Connect with us

Cricket

ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം, പരമ്പരയിൽ മുന്നിൽ.

Published

on

ഹൈദരാബാദ് ∙ ഷിമ്രോൺ ഹെറ്റ്മയറിന്റെയും (56) എവിൻ ലൂയിസിന്റെയും (40) വമ്പനടികളിലൂടെ മികച്ച സ്കോർ കണ്ടെത്തിയ വെസ്റ്റിൻഡീസിനെ ക്യാപ്റ്റൻ വിരാട് കോലിയുടെയും (പുറത്താകാതെ 94) കെ.എൽ.രാഹുലിന്റെയും (40 പന്തിൽ 62) അർധ സെ‌ഞ്ചുറികളുടെ കരുത്തിൽ മറികടന്ന് ഇന്ത്യ. ആദ്യ ട്വന്റി20യിൽ ആതിഥേയരുടെ ജയം 6 വിക്കറ്റ 3 മത്സര ട്വന്റി20 പരമ്പരയിൽ ഇന്ത്യ 1–0നു മുന്നിൽ. അടുത്ത മത്സരം നാളെ തിരുവനന്തപുരത്ത്. സ്കോർ: വെസ്റ്റിൻഡീസ് 20 ഓവറിൽ 5ന് 207, ഇന്ത്യ 18.4 ഓവറിൽ 4ന് 209.

ക്യാപ്റ്റൻ കോലിയുടെ ബാറ്റിന്റെ ചൂട് ഇന്നലെ രാത്രി വിൻഡീസ് ശരിക്കുമറിഞ്ഞു. വിക്കറ്റിനിടയിലെ ഓട്ടത്തിനിടെ തന്നെ തടസ്സപ്പെടുത്തിയ വിൻഡീസ് ബോളർ കെസ്രിക് വില്യംസിനെ തിരഞ്ഞുപിടിച്ച് ആക്രമിച്ച കോലി വില്യംസിന്റെ പന്ത് സിക്സറിനു പറത്തിയാണ് ഇന്ത്യയ്ക്കു വിജയം സമ്മാനിച്ചത്. ജയ്സൻ ഹോൾഡറെ സിക്സറിനു പറത്തിയാണ് ഇന്ത്യയ്ക്കു വിജയം സമ്മാനിച്ചത്. ജയ്സൻ ഹോൾഡറെ സിക്സറിനു പറത്തി അർധ സെഞ്ചുറിയിലെത്തിയ കോലി വിജയം ഉറപ്പാകുംവരെ പടനയിച്ച് ക്രീസിൽനിന്നു. വില്യംസായിരുന്നു ഇന്നലെ കോലിയുടെ ഇര. 16–ാം ഓവറിൽ വില്യംസിനെ സിക്സറിനു പറത്തിയ കോലി നോട്ബുക്കിൽ കുറിപ്പ് എഴുതുന്നതുപോലെ ആംഗ്യം കാണിച്ചു.

കരീബിയൻ പ്രീമിയർ ലീഗിൽ ചാഡ‍്‌വിക് വാൾട്ടൻ എന്ന താരത്തെ പുറത്താക്കിയശേഷം വില്യംസ് നടത്തിയ കുറിപ്പെഴുതുന്നതുപോലെയുള്ള ആഹ്ലാദപ്രകടനമായിരുന്നു കോലിയുടെ മനസ്സിൽ. മനോഹര ഷോട്ടുകളിലൂടെ കോലി കളംനിറഞ്ഞാടിയപ്പോൾ വിൻഡീസ് ചാരമായി. രോഹിത് ശർമയെ (8) തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും രാഹുലും (62) കോലിയും ചേർന്ന് 100 റൺസ് കൂട്ടിച്ചേർത്ത് വിൻഡീസ് പ്രതീക്ഷകൾ തല്ലിക്കെടുത്തി. ഋഷഭ് പന്ത് അതിവേഗം സ്കോർ ഉയർത്തി (9 പന്തിൽ 18). ശ്രേയസ് അയ്യർ (4) പെട്ടെന്നു മടങ്ങിയെങ്കിലും ശിവം ദുബെയെ കൂട്ടുപിടിച്ച് കോലി ഇന്ത്യയെ വിജയത്തിലെത്തിച്ചു.

Cricket

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

Published

on

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്.

ഓസ്ട്രേലിയക്കായി സിമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്‌സ്.

198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്‌സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്‌സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Cricket

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ (52)അന്തരിച്ചു

Published

on

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് സ്പി​ൻ ഇ​തി​ഹാ​സം ഷെ​യ്ൻ വോ​ണ്‍ (52) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. താ​യ്‌​ല​ൻ​ഡി​ലെ കോ ​സാ​മു​യി​ൽ​വ​ച്ചാ​യി​രു​ന്നു മ​ര​ണം.

ഷെ​യ്ൻ വോ​ണി​നെ ത​ന്‍റെ വി​ല്ല​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ്മെ​ന്‍റ് പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

ലോ​ക ക്രി​ക്ക​റ്റ് ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്പി​ന്ന​ർ​മാ​രി​ലൊ​രാ​ളാ​ണ് ഷെ​യ്ൻ വോ​ണ്‍. ഓ​സ്ട്രേ​ലി​യ​ക്കാ​യി 145 ടെ​സ്റ്റി​ൽ നി​ന്ന് 3,154 റ​ണ്‍​സും 708 വി​ക്ക​റ്റും നേ​ടി. 194 ഏ​ക​ദി​ന​ത്തി​ൽ നി​ന്ന് 293 വി​ക്ക​റ്റും അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്.ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ് ഇദ്ദേഹം.കൊവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലായിരുന്നു ഷെയ്ന്‍.

എ​ന്നാ​ൽ ദേ​ശീ​യ ജ​ഴ്സി​യി​ൽ ട്വ​ന്‍റി-20 ക​ളി​ക്കാ​നാ​യി​ട്ടി​ല്ല. 55 ഐ​പി​എ​ല്ലി​ൽ നി​ന്നാ​യി 198 റ​ണ്‍​സും 57 വി​ക്ക​റ്റും വോ​ണ്‍ സ്വ​ന്തം പേ​രി​ലാ​ക്കി.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷ​വും ക്ല​ബ് ക്രി​ക്ക​റ്റി​ല്‍ അ​ദ്ദേ​ഹം സ​ജീ​വ​മാ​യി​രു​ന്നു. ഏ​റെ നാ​ള്‍ ക​ളി​ക്കാ​ര​നെ​ന്ന നി​ല​യി​ല്‍ തു​ട​ര്‍​ന്ന അ​ദ്ദേ​ഹം പ​രി​ശീ​ല​ക വേ​ഷ​ത്തി​ലും തി​ള​ങ്ങി​യി​രു​ന്നു.

ഐ​പി​എ​ല്ലി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ പ്ര​ഥ​മ സീ​സ​ണി​ല്‍​ത്ത​ന്നെ ജേ​താ​ക്ക​ളാ​ക്കി​യ നാ​യ​ക​നാ​ണ് ഷെ​യ്ന്‍ വോ​ണ്‍. ഇ​തി​ന് ശേ​ഷം ടീ​മി​ന്‍റെ ഉ​പ​ദേ​ശ​ക സം​ഘ​ത്തി​ലും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.
http://theendtimeradio.com

Continue Reading

Cricket

കേരള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂലൈ മൂന്നിന് ചിക്കാഗോയില്‍

Published

on

ചിക്കാഗോ: വുഡ് റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബിന്റെയും ഫൈവ് സ്റ്റാര്‍ ലോജിസ്റ്റിക് സര്‍വീസ് ഐ എന്‍ സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2021 ജൂലൈ 03 ശനിയാഴ്ച ചിക്കാഗോയില്‍ വച്ച് സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ടൂര്ണമെന്റിലേക്ക് ഏവര്‍ക്കും സ്വാഗതം .
വുഡ്റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്യുന്ന 3000 ഡോളര്‍ ഒന്നാം സമ്മാനവും തോമസ് കുരുവിള കരിക്കുലം സ്‌പോണ്‍സര്‍ ചെയ്യുന്ന 1500 ഡോളര്‍ രണ്ടാം സമ്മാനവും വിജയികള്‍ക്ക് ലഭിക്കുന്നു. ചടങ്ങില്‍ ഡബ്ലിയൂ സിസിയുടെ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് നടത്തുന്നതും കേരള തനിമയാര്‍ന്ന തട്ടുകട ഫുഡ് കോര്‍ണറും ഉണ്ടായിരിക്കുന്നതാണ്.
ഈ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം യൂട്യുബിലും ഫേസ്ബുക്കിലും കെവി ടിവിയിലും ഉണ്ടായിരിക്കുന്നതാണ്.. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസഫ് ജോര്‍ജ്: +1 (630) 4321888, അനൂപ് ഇല്ലിപ്പറമ്പില്‍ +1 (347) 8612625.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Continue Reading
Advertisement The EndTime Radio

Featured

Health9 hours ago

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ്...

world news10 hours ago

നിർബന്ധിത മതപരിവർത്തനo തടയാൻ ശ്രമിച്ച 13 വയസ്സുള്ള ക്രിസ്ത്യൻ ആൺകുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമo

പാക്കിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനo തടയാൻ ശ്രമിച്ച 13 വയസ്സുള്ള ക്രിസ്ത്യൻ ആൺകുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ നീക്കം. ലാഹോർ നഗരത്തിൽ സയിമിനെന്ന കൗമാരക്കാരന്റെ നേർക്കാണ് സംഭവം നടന്നത്....

world news10 hours ago

ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ (യു എ ഇ) സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ ഇന്ന്

യു എ ഇ : ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ ഇന്ന്  രാത്രി 07:30 മുതൽ 10:00 വരെ...

us news11 hours ago

യുഎസ് പൗരത്വം നേടിയ കുടിയേറ്റക്കാരിൽ ഇന്ത്യക്കാർക്ക് രണ്ടാം സ്ഥാനം

യുഎസിൽ പുതുതായി പൗരത്വം നേടിയ കുടിയേറ്റക്കാരിൽ ഇന്ത്യക്കാർ രണ്ടാം സ്ഥാനത്താണെന്ന് യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസിന്‍റെ (സിആർഎസ്) റിപ്പോർട്ട് . 2022 ൽ 65,860 ഇന്ത്യക്കാർ യുഎസ്...

Business11 hours ago

ടെലഗ്രാമിന്റെ ജനപ്രീതി വര്‍ധിക്കുന്നു; അവകാശ വാദവുമായി കമ്പനി

ടെലഗ്രാമിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി കമ്പനി. ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടക്കുമെന്നും ഒരു യുഎസ് മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍ ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു....

National11 hours ago

നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരിട്ട് പിഎച്ച്.ഡി ചെയ്യാം

ന്യൂഡല്‍ഹി: നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരിട്ട് പിഎച്ച്.ഡി ചെയ്യാമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ (യു.ജി.സി). ചെയര്‍മാന്‍ ജഗദീഷ് കുമാര്‍. 75 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡുകളോ...

Trending