Sports
ടോട്ടൻഹാമിനെ വീഴ്ത്തി ലിവർപൂൾ; മാഞ്ചസ്റ്ററിന് ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ അപരാജിത കുതിപ്പ് തുടരുന്നു. ടോട്ടന്‍ഹാമിനെ ഒന്നിനെതിരേ 2 ഗോളിന് ലിവര്‍പൂള്‍ തോല്‍പ്പിച്ചു. ഒരു ഗോളിന് പിന്നില്‍നിന്ന ശേഷമാണ് ലിവര്‍പൂളിന്റെ വിജയം. ഒന്നാം മിനിറ്റില്‍ത്തന്നെ ടോട്ടന്‍ഹാം ലീഡെടുത്തു. ഹെഡറിലൂടെ ഹാരി കെയ്ന്‍ ആണ് ലക്ഷ്യം കണ്ടത്. എന്നാല്‍ ജോര്‍ദാന്‍ ഹെന്ഡേഴ്സണ്, മുഹമ്മദ് സലാ എന്നിവരുടെ ഗോളുകളിടെ ലിവര്‍പൂള്‍ മുന്നിലെത്തി. പിന്നീട് ഇരുടീമുകളും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും ഗോളുകള്‍ പിറന്നില്ല. 10 മത്സരങ്ങളില്‍ 28 പോയിന്റുമായി ലിവര്‍പൂള്‍ ഒന്നാംസ്ഥാനം തുടരുന്നു. 12 പോയിന്റുമായി ടോട്ടന്‍ഹാം 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
Cricket
മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്സ് വാഹനാപകടത്തിൽ മരിച്ചു

സിഡ്നി: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്സ് (46) അന്തരിച്ചു. ആസ്ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്സ്.
ഓസ്ട്രേലിയക്കായി സിമണ്ട്സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്സ്.
198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.
Sources:globalindiannews
Sports
ചൈനയിൽ കൊറോണ വ്യാപനം രൂക്ഷം; ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു

ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു. സെപ്തംബർ 10 മുതൽ 25 വരെ ചൈനയിൽ നടക്കാനിരുന്ന മത്സരമാണ് മാറ്റിവച്ചത്. ചൈനയിലെ കൊറോണ വ്യാപനത്തെ തുടർന്നാണ് തീരുമാനമെന്നാണ് സൂചന. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.
ചൈനീസ് നഗരമായ ഹാങ്ചൗവിലാണ് ഇക്കുറി ഏഷ്യൻ ഗെയിംസ് നടക്കേണ്ടിയിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളും വേദികളും എല്ലാം പൂർത്തിയായിരുന്നു. എന്നാൽ കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്ക്ക് അടുത്തുള്ള നഗരമാണ് ഹാൻചൗ. ഷാങ്ഹായിൽ ആഴ്ചകളായി ലോക്ഡൗൺ തുടരുകയാണ്.
ചൈനീസ് ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തത്. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന മൂന്നാമത്തെ ചൈനീസ് നഗരമായിരുന്നു ഹാങ്ചൗ.
Sources:azchavattomonline
Sports
‘ദൈവത്തിന്റെ കൈ’യ്ക്ക് 71 കോടി

ന്യൂയോർക്ക്: അന്തരിച്ച വിഖ്യാത ഫുട്ബോളർ അർജന്റീനയുടെ ഡിയേഗൊ മാറഡോണ 1986 ഫിഫ ലോകകപ്പിൽ ‘ദൈവത്തിന്റെ കൈ’ ഗോൾ നേടിയപ്പോൾ അണിഞ്ഞിരുന്ന ജഴ്സിക്കു റിക്കാർഡ് ലേലത്തുക.
1986 ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരേ ദൈവത്തിന്റെ കൈ ഉൾപ്പെടെ മാറഡോണ ഇരട്ട ഗോൾ നേടിയപ്പോൾ അണിഞ്ഞ ജഴ്സിക്ക് 71 കോടി രൂപയാണു ലേലത്തിൽ ലഭിച്ചത്. കായിക ഓർമവസ്തുക്കളുടെ ലേല ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്.
ഇംഗ്ലണ്ടിനെതിരേ 51-ാം മിനിറ്റിലായിരുന്നു മാറഡോണയുടെ ദൈവത്തിന്റെ കൈ ഗോൾ. 55-ാം മിനിറ്റിൽ അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും ഒടുവിൽ ഗോളി പീറ്റർ ഷിൽട്ടണെയും കബളിപ്പിച്ച് മാറഡോണ രണ്ടാം ഗോൾ സ്വന്തമാക്കി. നൂറ്റാണ്ടിന്റെ ഗോൾ എന്നാണ് ആ ഗോൾ അറിയപ്പെടുന്നത്.
കടപ്പാട് :കേരളാ ന്യൂസ്
-
Media11 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media6 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news12 months ago
A dozen people killed in mass shootings across the US this weekend