളമാണ് അധികമായി ഈടാക്കിത്തുടങ്ങിയിരിക്കുന്നത്. വർഷങ്ങളോളം ഉപയോക്താക്കളെ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകൾ അടയ്ക്കാനും അനുവദിച്ചതിന് ശേഷമാണ് ഗൂഗിൾ പേ പുതിയ മാറ്റം കൊണ്ടുവരുന്നത്.

ഗൂഗിൾ പേ റീച്ചാർജുകൾക്ക് ഫീസ് ഈടാക്കുന്നുണ്ട് എന്ന് ഒരു യൂസർ വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇക്കാര്യം പലരുടെയും ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്. കൺവീനിയൻസ് ഫീസ് ജിഎസ്ടി ഉൾപ്പെടെയുള്ളതാണെന്ന് സ്‌ക്രീൻഷോട്ടിൽ വ്യക്തമാണ്. എന്നാൽ ഗൂഗിൾ ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ല.

നൂറ് രൂപ വരെ ചെലവ് വരുന്ന റീച്ചാർജുകൾക്ക് അ‌ധിക ഫീസ് നൽകേണ്ടതില്ല. 101 രൂപ മുതൽ 200 രൂപ വരെയുള്ള തുകയുടെ റീച്ചാർജുകൾക്ക് 2 രൂപ ഫീസ് നൽകണം. 301 രൂപയ്ക്ക് മുകളിലുള്ള റീച്ചാർജുകൾക്ക് 3 രൂപ നൽകണം. നിലവിൽ, മൊബൈൽ റീചാർജുകൾക്ക് മാത്രമേ ഫീസ് ബാധകമാകൂ.ഗൂഗിൾ പേ വഴിയുള്ള വൈദ്യുതി ബിൽ പേയ്‌മെന്റുകൾ പോലുള്ള മറ്റ് ഇടപാടുകൾ സൗജന്യമായി തുടരും. വ്യക്തിപരമായി നടത്തുന്ന ഇടപാടുകൾക്കും കച്ചവടവുമായി ബന്ധപ്പെട്ടുള്ള യുപിഐ ഇടപാടുകൾക്കും നിലവിൽ അ‌ധിക തുക നൽകേണ്ടതില്ല.

ഈ ഫീസ് ഒഴിവാക്കുന്നതിന്, ഉപയോക്താക്കൾക്ക് തങ്ങളുടെ ടെലിക്കോം ഓപ്പറേറ്ററുടെ ആപ്പിൽനിന്നോ വെബ്‌സൈറ്റിൽനിന്നോ നേരിട്ട് റീചാർജ് ചെയ്യാവുന്നതാണ്. ഇടപാടുകൾക്ക് അധിക ഫീസ് ഈടാക്കുന്ന ആദ്യത്തെ പേയ്മെന്റ് സേവന ദാതാവ് ഗൂഗിൾ പേയല്ല. പേടിഎം, ഫോൺപേ എന്നിവയും തുക ഈടാക്കി തുടങ്ങിയിരുന്നു.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National17 hours ago

ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് സംസ്ഥാന സമ്മേളനം ഡിസംബർ 9ന്

ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ ലേഡീസ് മിനിസ്ട്രി ഡിപ്പാർട്ട്മെന്റിന്റെ സംസ്ഥാന സമ്മേളനം ഡിസംബർ 9 ാം തീയതി ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ്...

National17 hours ago

തട്ടിപ്പിന് ഉപയോഗിച്ച 3200 ഫോണുകളും ടാബുകളും നിർവീര്യമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് 3200 മൊബൈല്‍ ഫോണുകളും ടാബുകളും നിര്‍ജീവമാക്കി. നാല് മാസത്തിനിടെ കേരളത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതും അതിനു ശ്രമിച്ചതുമായ മൊബൈല്‍ ഫോണുകളും ടാബുകളുമാണ് കേരള...

world news17 hours ago

ഫിലിപ്പീൻസിൽ കുർബാനയ്ക്കിടെ സ്ഫോടനം; 4 മരണം

പാരിസ് : ഫിലിപ്പീൻസിലും പാരിസിലും 2 ഭീകരാക്രമണങ്ങളിൽ 5 പേർ മരിച്ചു. തെക്കൻ ഫിലിപ്പീൻസിലെ മറാവി നഗരത്തിലെ മിൻഡനാവ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ജിംനേഷ്യത്തിൽ നടന്ന ഞായറാഴ്ച കുർബാനയ്ക്കിടെ...

Business18 hours ago

ഇടപാടുകൾ ഇനി ഫ്രീ ആയിരിക്കില്ലെന്ന് സൂചന നൽകി ഗൂഗിൾ പേ

ഇടപാടുകൾ ഇനി ഫ്രീ ആയിരിക്കില്ലെന്ന് സൂചന നൽകി ഗൂഗിൾ പേ. മൊബൈൽ റീച്ചാർജുകൾക്ക് ഗൂഗിൾ പേ 3 രൂപ കൺവീനിയൻസ് ഫീ ഈടാക്കുന്നതായി കാണിച്ച് ഒരു ട്വിറ്റർ...

world news18 hours ago

നൈജീരിയയിൽ വീണ്ടും ക്രൈസ്തവർക്ക് നേരെ ആക്രമണം; ഏഴുപേർ കൊല്ലപ്പെട്ടു

നൈജീരിയയിലെ രണ്ട് ഗ്രാമങ്ങളിൽ നവംബർ 30 ന് ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഏഴ് ക്രൈസ്തവർ കൊല്ലപ്പെട്ടു. മാംഗു കൗണ്ടിയിലെ പുക, ഡിന്റർ ഗ്രാമങ്ങൾ പുലർച്ചെ ഒരു...

world news2 days ago

Christian teen forced into marriage makes daring escape, shares her story

Nayab Gill was just 13 years old when she was taken from her home in Gujranwala, Pakistan, by her Muslim...

Trending