Tech
ഈ വർഷം 5.4 ബില്യൺ അക്കൗണ്ടുകളെ നീക്കം ചെയ്ത് ഫേസ്ബുക്ക്

ഫേസ്ബുക്ക് ഈ വര്‍ഷം ഇതുവരെ 5.4 ബില്ല്യണ്‍ വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തു. 2018ല്‍ ഇത് 2 ബില്ല്യണ്‍ ആയിരുന്നു. ഫേസ്ബുക്ക് പുറത്തുവിട്ട ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ പറയുന്നത്. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള 11.4 ദശലക്ഷം പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്. ഒപ്പം കുട്ടികളുടെ പോണ് പ്രചരിപ്പിക്കുന്ന തരത്തിലുള്ള 11.6 ദശലക്ഷം പോസ്റ്റുകളും ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്. മാര്‍ച്ചുവരെയുള്ള ഈകൊല്ലത്തെ ആദ്യപാദത്തില്‍ ഫേസ്ബുക്ക് 2 ബില്ല്യണ്‍ അക്കൗണ്ടുകളാണ് നീക്കം ചെയ്തത്. അടുത്ത പാദത്തില്‍ ഇത് 1.5 ബില്ല്യണ്‍ ആക്കൗണ്ടുകളായിരുന്നു. മൂന്നാം പാദത്തില്‍ ഇത് 1.7 ബില്ല്യണ്‍ അക്കൗണ്ടുകളായി.
Mobile
വാട്സാപ്പിൽ പുതിയ അപ്ഡേറ്റ് വരുന്നു.

ഡാർക് മോഡ്
ഇപ്പോൾ വെളുപ്പിൽ കാണുന്നതെല്ലാം കറുപ്പായി മാറും. അക്ഷരങ്ങളും മറ്റു നിറങ്ങളിലുള്ള ഘടകങ്ങളും കണ്ണിനു സുഖകരമായ നിറങ്ങളിലേക്കു മാറും. ഇതുവഴി ബാറ്ററി ഉപയോഗം കുറയ്ക്കാനാകും.
ഡിലീറ്റ് മെസേജ്
ചില മെസേജുകൾ അയച്ച ശേഷം ‘അതങ്ങു വേഗം ഡിലീറ്റ് ചെയ്തേക്കണം’ എന്നു പറയുന്ന സംവിധാനം തന്നെയാണിത്. അയയ്ക്കുന്ന സന്ദേശം എത്ര സമയം കഴിയുമ്പോൾ ഡിലീറ്റ് ആവണം എന്ന് അയയ്ക്കുമ്പോൾ തന്നെ അടയാളപ്പെടുത്താം. ഒരു മണിക്കൂർ, ഒരു ദിവസം, ഒരാഴ്ച, ഒരു മാസം എന്നിങ്ങനെ ദൈർഘ്യം ക്രമീകരിക്കാം. ‘ആയുസ്സെത്തു’മ്പോൾ അങ്ങനൊരു മെസേജ് അവിടുണ്ടായിരുന്നു എന്നതിന്റെ തെളിവ് അവശേഷിപ്പിക്കാതെ മാഞ്ഞുപോകും.സ്നാപ്ചാറ്റിലും ടെലിഗ്രാമിലുമൊക്കെയുള്ള സ്വയം ഡിലീറ്റ് ആവുന്ന മെസേജ് തന്നെയാണിത്.
മൾട്ടി ഡിവൈസ് സപ്പോർട്ട്
ഒരേ ഫെയ്സ്ബുക് അക്കൗണ്ട് കംപ്യൂട്ടറിലും ഫോണിലും ഒക്കെ ഉപയോഗിക്കുന്നതുപോലെ ഒരേ വാട്സാപ് അക്കൗണ്ട് പല ഉപകരണങ്ങളിൽ ഉപയോഗിക്കാം. ഒരു നമ്പറിൽ ഒറ്റ വാട്സാപ് എന്ന പ്രശ്നത്തിനു പരിഹാരം. മ്യൂട് ചെയ്ത സ്റ്റേറ്റസുകൾക്കു മാത്രമായുള്ള മ്യൂട്ടഡ് സ്റ്റേറ്റസ് ടാബും ക്യുആർ കോഡ് സ്കാൻ ചെയ്ത് കോൺടാക്ട് സേവ് ചെയ്യുന്ന സംവിധാനവും ഉൾപ്പെടെ ഉപയോഗപ്രദമായ വേറെയും പുതുമകളുണ്ട്. ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്കു നിലവിൽ ലഭ്യമായ ഈ സംവിധാനങ്ങൾ വാട്സാപ് അപ്ഡേറ്റ് വഴി വരും ദിവസങ്ങളിൽ എല്ലാവർക്കും ലഭിക്കും.
Mobile
മൊബൈൽ നിരക്ക് നാളെ മുതൽ കൂടും , കോൾ ,ഡേറ്റ നിരക്കുകളിൽ 50% വർധന

ന്യൂഡൽഹി ∙ മൊബൈൽ സേവനദാതാക്കളായ വൊഡാഫോൺ–ഐഡിയ, എയർടെൽ എന്നിവയുടെ കോള്‍, ഡേറ്റ നിരക്കുകളിൽ 50% വരെ വർധന. നാളെ നിലവിൽ വരും. റിലയൻസ് ജിയോയുടെ നിരക്കിൽ 40% വരെ വർധന വെള്ളിയാഴ്ച നിലവിൽവരും. ബിഎസ്എൻഎലും നിരക്ക് വർധിപ്പിച്ചേക്കും. നാലു വർഷം മുൻപു ജിയോ രംഗത്തുവരുന്നതായി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണു മൊബൈൽ കമ്പനികൾ നിരക്കുകളിൽ കാര്യമായ മാറ്റം വരുത്തുന്നത്. വൊഡാഫോൺ–ഐഡിയ, എയർടെൽ എന്നിവയുടെ വിവിധ പ്ലാനുകളിലായി പ്രതിദിനം 50 പൈസ മുതൽ 2.85 രൂപ വരെയാണു വർധന. മറ്റു മൊബൈലുകളിലേക്കു വിളിക്കുന്ന പരിധിയില്ലാത്ത’ കോളുകൾക്കും നിയന്ത്രണം ഉണ്ട്. 28 ദിവസ പ്ലാനുകളിൽ 1000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 365 ദിവസ പ്ലാനുകളിൽ 12000 മിനിറ്റും (പ്രതിദിനം 32 മിനിറ്റ്) ആണ് ഇനി സൗജന്യം. ഇത് കഴിഞ്ഞുള്ള കോളുകൾക്കു മിനിറ്റിനു 6 പൈസ വീതം ഈടാക്കും. ജിയോയുടെ വരവോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ വൊഡാഫോൺ–ഐഡിയ, എയർടെൽ എന്നിവ നിരക്കുവർധനയ്ക്കു നേരത്തേ തീരുമാനമെടുത്തിരുന്നു.
പുതുക്കിയ നിരക്കുകൾ:-
എയർടെൽ 28 ദിവസം
35 രൂപ (49 രൂപ), +14 (40%)
129 രൂപ (148 രൂപ), +19 (15%)
169 രൂപ (248 രൂപ), +79 (47%)
199 രൂപ (248 രൂപ), +49 (25%)
249 രൂപ (298 രൂപ), +49 (20%)
82 ദിവസം
448 രൂപ (598 രൂപ/84 ദിവസം), +150 (33%)
499 രൂപ (698 രൂപ/84 ദിവസം), +199 (40%)
336 ദിവസം
998 രൂപ (1498രൂപ/365 ദിവസം), +500 (50%)
365 ദിവസം
1699 രൂപ (2398 രൂപ), +699 (41%)
വൊഡാഫോൺ–ഐഡിയ
28 ദിവസം
129 രൂപ (149 രൂപ), +20 (16%)
199 രൂപ (249 രൂപ), +50 (25%)
229 രൂപ (299 രൂപ), +70 (31%)
84 ദിവസം
459 രൂപ (599 രൂപ), +140 (31%)
365 ദിവസം
999 രൂപ (1499 രൂപ), +500 (50%)
1699 രൂപ (2399 രൂപ), +700 (41%).