Life
ആയുഷ്മാൻ ഭാരത് യോജന ഇൻഷുറൻസ് 30 രൂപ പ്രീമിയത്തിന് 5 ലക്ഷം നൽകുന്നു

ഇപ്പോഴത്തെ കാലത്ത് ഏറ്റവും കൂടുതൽ ആരോഗ്യപ്രശ്നങ്ങളാണ് നമ്മൾ നേരിടുന്നത് പക്ഷെ ഹോസ്പിറ്റൽ ചെലവ്, മരുന്നിൻറെ ചിലവ് ആലോചിക്കുമ്പോൾ ചികിത്സിക്കാൻ പോക്ക് വളരെ കുറവാണ് എന്നാൽ ഏറ്റവും നിസ്സാരമായി തോന്നുന്ന രോഗാവസ്ഥ വരെ ചികിത്സിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ.. ഇങ്ങനെയിരിക്കെ കുടുംബത്തിലെ അഞ്ചു പേർക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് യോജന ഇൻഷുറൻസ് നൽകുന്നത്, ഇതിലൂടെ ഏറ്റവും ഗുണം ലഭിക്കുന്നതു സാധാരണക്കാർക്ക് ആണ്.. ഇനി ചെറിയ അസുഖം വന്നാൽ പോലും കുടുംബത്തിലെ എല്ലാവർക്കും ചികിത്സ നേടാൻ പറ്റും…
ഗവൺമെൻറ് ഒരു ചികിത്സാ സഹായം എന്ന രീതിയിൽ ഒരുപാട് ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഇറക്കിയിട്ടുണ്ട്.., മറ്റുള്ള ആരോഗ്യ ഇൻഷുറൻസ്നോട് അനുബന്ധിച്ച് ഈ ആയുഷ്മാൻ ഭാരത് യോജനയിലൂടെ നമുക്ക് 30 രൂപ മാത്രമേ പ്രീമിയം കൊടുക്കേണ്ടതുഉള്ളൂ.. 2018 ലാണ് മറ്റു ആരോഗ്യ ഇൻഷുറൻസ്കളിൽ നിന്നും വേറിട്ട കേന്ദ്ര സർക്കാറിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി കൊണ്ടുവന്നത് അഞ്ചാറു മാസം മുൻപാണ് ഈ ആരോഗ്യ ഇൻഷുറൻസ് കേരളത്തിൽ പ്രാവർത്തികമാക്കിയത്..
എന്നാൽ ഇതിന് അപേക്ഷിക്കുവാൻ ഓൺലൈൻ സൗകര്യങ്ങൾ ഒന്നുമില്ല.. മുൻസിപ്പാലിറ്റിയിലോ പഞ്ചായത്തിലോ അവർ നിശ്ചയിക്കുന്ന ഡേറ്റിൽ നമ്മുടെ ഐഡി പ്രൂഫും ആയി പോയാൽ ഇവരുടെ നിബന്ധനകൾ എല്ലാം നമുക്ക് അനുയോജ്യമായി വന്നാൽ നമ്മൾക്ക് ഇതിൽ അംഗത്വം നേടാവുന്നതാണ്… ഇൗ ഇൻഷുറൻസ്സിനെ കുറിച്ചുള്ള വിവരങ്ങൾ അറിയുവാൻ തീർച്ചയായും ഈ വീഡിയോ കാണുക
httpss://youtu.be/9UhFJAzuR_M?t=4
Life
സൂര്യനില്‍ നിന്ന് ഒരു ഭാഗം അടര്‍ന്നുപോയെന്ന് ശാസ്ത്രലോകം

സൂര്യനില്‍ നിന്ന് ഒരു ഭാഗം അടര്‍ന്നുപോയെന്ന് ശാസ്ത്രലോകം. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി- നാസയുടെ ജയിംസ് വെബ് ടെലിസ്‌കോപ്പ് പകര്‍ത്തിയ ദൃശ്യങ്ങളാണ് ശാസ്ത്രജ്ഞരെ അമ്ബരപ്പിക്കുന്നത്. വടക്കന്‍ ധ്രുവത്തില്‍ ചുഴലിക്കാറ്റിന് സമാനമായ സ്ഥിതിയാണ് ഇപ്പോള്‍ ഉളളത്. പുതിയ പ്രതിഭാസത്തിന് പിന്നിലെ കാരണങ്ങള്‍ വിശകലനം ചെയ്ത് വരികയാണ് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
സൂര്യന്‍ തുടര്‍ച്ചയായി സൗരജ്വാലകള്‍ പ്രത്യക്ഷമാക്കാറുണ്ട്. ഇത് കാരണം ചിലപ്പോഴെങ്കിലും ഭൂമിയില്‍ വാര്‍ത്താവിതരണത്തെ ബാധിക്കാറുണ്ട്. സൂര്യനില്‍ നിന്ന് അടര്‍ന്നുപോയ വലിയ ഭാഗം വടക്കന്‍ ധ്രുവത്തെ പ്രദക്ഷിണം ചെയ്യാന്‍ ഏകദേശം എട്ടുമണിക്കൂറാണ് എടുക്കുക. അപ്പോള്‍ ചുഴലിക്കാറ്റിന്റെ വേഗത സെക്കന്‍ഡില്‍ 96 കിലോമീറ്ററാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
ഡോക്ടര്‍ സ്‌കോവാണ് ട്വിറ്ററിലൂടെ ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്. നാസയുടെ അഭിപ്രായത്തില്‍ , ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ മുമ്ബും ഉണ്ടായിട്ടുണ്ട്. എന്നാല്‍ പുതിയ സംഭവം ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്. ഈ സവിശേഷ പ്രതിഭാസത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്ന തിരക്കിലാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍. 24 മണിക്കൂറും സൂര്യനെ അവര്‍ നിരീക്ഷിച്ചുവരികയാണ്.
Sources:nerkazhcha
Life
ആധാറിലെ വിലാസം മാറ്റം കുടുംബാംഗത്തിന്റെ സഹായത്തോടെ; ചെയ്യേണ്ടത് ഇത്ര മാത്രം

ന്യൂഡൽഹി : ആധാറിലെ വിലാസം കുടുംബാംഗത്തിന്റെ സഹായത്തോടെ (myaadhaar.uidai.gov.in) അപ്ഡേറ്റ് ചെയ്യാം. വിലാസം അപ്ഡേറ്റ് ചെയ്യാൻ നിലവിൽ പുതിയ മേൽവിലാസം തെളിയിക്കുന്ന രേഖ നിർബന്ധമാണ്. അത്തരം രേഖകളില്ലാത്ത വ്യക്തിക്കും മറ്റൊരു കുടുംബാംഗത്തിന്റെ സഹായത്തോടെ വിലാസം അപ്ഡേറ്റ് ചെയ്യാം.
ഓൺലൈൻ ആധാർ സേവനത്തിലെ ‘ഹെഡ് ഓഫ് ഫാമിലി’ അധിഷ്ഠിത അപ്ഡേഷൻ സൗകര്യമാണ് ഇതിന് ഉപയോഗിക്കേണ്ടത്. 50 രൂപയാണ് അപേക്ഷാ ഫീസ്. ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന റേഷൻ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് തുടങ്ങിയ രേഖകളിലൊന്ന് സമർപ്പിക്കണം. ഒടിപി അടിസ്ഥാനമാക്കിയാകും ഈ സൗകര്യം ലഭ്യമാകുക.
വിലാസം അപ്ഡേറ്റ് ചെയ്തു കഴിയുമ്പോൾ, ഇക്കാര്യം എസ്എംഎസിലൂടെ അപേക്ഷകരെ അറിയിക്കും. എന്തെങ്കിലും കാരണവശാൽ അപേക്ഷ നിരസിക്കപ്പെട്ടാൽ, അപേക്ഷാ ഫീസ് തിരികെ നൽകില്ലെന്നും പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഒരാൾക്ക് പേര് രണ്ട് തവണയും ജെൻഡർ ഒരു തവണയും ജനനത്തീയതി ഒരു തവണയും മാത്രമേ ആധാറിൽ മാറ്റാനാകൂ.
Sources:mediamangalam
Life
ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ പ്രവർത്തനരഹിതമാകും

ന്യൂഡൽഹി: മാർച്ചിനകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ പ്രവർത്തനരഹിതമായി കണക്കാക്കുമെന്ന് ആദായനികുതിവകുപ്പ്. ഏപ്രിൽ ഒന്നുമുതൽ ഇതു കർശനമായി നടപ്പാക്കും.
ഇളവുള്ള വിഭാഗങ്ങളിൽപ്പെട്ടവരല്ലാത്തവരെല്ലാം പാൻകാർഡും ആധാറുമായി ബന്ധിപ്പിക്കണം. അസം, ജമ്മുകശ്മീർ, മേഘാലയ സംസ്ഥാനങ്ങളിൽ താമസിക്കുന്നവർ, 80 വയസ്സ് പൂർത്തിയായവർ, ഇന്ത്യൻ പൗരത്വമില്ലാത്തവർ തുടങ്ങിയവർക്കാണ് ആധാർ ബന്ധിപ്പിക്കുന്നതിൽനിന്ന് ഇളവ്.
പാൻനമ്പർ പ്രവർത്തനരഹിതമായിക്കഴിഞ്ഞാൽ ആദായനികുതിയുമായി ബന്ധപ്പെട്ട സേവനങ്ങളൊന്നും ലഭ്യമാകില്ല. ബാങ്കിങ് ഉൾപ്പെടെ സാമ്പത്തികമേഖലയിലെ സേവനങ്ങളും തടസ്സപ്പെടും.
Sources:globalindiannews
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease9 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Movie12 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news2 days ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി