Connect with us

Tech

ഇന്റര്‍നെറ്റ് ഉപഭോഗത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കേരളം; മുന്നിലുള്ളത് ഡല്‍ഹി മാത്രം

Published

on

 

തിരുവനന്തപുരം: ഇന്റര്‍നെറ്റ് ഉപഭോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനമായ കേരളം രാജ്യത്തെ മൊത്തത്തില്‍ തോല്‍പ്പിച്ച് മുന്നേറുന്നു. മൂന്നരക്കോടിയോളം മാത്രം ജനസംഖ്യയുള്ള കേരളം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് രണ്ടാമതെത്തിയിരിക്കുന്നു ! 54 ശതമാനമാണ് കേരളത്തിലെ ഇന്റര്‍നെറ്റ് വ്യാപനം. ഒന്നാം സ്ഥാനത്ത് ഡല്‍ഹിയാണ് (69 ശതമാനം). ജനസംഖ്യയുടെ പകുതിയിലധികംപേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കേരളത്തിലിത് അഖിലേന്ത്യാ ശരാശരിയെക്കാള്‍ ഇരട്ടിയോളമാണ്. രാജ്യത്താകെ അഞ്ചിനും 11-നും ഇടയിലുള്ള ആറരക്കോടിയിലധികം കുട്ടികള്‍ മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്.

ലാപ്ടോപ്, ഡെസ്‌ക് ടോപ് എന്നിവവഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം നാമമാത്രമായെന്നും ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ഉപയോക്താക്കളില്‍ 99 ശതമാനംപേരും മൊബൈല്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുമ്പോള്‍ ബാക്കിപേര്‍ മാത്രമാണ് ലാപ്ടോപ്പും ഡെസ്‌ക്ടോപ്പും ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണിന്റെ വ്യാപനവും തുച്ഛമായ ഇന്റര്‍നെറ്റ് നിരക്കുകളുമാണ് ഇതുവഴിയുള്ള ഉപയോഗം കൂട്ടാന്‍ കാരണം. ഏറ്റവുംകുറച്ച് ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ളത് ഒഡിഷയിലാണ്. 25 ശതമാനം. പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും വ്യാപനം 30 ശതമാനത്തില്‍ താഴെയാണ്.

രാജ്യത്തെ ഇന്റര്‍നെറ്റ് വ്യാപനത്തിന്റെ തോത് 385 ദശലക്ഷമാണ്. ഇതാകട്ടെ 12-നുമുകളില്‍ പ്രായമുള്ളവരുടെ കണക്കുമാത്രമാണ്. എന്നാല്‍, അഞ്ചുമുതല്‍ 11 വരെയുള്ള 6.6 കോടി കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണെന്നതും പഠനം ചൂണ്ടിക്കാട്ടുന്നു. അഖിലേന്ത്യാതലത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സ്ത്രീകളുടെ ഇരട്ടിയാണ് പുരുഷന്‍മാരുടെ എണ്ണം. ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും 20-നും 30-നുമിടയ്ക്ക് പ്രായമുള്ളവരാണ് ഏറ്റവും വലിയ ഉപയോക്താക്കള്‍.

Tech

വാ‌ട്സാപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കുറച്ചതിൽ വ്യാപക വിമർശനം

Published

on

ലണ്ടൻ : വാ‌ട്സാപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 16ൽ നിന്ന് 13 ആയി കുറച്ചതിൽ വ്യാപക വിമർശനം. ഫെബ്രുവരിയിൽ മെറ്റ പ്രഖ്യാപിച്ച മാറ്റം ബുധനാഴ്ച മുതൽ യുകെയിലും യൂറോപ്യൻ യൂണിയനിലും നിലവിൽ വന്നിരുന്നു. മെറ്റയുടെ നടപടിയെ സ്മാർട്ട്ഫോൺ ഫ്രീ ചൈൽഡ്ഹുഡ് എന്ന ഗ്രൂപ്പ് രൂക്ഷമായി വിമർശിച്ചു. ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ പറഞ്ഞു. നിരവധി മനഃശാസ്ത്രജ്ഞർ, ഡോക്ടർമാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ ഭൂരിപക്ഷം രാജ്യങ്ങളിലെയും പ്രായപരിധിക്ക് അനുസൃതമായാണ് മാറ്റം കൊണ്ടുവന്നതെന്നും ഇതു സംബന്ധിച്ച് മാനദണ്ഡങ്ങൾ നിലവിലുണ്ടെന്നുമാണ് വാട്‌സാപ്പിന്റെ നിലപാട്.

അതേസമയം, മെറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ഫെയ്‌സ്‌ബുക്കും ഇൻസ്റ്റഗ്രാമും നഗ്നത, ലൈംഗിക ചൂഷണ എന്നിവ തടയുന്നതിനുള്ള പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചു. ഡയറക്ട് മെസേജുകളിൽ ‘നഗ്നത’ ഉണ്ടെങ്കിൽ ബ്ലർ ആകുന്ന ഫീച്ചറാണ് ഇൻസ്റ്റഗ്രാമിൽ മെറ്റ അവതരിപ്പിച്ചത്. ലൈംഗിക തട്ടിപ്പുകളെയും മറ്റു തരത്തിലുള്ള ഇമേജ് ദുരുപയോഗങ്ങളെയും ചെറുക്കുന്നതിനും കൗമാരക്കാരുമായി കുറ്റവാളികൾ ബന്ധപ്പെടുന്നത് തടയുന്നതിന്റെയും ഭാഗമായി ഫീച്ചറുകൾ പരീക്ഷണഘട്ടത്തിലാണെന്ന് മെറ്റ അറിയിച്ചു. ലൈംഗികത തടയാൻ ഇൻസ്റ്റാഗ്രാമും മറ്റു സമൂഹമാധ്യമ കമ്പനികളും വീഴ്ച വരുത്തുന്നതിൽ വ്യാപക വിമർശനം നേരിടുന്നുണ്ട്. മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ഈ വർഷമാദ്യം യുഎസ് സെനറ്റ് ഹിയറിങ്ങിനിടെ ലൈംഗിക ദുരുപയോഗത്തിന് ഇരയായവരുടെ മാതാപിതാക്കളോട് ക്ഷമാപണം നടത്തിയിരുന്നു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Tech

വാട്‌സാപ്പില്‍ മെറ്റ എഐ ചാറ്റ് ബോട്ട്, ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും- എങ്ങനെ ഉപയോഗിക്കാം?.

Published

on

വാട്‌സാപ്പിലും എഐ സൗകര്യങ്ങളെത്തുന്നു. മെറ്റ എഐ എന്ന ചാറ്റ്‌ബോട്ട് സൗകര്യം ഇന്ത്യയിലെ ചില വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മെറ്റയുടെ തന്നെ ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാമ എഐ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനം. ചാറ്റ് ജിപിടിയെ പോലെ തന്നെ എന്തിനെകുറിച്ചും ഈ ചാറ്റ്‌ബോട്ടുമായി ചാറ്റ് ചെയ്യാനാവും.

ഇംഗ്ലീഷ് ഭാഷ മാത്രം പിന്തുണയ്ക്കുന്ന മെറ്റ എഐ വളരെ ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമെ ലഭ്യമാക്കിയിട്ടുള്ളു. ഇന്ത്യയിലും ചുരുക്കം ചിലര്‍ക്ക് മാത്രമെ ഇത് ലഭ്യമാക്കിയിട്ടുണ്ടാവൂ. മെറ്റ എഐയ്ക്ക് അയക്കുന്ന സന്ദേശങ്ങള്‍ വായിക്കാനും മറുപടിനല്‍കാനും മാത്രമേ മെറ്റ എഐയ്ക്ക് സാധിക്കുള്ളൂ എന്നും മറ്റ് ചാറ്റുകളൊന്നും ഇത് വായിക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

ന്യൂ ചാറ്റ് ഐക്കണ്‍ തുറന്നാല്‍ New Group, New Contact, New Community, New Broadcast എന്നിവയ്ക്ക് താഴെയായി New AI Chat എന്ന ഓപ്ഷന്‍ കാണാം. ഇത് ക്ലിക്ക് ചെയ്ത് ചാറ്റ് ആരംഭിക്കാം.

ഇത് കൂടാതെ ചാറ്റ്‌സ് ടാബിന് മുകളിലായി ക്യാമറ ബട്ടന് അടുത്ത് മെറ്റ എഐയുടെ വൃത്താകൃതിയിലുള്ള ലോഗോ കാണാം. അതില്‍ ടാപ്പ് ചെയ്തും ചാറ്റ് ആരംഭിക്കാം.

മെറ്റ എഐ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. ലാമയുടെ കൂടുതല്‍ ശക്തിയേറിയ ലാമ 3 അടുത്തമാസം അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വേര്‍ഷന്‍ മെറ്റ എഐയില്‍ എത്തിയാല്‍ ചാറ്റ്‌ബോട്ടിന്റെ മറുപടികള്‍ കൂടുതല്‍ കൃത്യതയുള്ളതായി മാറിയേക്കും.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Tech

സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായി വാട്സ്ആപ്പ് വരുന്നു

Published

on

പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്.സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായാണ് വാട്സ്ആപ്പ് പുതുതായി വരുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറികളില്‍ സുഹൃത്തുക്കളെ പരാമര്‍ശിക്കുന്നത് പോലത്തെ ഫീച്ചറാണ് വാട്സ്ആപ്പും നടപ്പിലാക്കാന്‍ പോകുന്നത്. ഒരു സ്റ്റാറ്റസ് അപ്‌ഡേറ്റ് നിര്‍മിക്കുകയാണെങ്കില്‍ സുഹൃത്തിനെ മെന്‍ഷന്‍ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാകും.
ഈ പരാമർശങ്ങൾ സ്വകാര്യമായി തുടരും, അതായത് മറ്റുള്ളവര്‍ക്ക് ഇവ കാണാനാകില്ല. എന്നിരുന്നാലും, ടാഗ് ചെയ്‌ത വ്യക്തിക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുകയും ചെയ്യും. ഇന്‍സ്റ്റഗ്രാമിലേത് പോലെ ഇങ്ങനെ നോട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ അതെ സ്റ്റാറ്റസ് അയാള്‍ക്കും വെക്കാനാകുമോ എന്ന് വ്യക്തമല്ല.

അതേസമയം ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ സ്റ്റാറ്റസ് അപ്‌ഡേറ്റായി അപ്‌ലോഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവിൽ, ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് സ്റ്റാറ്റസായി പരമാവധി 30 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോകളാണ് അപ്‌ലോഡ് ചെയ്യാൻ സാധിക്കുക
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie8 hours ago

Viral Christian YouTubers Dude Perfect Receive $100 Million Capital Investment

Dude Perfect — the five-man crew focused on “giving back, spreading joy, and glorifying Jesus Christ,” according to their website...

National8 hours ago

ഐ പി സി സൺണ്ടേസ്കൂൾസ് അസോസിയേഷൻ സ്റ്റേറ്റ് ക്യാമ്പ് മേയ് 13 മുതൽ കുട്ടിക്കാനത്ത്.ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

കേരളത്തിൻ്റെ സുഖവാസകേന്ദ്രമായകുട്ടിക്കാനം മാർ ബെസേലിയോസ്‌ ക്രിസ്ത്യൻ കോളേജ് ക്യാമ്പസ്സിൽ മേയ് 13 മുതൽ 15 വരെ നടക്കുന്ന സ്റ്റേറ്റ് പി.വൈ പി എ ക്യാമ്പിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു....

Articles9 hours ago

കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്

ജീവിതത്തിൽ ഉറ്റവരും സ്നേഹിതരും കൈവിട്ടാലും കൈവിടാത്ത ദൈവം ആണ് നമ്മുടെ ദൈവം. ഭൂമിയിലെ ബന്ധങ്ങളിൽ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. അമ്മ തന്റെ...

Tech9 hours ago

വാ‌ട്സാപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കുറച്ചതിൽ വ്യാപക വിമർശനം

ലണ്ടൻ : വാ‌ട്സാപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 16ൽ നിന്ന് 13 ആയി കുറച്ചതിൽ വ്യാപക വിമർശനം. ഫെബ്രുവരിയിൽ മെറ്റ പ്രഖ്യാപിച്ച മാറ്റം ബുധനാഴ്ച മുതൽ യുകെയിലും യൂറോപ്യൻ...

us news10 hours ago

അന്ന് ഇസ്ലാം മത വിശ്വാസി, സ്വവര്‍ഗ്ഗാനുരാഗി; ഇന്ന് വചനപ്രഘോഷകന്‍: ഡൊണോവന്റെ സാക്ഷ്യം ശ്രദ്ധ നേടുന്നു

മിഷിഗണ്‍: സ്വവര്‍ഗ്ഗാനുരാഗിയും ഇസ്ലാം മതവിശ്വാസിയുമായിരിന്ന വ്യക്തി യേശുവിനെ രക്ഷകനായി സ്വീകരിച്ച് പ്രേഷിത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു. യൂട്യൂബില്‍ 3,78,000 സബ്സ്ക്രൈബേഴ്സുള്ള ഗ്ലോബല്‍ ഇവാഞ്ചലിക്കല്‍ പരിപാടിയായ...

us news1 day ago

Washington School Principal Says No to Interfaith Student-led Prayer Club, But Allowed a ‘Pride’ Club a Week Earlier

Two Washington elementary school students are demanding that their school allow them to start an interfaith prayer club after the...

Trending