Connect with us

Business

എം.ജി മോട്ടോഴ്‌സ് ചില്ലറക്കാരല്ല; ഒറ്റദിവസം ഇന്ത്യയില്‍ വിറ്റത് 700 ഹെക്ടര്‍ വാഹനങ്ങള്‍

Published

on

 

ഒറ്റദിവസം 700 വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ വിപണിയിലെ തുടക്കക്കാരായ ചൈനീസ് കമ്പനി എം.പി മോട്ടോഴ്സ്. ദീപാവലി ആഘോഷങ്ങള്‍ക്കു മുന്നോടിയായാണ് അവര്‍ തങ്ങളുടെ ഹെക്ടര്‍ വാഹനം വിപണിയില്‍ ഇത്രയധികം വിറ്റത്. ഡല്‍ഹിയില്‍ മാത്രം 200 യൂണിറ്റുകള്‍ കൈമാറിയെന്നും 500 വാഹനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എം.ജി മോട്ടോഴ്സിനെ സംബന്ധിച്ച് ഉപഭോക്താക്കളാണ് പ്രധാനമെന്നും 700-ഓളം ഹെക്ടര്‍ ഒരു ദിവസം കൈമാറിയതിലൂടെ ഇത് വീണ്ടും അടിവരയിടുകയാണെന്നും എം.ജി ഗ്രൂപ്പ് സെയില്‍സ് മേധാവി രാഗേഷ് സിദ്ധാന വ്യക്തമാക്കി.

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എസ്.എ.ഐ.സി മോട്ടോഴ്‌സിന്റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‌യുവി. കിടിലന്‍ ഫീച്ചറുകളോടെ മോഹവിലയില്‍ ജൂണ്‍ 27-നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്‌സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഇറങ്ങുന്നത്. ഇന്ത്യയില്‍ മികച്ച പ്രതികരണം നേടിയ ഹെക്ടറിന്റെ ഉല്‍പ്പാദനം ഇപ്പോള്‍ 10,000 കടന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
ഉത്പാദനശേഷിയെക്കാള്‍ കൂടുതല്‍ ബുക്കിങ് ലഭിച്ചതിനെ തുടര്‍ന്ന് ജൂലൈ അവസാനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന ഹെക്ടറിന്റെ ബുക്കിംഗ് ഒക്ടോബര്‍ ഒന്നുമുതല്‍ കമ്പനി വീണ്ടും സ്വീകരിച്ചു തുടങ്ങിയിരുന്നു.അഞ്ചു വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി, 5 ലേബര്‍ ചാര്‍ജ് ഫ്രീ സര്‍വീസ്, 5 വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ എംജി നല്‍കുന്നുണ്ട്. വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങളിലാണ് വാഹനം എത്തുന്നത്. 12.48 ലക്ഷം മുതല്‍ 17.28 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍ തുടങ്ങിയവരാണ് ഹെക്ടറിന്റെ വിപണിയിലെ എതിരാളികള്‍.

Business

റൂപേ കാര്‍ഡ് ഇടപാടുകള്‍ ഇനി ചിപ്പ് വഴി മാത്രം

Published

on

കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് മാഗ്നെറ്റിക് സ്ട്രൈപ് സംവിധാനം ഇല്ലാതാകുന്നു. ഇനി ഇ.എം.പി ചിപ്പ് വഴിയുള്ള ഇടപാടുകളാകും നടക്കുക. ഇതിനായുള്ള ശ്രമങ്ങള്‍ കമ്പനികള്‍ നടത്തി തുടങ്ങി. സാമ്പത്തിക തട്ടിപ്പ് തടയാന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെതാണ് പുതിയ തീരുമാനം.

റൂപേ കര്‍ഡ് ഉപയോഗിച്ച് സൈ്വപ്പിംഗ് മെഷീനുകളിലെ പണമിടപാടുകള്‍ ഇനി ഇ.എം.വി ചിപ്പുകള്‍ വഴി മാത്രമാകും. അതായത് ജൂലൈ ഒന്നു മുതല്‍ റുപേയ് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളിലെ മാഗ്‌നറ്റിക് സ്‌ട്രൈപ് ഉപയോഗിച്ച് ഇന്ത്യക്കുള്ളിലെ സൈ്വപ്പിങ് മെഷീനുകളില്‍ (പിഒഎസ്) പണമിടപാട് നടത്താനാകില്ല. പകരം റൂപേ കാര്‍ഡുകളിലെ ഇ.എം.വി ചിപ്പ് തന്നെ ഉപയോഗിക്കണ്ടേി വരും.

കാര്‍ഡുകളുടെ പിന്‍വശത്തു മുകളിലായി കാണുന്ന സ്ട്രൈപ്പില്‍ ആണ് കാര്‍ഡിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ഇത് പകര്‍ത്തി വ്യാജ കാര്‍ഡ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇ. എം. വി ചിപ്പുകള്‍ കൂടി നിര്‍ബന്ധമാക്കിയത്. അതേസമയം അന്താരാഷ്ട്ര ഇടപാടുകള്‍ക്കും പ്രീപെയ്ഡ് റൂപേ കാര്‍ഡുകള്‍ക്കും മഗ്‌നറ്റിക് സ്ട്രൈപ്പ് സംവിധാനം തുടരും.
Sources:Metro Journal

http://theendtimeradio.com

Continue Reading

Business

മൊബൈൽ ഫോൺ നിരക്ക് വർധിപ്പിച്ച് എയർടെല്ലും; 20 ശതമാനം വരെ വർധന

Published

on

ജൂലൈ മൂന്ന് മുതല്‍ മൊബൈല്‍ നിരക്കുകളില്‍ 10 മുതല്‍ 21 ശതമാനം വരെ വര്‍ധന പ്രഖ്യാപിച്ച് ഭാരതി എയര്‍ടെല്‍. എതിരാളികളായ റിലയന്‍സ് ജിയോ നിരക്ക് കൂട്ടി മണിക്കൂറുകള്‍ക്കുള്ളിലാണ് എയര്‍ടെല്ലിന്‍റെയും തീരുമാനം. മറ്റൊരു ടെലികോം ഓപറേറ്ററായ വോഡഫോണ്‍-ഐഡിയയും അധികം വൈകാതെ നിരക്ക് വര്‍ധന പ്രഖ്യാപിക്കും. ഒരു ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 300 രൂപയാക്കി നിലനിർത്തേണ്ടത് ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാരുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എയര്‍ടെല്ലിന്‍റെ തീരുമാനം. നിലവില്‍ ഒരാളില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 181.7 രൂപയാണെന്നാണ് കണക്ക്. ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കാന്‍ കുറഞ്ഞ നിരക്കിലാണ് വര്‍ധനവെന്നും എയര്‍ടെല്‍ വിശദീകരിക്കുന്നു.

പരിധിയില്ലാതെ കോളുകളും ഇന്‍റര്‍നെറ്റും ലഭിക്കുന്ന പ്ലാനുകളില്‍ വലിയ മാറ്റമാണ് എയര്‍ടെല്‍ വരുത്തിയത്. 179 രൂപയുടെ പ്ലാൻ ഇനി 199, 455ന്‍റെ പ്ലാൻ 509, 1799ന്‍റെ പ്ലാൻ 1999 എന്നിങ്ങനെയാകും.

479 രൂപയുടെ ഡെയ്‌ലി പ്ലാന്‍ 579 രൂപയാക്കി, 20.8% വര്‍ധന. നേരത്തെ 265 രൂപയുണ്ടായിരുന്ന ഡെയ്‌ലി പ്ലാന്‍ ഇപ്പോള്‍ 299 രൂപയായി. 299ന്‍റെ പ്ലാന്‍ 349 രൂപയും 359ന്‍റെ പ്ലാന്‍ 409 രൂപയും 399ന്‍റേത് 449 രൂപയുമായി കൂട്ടി. 19 രൂപയുടെ ഒരു ജിബി ഡെയിലി ഡേറ്റ ആഡ് ഓണ്‍ പ്ലാന്‍ 22 രൂപയാക്കി.
Sources:Metro Journal

http://theendtimeradio.com

Continue Reading

Business

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യൽ നടപടികൾ ജൂലായ് ഒന്ന് മുതല്‍ മാറും; പുതിയ നിയമങ്ങൾ അറിയാം

Published

on

സിം സ്വാപ്പ്, റീപ്ലേസ്മെന്റ് പോലുള്ള തട്ടിപ്പുകൾ നിരീക്ഷിക്കുന്നതിനായി മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതി ജൂലായ് ഒന്ന് മുതൽ നിലവിൽ വരുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അറിയിച്ചു. 2024 മാർച്ച് 14 കൊണ്ടുവന്ന മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്പതാം ഭേദഗതിയാണ് ജൂലായ് ഒന്ന് മുതൽ നിലവിൽ വരിക.

ട്രായ് നിയമം അനുസരിച്ച്, നിലവിലുള്ള ഉപഭോക്താവിന് നഷ്ടപ്പെട്ടതോ പ്രവർത്തന രഹിതമായതോ ആയ സിം കാർഡിന് പകരം പുതിയ സിംകാർഡ് നൽകുന്നതിനാണ് സിം സ്വാപ്പ് അല്ലെങ്കിൽ സിം റീപ്ലേസ്മെന്റ് എന്ന് പറയുന്നത്. മൊബൈൽ നമ്പർ നിലനിർത്തി മറ്റൊരു സേവന ദാതാവിലേക്ക് മാറാനുള്ള മൊബൈൽ നമ്പർ പോർട്ടബിലിറ്റി സൗകര്യവും ലഭ്യമാണ്.

ഈ പ്രക്രിയകൾ കൂടുതൽ സുഗമവും സുരക്ഷിതവുമാക്കുന്നതിനായി 2009 ലെ മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിൽ മുമ്പ് എട്ട് തവണ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്.

പോർട്ട് ചെയ്യാനുള്ള നടപടിക്രമങ്ങളിൽ മാറ്റംവരുത്തിയാണ് പുതിയ ഭേദഗതി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നിബന്ധനപ്രകാരം മോഷണംപോയതോ നഷ്ടപ്പെട്ടതോ ആയ സിം കാർഡിലെ നമ്പർ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷൻ മറ്റൊരു സേവനദാതാവിലേക്കു മാറ്റുന്നതിന് ഏഴുദിവസം കാത്തിരിക്കണം. ജൂലായ് ഒന്നുമുതൽ ഇതു പ്രാബല്യത്തിലാകും.

സിം കാർഡ് നഷ്ടമായാൽ നമ്പർ മറ്റൊരു സിം കാർഡിലേക്ക് മാറ്റാൻ ഉപഭോക്താവിനു കഴിയും. അതേസമയം, ഉപഭോക്താവ് അറിയാതെ ഫോൺനമ്പർ മറ്റൊരു സിമ്മിലേക്കുമാറ്റി, അതിലേക്കു വരുന്ന ഒ.ടി.പി. നമ്പറുകൾ ഉപയോഗിച്ചുള്ള സാമ്പത്തികത്തട്ടിപ്പുകൾ വ്യാപകമാണ്. സിം പ്രവർത്തനരഹിതമായാലും അതിനുള്ള കാരണം ഉപഭോക്താവിന് പെട്ടെന്നു മനസ്സിലാകണമെന്നില്ല. നമ്പർ പോർട്ട് ചെയ്തകാര്യം അറിഞ്ഞുവരുമ്പോഴേക്കും അക്കൗണ്ടിൽനിന്ന് പണം നഷ്ടമായിട്ടുണ്ടാകും.

ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോർട്ടിങ് കോഡ് (യു.പി.സി.) അനുവദിക്കുന്നതിലും പുതിയ മാനദണ്ഡം അവതരിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച്, നമ്പർ മാറ്റാതെ പുതിയ സിം എടുത്തശേഷം ഏഴുദിവസം കഴിയാതെ യു.പി.സി. നൽകില്ല. അതേസമയം, 3 ജിയിൽനിന്നും മറ്റും 4 ജിയിലേക്കോ 5 ജിയിലേക്കോ അപ്ഗ്രേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ല.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news3 hours ago

106-Year-Old Woman Points To ‘My Lord’ as ‘Secret’ to Long Life

Hulda Erdman turned 106 years old this month and, when asked for the secret to her longevity, the centenarian offered...

world news4 hours ago

ലോകത്തിൽ ഏറ്റവും മോശം മതസ്വാതന്ത്ര്യമുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു

ലോകത്തിൽ മതസ്വാതത്ര്യം ഏറ്റവും മോശം നിലയിലുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കി യു. എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ജൂൺ അവസാനത്തോടെ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ടിൽ...

world news4 hours ago

ക്രൈസ്തവർക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി ചൈന

ക്രിസ്ത്യാനികൾക്കും ഒപ്പം മറ്റെല്ലാ മതവിഭാഗങ്ങൾക്കും മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ചൈനീസ് അധികൃതർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം വിവിധ...

National4 hours ago

സൗജന്യ ലഹരിവിമോചന ക്യാമ്പ് ജൂലൈ 14 മുതൽ 21 വരെ വയനാട്ടിൽ

കൊയിലേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന താബോർ ഹിൽ ഡീ അഡിക്ഷൻ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഒമ്പതാമത് ലഹരി വിമോചന ക്യാമ്പ് ജൂലൈ 14 മുതൽ ജൂലൈ 21 വരെ കൊയിലേരി...

world news4 hours ago

പെന്തക്കോസ്തൽ കോൺഫറൻസ് ഓഫ് ഇൻഡോ കനേഡിയൻസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

മലയാളി പെന്തക്കോസ്തൽ സഭകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ കാനഡ കോൺഫറൻസിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. ഓഗസ്റ്റ് മാസം 1,2,3തീയതികളിൽ കാനഡ ക്രിസ്ത്യൻ കോളേജ്, വിറ്റ്ബിയിൽ വച്ച് നടക്കുന്നു. ഈ...

National1 day ago

Son of Bihar Pastor Killed as He Slept at Home

India — In the middle of the night on July 7, Hindu extremists broke into the home of Pastor Sushil...

Trending