Connect with us

Business

തുടരാന്‍ താല്‍പ്പര്യമില്ല; വോഡഫോണ്‍ ഇന്ത്യയില്‍ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നു

Published

on

 

ലണ്ടന്‍: വോഡഫോണ്‍ ഇന്ത്യയില്‍ നിന്നു പിന്മാറുമോ എന്ന ചോദ്യം ഉയരുന്നു. സര്‍ക്കാരില്‍ നിന്ന് അനുകൂല ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെങ്കില്‍ ഇന്ത്യയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നാണ് വോഡഫോണ്‍ മാനേജ്‌മെന്റ് സൂചിപ്പിക്കുന്നത്. ഉയര്‍ന്ന നികുതി, വലിയ ലൈസന്‍സ് ഫീസ് തുടങ്ങിയവ ടെലികോം മേഖലയിലെ ലാഭകരമായ പ്രവര്‍ത്തനത്തിന് തടസമാണെന്നു ബ്രിട്ടനിലെ മാതൃ കമ്പനി വിലയിരുത്തുന്നു. ഭീമമായ ബാധ്യത വരുത്തിയ സുപ്രീംകോടതി വിധി ഇതിനു പുറമെയാണ്. ഈ വിധത്തിലുള്ള അധിക ബാധ്യത മാതൃ കമ്പനിയെ 190 കോടി യൂറോ (15,000 കോടി രൂപ)യുടെ അര്‍ധവാര്‍ഷിക നഷ്ടത്തിലേക്ക് വഴിതെളിച്ചു. ഇന്ത്യയില്‍ കുമാര്‍ മംഗളം ബിര്‍ളയുമായി ചേര്‍ന്ന് വോഡഫോണ്‍ ഐഡിയ എന്ന മൊബൈല്‍ ടെലികോം കമ്പനി നിലവിലുണ്ട്. മൊത്തം മൊബൈല്‍ വരിക്കാരിൽ 30 ശതമാനത്തോളം ഈ കമ്പനിയുടേതാണ്.

Business

യുഎഇയിൽ ഇന്ത്യൻ പൗരന്മാർക്ക് ഫോൺ പേ ആപ്പ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം

Published

on

ദുബായ് : യുഎഇയിൽ ഇന്ത്യൻ പൗരന്മാർക്ക് ഫോൺ പേ(PhonePe) ആപ്പ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. രാജ്യത്ത് കമ്പനിയുടെ യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസിന്‍റെ (യുപിഐ) വിപുലീകരണത്തോടെയാണ് ഇത് യാഥാർഥ്യമായത്. ദുബായ് ആസ്ഥാനമായുള്ള മഷ്‌റഖ് ബാങ്കുമായുള്ള ഫോൺപേയുടെ പങ്കാളിത്തത്തിലൂടെ ഈ സംരംഭം നടപ്പിലായി. റീട്ടെയിൽ സ്റ്റോറുകൾ, ഡൈനിങ് ഔട്ട്‌ലെറ്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമായ മഷ്‌റഖിന്‍റെ NEOPAY (നിയോപേ) ടെർമിനലുകളിൽ ഇടപാടുകൾ നടത്താം. ഫോൺപേ പ്രകാരം ടെർമിനലിൽ കറൻസി വിനിമയ നിരക്ക് കാണിക്കുന്ന ഇന്ത്യൻ രൂപയിൽ അക്കൗണ്ട് ഡെബിറ്റ് സംഭവിക്കും.

ഫോൺ പേ ആപ്പ് തുറന്ന് പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക. തുടർന്ന് ‘പേയ്‌മെന്‍റ് ക്രമീകരണങ്ങൾ’ (“Payment Settings”) വിഭാഗത്തിന് കീഴിൽ ‘യുപിഐ ഇന്‍റർനാഷനൽ’ (“UPI International” ) തിരഞ്ഞെടുക്കുക. രാജ്യാന്തര യുപിഐ പേയ്‌മെന്‍റുകൾക്കായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടിന് അടുത്തുള്ള ‘ആക്ടീവ്'(Activate) ടാപ്പ് ചെയ്ത്, സജീവമാക്കൽ പ്രക്രിയ പൂർത്തിയാക്കാൻ യുപിഐ പിൻ നൽകുക.
ഏതെങ്കിലും നിയോ പേ ടെർമിനലിൽ, പേയ്‌മെന്‍റിനായി ഫോൺ പേ ആപ്പിലെ ക്യു ആർ സ്കാൻ കോഡ് സ്കാൻ ചെയ്യുക. അക്കൗണ്ട് ഡെബിറ്റ് ഇന്ത്യൻ രൂപയിലായിരിക്കും. ഇന്ത്യൻ പ്രവാസികൾക്ക് ഫോൺ പേ ഉപയോഗിച്ച് പണമടയ്ക്കാം, ഇതിനായി യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ അവരുടെ മൊബൈൽ നമ്പറിൽ ഫോൺ പേ ആപ്പ് ഡൗൺലോഡ് ചെയ്യണം.
Sources:globalindiannews

http://theendtimeradio.com

Continue Reading

Business

ജിയോ സൗണ്ട് ബോക്സുമായി അംബാനി; പേടിഎമ്മിനും ഗൂഗിൾ പേക്കും ഫോൺ പേക്കും മുട്ടൻ പണി

Published

on

വഴിയോരക്കച്ചവടം മുതൽ ഹൈപ്പർമാർക്കറ്റുകളിൽ വരെ ഇപ്പോൾ പണം സ്വീകരിക്കാനായി യു.പി.ഐ സൗകര്യമുണ്ട്. പേയ്മെന്റ് വെരിഫിക്കേഷനായി പേടിഎം, ഫോൺപേ പോലുള്ള കമ്പനികളുടെ ക്യൂ.ആർ കോഡ് സൗണ്ട് ബോക്സുകളാണ് കടയുടമകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, ഇരു കമ്പനികൾക്കും മുട്ടൻ പണിയുമായി എത്താൻ പോവുകയാണ് റിലയൻസ് ജിയോ. യു.പി.ഐ പേയ്‌മെൻ്റ് വിപണിയിലേക്കാണ് മുകേഷ് അംബാനിയുടെ ടെലികോം ഭീമൻ അടുത്തതായി ചുവടുവെക്കാനൊരുങ്ങുന്നത്.

പേടിഎം സൗണ്ട്‌ബോക്‌സിന് സമാനമായി, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ പേയ്‌മെൻ്റുകളിൽ വിപ്ലവം സൃഷ്ടിക്കാനായി ജിയോ സൗണ്ട്‌ബോക്‌സ് (Jio soundbox) അവതരിപ്പിക്കാനാണ് കമ്പനി തയ്യാറെടുത്തിരിക്കുന്നത്. ഗൂഗിൾ പേ, ഫോൺ പേ പോലെ ‘ജിയോ പേ’ സേവനവും ഇതിനോടൊപ്പം വിപുലീകരിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.

ജിയോ സൗണ്ട് ബോക്സിൽ കുറേ നാളായി പരീക്ഷണം നടത്തിവരികയായിരുന്നു റിലയൻസ്. റിലയൻസ് റീട്ടെയിൽ സ്‌റ്റോറുകളിൽ കഴിഞ്ഞ ഒമ്പത് മാസത്തോളമായി സൗണ്ട്‌ബോക്‌സ് പരീക്ഷണ അ‌ടിസ്ഥാനത്തിൽ വിന്യസിച്ചിരുന്നു. ജയ്പൂർ, ഇൻഡോർ, ലഖ്‌നൗ തുടങ്ങിയ ചെറിയ മെട്രോകളിലും റിലയൻസ് ഗ്രൂപ്പിൻ്റെ റീട്ടെയിൽ സ്ഥാപനങ്ങളിലുമൊക്കെയാണ് ഉപകരണം പരീക്ഷിച്ചത്. വൈകാതെ രാജ്യത്തുടനീളം സേവനം അവതരിപ്പിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.

രാജ്യത്ത് രണ്ട് ദശലക്ഷത്തിലേറെ വ്യാപാരികളാണ് സൗണ്ട് ബോക്സുകൾ അവരുടെ സ്ഥാപനങ്ങളിൽ വിന്യസിച്ചിട്ടുള്ളത്. അതിൽ കൂടുതലും പേടിഎമ്മിന്റേതാണ്. ഫോൺ പേയാണ് രണ്ടാമത്. ഇന്ത്യയിൽ ഫോൺപേക്കും ഗൂഗിൾ പേക്കും കർശന നിയന്ത്രണം ഏ​ർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ തകർച്ച പേടിഎമ്മിനും വലിയ തിരിച്ചടി സമ്മാനിച്ചിരിക്കുകയാണ്. ഇത് ജിയോ പേയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

പൊതുജനങ്ങളുടെ ശ്രദ്ധക്ക്, ബാങ്കുകളുടെ പ്രവൃത്തി ദിനത്തിൽ നിർണായക മാറ്റം, ഇനിമുതൽ എല്ലാ ശനിയാഴ്ചയും അവധി

Published

on

‍ദില്ലി:രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങളിൽ മാറ്റം വരുന്നു. ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശിപാർശക്ക് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും അംഗീകാരം നൽകാനും തീരുമാനമായി.

ഇതുസംബന്ധിച്ച് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറിൽ ഒപ്പിട്ടു. അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തിൽ വരും. നിലവിൽ രണ്ടാം ശനിയും നാലാം ശനിയുമാണ് ബാങ്കുകൾക്ക് അവധി. ശിപാർശ നടപ്പാകുന്നതോടെ പ്രവർത്തി ദിവസം തിങ്കൾ മുതൽ വെള്ളി വരെയാകും.

പ്രവർത്തി ദിവസം കുറക്കുന്നതോടെ പ്രവർത്തി സമയം വർധിപ്പിക്കും. 45 മിനിറ്റാണ് ദിവസം അധികം ജോലിയെടുക്കേണ്ടത്. ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം കൂട്ടാനും തീരുമായിട്ടുണ്ട്. 2022 നവംബർ 1 മുതൽ പ്രാബല്യത്തോടെ 5 വർഷത്തേക്കാണ് ശമ്പള വർധന.

വർധന നടപ്പാകുന്നതോടെ ക്ലറിക്കൽ ജീവനക്കാരുടെ അടിസ്ഥാന ശമ്ബളം 17,900 ആയിരുന്നത് 24,050 രൂപയാകും. പ്യൂൺ, ബിൽ കലക്‌ടർ തുടങ്ങിയ സബോർഡിനേറ്റ് ജീവനക്കാരുടെ തുടക്കത്തിലെ അടിസ്ഥാനശമ്ബളം 14,500 രൂപയിൽനിന്ന് 19,500 രൂപയാക്കും.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie8 hours ago

Viral Christian YouTubers Dude Perfect Receive $100 Million Capital Investment

Dude Perfect — the five-man crew focused on “giving back, spreading joy, and glorifying Jesus Christ,” according to their website...

National9 hours ago

ഐ പി സി സൺണ്ടേസ്കൂൾസ് അസോസിയേഷൻ സ്റ്റേറ്റ് ക്യാമ്പ് മേയ് 13 മുതൽ കുട്ടിക്കാനത്ത്.ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

കേരളത്തിൻ്റെ സുഖവാസകേന്ദ്രമായകുട്ടിക്കാനം മാർ ബെസേലിയോസ്‌ ക്രിസ്ത്യൻ കോളേജ് ക്യാമ്പസ്സിൽ മേയ് 13 മുതൽ 15 വരെ നടക്കുന്ന സ്റ്റേറ്റ് പി.വൈ പി എ ക്യാമ്പിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു....

Articles9 hours ago

കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്

ജീവിതത്തിൽ ഉറ്റവരും സ്നേഹിതരും കൈവിട്ടാലും കൈവിടാത്ത ദൈവം ആണ് നമ്മുടെ ദൈവം. ഭൂമിയിലെ ബന്ധങ്ങളിൽ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. അമ്മ തന്റെ...

Tech9 hours ago

വാ‌ട്സാപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കുറച്ചതിൽ വ്യാപക വിമർശനം

ലണ്ടൻ : വാ‌ട്സാപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 16ൽ നിന്ന് 13 ആയി കുറച്ചതിൽ വ്യാപക വിമർശനം. ഫെബ്രുവരിയിൽ മെറ്റ പ്രഖ്യാപിച്ച മാറ്റം ബുധനാഴ്ച മുതൽ യുകെയിലും യൂറോപ്യൻ...

us news10 hours ago

അന്ന് ഇസ്ലാം മത വിശ്വാസി, സ്വവര്‍ഗ്ഗാനുരാഗി; ഇന്ന് വചനപ്രഘോഷകന്‍: ഡൊണോവന്റെ സാക്ഷ്യം ശ്രദ്ധ നേടുന്നു

മിഷിഗണ്‍: സ്വവര്‍ഗ്ഗാനുരാഗിയും ഇസ്ലാം മതവിശ്വാസിയുമായിരിന്ന വ്യക്തി യേശുവിനെ രക്ഷകനായി സ്വീകരിച്ച് പ്രേഷിത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു. യൂട്യൂബില്‍ 3,78,000 സബ്സ്ക്രൈബേഴ്സുള്ള ഗ്ലോബല്‍ ഇവാഞ്ചലിക്കല്‍ പരിപാടിയായ...

us news1 day ago

Washington School Principal Says No to Interfaith Student-led Prayer Club, But Allowed a ‘Pride’ Club a Week Earlier

Two Washington elementary school students are demanding that their school allow them to start an interfaith prayer club after the...

Trending