Connect with us

Health

കൊതിയൂറും ചിക്കന്‍ ഫ്രൈക്കൊപ്പമുള്ള ഗ്രേവിക്കുള്ളിലെ അപകടം അറിയുക

Published

on

 

ഹോട്ടല്‍ഭക്ഷണത്തില്‍ ചിക്കന്‍ ഫ്രൈക്ക് മലയാളികള്‍ നല്‍കുന്ന സ്ഥാനം ചെറുതല്ല. എന്നാല്‍ അതിനൊപ്പം കിട്ടുന്ന ഗ്രേവി കഴിക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്. ചിക്കനുമുമ്പ് ഗ്രേവി അകത്താക്കുന്നവരും കുറവല്ല. ചിക്കന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്താല്‍ ചട്ടിയിലടിയുന്ന കുറച്ച് ഗ്രേവി ഫ്രൈ കൂടി തരുന്നത് ഹോട്ടലുകളിലെ പതിവാണ്. തിളച്ച എണ്ണയില്‍ കിടന്ന് മൊരിഞ്ഞ ആ അരപ്പ്, പൊറോട്ടയില്‍ പൊതിഞ്ഞ് കഴിക്കുന്നതും ഇന്നു വ്യാപകമായി കണ്ടുവരുന്നുണ്ട്. പൊരിഞ്ഞ ഗ്രേവിക്കുള്ളില്‍ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത് എന്നു നമുക്ക് പലര്‍ക്കും അറിയില്ല.

തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ക്ക് സംഭവിച്ചത് വലിയൊരു ബാധ ഒഴിഞ്ഞുപോയതുപോലെയാണ്. ഗ്രേവി കഴിക്കുന്നതിനിടെ തൊണ്ടയില്‍ എന്തോ കൊള്ളുന്നതായി തോന്നി. എന്നാല്‍ തൊണ്ടയില്‍ പോയ സാധനം തിരിച്ചെടുക്കാന്‍ സാധിച്ചില്ല. ഒടുവില്‍ പരിശോധനയില്‍ കണ്ടെത്തിയത് അതിശയിപ്പിക്കുന്നതാണ്. അതറിഞ്ഞാല്‍ ഇനിമുതല്‍ ഗ്രേവി കഴിക്കുന്നവര്‍ അതില്‍ വ്യക്തമായി കിണ്ടിപ്പറക്കിയശേഷം മാത്രമേ കഴിക്കൂ. കക്ഷി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തി പരിശോധിപ്പിച്ചപ്പോള്‍ കമ്പിക്കു സമാനമായ സാധനമാണെന്ന് കണ്ടെത്തി. ഗ്രേവി വറുക്കാന്‍ ഉപയോഗിക്കുന്ന തവിയോ കണ്ണാപ്പയോ മറ്റേതെങ്കിലുമോ കുറച്ചുഭാഗം ഒടിഞ്ഞ് ഗ്രേവിക്കൊപ്പം ചേര്‍ന്നതാകാമെന്നാണ് കരുതുന്നത്. ഏതായാലും പ്രധാന ശസ്ത്രക്രിയ നടത്തി ഒരുവിധം ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ കഥയാണ് ഇയാള്‍ക്ക് പറയാനുള്ളത്. കിട്ടുന്നതെന്തും അകത്താക്കാനുള്ള മലയാളുകളുടെ വ്യഗ്രതയ്ക്ക് ഒന്നു കടിഞ്ഞാണിടാന്‍ പോന്നതാണ് ഇത്തരമൊരു അനുഭവം. അതുകൊണ്ട് ഹോട്ടല്‍ഭക്ഷണം വാങ്ങിക്കഴിക്കുന്നതിനു മുമ്പ് ഒരു പരിശോധനയും വീണ്ടുവിചാരണവും അനിവാര്യം തന്നെ.

Medicine

ജലദോഷം, പനി, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ചു

Published

on

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പാരസെറ്റാമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ കോമ്പിനേഷനും കേന്ദ്രം നിരോധിച്ചു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940-ലെ സെക്ഷന്‍ 26 എ പ്രകാരം ഈ എഫ്ഡിസികളുടെ നിര്‍മ്മാണം, വില്‍പന എന്നിവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. 2016ല്‍ ഇത്തരത്തില്‍ 344 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നൽകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

സ്‌മോക്ക് ബിസ്‌ക്കറ്റുകൾ നിർമിക്കുന്നയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് നിരോധനം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തിൽ വസ്തുക്കൾ പ്രൊസസ് ചെയ്യതെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ആളുകളെ ആകർഷിക്കാൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ, സ്മോക്കിങ് പാനുകൾ തുടങ്ങിയ പേരുകളിൽ വിൽക്കുകയാണ്.

നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ കഴിച്ചതിനു ശേഷം കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നതിനു ശേഷമാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പ്രദേശത്തെ ഒരു പരിപാടിക്കിടെ കുട്ടി ഇത് കഴിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

Published

on

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

നേരത്തെ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു. എന്നാൽ പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പ്രായ പരിധി കുറച്ചതിന് പുറമെ, ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Tech21 hours ago

Should Christians Fear Artificial Intelligence?

Is artificial intelligence (AI) ethical? That’s the question secular and Christian leaders alike are contending with as technology quickly evolves....

us news21 hours ago

Bible App Engagement Spikes, and the Most Read Verse of 2024 Says a Lot About Our World

Popular Bible app YouVersion says it has seen more people engage with the Bible this year than ever before, drawing...

National21 hours ago

ഐ.പി സി സംസ്ഥാന കൺവെൻഷന് ഇന്ന് തുടക്കം

ചുങ്കത്തറ • ഇന്ത്യൻ പെന്തക്കോസ‌്തു ചർച്ച് (ഐപിസി) സംസ്ഥാന കൺവൻഷൻ ഇന്ന് മുതൽ 8 വരെ പാലുണ്ട ന്യൂ ഹോപ് ബൈബിൾ കോളജ് ഗ്രൗണ്ടിൽ നടക്കും. സംസ്ഥാന...

us news22 hours ago

അമേരിക്കയില്‍ ബൈബിള്‍ വില്‍പ്പനയില്‍ 22% വര്‍ദ്ധനവ്

വാഷിംഗ്ടണ്‍ ഡി‌സി: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബൈബിൾ വിൽപ്പനയിൽ 22% വർദ്ധനവുണ്ടായതായി പ്രമുഖ മാധ്യമമായ ‘വാള്‍ സ്ട്രീറ്റ് ജേണല്‍’. 2023ലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഒക്ടോബർ അവസാനം...

National22 hours ago

സൗജന്യമായി ആധാർ അപ്‌ഡേറ്റുകൾ ചെയ്യുന്നത് UIDAI ഡിസംബർ 14 വരെ നീട്ടി

യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) സൗജന്യ ആധാർ അപ്‌ഡേറ്റുകൾക്കുള്ള സമയപരിധി 2024 ഡിസംബർ 14 വരെ നീട്ടി. ഔദ്യോഗിക ‘മൈ ആധാർ’ പോർട്ടലിലൂടെ ലഭ്യമാകുന്ന...

National2 days ago

Christians banned from 8 villages in India’s Chhattisgarh state

In the central Indian state of Chhattisgarh, eight village councils have passed a resolution that bans Christians from staying in...

Trending

Copyright © 2019 The End Time News