Tech
മൗസും കീബോര്‍ഡും അന്യമായേക്കും; കംപ്യൂട്ടറുകളോട് നമുക്ക് ഇനി സംസാരിക്കാം; അഞ്ച് വർഷത്തിനുള്ളിൽ വിന്‍ഡോസിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് മൈക്രോസോഫ്റ്റ്
എ.ഐ സാങ്കേതികവിദ്യയിലൂടെ വിൻഡോസ് ഒരു പുതിയ തലത്തിലേക്ക് കടക്കുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് മൈക്രോസോഫ്റ്റിന്റെ എന്റര്‍പ്രൈസ് & സെക്യൂരിറ്റിയുടെ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റായ ഡേവിഡ് വെസ്റ്റണ്‍ പറയുന്നു.
വിന്‍ഡോസിന്റെ 2030 ലെ വിഷനെ കുറിച്ച് മൈക്രോസോഫ്റ്റ് പുറത്തിറക്കിയ വീഡിയോയിലാണ് നിര്‍മിത ബുദ്ധി (AI) ഉള്‍ച്ചേര്‍ക്കുന്നതിലൂടെ വിൻഡോസിനുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് ഡേവിഡ് വെസ്റ്റണ്‍ പറയുന്നത്.
ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു പുതിയ ഡസ്‌ക് ടോപ് ഉപയോക്തൃ അനുഭവമായിരിക്കും വരാനിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
വിന്‍ഡോസിന്റെയും മറ്റ് മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെയും ഭാവി പതിപ്പ് ഒരു മള്‍ട്ടിമോഡല്‍ രീതിയില്‍ സംവദിക്കുന്നതായിരിക്കും കംപ്യൂട്ടറുകള്‍ക്ക് നമ്മള്‍ കാണുന്നത് കാണാനും, കേള്‍ക്കുന്നത് കേള്‍ക്കാനും, നമുക്ക് അതിനോട് സംസാരിക്കാനും കൂടുതല്‍ സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടാനും കഴിഞ്ഞേക്കും.’ മൗസും കീബോര്‍ഡും പോലുള്ള പരമ്പരാഗത ഇന്‍പുട്ട് രീതികള്‍ അന്യമായേക്കുമെന്നും വെസ്റ്റേണ്‍ സൂചിപ്പിക്കുന്നു.
ഇതേകുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും ഭാവിയില്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ആഴത്തില്‍ ഐ.ഐയെ ഉള്‍ച്ചേര്‍ക്കുന്ന ഒരു സാഹചര്യത്തിലേക്കാണ് വെസ്റ്റേണിന്റെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. ഉപയോക്താക്കള്‍ക്ക് സ്വാഭാവിക ഭാഷയിലൂടെയും ഒന്നിലധികം ഇന്‍പുട്ട് മോഡുകളിലൂടെയും ഇവയുമായി സംവദിക്കാന്‍ ആകും. വര്‍ക്ക്ഫ്‌ളോകളും ടാസ്‌കുകളുമെല്ലാം എ.ഐ കൈകാര്യം ചെയ്യും.
എ.ഐയ്ക്ക് പിന്നാലെ തന്നെ മൈക്രോസോഫ്റ്റ്
ആപ്ലിക്കേഷനുകള്‍ക്കുള്ളിലും പുറത്തും എ.ഐ പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള ഒരു ആശയം മൈക്രോസോഫ്റ്റ് നേരത്തെയും അവതരിപ്പിച്ചിരുന്നു. ആപ്പുകള്‍, ഫയലുകള്‍, ടാസ്‌ക്കുകള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിന്‍ഡോസിന്റെ സജീവ ഭാഗമാണ് ഐ.എ എന്നാണ് ‘ബില്‍ഡ് 2023’ എന്ന പരിപാടിയില്‍ സ്റ്റീവന്‍ ബാത്തിഷെ വിശേഷിപ്പിച്ചത്.
ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയും ഉപയോക്തൃ ഇന്റര്‍ഫേസുകളെയും എ.ഐ പരിവര്‍ത്തനം ചെയ്യുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയും സൂചിപ്പിച്ചിരുന്നു. 2023-ലെ സ്നാപ്ഡ്രാഗണ്‍ ഉച്ചകോടിയില്‍ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം എന്താണെന്നും, ഒരു യൂസര്‍ ഇന്റര്‍ഫേസ് എങ്ങനെയിരിക്കും, ആപ്ലിക്കേഷന്‍ ഇടപെടല്‍ എങ്ങനെയാകും എന്നതൊക്കെ ഐ.ഐ മാറ്റുമെന്നും , വിന്‍ഡോസിലേക്ക് ഐ.ഐ യെ കൂടുതല്‍ ആഴത്തില്‍ സംയോജിപ്പിക്കുന്നതിലേക്കാണ് കമ്പനിയെ ഇത് നയിക്കുകയെന്നുമാണ് നദെല്ല പറഞ്ഞത്.
എന്തായാലും എ.ഐ വിന്‍ഡോസിലും മറ്റ് ആപ്ലിക്കേഷനുകളിലും ഒക്കെ വരുത്തുന്ന മാറ്റം കാണാന്‍ 2030 ലേക്ക് ഉറ്റുനോക്കുകയാണ് ടെക് ലോകം.
Sources:mediamangalam
Microsoft has released a new video teasing its “Windows 2030 Vision,” the first in a series expected to be published in the coming days. The video indicates significant changes to the Windows operating system over the next five years, with a focus on artificial intelligence (AI) integration. David Weston, Microsoft’s Corporate Vice President of Enterprise & Security, features in the video, hinting at a new desktop user experience enabled by agentic AI designed to act on users’ behalf.
Windows 2030 vision and AI integration
In the video, Weston states, “I truly believe the future version of Windows and other Microsoft operating systems will interact in a multimodal way. The computer will be able to see what we see, hear what we hear, and we can talk to it and ask it to do much more sophisticated things.” He adds that traditional input methods like mouse and keyboard “will feel as alien as it does to Gen Z using MS-DOS.”
While details remain limited, Weston’s remarks suggest a future where AI is deeply embedded in the operating system, allowing users to interact through natural language and multiple input modes, with AI managing workflows and tasks.
Shift toward AI as an operating system agent
Previously, Microsoft has outlined a vision where AI operates inside, beside, and outside applications. At Build 2023, Steven Bathiche described AI as an active part of Windows that can manage apps, files, and tasks through voice and natural language input. This represents a shift from current AI tools that are primarily standalone or embedded within apps to AI functioning at the OS level as an agent handling complex workflows.
Microsoft CEO Satya Nadella has similarly indicated that AI will transform operating systems and user interfaces. At the 2023 Snapdragon Summit, he remarked that AI “will fundamentally change what an operating system is, what a UI looks like, and how application interaction goes,” reinforcing the company’s direction toward integrating AI more deeply into Windows.
The video signals Microsoft’s intention to redefine the Windows user experience by 2030 through advanced AI capabilities, though specific features and timelines remain to be disclosed in future updates.
http://theendtimeradio.com
Tech
സിം കാര്‍ഡിന്റെ ഒരു മൂലയില്‍ എന്തിനാണ് ആ വെട്ട്? 99 ശതമാനം പേര്‍ക്കും അറിയാത്ത കാര്യം…
സിം കാര്‍ഡിന്റെ നാലുമൂലകളില്‍ ഒരു മൂലയില്‍ ഒരു വെട്ട് കണ്ടിട്ടില്ലേ? അതെന്തിനാണെന്ന് അറിയാമോ? ചില കാര്യങ്ങള്‍ അങ്ങനെയാണ് നിത്യമുപയോഗിക്കുന്ന പല സംഗതികളുടെയും കൃത്യമായ ഒരു ചിത്രം നമുക്ക് അറിയില്ല. മുറിഞ്ഞുപോയ പോലെ കാണുന്ന ആ ഡിസൈനിന് പിന്നിൽ ഒരു കാരണമുണ്ട്. അത് എന്തിനാണെന്ന് 99 ശതമാനം പേര്‍ക്കും അറിയില്ല. അതറിയാൻ ആണെങ്കിൽ നമ്മൾ ശ്രമിച്ചിട്ടുമില്ല.
സിം കാർഡ് ഈ രീതിയിൽ രൂപകൽപന ചെയ്തതിന് പിന്നിലെ കാരണം പറയുകയാണ് സാങ്കേതിക വിദഗ്ധര്‍.
ഫോണിൽ കൃത്യമായി ഫിറ്റാകാൻ വേണ്ടിയാണ് സിം കാർഡിന്‍റെ ഒരു കോൺ മുറിച്ചിരിക്കുന്നത്. ഇതിലൂടെ സിം കാർഡ് നേരെയാണോ അതോ തലതിരിച്ചാണോ ഇടുന്നത് എന്ന് ആളുകൾക്ക് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്നു. സിം കാർഡ് തലതിരിച്ചാണ് ഇടുന്നതെങ്കിൽ അത് പ്രവർത്തിക്കുകയില്ല. ഇത് മൊബൈലിൽ നെറ്റ്‌വർക്ക് കിട്ടുന്നത് തടയുകയും സിം കാർഡിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത ഉണ്ടാക്കുകയും ചെയ്യും. SIMCards
ആദ്യകാലങ്ങളിൽ ക്രെഡിറ്റ് കാർഡിന്‍റെ വലിപ്പത്തിലുള്ള വലിയ സിം കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് മൊബൈൽ ഫോണുകൾ ചെറുതാകുകയും മിനി മൈക്രോ, നാനോ സിം കാർഡുകളിലേക്ക് മാറുകയും ചെയ്തപ്പോഴാണ് ഉപയോക്താക്കളുടെ എളുപ്പത്തിനായി ഈ അസിമിട്രിക് ഡിസൈൻ കൊണ്ടുവന്നത്.
‘സബ്സ്ക്രൈബർ ഐഡന്റിറ്റി മോഡ്യൂൾ’ എന്നാണ് സിം കാര്‍ഡിന്‍റെ പൂര്‍ണരൂപം. മൊബൈൽ ഉപകരണത്തെ സെല്ലുലാർ നെറ്റ്‌വർക്കിലേക്ക് ബന്ധിപ്പിക്കുകയാണ് ഇതിന്റെ ചുമതല. ഇന്റർനാഷണൽ മൊബൈൽ സബ്സ്ക്രൈബർ ഐഡന്റിറ്റി (IMSI) നമ്പറും അതുമായി ബന്ധപ്പെട്ട കീകളും ഇതിൽ സൂക്ഷിച്ചുവെക്കുന്നു. ഇവയുടെ സഹായത്തോടെയാണ് ഒരു മൊബൈൽ നെറ്റ്‌വർക്ക് ഉപയോക്താവിനെ തിരിച്ചറിയുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നത്.
ഫോൺ സ്വിച്ച് ഓൺ ചെയ്ത ശേഷം, മൊബൈൽ സിം കാർഡിലെ ഡാറ്റ വായിക്കുകയും അത് മൊബൈൽ നെറ്റ്‌വർക്കിലേക്ക് കൈമാറുകയും ചെയ്യുന്നു. ഈ പ്രക്രിയയ്ക്ക് ശേഷം, നെറ്റ്‌വർക്ക് ഉപയോക്താവിന്റെ ഐഡന്റിറ്റി പരിശോധിച്ചു ഉറപ്പുവരുത്തുന്നു. ഉപയോക്താവിന് നെറ്റ്‌വർക്ക് ഉപയോഗിക്കാൻ അനുമതിയുണ്ടോ എന്ന് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും. ഈ കാരണം കൊണ്ടാണ് ഒരു കമ്പനിയുടെ സിം കാർഡിന് മറ്റൊരു കമ്പനിയുടെ നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ചെയ്യാൻ സാധിക്കാത്തത്.
Sources:mediamangalam
Why SIM card has cut on corner: Have you ever noticed that small cut on one corner of your SIM card and wondered why it’s there? It may look like a minor design detail, but it plays a crucial role in how your phone works every day. The cut corner on a SIM card is known as a “key.” Its main purpose is to ensure that the card is inserted into a phone in the correct direction. Since SIM cards are small and can easily be placed the wrong way, this angled edge acts as a guide. It matches a specific slot shape inside the phone, preventing incorrect insertion.
Without this design, smartphone users could accidentally insert the SIM card the wrong way, which might damage the card or the phone’s internal connectors. The cut corner reduces this risk significantly. It ensures proper alignment of the metallic contacts on the SIM card with the pins inside the SIM tray which allows smooth communication between the device and the network.
A universal standard
This feature is not limited to one brand or model. The cut corner design follows global telecom standards, making SIM cards compatible with phones worldwide. Whether it’s a standard SIM, micro SIM, or nano SIM, the same angled corner exists across all formats.
A practical solution
Apart from ease of use, the design also helps manufacturers streamline production. With a fixed orientation system, device makers can design SIM slots more efficiently, reducing errors during manufacturing and improving overall reliability.
While it may seem like a small detail, the cut corner on a SIM card is a smart and practical solution. It prevents user mistakes, protects devices, and ensures seamless connectivity. The next time you insert your SIM card, that tiny angled edge will remind you how thoughtful design can quietly power everyday technology.
http://theendtimeradio.com
Tech
ഇനി പിഡിഎഫ് എഡിറ്റ് ചെയ്യാൻ ആപ്പ് മാറേണ്ട; അഡോബിയുടെ പുതിയ ഫീച്ചർ എത്തി
വാട്സാപ്പിലൂടെ ലഭിക്കുന്ന പിഡിഎഫ് (PDF) ഫയലുകൾ കാണാനും എഡിറ്റ് ചെയ്യാനും ഇനി മറ്റ് തേഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കേണ്ടതില്ല. വാട്സാപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ പിഡിഎഫുകൾ കൈകാര്യം ചെയ്യാനുള്ള പുതിയ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സോഫ്റ്റ്‌വേർ കമ്പനിയായ അഡോബി (Adobe). നിലവിൽ വാട്സാപ്പ് വെബ്ബിലും വിൻഡോസിലുമാണ് ഈ സേവനം ലഭ്യമാകുന്നത്.
ഈ പുതിയ സംവിധാനം വഴി ഉപഭോക്താക്കൾക്ക് പിഡിഎഫ് ഫയലുകൾ കാണാനും ടെക്സ്റ്റ് ഹൈലൈറ്റ് ചെയ്യാനും അണ്ടർലൈൻ ചെയ്യാനും സ്ട്രൈക്ക് ത്രൂ ചെയ്യാനും മറ്റ് ചെറിയ മാറ്റങ്ങൾ വരുത്താനും വാട്സാപ്പിൽ തന്നെ സാധിക്കും.
മുമ്പ് ഒരു പിഡിഎഫ് ലഭിക്കുമ്പോൾ അത് വായിക്കുന്നതിനായി ആ ഫയൽ നിർബന്ധമായും ഡൗൺലോഡ് ചെയ്യണമായിരുന്നു. എന്നാൽ, ഇനി മുതൽ ഫയലുകൾ വാട്സാപ്പിൽതന്നെ സൂം ചെയ്യാനും സ്ക്രോൾ ചെയ്യാനും കഴിയും. വെറുതെ വായിക്കാൻ മാത്രമല്ല, അക്രോബാറ്റ് ടൂളുകൾ ഉപയോഗിച്ച് ചാറ്റിൽ തന്നെ ഡോക്യുമെന്റുകളിൽ വരയ്ക്കാനും ഫീഡ്ബാക്കുകൾ നൽകാനും ഈ ഫീച്ചർ സഹായിക്കുന്നു.
ഈ പുതിയ സംവിധാനത്തിൽ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ‘അക്രോബാറ്റ് ട്രസ്റ്റിന്റെ’ പിന്തുണയുള്ളതിനാൽ പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയ ഫയലുകൾ ഉദ്ദേശിച്ച വ്യക്തികൾക്ക് മാത്രമേ തുറക്കാൻ സാധിക്കൂ. വാട്സാപ്പിലെ മറ്റ് സന്ദേശങ്ങളെപ്പോലെ തന്നെ ഡോക്യുമെന്റുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കുമെന്ന് അഡോബി വ്യക്തമാക്കുന്നു.
ചെറുകിട ബിസിനസ്സുകാർക്ക് ഇൻവോയ്‌സുകളും കരാറുകളും പരിശോധിക്കാനും, വിദ്യാർഥികൾക്ക് അവരുടെ അസൈൻമെന്റുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സാധാരണക്കാർക്ക് രസീതുകളും യാത്രാ രേഖകളും പരിശോധിക്കാനും ഇത് ഏറെ സഹായകമാകും.
ക്രോം, മൈക്രോസോഫ്റ്റ് 360, കോപൈലറ്റ്, ചാറ്റ്ജിപിടി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്ക് അഡോബിയുടെ പിഡിഎഫ് സാങ്കേതികവിദ്യ വ്യാപിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വാട്സാപ്പിലെ ഈ പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഓരോ വർഷവും 400 ബില്യണിലധികം ഡോക്യുമെന്റുകൾ അക്രോബാറ്റിലൂടെ പങ്കുവെക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ പുതിയ അപ്ഡേറ്റ് വഴി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് അവരുടെ ഔദ്യോഗിക കാര്യങ്ങൾ കൂടുതൽ വേഗത്തിൽ ചെയ്യാൻ സാധിക്കും.
Sources:mediamangalam
Technology is making life easier, but what if you have to edit a crucial document shared over WhatsApp? Adobe perhaps has the best solution. The software giant, on Wednesday, July 22, introduced an integration with WhatsApp Web and Windows, making it easier to review and collaborate on PDFs without needing to leave the messaging application. With the latest integration, users will now be able to view, highlight text, strike through sections, and make other lightweight markups, all within WhatsApp.
Prior to the integration, when receiving a PDF via WhatsApp, users were compelled to download it to view. But, with the latest announcement, they can view documents without leaving the app. They can now simply scroll and zoom every PDF, just the way it was designed to be read.
According to Adobe, large screens are where most WhatsApp users work. Small businesses and entrepreneurs share invoices and review contracts, and consumers receive receipts through the application. Moreover, they also review offers on their homes, submit forms, and share travel plans with friends and family. For students, perhaps it’s where they connect over assignments.
The update is not limited to viewing; users can also annotate and add feedback right in chat. They can also use Acrobat tools to draw, highlight, underline, and strikethrough text. “Circle a clause you want someone to double-check, cross out an outdated line, or underline the details that matter most. Your markups are ready to share right when you make them, keeping the conversation moving,” Adobe said in its release.
When it comes to security, the new experience also comes with Acrobat Trust, meaning password-protected files will stay secure by only allowing access for the intended recipient. Adobe says that documents shared within a user’s chats will remain end-to-end encrypted just like all other personal WhatsApp messages. This means that documents will not be read by anyone without access to them.
According to the company, each year people share over 400 billion documents in Acrobat. With the integration between Acrobat and WhatsApp, millions more people across the globe will be able to do their business and professional work faster and more effectively.
Adobe said that this integration is part of a growing strategy where it is bringing the industry standard in PDF technology to where billions of people work across Adobe’s own ecosystem and other platforms like Chrome, Microsoft 360, Copilot, ChatGPT, Workday, and many more.
http://theendtimeradio.com
Tech
പ്രിയപ്പെട്ടവരുടെ പിറന്നാൾ മറന്നു പോയോ? വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചർ ഇനി ഓർമ്മിപ്പിക്കും; ഒരു ടാപ്പിൽ ആശംസകളും അയയ്ക്കാം
പ്രിയപ്പെട്ടവരുടെ പിറന്നാൾ മറന്നുപോയി പിന്നീട് ആശംസകൾ അറിയിക്കേണ്ടി വന്ന അനുഭവം പലർക്കും ഉണ്ടായിട്ടുണ്ടാകും. അത്തരക്കാർ ഇനി വിഷമിക്കേണ്ട. നിങ്ങളുടെ കോൺടാക്റ്റിലുള്ളവരുടെ ജന്മദിനം സ്വയം ഓർമ്മിപ്പിച്ച്, ഒറ്റ ടാപ്പിൽ തന്നെ ആശംസകൾ അയയ്ക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചറുമായാണ് വാട്‌സ്ആപ്പ് എത്താനൊരുങ്ങുന്നത്. ഉപയോക്താക്കൾക്കായി ‘ബർത്ത്ഡേ നോട്ടിഫിക്കേഷൻ’ ഫീച്ചറാണ് കമ്പനി പരീക്ഷണഘട്ടത്തിൽ വികസിപ്പിക്കുന്നത്. Birthdays& Name Days
വാട്‌സ്ആപ്പ് ഫീച്ചർ ട്രാക്കറായ വാബീറ്റാഇൻഫോ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ആൻഡ്രോയിഡിനായുള്ള ബീറ്റ പതിപ്പിലാണ് ഈ സംവിധാനത്തിന്റെ സൂചനകൾ കണ്ടെത്തിയത്. ഭാവിയിലെ അപ്‌ഡേറ്റിലൂടെ ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
‘ബർത്ത്ഡേയ്സ്’ എന്ന പ്രത്യേക വിഭാഗം
പുതിയ ഫീച്ചറിന്റെ ഭാഗമായി ‘ബർത്ത്ഡേയ്സ്’ എന്ന പേരിൽ പ്രത്യേക വിഭാഗം വാട്‌സ്ആപ്പിൽ അവതരിപ്പിക്കാനാണ് പദ്ധതി. ഉപയോക്താവിന്റെ കോൺടാക്ട് ലിസ്റ്റിലുള്ളവരുടെ വരാനിരിക്കുന്ന ജന്മദിനങ്ങൾ ഈ വിഭാഗത്തിൽ ഒരുമിച്ച് പ്രദർശിപ്പിക്കും. ഇതിലൂടെ പിറന്നാൾ ഓർക്കാൻ കലണ്ടറുകളെയോ മറ്റ് റിമൈൻഡർ ആപ്പുകളെയോ ആശ്രയിക്കേണ്ട സാഹചര്യം കുറയും.
നോട്ടിഫിക്കേഷൻ ലഭിക്കും, ആശംസകൾ അയയ്ക്കാം
ഒരു കോൺടാക്ടിന്റെ ജന്മദിനം എത്തുമ്പോൾ വാട്‌സ്ആപ്പ് ഇൻ-ആപ്പ് നോട്ടിഫിക്കേഷൻ അയച്ച് ഉപയോക്താവിനെ ഓർമ്മിപ്പിക്കും. നോട്ടിഫിക്കേഷനിൽ ടാപ്പ് ചെയ്താൽ നേരിട്ട് ആ വ്യക്തിയുടെ ചാറ്റിലേക്ക് പ്രവേശിക്കാനും ഉടൻ തന്നെ ജന്മദിനാശംസകൾ അയയ്ക്കാനും സാധിക്കും. ഉപയോക്തൃ അനുഭവം കൂടുതൽ ലളിതവും സൗകര്യപ്രദവുമാക്കുക എന്നതാണ് ഈ ഫീച്ചറിലൂടെ കമ്പനിയുടെ ലക്ഷ്യം.
എല്ലാ കോൺടാക്ടുകൾക്കും ലഭിക്കില്ല
എന്നാൽ ഈ സംവിധാനം എല്ലാ കോൺടാക്ടുകൾക്കും ബാധകമാകില്ല. ബന്ധപ്പെട്ട വ്യക്തി തന്റെ ജനനത്തീയതി വാട്‌സ്ആപ്പിൽ നൽകിയിട്ടുണ്ടെങ്കിൽ മാത്രമേ അവരുടെ ജന്മദിനം ‘ബർത്ത്ഡേയ്സ്’ വിഭാഗത്തിൽ കാണിക്കുകയോ നോട്ടിഫിക്കേഷൻ ലഭിക്കുകയോ ചെയ്യൂ.
ജനനത്തീയതി എവിടെ നിന്നാണ്?
നിലവിൽ അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ പ്രായപരിശോധനാ നിയമങ്ങളുടെ ഭാഗമായി ഉപയോക്താക്കളിൽ നിന്ന് വാട്‌സ്ആപ്പ് ജനനത്തീയതി ശേഖരിക്കുന്നുണ്ട്. ഈ വിവരങ്ങളാണ് പുതിയ ഫീച്ചറിന് അടിസ്ഥാനമാകാൻ സാധ്യതയുള്ളതെന്നാണ് റിപ്പോർട്ട്. മറ്റ് രാജ്യങ്ങളിൽ ഇത്തരമൊരു നിർബന്ധിത വിവരശേഖരണം നിലവിലില്ലാത്തതിനാൽ, ഉപയോക്താക്കൾ സ്വമേധയാ ജനനത്തീയതി ചേർത്താൽ മാത്രമേ ഈ സൗകര്യം കൂടുതൽ വ്യാപകമായി പ്രയോജനപ്പെടുത്താൻ കഴിയൂ. Text& Instant Messaging
സ്വകാര്യതയെക്കുറിച്ചും ചർച്ച
ഫീച്ചറുമായി ബന്ധപ്പെട്ട സ്വകാര്യതാ ക്രമീകരണങ്ങളിൽ ഇപ്പോഴും വ്യക്തതയില്ല. ജനനത്തീയതി ആരെല്ലാം കാണണം, ആരിൽ നിന്ന് മറച്ചുവയ്ക്കണം തുടങ്ങിയ നിയന്ത്രണങ്ങൾ നിലവിലെ പരീക്ഷണ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അന്തിമ പതിപ്പിൽ ഇത്തരം സ്വകാര്യതാ ഓപ്ഷനുകൾ ഉൾപ്പെടുത്തുമോയെന്ന കാര്യത്തിൽ കമ്പനി ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
ഇപ്പോൾ പരീക്ഷണ ഘട്ടത്തിൽ മാത്രം
ആൻഡ്രോയിഡിനായുള്ള വാട്സ് ആപ്പ് ബീറ്റാ 2.26.27.3 പതിപ്പിലാണ് ഈ ഫീച്ചറിന്റെ സൂചനകൾ കണ്ടെത്തിയത്. എന്നാൽ ഇത് ഇപ്പോഴും വികസനഘട്ടത്തിലായതിനാൽ ബീറ്റ ഉപയോക്താക്കൾക്ക് പോലും ലഭ്യമല്ല. ഔദ്യോഗിക പ്രഖ്യാപനമോ റിലീസ് തീയതിയോ കമ്പനി പുറത്തുവിട്ടിട്ടില്ല.
പിറന്നാൾ മറന്നുപോകുന്നവർക്കുള്ള ഒരു ചെറിയ റിമൈൻഡർ മാത്രമല്ല, പ്രിയപ്പെട്ടവരുമായി ബന്ധം കൂടുതൽ സജീവമാക്കുന്ന സൗകര്യമായും ഈ ഫീച്ചർ മാറുമെന്നാണ് വിലയിരുത്തൽ. എന്നാൽ സ്വകാര്യതാ ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള അന്തിമ രൂപം എന്തായിരിക്കുമെന്നത് വാട്‌സ്ആപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെ മാത്രമേ വ്യക്തമാകൂ.
Sources:mediamangalam
Feature spotted in WhatsApp for Android beta; in-app reminders and a dedicated birthdays section are also in development
WhatsApp is working on a new feature that could help users keep track of birthdays without relying on separate calendar apps. The messaging platform is reportedly developing birthday reminders that will notify users when one of their saved contacts is celebrating a birthday. The feature has been spotted in the latest WhatsApp for Android beta but is still under development and is not yet available for testing.
WhatsApp may soon remind you of upcoming birthdays
According to feature tracker WABetaInfo, the functionality was discovered in WhatsApp for Android beta version 2.26.27.3. Once it is ready, WhatsApp is expected to send in-app notifications on a contact’s birthday, allowing users to open the chat directly and send birthday wishes.
The report also suggests that WhatsApp is building a dedicated Birthdays section within the app. This page could display upcoming birthdays of saved contacts, making it easier for users to view important dates in one place.
Feature could depend on users sharing their date of birth
The birthday reminder feature is expected to work only when a contact’s date of birth is available to WhatsApp. In certain US states, the platform already collects users’ dates of birth as part of regulatory age verification requirements. According to the report, WhatsApp could use this existing information to power birthday notifications in those regions.
However, the feature may have limited functionality in countries where WhatsApp does not collect birth dates automatically. Unless users voluntarily provide their birthday details in the future, reminders may not be available for all contacts.
Privacy controls and rollout timeline remain unclear
The report also notes that WhatsApp has not yet added privacy controls for the upcoming feature. Users currently do not have an option to decide who can view their birthday information or hide it from contacts. Such settings are likely to be introduced before the feature is released publicly.
Meta has not officially announced the birthday reminder feature or shared a rollout timeline. As with other features spotted in beta versions, there is no confirmation on when it will be available on available on stable builds of WhatsApp for Android or whether it will also arrive on iOS.
http://theendtimeradio.com
-
Movie12 months agoForrest Frank Posts Blunt Response After Losing 30,000 Followers Over Charlie Kirk Post
-
Sports12 months ago‘Nothing Short of Revival’: Athletes at University of Pittsburgh Draw 600 with Gospel Outreach
-
Movie11 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
us news12 months ago‘Nothing Short of a Move of God’: Nearly 5,000 Decisions for Christ at Recent ‘Life Surge’ Events
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months ago‘Malcolm in the Middle’ Star Frankie Muniz Declares He’s ‘Proud’ to ‘Live for Jesus’
-
Movie10 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
world news11 months agoNigerian Pastor Killed in Kwara State After Ransom Payments Made

