Connect with us

Computer

ക്രോമിന്റെ പുതിയ പതിപ്പില്‍ സുരക്ഷാപ്പിഴവ്; അപ്‌ഡേറ്റ് ചെയ്യണമെന്ന് ഗൂഗിള്‍

Published

on

 

കാലിഫോര്‍ണിയ: ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബ്രൗസറായ ഗൂഗിള്‍ ക്രോമിന്റെ പുതിയപതിപ്പില്‍ സുരക്ഷാപിഴവുണ്ടെന്ന് ഗൂഗിള്‍. സുരക്ഷപിഴവ് മുതലെടുത്ത് ഹാക്കര്‍മാര്‍ ഉപയോക്താവിന്റെ സിസ്റ്റത്തെ നിയന്ത്രിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ഗൂഗിള്‍ ഇപ്പോള്‍ നല്‍കുന്നത്.

ഇതനുസരിച്ച് പുതിയ പതിപ്പ് എത്രയും വേഗം അപ്ഡേറ്റ് ചെയ്യാനാണ് ഗൂഗിള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ക്രോമിന്റെ ഓഡിയോ കംപോണന്റിലും പി.ഡി.എഫ് ലൈബ്രറിയിലുമാണ് സുരക്ഷാപാളിച്ച കണ്ടെത്തിയിരിക്കുന്നത്. ബ്രൗസറിനു സുരക്ഷാ പാളിച്ച സംഭവിച്ചിട്ടുണ്ടോയെന്നറിയാനായി ബ്രൗസറിന്റ വലതു മുകള്‍ ഭാഗത്തുള്ള മൂന്നു ഡോട്ടുകളില്‍ ക്ലിക്ക് ചെയ്ത് ഹെല്‍പ്പ്-എബൗട്ട് ഗൂഗിള്‍ ക്രോമില്‍ മാനുവലായി അന്വേഷിക്കാവുന്നതാണെന്ന് ഗൂഗൂള്‍ അറിയിച്ചിട്ടുണ്ട്. ക്രോം 78 എന്ന വേര്‍ഷന്‍ ഐ.ഒ.എസ്, മാക്ക്, വിന്‍ഡോസ്, ലിനക്‌സ് എന്നിവയ്ക്ക് വേണ്ടി ഗൂഗിള്‍ അടുത്തിടെ അപ്‌ഡേറ്റ് ചെയ്തിരുന്നു. ഐ-ഫോണിനു വേണ്ടി ക്രോം അടുത്തിടെ ഡാര്‍ക്ക് മോഡും അവതരിപ്പിച്ചു. ഡെസ്‌ക്ക്‌ടോപ്പില്‍ സേവ് ചെയ്തിരിക്കുന്ന ഒരു നമ്ബറിലേക്ക് വളരെ വേഗം വിളിക്കാന്‍ കഴിയുന്ന ക്ലിക്ക് ടു കോള്‍ എന്ന ഫീച്ചറും ക്രോം അവതരിപ്പിച്ചു. ഇവയിലൊക്കെയും സുരക്ഷാപിഴവ് കണ്ടേക്കാമെന്ന നിഗമനത്തിലാണ് പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്യാന്‍ ഗൂഗിള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Computer

വിന്‍ഡോസ് കംപ്യൂട്ടറുകളിൽ ‘ഡയവോള്‍’ വൈറസ് വഴി പണം തട്ടൽ: മുന്നറിയിപ്പുമായി കേന്ദ്രം

Published

on

ന്യൂഡല്‍ഹി: കംപ്യൂട്ടറില്‍ നുഴഞ്ഞുകയറി പണം തട്ടുന്ന ‘ഡയവോള്‍’ എന്ന വൈറസിനെതിരേ മുന്നറിയിപ്പുമായി കേന്ദ്രം.

വിന്‍ഡോസ് കംപ്യൂട്ടറുകളെ ലക്ഷ്യംവെക്കുന്ന വൈറസിനെതിരേ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ആണ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയത്.

ഇന്‍സ്റ്റാള്‍ ആയിക്കഴിഞ്ഞാല്‍ കംപ്യൂട്ടര്‍ ഷട്ട്ഡൗണ്‍ ആവുകയും ഓപ്പറേറ്ററില്‍നിന്ന് പണം ചോദിക്കുകയുമാണ് ഇതിന്റെ രീതി. പണം ചോദിച്ചുകൊണ്ടുള്ള കുറിപ്പ് മാത്രമാണ് സ്‌ക്രീന്‍ വാള്‍പേപ്പറിലുണ്ടാവുക.
വണ്‍ഡ്രൈവിലേക്കുള്ള യു.ആര്‍.എല്‍. ലിങ്ക് ഉള്‍പ്പെടുന്ന ഇമെയില്‍ അറ്റാച്ച്‌മെന്റായാണ് ഡയവോള്‍ വൈറസെത്തുന്നത്.

ഉപയോക്താക്കളെ ക്ലിക്ക് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഡോക്യുമെന്റാണ് ലിങ്കിലുണ്ടാവുക. ലിങ്ക് ഫയല്‍ തുറന്നാല്‍ വൈറസ് ഇന്‍സ്റ്റാളാവാന്‍ തുടങ്ങും. പണം നല്‍കിയില്ലെങ്കില്‍ വിവരങ്ങള്‍ മുഴുവന്‍ മായ്ച്ചു കളയുകയുകയും കംപ്യൂട്ടര്‍ ഉപയോഗയോഗ്യമല്ലാതാകുകയും ചെയ്യും
Sources:globalindiannews

http://theendtimeradio.com

Continue Reading

Computer

ഫെയ്സ്ബുക്ക് പേര് മാറ്റി; മാതൃകമ്പനി ഇനി ‘മെറ്റ’

Published

on

കാലിഫോർണിയ: മാതൃകമ്പനിയുടെ പേരിൽ മാറ്റം വരുത്തി ഫെയ്സ്ബുക്ക്. ‘മെറ്റ’ എന്നകും കമ്പനിയുടെ പുതിയ പേരെന്ന് ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് അറിയിച്ചു. ഫെയ്സ്ബുക്ക് കണക്ട് ഓഗ് മെന്റഡ് ആൻഡ് വിർച്വൽ റിയാലിറ്റി കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നീ ആപ്പുകളുടെ പേരിൽ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം വരുത്തുന്നതെന്ന് മാർക്ക് സക്കർബർഗ് അറിയിച്ചു. കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ആസ്ഥാനത്ത് കമ്പനി പുതിയ ലോഗോയും അനാച്ഛാദനം ചെയ്തു.

ഒരു സോഷ്യൽ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് പേര് മാറ്റം. ഗെയിം, വർക്ക്, കമ്യൂണിക്കേഷൻ തുടങ്ങിയവയെല്ലാം വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകളിലൂടെ സാധ്യമാക്കുന്ന ‘മെറ്റാവെഴ്സ്’ എന്ന ഓൺലൈൻ ലോകം സൃഷ്ടിക്കാനുള്ള പദ്ധതിയും മാർക്ക് സക്കർബർഗ് വെളിപ്പെടുത്തി.

പേര് മാറ്റത്തോടെ ഫെയ്സ്ബുക്ക് ആപ്പ് അതിന്റെ മാതൃകമ്പനിക്ക് കീഴിലാകും. വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ഒക്കുലസ് തുടങ്ങിയ അവരുടെ സേവനങ്ങളും ഈ മാതൃകമ്പനിക്ക് കീഴിൽ വരും. ബ്രാൻഡ് നെയിം മാറ്റത്തോടെ സ്മാർട്ട്ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉത്പന്നങ്ങളുടെ നിർമാണത്തിലേക്ക് കടക്കാൻ സക്കർബർഗ് ആഗ്രഹിക്കുന്നുവെന്നാണ് വിവരം.
കടപ്പാട് :കേരളാ ന്യൂസ്

https://theendtimeradio.com

Continue Reading

Computer

Facebook, WhatsApp and Instagram are down 6-hour global outage

Published

on

Late Monday, Facebook and the social media apps it owns, WhatsApp and Instagram, suffered a major global outage, including in India, lasting several hours.

The outage potentially prevented billions of users of these apps across the globe from accessing, sending or receiving messages, on these platforms.

In a tweet, Facebook wrote, “We’re aware that some people are having trouble accessing our apps and products. We’re working to get things back to normal as quickly as possible, and we apologize for any inconvenience”.

WhatsApp, too, tweeted: “We’re aware that some people are experiencing issues with WhatsApp at the moment. We’re working to get things back to normal and will send an update here as soon as possible. Thanks for your patience!”

India alone has 53 crore WhatsApp users and 21 crore Instagram users. Facebook has 41 crore users in India.

The Facebook family of apps suffered a major outage earlier this year in March, when the services were down for almost 45 minutes. Prior to this, in 2020 alone, four major WhatsApp outages had occurred, of which the most major one was in January, which had lasted around three hours. After this, there was one in April, followed by a two-hour outage in July and a brief one in August.

According to The New York Times, which cited two anonymous Facebook security team members, the outage was not likely a result of a cyberattack because the technology behind the apps was still different enough that one hack was not likely to affect all of them at once.

Attempts to open the Facebook website returned a DNS error — the same error that had caused a global outage when internet infrastructure company Akamai suffered a glitch in its systems in July this year.

There has been a increase in internet outages in recent years.

According to data from ThousandEyes, a network-monitoring service owned by Cisco Systems Inc, there were 367 global internet outages in the week ending September 26, making it the third consecutive week of increasing outages.

Continue Reading
Advertisement The EndTime Radio

Featured

Movie23 hours ago

MTV Star Leaves Gay Lifestyle After Encounter With Jesus

Davis Mallory was once an MTV star who lived an openly gay lifestyle while simultaneously adhering to what he called...

National23 hours ago

അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം.

കോട്ടയം : സത്യസന്ധതയും സമഗ്രതയുമാണ് ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ്റെ അടിസ്ഥാന ഗുണമെന്ന് മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. ജിജി തോംസൺ ഐ എഎസ് പ്രസ്താവിച്ചു.ലോകമെങ്ങുമുള്ള...

us news23 hours ago

ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം സെപ്റ്റംബർ 19 വൈകിട്ട് 5 മണിക്ക് ഇർവിംഗ് സിറ്റിയിൽ

ഡാളസ് : ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ സെപ്റ്റംബർ19 ശനിയാഴ്വ വൈകുന്നേരം 5 മണിക്ക് ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിലാണ് ആരംഭിയ്ക്കുന്നത്. സമ്മേളനത്തിൽ...

National24 hours ago

ഐപിസി വെമ്പായം സെൻ്റർ സണ്ടേസ്കൂൾ താലന്തു പരിശോധന സെപ്റ്റംബർ. 21-തിങ്കളാഴ്ച രാവിലെ 9 ന്

തിരുവനന്തപുരം: ഐപിസി വെമ്പായം സെൻ്റർ സൺഡേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ താലന്തു പരിശോധന സെപ്റ്റംബർ. 21 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ നാലാഞ്ചിറ...

us news24 hours ago

കോർക്ക് ഏബേനസർ ദൈവസഭയിൽ സെപ്റ്റംബർ 19 ശനിയാഴ്ച ഏകദിന യുവജന ക്യാമ്പ്

അയർലൻഡ്: ഏകദിന യുവജന ക്യാമ്പ്: കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ എറൈസ് & ഇഗ്നൈറ്റ്’ എന്ന വിഷയത്തെ ആസ്പതമാക്കി ഏകദിന യുവജന ക്യാമ്പ്, 2026 സെപ്റ്റംബർ 19...

us news2 days ago

Theologian Uncovers Dangerous ‘Common Sense’ Hidden in Kids’ Movies Today

Very often, the truth is hiding in plain sight. That’s certainly the case with much of children’s entertainment. The underlying...

Trending

Copyright © 2019 The End Time News