Mobile
വാട്ട്സ്ആപ്പ് : വോയിസ് കോളുകള്‍ക്കുള്ള നിയന്ത്രണം യു.എ.ഇ നീക്കുന്നു

ദുബായ്: വാട്ട്സ്ആപ്പ് ഇന്‍സ്റ്റന്റ് മെസേജ് ആപ്പിലൂടെ ചെയ്യാവുന്ന വോയ്സ് കോളുകള്‍ക്കുള്ള നിയന്ത്രണം നീക്കാന്‍ ആലോചിക്കുന്നതായി യു.എ.ഇ ടെലികോം റെഗുലേറ്ററി അതോറിറ്റി. വോയിസ് കോളുകള്‍ വാട്ട്സ്ആപ്പിലൂടെ ചെയ്യുന്നവര്‍ക്ക് സന്തോഷംപകരുന്നതാണ് ഈ വാര്‍ത്ത. മറ്റുള്ള രാജ്യങ്ങളില്‍ വാട്ട്സ്ആപ്പിലൂടെ വോയ്സ്കോള്‍ ചെയ്യാനുള്ള സംവിധാനം ലഭ്യമാകുമ്പോഴാണ് യു.എ.ഇയില്‍ ഇതിന് നിയന്ത്രണം വന്നത്.
വാട്ട്സ്ആപ്പ് കൂടാതെ സ്കൈപ്പ്, ടാന്ഗോ, ഫെയ്സ്ടൈം, വൈബര്‍ എന്നീ ആപ്പുകളിലൂടെയും വോയിസ് കോളുകള്‍ ചെയ്യാനുള്ള സംവിധാനം അതോറിറ്റി നിയന്ത്രണവിധേയമാക്കിയിരുന്നു. ഫെയ്സ്ബുക്കിന്റെ നിയന്ത്രണത്തിലുള്ള വാട്ട്സ്ആപ്പ് പോലെ ലോകമാകമാനം പ്രചാരമുള്ള ആപ്ലിക്കേഷനുകളുമായുള്ള സഹകരണം മെച്ചപ്പെടുത്തി വരുന്നതായി യു.എ.ഇയിലെ ദേശീയ ഇലക്ട്രോണിക് സുരക്ഷാ അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അലി കുവൈത്തി ഒരു ദേശീയ മാദ്ധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി. വാട്ട്സ്ആപ്പുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. വാട്ട്സ്ആപ്പ് കോളുകള്‍ക്കുള്ള നിയന്ത്രണം വളരെപ്പെട്ടെന്നു തന്നെ നീക്കും. അതേസമയം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് യു.എ.ഇ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. വോയ്സ് കോളുകള്‍ അനുവദിക്കപ്പെടുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷന്‍സിന്റെ സേവനദാതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ഇത്തരം സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുകയുമാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് സ്മാര്‍ട്ട് ദുബായ് ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഡോ. ഐഷ ബിന്‍ ബുട്ടി ബിന്‍ ബിഷര്‍ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം യു.എ.ഇ ടെലികോം അതോറിറ്റിയുമായി നടന്ന ചര്‍ച്ചയില്‍ തങ്ങളുടെ ഭാഗമായുള്ള സ്കൈപ്പ് ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പിന്റെ നിയന്ത്രണം നീക്കുന്നതു സംബന്ധിച്ച് സംസാരിച്ചിരുന്നതായി മൈക്രോസോഫ്റ്റും വ്യക്തമാക്കി.
യു.എ.ഇയില്‍ വാട്ട്സ്ആപ്പ് കോളുകള്‍ക്ക് ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും യു.എ.ഇ ലൈസന്‍സുള്ള വോയിസ് കോളുകള്‍ക്ക് അംഗീകാരമുണ്ട്. അതേസമയം വാട്ട്സ്ആപ്പ് വോയിസ് കോളുകള്‍ക്ക് നിയന്ത്രണം നീക്കുമെന്ന വാര്‍ത്ത വരുന്നതിനിടെ വാട്ട്സ്ആപ്പ് മെസേജിംഗിന് ടെലികോം അതോറിറ്റി യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുമില്ല. ഏതായാലും ലോകമെമ്പാടുമുള്ള ജനതയുടെ ഇഷ്ട മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പിന്റെ വോയിസ് കോള്‍ നിയന്ത്രണം നീക്കുന്നുവെന്ന വാര്‍ത്തയെ യു.എ.ഇ ജനത സന്തോഷപൂര്‍വ്വമാണ് സ്വീകരിക്കുന്നത്.
Mobile
വാട്സാപ്പിൽ പുതിയ അപ്ഡേറ്റ് വരുന്നു.

ഡാർക് മോഡ്
ഇപ്പോൾ വെളുപ്പിൽ കാണുന്നതെല്ലാം കറുപ്പായി മാറും. അക്ഷരങ്ങളും മറ്റു നിറങ്ങളിലുള്ള ഘടകങ്ങളും കണ്ണിനു സുഖകരമായ നിറങ്ങളിലേക്കു മാറും. ഇതുവഴി ബാറ്ററി ഉപയോഗം കുറയ്ക്കാനാകും.
ഡിലീറ്റ് മെസേജ്
ചില മെസേജുകൾ അയച്ച ശേഷം ‘അതങ്ങു വേഗം ഡിലീറ്റ് ചെയ്തേക്കണം’ എന്നു പറയുന്ന സംവിധാനം തന്നെയാണിത്. അയയ്ക്കുന്ന സന്ദേശം എത്ര സമയം കഴിയുമ്പോൾ ഡിലീറ്റ് ആവണം എന്ന് അയയ്ക്കുമ്പോൾ തന്നെ അടയാളപ്പെടുത്താം. ഒരു മണിക്കൂർ, ഒരു ദിവസം, ഒരാഴ്ച, ഒരു മാസം എന്നിങ്ങനെ ദൈർഘ്യം ക്രമീകരിക്കാം. ‘ആയുസ്സെത്തു’മ്പോൾ അങ്ങനൊരു മെസേജ് അവിടുണ്ടായിരുന്നു എന്നതിന്റെ തെളിവ് അവശേഷിപ്പിക്കാതെ മാഞ്ഞുപോകും.സ്നാപ്ചാറ്റിലും ടെലിഗ്രാമിലുമൊക്കെയുള്ള സ്വയം ഡിലീറ്റ് ആവുന്ന മെസേജ് തന്നെയാണിത്.
മൾട്ടി ഡിവൈസ് സപ്പോർട്ട്
ഒരേ ഫെയ്സ്ബുക് അക്കൗണ്ട് കംപ്യൂട്ടറിലും ഫോണിലും ഒക്കെ ഉപയോഗിക്കുന്നതുപോലെ ഒരേ വാട്സാപ് അക്കൗണ്ട് പല ഉപകരണങ്ങളിൽ ഉപയോഗിക്കാം. ഒരു നമ്പറിൽ ഒറ്റ വാട്സാപ് എന്ന പ്രശ്നത്തിനു പരിഹാരം. മ്യൂട് ചെയ്ത സ്റ്റേറ്റസുകൾക്കു മാത്രമായുള്ള മ്യൂട്ടഡ് സ്റ്റേറ്റസ് ടാബും ക്യുആർ കോഡ് സ്കാൻ ചെയ്ത് കോൺടാക്ട് സേവ് ചെയ്യുന്ന സംവിധാനവും ഉൾപ്പെടെ ഉപയോഗപ്രദമായ വേറെയും പുതുമകളുണ്ട്. ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്കു നിലവിൽ ലഭ്യമായ ഈ സംവിധാനങ്ങൾ വാട്സാപ് അപ്ഡേറ്റ് വഴി വരും ദിവസങ്ങളിൽ എല്ലാവർക്കും ലഭിക്കും.
Mobile
മൊബൈൽ നിരക്ക് നാളെ മുതൽ കൂടും , കോൾ ,ഡേറ്റ നിരക്കുകളിൽ 50% വർധന

ന്യൂഡൽഹി ∙ മൊബൈൽ സേവനദാതാക്കളായ വൊഡാഫോൺ–ഐഡിയ, എയർടെൽ എന്നിവയുടെ കോള്‍, ഡേറ്റ നിരക്കുകളിൽ 50% വരെ വർധന. നാളെ നിലവിൽ വരും. റിലയൻസ് ജിയോയുടെ നിരക്കിൽ 40% വരെ വർധന വെള്ളിയാഴ്ച നിലവിൽവരും. ബിഎസ്എൻഎലും നിരക്ക് വർധിപ്പിച്ചേക്കും. നാലു വർഷം മുൻപു ജിയോ രംഗത്തുവരുന്നതായി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണു മൊബൈൽ കമ്പനികൾ നിരക്കുകളിൽ കാര്യമായ മാറ്റം വരുത്തുന്നത്. വൊഡാഫോൺ–ഐഡിയ, എയർടെൽ എന്നിവയുടെ വിവിധ പ്ലാനുകളിലായി പ്രതിദിനം 50 പൈസ മുതൽ 2.85 രൂപ വരെയാണു വർധന. മറ്റു മൊബൈലുകളിലേക്കു വിളിക്കുന്ന പരിധിയില്ലാത്ത’ കോളുകൾക്കും നിയന്ത്രണം ഉണ്ട്. 28 ദിവസ പ്ലാനുകളിൽ 1000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 365 ദിവസ പ്ലാനുകളിൽ 12000 മിനിറ്റും (പ്രതിദിനം 32 മിനിറ്റ്) ആണ് ഇനി സൗജന്യം. ഇത് കഴിഞ്ഞുള്ള കോളുകൾക്കു മിനിറ്റിനു 6 പൈസ വീതം ഈടാക്കും. ജിയോയുടെ വരവോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ വൊഡാഫോൺ–ഐഡിയ, എയർടെൽ എന്നിവ നിരക്കുവർധനയ്ക്കു നേരത്തേ തീരുമാനമെടുത്തിരുന്നു.
പുതുക്കിയ നിരക്കുകൾ:-
എയർടെൽ 28 ദിവസം
35 രൂപ (49 രൂപ), +14 (40%)
129 രൂപ (148 രൂപ), +19 (15%)
169 രൂപ (248 രൂപ), +79 (47%)
199 രൂപ (248 രൂപ), +49 (25%)
249 രൂപ (298 രൂപ), +49 (20%)
82 ദിവസം
448 രൂപ (598 രൂപ/84 ദിവസം), +150 (33%)
499 രൂപ (698 രൂപ/84 ദിവസം), +199 (40%)
336 ദിവസം
998 രൂപ (1498രൂപ/365 ദിവസം), +500 (50%)
365 ദിവസം
1699 രൂപ (2398 രൂപ), +699 (41%)
വൊഡാഫോൺ–ഐഡിയ
28 ദിവസം
129 രൂപ (149 രൂപ), +20 (16%)
199 രൂപ (249 രൂപ), +50 (25%)
229 രൂപ (299 രൂപ), +70 (31%)
84 ദിവസം
459 രൂപ (599 രൂപ), +140 (31%)
365 ദിവസം
999 രൂപ (1499 രൂപ), +500 (50%)
1699 രൂപ (2399 രൂപ), +700 (41%).
-
Medicine1 year ago
Natural Home Remedies:Top 7 Foods That Induce Menstruation
-
world news1 year ago
Ring of Pontius Pilatus, who ordered Jesus Christ’s crucifixion, discovered near Bethlehem
-
Social Media3 months ago
10-Years-Old Schoolboy Freed By Kidnapper Because He Wouldn’t Stop Singing Gospel Song ‘Every Praise’