Connect with us

Business

പാന്‍നമ്പര്‍ തെറ്റിക്കാതിരിക്കല്‍ പൗരധര്‍മ്മം; 10 അക്ക നമ്പര്‍ മാറിയാല്‍ പിഴ 10,000 രൂപ

Published

on

 

ഡല്‍ഹി: തെറ്റായ പാന്‍ വിവരങ്ങള്‍ നല്‍കിയാല്‍ പിഴ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 272 ബി പ്രകാരമാണ് പിഴ. പാന്‍ കാര്‍ഡിലെ 10 അക്ക നമ്പര്‍ തെറ്റായി നല്‍കിയാല്‍ 10,000 രൂപ വരെ പിഴ ഈടാക്കും. ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.incometaxindia.gov.in) പ്രകാരം, റൂള്‍ 114 ബി അനുസരിച്ച് 18-ഓളം ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

ഇതില്‍ കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, കോണ്‍സുലാര്‍ ഓഫീസുകള്‍ എന്നിവയിലൊഴികെയുള്ള വ്യക്തികള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടത് നിര്‍ബന്ധിതമാണ്. ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള മോട്ടോര്‍ വാഹനം വാങ്ങലും വില്‍പനയും, ബാങ്ക് അക്കൗണ്ട് തുറക്കല്‍, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് അപേക്ഷ, ഡീമാറ്റ് അക്കൗണ്ട് തുറക്കല്‍, 50,000 രൂപയില്‍ കൂടുതല്‍ തുക അടയ്ക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139 എ പ്രകാരം ഒരാള്‍ക്ക് ഒരു പാന്‍ കാര്‍ഡ് മാത്രമേ ഉണ്ടാകൂ. പാന്‍ ഉടമ തന്റെ വിലാസം മാറ്റിയാലും പാന്‍ അതേപടി തുടരും. ആധാറും പാനും ഇപ്പോള്‍ പരസ്പരം മാറ്റാവുന്നവയാണ്. എന്നാല്‍ പാനിന് പകരമായി തെറ്റായ ആധാര്‍ നല്‍കിയാല്‍ 10,000 രൂപ പിഴയും ഈടാക്കും. അതേസമയം ഒന്നിലധികം പാന്‍ കാര്‍ഡ് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. രണ്ടോ അതിലധികമോ പാന്‍ കാര്‍ഡുകളുമായി പിടിക്കപ്പെട്ടാല്‍ നിയമ നടപടിയോ സാമ്പത്തിക പിഴയോ നേരിടേണ്ടിവരും. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 272 ബി അനുസരിച്ച്, ഒന്നിലധികം പാന്‍ കൈവശം വച്ചാല്‍ 10,000 രൂപ പിഴ ഈടാക്കും. അതിനാല്‍, നിങ്ങള്‍ക്ക് രണ്ടോ അതിലധികമോ പാന്‍ ഉണ്ടെങ്കില്‍ അധിക പാന്‍ സമര്‍പ്പിക്കണം. അധിക പാന്‍ ഓണ്‍ലൈന്‍ വഴിയും സമര്‍പ്പിക്കാം.

Business

ഖത്തറിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കി

Published

on

ദോഹ: ഖത്തറിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഉപഭോക്താക്കളുടെ പക്കല്‍ നിന്ന് അധിക നിരക്ക് ഈടാക്കാതെയുള്ള ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കി വാണിജ്യ,വ്യവസായ മന്ത്രാലയം. കുറഞ്ഞ തുക, കൂടുതല്‍ സുരക്ഷ’ എന്ന ആശയത്തെ അടിസ്ഥാനമാക്കി എല്ലാ വാണിജ്യ ഔട്ട്ലെറ്റുകളിലും മൂന്ന് തരം ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങളാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് ബാങ്ക് കാര്‍ഡ്, ബാങ്ക് പേയ്മെന്റ് വാലറ്റ് അല്ലെങ്കില്‍ ക്യുആര്‍ കോഡ് എന്നിവ ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യം നിര്‍ബന്ധമാക്കിയതായി മന്ത്രാലയം ട്വീറ്റ് ചെയ്തു.

ഇലക്ട്രോണിക് പണമിടപാടുകള്‍ കള്ളപ്പണ ഇടപാടുകളും മോഷണവും ഉള്‍പ്പെടെയുള്ള അപകടസാധ്യതകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം, ഇലക്ട്രോണിക് പണമിടപാടുകള്‍ക്ക് ഒരു തരത്തിലുള്ള അധിക നിരക്കുകളും ഈടാക്കാരുതെന്നും മന്ത്രാലയം വാണിജ്യസ്ഥാപനങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള നടപടിക്രമങ്ങള്‍ അധികൃതര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം, ആപ്പിള്‍ പേ, സാംസങ് പേ, ഗൂഗിള്‍ പേ തുടങ്ങിയ ആഗോള ഡിജിറ്റല്‍ വാലറ്റ് സേവനങ്ങളും മൊബൈല്‍ പേയ്മെന്റ് സേവനമായ ഗൂഗിള്‍ പേയും രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Business

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്‌ ബാങ്ക് ബാലന്‍സും അറിയാം

Published

on

നിത്യേനെ ഉള്ള നമ്മുടെ ജീവിതത്തിലെ ഏതു ആവശ്യത്തിനും ഒന്നായി മാറിയിരിക്കുകയാണ് അധകർ കാർഡ്. പ്രധാന തിരിച്ചറിയല്‍ രേഖയായി സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്ക് ആധാറാണ് ഉപയോഗിക്കുന്നത്. ആധാര്‍ ഇന്ന് ബാങ്കിങ് സേവനം മുതല്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ക്ക് നിര്‍ബന്ധമാണ്. കൂടാതെ ആധാറുമായി ബാങ്ക് അക്കൗണ്ട്, പാന്‍, മൊബൈല്‍ നമ്ബര്‍ എന്നിവയെ ബന്ധിപ്പിച്ചിട്ടുമുണ്ട്.

അക്കൗണ്ട് ബാലന്‍സ് അറിയാന്‍ ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആധാറിലെ 12 അക്ക നമ്ബര്‍ ഉപയോഗിച്ച്‌ സാധിക്കും. ആധാര്‍ നമ്ബര്‍ ഉപയോഗിച്ച്‌ എടിഎം കൗണ്ടറോ, ബാങ്ക് ബ്രാഞ്ചോ സന്ദര്‍ശിക്കാതെ തന്നെ അക്കൗണ്ട് ബാലന്‍സ് അറിയാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഇതിന്റെ പ്രയോജനം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്ത മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ഏറ്റവുമധികം ലഭിക്കുക.

അക്കൗണ്ട് ബാലന്‍സ് അറിയാനുള്ള സംവിധാനമാണ് മൊബൈല്‍ നമ്ബറില്‍ നിന്ന് *99*99*1# എന്ന് ടൈപ്പ് ചെയ്ത് വിളിച്ചാല്‍ ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് 12 അക്ക ആധാര്‍ നമ്ബര്‍ നല്‍കണം. ഒരിക്കല്‍ കൂടി ആധാര്‍ നമ്ബര്‍ നല്‍കി വീണ്ടും വെരിഫൈ ചെയ്യണം. ഉടന്‍ തന്നെ യുഐഡിഎഐയില്‍ നിന്ന് ബാങ്ക് ബാലന്‍സ് അറിയിച്ച്‌ കൊണ്ട് എസ്‌എംഎസ് ലഭിക്കുന്നവിധമാണ് സംവിധാനം.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Business

സെക്കൻഡ് ഹാൻഡ് വണ്ടിക്കച്ചവടത്തില്‍ വമ്പൻ പൊളിച്ചെഴുത്ത്, കേന്ദ്രം ‘പൊളി’യെന്ന് ജനം

Published

on

സെക്കൻഡ് ഹാൻഡ് കാർ വിപണി കൂടുതല്‍ സുരക്ഷിതമാക്കാൻ ഗതാഗത മന്ത്രാലയത്തിന്റെ വലിയ നീക്കം. ക്രമക്കേടുകൾ പരിശോധിക്കാൻ സെക്കൻഡ് ഹാൻഡ് വാഹന ഡീലര്‍മാര്‍ക്ക് അംഗീകാര സർട്ടിഫിക്കറ്റുകൾ നിർദ്ദേശിക്കുന്നതാണ് മന്ത്രാലയത്തിന്‍റെ പുതിയ നീക്കം.

സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ഏജൻസികളെ നിയന്ത്രിക്കാൻ മോട്ടർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തിയേക്കും. ഇതു സംബന്ധിച്ച കരട് നിർദേശം ഗതാഗത മന്ത്രാലയം തയാറാക്കിയതായി വിവരം. ഓണ്‍ലൈൻ അടക്കം രാജ്യത്തെ എല്ലാ സെക്കൻഡ് ഹാൻഡ് വാഹന വിൽപന ഏജൻസികളും അതതു സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പിൽ രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള നിബന്ധനകൾ ഏർപ്പെടുത്താനാണു നീക്കം. അതായത് വാഹനങ്ങളുടെ ഈ റീസെല്ലർമാർക്ക് സർക്കാർ ലൈസൻസ് നൽകും. ചട്ടങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ അത് റദ്ദാക്കും. ഇത് ഉപഭോക്താക്കളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ഒരു വാഹനം വിൽക്കാനായി സെക്കൻഡ് ഹാൻഡ് വാഹന ഡീലറെ ഏൽപിച്ചുകഴിഞ്ഞാൽ പിന്നീട് അതു വിറ്റ്, പുതിയ ഉടമയുടെ പേരിലേക്കു രജിസ്റ്റർ ചെയ്തു കഴിയുന്നതുവരെ ഡീലറായിരിക്കും വാഹനത്തിന്റെ ഉടമ എന്നതാണ് കരട് ബില്ലിലെ പ്രധാന നിബന്ധന. ഈ കാലയളവിൽ വാഹനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ പ്രശ്‍നങ്ങൾക്കും ഡീലറായിരിക്കും ഉത്തരവാദി. വാഹനം യൂസ്‍ഡ് കാര്‍ ഏജൻസിയെ ഏൽപിച്ചാല്‍ ഉടൻ ഉടമ, ഡീലർമാരുടെ സമ്മതപത്രം ഉൾപ്പെടെ ഓൺലൈൻ വഴി ബന്ധപ്പെട്ട ആർടിഒയെ അറിയിക്കണം. ഡീലർമാരും ആർടിഒയിൽ രജിസ്റ്റർ ചെയ്യണം.

. ഡീലർമാർക്ക് വാഹനം ഏൽപിച്ചു കഴിഞ്ഞാൽ ഡ്യൂപ്ലിക്കറ്റ് ആർസി, എൻഒസി, ഉടമാവകാശം മാറ്റാനുള്ള അപേക്ഷ നൽകൽ തുടങ്ങിയവയ്ക്ക് അധികാരമുണ്ടായിരിക്കും. വിൽക്കാൻ ഏൽപിച്ച വാഹനം ടെസ്റ്റ് ഡ്രൈവിനോ അറ്റകുറ്റപ്പണികൾക്കോ മാത്രമേ റോഡില്‍ ഇറക്കാവൂ. വിൽക്കുന്നതു വരെ ഓരോ വാഹനത്തിനും ട്രിപ്പ് രജിസ്റ്റർ വച്ച് യാത്രകൾ എഴുതിവയ്ക്കണം. വിൽപനയ്ക്കു ശേഷം പുതിയ ഉടമയുടെ പേരിലേക്കു വണ്ടി മാറ്റുകയും വേണം. നിബന്ധനകളിൽ പാളിച്ചകളുണ്ടായാൽ പിഴയും അംഗീകാരം പിൻവലിക്കലുമടക്കമുള്ള ശിക്ഷാ നടപടികളും നിർദേശിക്കുന്നുണ്ട്.

അതേസമയം ഇന്ത്യയിലെ പ്രീ-ഓൺഡ് കാർ വിപണി മികച്ച വളര്‍ച്ചയില്‍ മുന്നേറുകയാണ്. സമീപ വർഷങ്ങളിൽ, മുൻകൂർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ വാങ്ങുന്നതിലും വിൽക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന ഓൺലൈൻ വിപണികളുടെ വരവ് ഈ വിപണിക്ക് കൂടുതൽ ഉത്തേജനം നൽകി. 2021 സാമ്പത്തിക വർഷത്തിൽ ഏകദേശം 3.5 മില്യൺ യൂസ്ഡ് കാറുകൾ ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ടതായി റിപ്പോർട്ടുകള്‍ ഉണ്ട്. 2026 ഓടെ യൂസ്‍ഡ് കാർ വിപണി ഏഴ് ദശലക്ഷത്തില്‍ എത്തുമെന്ന് നിരവധി പഠനങ്ങൾ പറയുന്നു.

ഈ സാഹചര്യത്തില്‍ വാഹനം വിറ്റുകഴിഞ്ഞാലും അതിന്റെ രേഖകൾ പഴയ ഉടമയുടെ പേരിൽ നിന്നു മാറ്റാതെ ഉടമകൾ കുരുക്കിലാവുന്ന സംഭവങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ പുതിയ നീക്കം. പുതിയ നിയത്തോടെ, വാഹനത്തിന്റെ വിൽപ്പന ഡീലർ മുഖേന നടക്കും. പഴയ ഉടമകളും പുതിയ വാങ്ങുന്നവരും തമ്മിൽ യാതൊരുവിധ ബന്ധവും ഉണ്ടാകില്ല. ട്രാൻസ്‌പോർട്ട് ഓഫീസിൽ പുതിയ ഉടമയുടെ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഡീലർക്കാണ്. മോഷണവും മറ്റ് കുറ്റകൃത്യങ്ങളും ഉൾപ്പെടെയുള്ള ഏതെങ്കിലും അനിഷ്‍ട സംഭവങ്ങൾക്ക് ഡീലർ മാത്രമാകും ഉത്തരവാദി. നിലവിൽ, ഇത്തരം വാഹനങ്ങൾ ലിസ്റ്റ് ചെയ്യാൻ നിയമങ്ങളൊന്നും നിലവിലില്ല.
Sources:Asianetnews

http://theendtimeradio.com

Continue Reading

Latest News

Movie12 hours ago

‘Fast and Furious’ actor Lucas Black says role in new Christian film was an answer to prayer

Hollywood actor Lucas Black, who’s best known for his roles in “The Fast and The Furious” franchise and “NCIS: New...

world news12 hours ago

കാമറൂണിൽ തട്ടിക്കൊണ്ടുപോയ ക്രൈസ്തവരെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ

റോം: തെക്കുപടിഞ്ഞാറൻ കാമറൂണിൽ തട്ടിക്കൊണ്ടുപോയ വൈദികര്‍ ഉള്‍പ്പെടെയുള്ള കത്തോലിക്ക വിശ്വാസികളെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. അഞ്ച് വൈദികരും ഒരു കത്തോലിക്ക സന്യാസിനിയും ഉൾപ്പെടെ മാംഫെ രൂപതയിൽ...

world news12 hours ago

കസ്റ്റഡിയിലെടുത്ത സുവിശേഷ പ്രഘോഷകരെ മോചിപ്പിക്കാൻ ചൈനയോട് ആവശ്യപ്പെട്ട് സന്നദ്ധ സംഘടന

ചൈന): ക്രൈസ്തവ കൂട്ടായ്മ സംഘടിപ്പിച്ചതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത സുവിശേഷപ്രഘോഷകരെ മോചിപ്പിക്കാൻ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് എന്ന സന്നദ്ധ സംഘടന ചൈനീസ് അധികൃതരോട് ആവശ്യപ്പെട്ടു. മ്യാൻമറിന് സമീപമുള്ള...

Travel12 hours ago

അതിവേഗം കൊച്ചിയിലെത്താം; ജനശതാബ്ദി മോഡല്‍ എ.സി ബസ് സര്‍വ്വീസുമായി കെഎസ്ആര്‍ടിസി

കൊച്ചി: കൊച്ചിയിലേക്ക് പുതിയ അതിവേഗ സര്‍വ്വീസുമായി കെഎസ്ആര്‍ടിസി. ദിർഘ ദൂര യാത്രക്കാർക്ക് വളരെ വേഗത്തിൽ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുന്നതിനും തിരികെ വരുന്നതിനും, സർക്കാർ ഓഫീസുകളും മറ്റു...

politics2 days ago

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

കോഴിക്കോട് : മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 7.40നാണ് അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ആര്യാടൻ...

world news2 days ago

ദുബൈയില്‍ താമസിക്കുന്നവര്‍ ഒപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണം

ദുബൈ: ദുബൈയില്‍ താമസിക്കുന്നവര്‍ തങ്ങള്‍ക്കൊപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. കെട്ടിട ഉടമകള്‍, പ്രോപ്പര്‍ട്ടി മാനേജ്‍മെന്റ് കമ്പനികള്‍, വാടകക്കാര്‍ എന്നിവര്‍ക്കെല്ലാം ഇത് നിര്‍ബന്ധമാണെന്ന് ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റ്...

Travel2 days ago

ജപ്പാൻ നിർമ്മിത ബുള്ളറ്റ് ട്രെയിനിനെ മറികടന്ന് വന്ദേ ഭാരത് എക്സ്പ്രസ്

പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യൻ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് വേഗതയുടെ കാര്യത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് സ്വന്തമാകിയിരിക്കുകയാണ്. അർദ്ധ-അതിവേഗ ട്രെയിൻ വന്ദേഭാരത് എക്സ്പ്രസ് വെറും 52 സെക്കൻഡിനുള്ളിൽ...

world news2 days ago

കുവൈത്തിൽ പ്രവാസികൾക്ക്‌ പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിന് ടെസ്റ്റ്‌

കുവൈത്തിൽ പ്രവാസികൾക്ക്‌ പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിനും താമസരേഖ പുതുക്കുന്നതിനും, ടെസ്റ്റ്‌ ഏർപ്പെടുത്താൻ തീരുമാനിച്ചു. കുവൈത്ത്‌ എഞ്ചിനീയേർസ് സൊസൈറ്റിയുടെ സഹകരണത്തോടെയായിരിക്കും ടെസ്റ്റ്‌. ആദ്യ ഘട്ടത്തിൽ എഞ്ചിനീയർ തസ്തികയിലുള്ളവരിലായിരിക്കും...

world news2 days ago

നൈജീരിയയിൽ എൺപതിലധികം ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

അബൂജ: വടക്ക് – മധ്യ ഭാഗത്തും വടക്ക് പടിഞ്ഞാറൻ നൈജീരിയയിലുമായി രണ്ട് വ്യത്യസ്ത ക്രൈസ്തവ ദേവാലയങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ സായുധരായ അക്രമികള്‍ എണ്‍പതിലധികം ക്രൈസ്തവരെ ബന്ധികളാക്കി തട്ടിക്കൊണ്ടുപോയതായി...

breaking news2 days ago

ബ്രിട്ടീഷ് രാജ്ഞിയുടെ ചെങ്കോലിനെ അലങ്കരിച്ച ഏറ്റവും വലിയ വജ്രം ‘കുള്ളിനൻ I’ മടക്കി നൽകണമെന്ന് ദക്ഷിണാഫ്രിക്ക

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചെങ്കോലിനെ അലങ്കരിച്ച ലോകത്തെ അറിയപ്പെടുന്ന ഏറ്റവും വലിയ ക്ലിയർ കട്ട് വജ്രമായ ‘ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക’ മടക്കി നൽകണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. കുള്ളിനൻ I...

Media2 days ago

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂളിന്റെ നവീകരിച്ച Website, Switch on ചെയ്തു.

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ നവീകരിച്ച വെബ് സൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം, സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ് നിർവ്വഹിച്ചു....

Crime3 days ago

തീവ്രവാദി ആക്രമണം: മൂന്നാഴ്ചക്കിടെ കൊല്ലപ്പെട്ടത് 25 ക്രൈസ്തവർ

നൈജീരിയയിൽ മൂന്നാഴ്ചക്കിടെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 25 ഓളം ക്രൈസ്തവർ.ഏറ്റവും ഒടുവിലായി സെപ്റ്റംബർ 18 -ന് ബെന്യൂ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികളും മറ്റ് ഭീകരരും ചേർന്ന് നടത്തിയ...

Trending