Connect with us

Business

ഒന്നാംസ്ഥാനം തിരികെപ്പിടിച്ചു; വമ്പന്മാരില്‍ ‘മുമ്പന്‍’ ബില്‍ഗേറ്റ്‌സ് തന്നെ !

Published

on

 

ന്യുയോര്‍ക്ക്: ലോകത്തിലെ ഏറ്റവും സമ്പന്നനെന്ന വ്യക്തിവിശേഷണം മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ഗേറ്റ്‌സ് തിരികെപ്പിടിച്ചു. ഇതോടെ ആമസോണ്‍ സ്ഥാപകനും സി.ഇ.ഒയുമായ ജെഫ് ബെസോസ് രണ്ടാംസ്ഥാനത്തോയി. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ആമസോണ്‍ 700 കോടി ഡോളറിന്റെ ഓഹരി നഷ്ടം നേരിട്ടതോടെയാണ് ബെസോസിന്റെ സ്ഥാനവും നഷ്ടപ്പെട്ടത്.
105.7 ശതകോടി ഡോളറാണു ബില്‍ഗേറ്റ്‌സിന്റെ നിലവിലെ ആസ്തി. വ്യാഴാഴ്ചത്തെ ഓഹരി വ്യാപാരത്തില്‍ ആമസോണിന്റെ ഓഹരികള്‍ക്ക് 7 ശതമാനം ഇടിവു നേരിട്ടു. ഇതോടെ ബെസോസിന്റെ ആസ്തി 103.9 ശതകോടി ഡോളറിലേക്കു താഴ്ന്നു. 2018-ല്‍ ബില്‍ഗേറ്റ്‌സിന്റെ 24 വര്‍ഷത്തെ ഏകാധിപത്യം അവസാനിപ്പിച്ചാണ് ബെസോസ് ലോകത്തിലെ ഏറ്റവും സന്പന്നനെന്ന സ്ഥാനം സ്വന്തമാക്കിയത്.

Business

ഇ– സിമ്മിലേക്ക്‌ മാറാൻ 
വിളിവരും , ജാഗ്രതവേണം ; ബാങ്ക്‌ അക്കൗണ്ട്‌ തട്ടിപ്പിന്‌ പുതിയ മാർഗം

Published

on

തിരുവനന്തപുരം:മൊബൈൽ സിം, ഇ-–- സിം സംവിധാനത്തിലേയ്ക്ക് മാറ്റുന്നതിനെന്നുപറഞ്ഞ്‌ കസ്റ്റമർ കെയർ സെന്ററുകളുടെപേരിൽ വരുന്ന ഫോൺ കോളുകളെ കരുതിയിരിക്കണമെന്ന്‌ പൊലീസ്‌. ഇതിലൂടെ ബാങ്ക്‌ അക്കൗണ്ടുകൾ നിയന്ത്രണത്തിൽ കൊണ്ടുവന്ന്‌ സാമ്പത്തിക തട്ടിപ്പു നടത്തുകയാണ്‌ അവരുടെ ലക്ഷ്യം.
നിലവിലുള്ള സിം കാർഡ് ഇ–-സിം സംവിധാനത്തിലേക്ക് മാറ്റാൻ മൊബൈൽ സേവന ദാതാക്കളുടെ ആപ്പിലോ വെബ്സൈറ്റിലോ പ്രവേശിച്ച് 32 അക്കങ്ങളുള്ള ഇ-ഐഡി നൽകി ആക്ടിവേറ്റ് ചെയ്യാനാണ് ആവശ്യപ്പെടുക. ആക്ടിവേറ്റ് ചെയ്യുന്നവരുടെ ഇ-–-മെയിലിലേക്ക് ലഭിക്കുന്ന ക്യു ആർ കോഡ് തങ്ങൾ നൽകുന്ന വാട്സാപ്പ് നമ്പറിൽ അയച്ചുനൽകാൻ ആവശ്യപ്പെടും.

കോഡ് ലഭിക്കുന്നതോടെ തട്ടിപ്പുകാർ ഗുണഭോക്താക്കളുടെ പേരിലുള്ള ഇ-–-സിം ആക്ടിവേറ്റ് ചെയ്യും. അതോടെ ഗുണഭോക്താക്കളുടെ കൈയിലുള്ള സിം പ്രവർത്തനരഹിതമാകും. 24 മണിക്കൂറിനുള്ളിലേ ഇ––സിം ആക്ടിവേറ്റാകൂ എന്ന്‌ തട്ടിപ്പുകാർ അറിയിക്കും. ഇ സിമ്മിന്റെ നിയന്ത്രണം കിട്ടുന്നതോടെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകളുടെയും നിയന്ത്രണം അവർക്കാകും.

വിവിധ സേവനങ്ങൾക്ക്‌ മൊബൈൽ സർവീസ് ദാതാക്കളുടെ ഔദ്യോഗിക ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് തന്നെയാണ് ആശ്രയിക്കുന്നതെന്ന് ഉറപ്പുവരുത്തണം. സേവനദാതാക്കൾ നൽകുന്ന ക്യു ആർ കോഡ്, ഒടിപി, പാസ്‌വേഡ് എന്നിവ ആരുമായും പങ്കുവയ്ക്കരുത്. എല്ലാത്തരം ഡിജിറ്റൽ അക്കൗണ്ടുകൾക്കും “ടു സ്റ്റെപ് വെരിഫിക്കേഷൻ’ എന്ന അധിക സുരക്ഷാക്രമീകരണം ഉപയോഗിക്കണമെന്നും കേരള പൊലീസ്‌ അറിയിച്ചു.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Business

ഈ വർഷം അവസാനത്തോടെ സാംസങ്ങ് പേ സൗദിയിൽ ലഭ്യമാകും

Published

on

റിയാദ്: സൗദിയിലെ ഡിജിറ്റൽ പണമിടപാട് രംഗത്തേക്ക് ആഗോള ടെക് ഭീമനായ സാംസങ്ങും എത്തുന്നു. ഈ വർഷം അവസാനത്തോടെ സാംസങ്ങ് പേ സൗദിയിൽ ലഭ്യമാകുമെന്ന് കമ്പനി അതികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച കരാറിൽ കമ്പനിയും സൗദി ദേശീയ ബാങ്കായ സാമയും ഒപ്പ് വെച്ചു.

രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ സൗകര്യങ്ങൾ ലഭ്യാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ അനുമതി. റിയാദിൽ നടന്നു വരുന്ന ഫിൻടെക് കോൺഫറൻസിലാണ് പ്രഖ്യാപനം നടത്തിയത്. ആപ്പിള് പേക്ക് സമാനമായ രീതിയിൽ സാംസങ് വാലറ്റ് ആപ്ലിക്കേഷൻ വഴി ഡിജിറ്റൽ പേയ്മെന്റ് കാർഡുകൾ സംരക്ഷിക്കുകയും പണമിടപാടുകൾ നടത്തുകയും ചെയ്യാനുള്ള സൗകര്യമാണ് ഇത് വഴി ലഭിക്കുക.
Sources:globalindiannews

http://theendtimeradio.com

Continue Reading

Business

പെട്രോളും വേണ്ട; സിഎന്‍ജിയും വേണ്ട: ബജാജിന്റെ പുതിയ ബൈക്ക് വരുന്നു

Published

on

മുംബൈ: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വാഹന നിര്‍മാതാക്കളെല്ലാം പുത്തന്‍ ഇന്ധനങ്ങളിലേക്ക് തങ്ങളുടെ എഞ്ചിന്‍ രൂപകല്‍പന മാറ്റുന്ന കാലമാണ്. ഫോസില്‍ ഇന്ധനങ്ങള്‍ ഭൂമിയില്‍നിന്ന് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കയാണെന്നതും അന്തരീക്ഷ മലിനീകരണം കൂടുതലാണെന്നതുമെല്ലാമാണ് സിഎന്‍ജിയിലേക്കും ഇവിയിലേക്കുമെല്ലാം ചുവടുമാറ്റം നടത്താന്‍ വാഹന നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നത്.

ഇന്ത്യയിലാണെങ്കില്‍ ഫോസില്‍ ഇന്ധനങ്ങളില്‍നിന്നും കഴിയുന്നതും വേഗം പുറത്തുകടക്കാനുള്ള നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പെട്രോളും സിഎന്‍ജിയുമൊന്നും ആവശ്യമില്ലാത്ത വാഹനങ്ങളിലാണ് ഏവരുടെയും ശ്രദ്ധ. ഇത്തരം ഗവേഷണങ്ങളില്‍ രാജ്യത്ത് മുന്‍പന്തിയിലുള്ള വാഹന നിര്‍മാതാക്കളാണ് ടാറ്റയും ബജാജ് ഓട്ടോയും ടിവിഎസ് മോട്ടോഴ്‌സുമെല്ലാം.

സിഎന്‍ജി വാഹനങ്ങള്‍ നിരത്തിലിറക്കി ഇന്ത്യക്കാരെ അത്ഭുതപ്പെടുത്തിയ ബജാജ് ഇപ്പോള്‍ പെട്രോളും സിഎന്‍ജിയുമെല്ലാം വിട്ട് അതുക്കും മേലെയുള്ള എഥനോള്‍ അധിഷ്ഠിത വാഹനങ്ങളിലേക്കുള്ള പ്രയാണത്തിലാണ്. എഥനോള്‍ ഇന്ധനമായ ആദ്യ ബൈക്ക് അടുത്ത മാസം വിപണിയിലെത്തിക്കാനുള്ള തീവ്ര പരിശ്രമങ്ങളിലാണ് കമ്പനി.
സെപ്റ്റംബറില്‍ പുതിയ ബൈക്ക് ഇരുചക്ര പ്രേമികളിലേക്ക് എത്തിക്കുമെന്ന് ബജാജ് ഓട്ടോ സിഇഒ രാജീവ് ബജാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല.

നിലവിളുള്ള ഏതെങ്കിലും മോഡലാവുമോ, പുത്തന്‍ ഇന്ധനത്തില്‍ എത്തുക, തീര്‍ത്തും പുതിയ ഒരു മോഡലാവുമോ എഥനോള്‍ ഇന്ധനത്തില്‍ റോഡില്‍ ഇറങ്ങുക തുടങ്ങിയ കാര്യങ്ങളെല്ലാം വാഹനപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നുണ്ടെങ്കിലും എല്ലാം കാത്തിരുന്നു കാണേണ്ടിവരുമെന്നാണ് കമ്പനി നല്‍കുന്ന സൂചന.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news2 days ago

ബ്ലെസ് ഓസ്ട്രേലിയ സിഡ്നി‌ 2024′

സിഡ്നി : ഓസ്‌ട്രേലിയയിലെ വിവിധ സഭകളെ കോർത്തിണക്കിക്കൊണ്ട് രാജ്യത്തിൻറെ ഉണർവ്വിനായി നടത്തപ്പെടുന്ന ബ്ലെസ്സ് ഓസ്ട്രേലിയ 2024 കോൺഫെറെൻസ് കഴിഞ്ഞ മാസം പെർത്തിൽ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിൽ നടത്തപ്പെടുവാൻ...

National2 days ago

റവ. കെ ജെ മാത്യു സാർ സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ സഭാ ശുശ്രൂഷകനും, മുൻ പുനലൂർ ബെതൽ ബൈബിൾ കോളേജ് പ്രിൻസിപ്പാളുമായ...

us news2 days ago

അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്തുവിട്ട് ഐസിസി

ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) ക്രിസ്ത്യൻ പീഡനത്തിന് ഏറ്റവും മോശമായ രാജ്യങ്ങളിലെ അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. മതപീഡനം ദശലക്ഷക്കണക്കിനു വ്യക്തികളെ...

National2 days ago

വൈ.പി. ഇ സ്റ്റേറ്റ് ക്യാമ്പിന് സമാപനം

മുളക്കുഴ : സെപ്റ്റം.16ന് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ഉദ്ഘാടനം ചെയ്ത യുവജന ക്യാമ്പ് ഇന്ന് ഉച്ചയോടുകൂടി സമാപിക്കും. വൈ.പി.ഇ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ മാത്യു...

Travel2 days ago

കൊടികുത്തിമലയിലേക്ക് സഞ്ചാരി പ്രവാഹം; വരുമാനം ഒരുകോടി കവിഞ്ഞു

അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതോടെ കൊടികുത്തിമല വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന പ്രകൃതിസ്നേഹികളുടെ എണ്ണം കൂടുന്നു. വിനോദസഞ്ചാരകേന്ദ്രത്തിൽ പ്രവേശനടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനം ഒരുകോടി രൂപ കവിഞ്ഞു. ‘ടിക്കറ്റ് ഏർപ്പെടുത്തിയ 2021സെപ്റ്റംബർ 15മുതൽ ഇക്കഴിഞ്ഞ...

world news3 days ago

കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) റ്റാലന്റ് റ്റെസ്റ്റ് 2024 ൽ അഹമ്മദീ ചർച്ച് ഓഫ് ഗോഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

കുവൈറ്റ് സിറ്റി : കുവൈറ്റ് റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ വച്ച് സെപ്റ്റംബർ 15...

Trending