Connect with us

Travel

adavi eco tourism Konni

Published

on

 

ആലപ്പുഴയിൽ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാവുന്ന വളരെ മനോഹരമായൊരു സ്ഥലമാണ് പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ അടവി ഇക്കോ ടൂറിസം. കുട്ടവഞ്ചിയും , ട്രീ ടോപ്പ് ഹട്ടിലെ താമസവുമൊക്കെയായി നല്ലൊരു അനുഭമായിരിക്കും

httpss://youtu.be/qvo9opNfPyI

Travel

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇ-വിസ സൗകര്യമൊരുക്കി തായ്‌ലന്‍ഡ്

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ജനുവരി ഒന്ന് മുതല്‍ ഇ-വിസ സൗകര്യമൊരുക്കി തായ്‌ലന്‍ഡ് എംബസി അധികൃതര്‍. വിസ അപേക്ഷയിലെ സങ്കീര്‍ണത കുറയ്ക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും 2025 ആദ്യമുതല്‍ ഇത് യാഥാര്‍ഥ്യമാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഔദ്യോഗിക വെബ്സൈറ്റായ thaievisa.go.th വഴിയാണ് അപേക്ഷിക്കേണ്ടത്. ടൂറിസം വിസ, ഔദ്യോഗിക വിസ തുടങ്ങി എല്ലാത്തരം വിസയ്ക്കും ഈ സൗകര്യം ഉപയോഗിക്കാമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അപേക്ഷകന് നേരിട്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംവിധാനം വഴിയോ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. പക്ഷെ, ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമായിരിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ വെബ്‌സൈറ്റില്‍ കാണുന്ന വിശദമായ വിവരങ്ങഴള്‍ വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രമാണ് അപേക്ഷ പൂര്‍ത്തിയാക്കേണ്ടത്. തെറ്റായ വിവരങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് രാജ്യം ഉത്തരവാദിയായിരിക്കില്ല. അപേക്ഷ പൂര്‍ത്തിയായാല്‍ വിസ ഫീസ് ഓണ്‍ലൈന്‍ വഴിതന്നെ അടക്കാനുള്ള സൗകര്യമുണ്ട്. ഒരു കാരണത്തിന്റെ പേരിലും വിസ ഫീസ് തിരിച്ചുതരില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Travel

എയർ ഇന്ത്യയിൽ ഫ്രീ വൈഫൈ! ഫ്ലൈറ്റ് യാത്രയിൽ ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങൾക്കൂടിയുണ്ട്

Published

on

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകളില്‍ ഇനി വൈഫൈ സംവിധാനവും. യാത്രയ്ക്കിടയിലും വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് സൗകര്യവുമായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയാണ് രംഗത്ത. രാജ്യത്ത് ആദ്യമായാണ് ഒരു വിമാനത്തില്‍ വൈഫൈ കണക്റ്റിവിറ്റി നല്‍കുന്നത്. ഈ മാസം മുതല്‍ തിരഞ്ഞെടുത്ത എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഈ സേവനം ലഭ്യമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. ഇതോടെ യാത്രക്കായി എയര്‍ ഇന്ത്യ തിരഞ്ഞെടുക്കുന്ന യാത്രക്കാര്‍ക്ക് യാത്രയ്ക്കിടയില്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ആസ്വദിക്കാം.

വിമാനത്തില്‍ സഞ്ചരിക്കുമ്പോഴും ഇനി ആളുകള്‍ക്ക് ബ്രൗസ് ചെയ്യാനും സോഷ്യല്‍ മീഡിയ ഉപയോഗിക്കാനും ജോലി ചെയ്യാനും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടും സാധിക്കും. വിനോദ യാത്രക്കാര്‍ക്കും ബിസിനസ്സ് യാത്രക്കാര്‍ക്കും ഇത് കൂടുതല്‍ സൗകര്യപ്രദമാകും. യാത്രക്കാര്‍ക്ക് ഒരേസമയം ഒന്നിലധികം ഉപകരണങ്ങള്‍ വൈഫൈയുമായി ബന്ധിപ്പിക്കാന്‍ കഴിയും, ഐഒഎസ് അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, സ്മാര്‍ട്ട്ഫോണുകള്‍ എന്നിവയുള്‍പ്പെടെയുള്ളവയില്‍ വൈഫൈ ഉപയോഗിക്കാം

ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരീസ്, സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര റൂട്ടുകളില്‍ പരീക്ഷിച്ച് വിജയിച്ചതിന് ശേഷമാണ് ഇത് ആഭ്യന്തര ഫ്‌ലൈറ്റുകളില്‍ ലഭ്യമാക്കുന്നത്. എയര്‍ലൈനിന്റെ എല്ലാ വിമാനങ്ങളിലും ഈ ഓഫര്‍ വിപുലീകരിക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.

എയർബസ് എ 350, ബോയിംഗ് 787-9, ചില എയർബസ് എ 321 നിയോ മോഡലുകൾ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത വിമാനങ്ങളിൽ യാത്രക്കാർക്കായി എയർ ഇന്ത്യ സൗജന്യ ഇൻ്റർനെറ്റ് ആക്‌സസ് ഏർപ്പെടുത്തിയതോടെ യാത്രാ പ്രേമികൾക്ക് 2025 ശുഭസൂചനകളാണ് നൽകുന്നത്. ഈ നീക്കത്തോടെ, ആഭ്യന്തര റൂട്ടുകളിൽ ഇൻ-ഫ്ലൈറ്റ് വൈഫൈ നൽകുന്ന രാജ്യത്തെ ആദ്യത്തെ കാരിയർ ആയി എയർ ഇന്ത്യ മാറി.

“കണക്റ്റിവിറ്റി ഇപ്പോൾ ആധുനിക യാത്രയുടെ അവിഭാജ്യ ഘടകമാണ്. ചിലർക്ക് ഇത് തത്സമയ പങ്കിടലിൻ്റെ സൗകര്യവും സൗകര്യവുമാണ്, മറ്റുള്ളവർക്ക് ഇത് കൂടുതൽ ഉൽപ്പാദനക്ഷമതയും കാര്യക്ഷമതയും ആണ്,” എയർ ഇന്ത്യയുടെ ചീഫ് കസ്റ്റമർ എക്സ്പീരിയൻസ് ഓഫീസർ രാജേഷ് ദോഗ്ര പറയുന്നു.

Passengers of Air India domestic flights will now be able to browse internet, check social media and text on WhatsApp while flying above 10,000 feet, the Tata-owned airline has announced. The free Wi-Fi service is enabled for both iOS and Android mobile phones, laptops and tablets.

The service follows an initial pilot programme on Air India’s international routes, including flights to New York, London, Paris, and Singapore, it said in the release.

Which Air India Planes Have Onboard Wi-Fi?
Wi-Fi will be available on the airline’s Airbus A350, Boeing 787-9, and select Airbus A321neo aircraft. The airline was already offering Internet connectivity on board international flights operated by these aircraft as part of an ongoing pilot programme.

Besides the new A350 aircraft, the other planes are understood to be those of erstwhile Vistara, which merged with Air India in November. All these aircraft are equipped with special hardware required to offer Internet connectivity on board. Vistara had been offering Internet on select international flights prior to the merger.

On Vistara aircraft, the service was provided by another Tata Group company, Nelco, in partnership with Panasonic Avionics Corporation. The same is being provided to Air India domestic flights, as per a report by The Indian Express.

How To Access Air India Wi-Fi
Here’s how passengers can access Wi-Fi aboard Air India flights:

• Enable Wi-Fi on your device and go to Wi-Fi settings

• Select the ‘Air India Wi-Fi’ network

• Once redirected to the Air India portal in your browser, enter your PNR and last name

How In-Flight Internet Works?
The in-flight internet systems are based on two kinds of technology. The first is an air-to-ground system. Here, an antenna on board the aircraft will pick up signals from the nearest tower on the ground. Up to a certain altitude, the connection will remain seamless, unless the aircraft passes over an area without ground towers.

Basically, the ground towers project signals upwards. Also, the on-board antennas used in this case are fitted beneath the airplane.

The second is the satellite-based Wi-Fi system, which is more popular now. Internet from ground stations is transmitted to aircraft through satellites, using antennae mounted on top of the aircraft’s body. This form of connectivity offers wider coverage, and is particularly useful in providing connectivity when the aircraft is flying over regions without ground towers.

The data is transmitted to the passenger’s personal device through an on-board router, which is connected to the aircraft’s antenna. When the aircraft reaches an altitude of 3,000 metres, the on-board antenna will switch to satellite-based services.

The in-flight Wi-Fi is typically much slower than on the ground.

How Expensive Is The In-Flight Wi-Fi?
Airlines have to bear the initial cost of installing antennae on aircraft. They are of the view that installing equipment on the new aircraft is much easier for them rather than taking planes out of service for retrofitting.

For Air India, which is has taken up a $400-million retrofit programme to refurbish its legacy narrow-body fleet, it might make sense to equip its older planes with Internet connectivity equipment as part of that exercise.

It is worth noting that the aircraft on which the airline is currently offering Wi-Fi are significantly newer than much of the carrier’s legacy fleet, and came installed with the necessary equipment.

Most international airlines offer a limited volume of free Internet before asking the customer to buy a data pack, which is expensive. Some carriers provide limited or unlimited Internet to members of their loyalty programmes, and business class and first-class passengers.

Why Mobile Data Is Prohibited On Planes?
According to the Civil Aviation Authority, “scientific research has shown that mobile phones can interfere with the normal operation of aircraft equipment and can also cause interference in pilot’s headsets”.

The radio waves that certain electronic devices emit can significantly impact the pilot’s navigation and radar tools, connectivity with ground control and even collision avoidance technologies.

“While most mobile phones don’t emit strong radio waves, devices including Kindles, iPods, laptops and even handheld gaming consoles all also give off radio waves, especially in a compact space,” Laura Lindsay, Skyscanner’s travel expert told Conde Nast.

Can Phone Calls Be Made In Flight?
In 2022, Europe approved phone calls and data use during flights. By 2023, European airlines introduced 5G onboard, enabling passengers to make calls and send texts.

To support this, the EU allocated specific frequencies (4.2–4.4 GHz) for in-flight 5G, distinct from land-based 5G (3.4–3.8 GHz), ensuring no interference with aircraft systems.

Additionally, EU regulations mandate the installation of “pico cells” on planes. These devices manage

phone signals, preventing them from disrupting aviation communication systems.

The US Federal Communications Commission in 2020 scuttled plans to allow in-flight voice and data services via mobile wireless frequencies, saying that there was strong opposition including from airline pilots and flight attendants on safety and national security grounds, as per a report by Bloomberg.

http://theendtimeradio.com

Continue Reading

Travel

വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കാബിന്‍ ബാഗേജിന് നിയന്ത്രണം; പുതിയ നിയമങ്ങൾ വിശദമായി അറിയാം

Published

on

ഇന്ത്യയിലെ വിമാന യാത്രക്കാർക്ക് പുതിയ ബാഗേജ് നിയമങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്. വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ച പുതിയ ‘ഒരു കാബിൻ ബാഗ്’ നിയമം യാത്രക്കാരുടെ സുരക്ഷയും വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കുകയും ലക്ഷ്യമിട്ടുള്ള സുപ്രധാന പരിഷ്കാരമാണ്. ഈ പുതിയ നിയമത്തെക്കുറിച്ച് വിശദമായി അറിയാം.

പുതിയ നിയമം എന്താണ്?
പുതിയ നിയമപ്രകാരം, ആഭ്യന്തര യാത്രയാണെങ്കിലും അന്താരാഷ്ട്ര യാത്രയാണെങ്കിലും, യാത്രക്കാർക്ക് ഒരു ഹാൻഡ്‌ബാഗ് അല്ലെങ്കിൽ കാബിൻ ബാഗ് മാത്രമേ വിമാനത്തിൽ കൊണ്ടുപോകാൻ അനുവാദമുള്ളൂ. രാജ്യത്തിനകത്തും പുറത്തുമുള്ള വിമാനത്താവളങ്ങളിൽ വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സർക്കാർ ഈ മാറ്റം നടപ്പിലാക്കുന്നത്.

വിമാന യാത്രകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ, വിമാനത്താവളങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സുരക്ഷാ പരിശോധന സമയത്തെ തിരക്ക് കുറയ്ക്കുന്നതിനും വേണ്ടിയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സും ചേർന്ന് കൂടുതൽ കർശനമായ ഹാൻഡ് ബാഗേജ് നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചത്.

പുതിയ നിയന്ത്രണങ്ങൾ പ്രകാരം, യാത്രക്കാർക്ക് ഒരു ബാഗിൽ കൂടുതൽ കാബിനുള്ളിൽ കൊണ്ടുപോകാൻ കഴിയില്ല. അനുവദനീയമായ ഹാൻഡ്‌ബാഗ് ഒഴികെയുള്ള എല്ലാ ബാഗുകളും ചെക്ക്-ഇൻ ചെയ്യേണ്ടതാണ്. ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികൾ പുതിയ ആവശ്യകതകൾക്കനുസൃതമായി അവരുടെ ബാഗേജ് നയങ്ങൾ പുതുക്കിയിട്ടുണ്ട്.

ഹാൻഡ്‌ബാഗിന്റെ അളവുകളും ഭാരവും
പുതിയ നിയമപ്രകാരം, ഏഴ് കിലോഗ്രാമിൽ കൂടാത്ത ഒരു ഹാൻഡ്‌ബാഗ് മാത്രമേ അനുവദിക്കൂ, അധികമുള്ള എല്ലാ ലഗേജുകളും ചെക്ക്-ഇൻ ചെയ്യേണ്ടതാണ്. ഹാൻഡ്‌ബാഗിന്റെ അളവുകൾ ഉയരം 55 സെൻ്റീമീറ്റർ (21.6 ഇഞ്ച്), നീളം 40 സെൻ്റീമീറ്റർ (15.7 ഇഞ്ച്), വീതി 20 സെൻ്റീമീറ്റർ (7.8 ഇഞ്ച്) എന്നിവയിൽ കൂടാൻ പാടില്ല. യാത്രക്കാരുടെ ഹാൻഡ് ലഗേജ് ഭാരപരിധിയോ അളവുകളോ ലംഘിക്കുകയാണെങ്കിൽ, അവർ അധിക ബാഗേജ് ഫീസ് നൽകേണ്ടി വന്നേക്കാം.

പഴയ ടിക്കറ്റുകൾക്ക് ഇളവ്
2024 മെയ് 4-ന് മുമ്പ് ടിക്കറ്റ് വാങ്ങിയ യാത്രക്കാർക്ക് പഴയ ഭാരപരിധികൾ ബാധകമായിരിക്കും . ഇക്കോണമി ക്ലാസിന് 8 കിലോയും പ്രീമിയം ഇക്കോണമിക്ക് 10 കിലോയും ഫസ്റ്റ്, ബിസിനസ് ക്ലാസുകൾക്ക് 12 കിലോയുമായിരുന്നു പഴയ നിയമം. പുതിയ നിയമം കർശനമായി പാലിക്കാൻ എല്ലാ യാത്രക്കാരും ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കുക എന്നതാണ് ഈ പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ പറയുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news10 hours ago

Canadian Pastor Derek Reimer Gets One Year House Arrest and Probation for Protesting ‘Drag Queen Storytime’

A Canadian pastor says his trust in the Lord is keeping him strong after being sentenced to one year of...

Tech10 hours ago

ഡോക്യുമെന്‍റുകള്‍ സ്‌കാൻ ചെയ്യാൻ ഇനി വാട്‌സ്ആപ്പ് ക്യാമറ മതി; പ്രവര്‍ത്തനം എങ്ങനെയെന്ന് നോക്കാം

തിരുവനന്തപുരം: വാട്‌സ്ആപ്പിലെ ക്യാമറ ഉപയോഗിച്ച് ഇനി മുതൽ ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്ത് അയക്കാൻ സാധിക്കും. എന്നാൽ ഈ സന്തോഷവാർത്ത എല്ലാവർക്കുമുള്ളതല്ല. തൽക്കാലം ഐഫോൺ ഉപയോക്താക്കൾക്കാണ് സേവനം ലഭ്യമാവുക....

world news10 hours ago

കുവൈത്തിൽ പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിൽ

കുവൈത്ത് സിറ്റി : കുവൈത്തിൽ പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിലായി. 6 പതിറ്റാണ്ട് പഴക്കമുള്ള നിയമമാണ് ഭേദഗതി ചെയ്തത്. നിയമലംഘകർക്ക് 600 ദിനാർ മുതൽ 2000...

world news10 hours ago

ഇറാക്കിൽ ക്രൈസ്തവ ഐക്യം വർധിക്കുന്നു

ക്രിസ്തുമസിന്റെ സഹോദരമനോഭാവം, പ്രവൃത്തിപഥത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഇറാക്കിലെ അങ്കാവയിൽ എക്യൂമെനിക്കൽ കേന്ദ്രത്തിന്റെ പ്രവർത്തനം അനുഗ്രഹപ്രദമായ രീതിയിൽ മുൻപോട്ടു പോകുന്നു. കത്തോലിക്കാ, കത്തോലിക്കാ ഇതര സഭകൾ ഉൾപ്പെടുന്ന ക്രൈസ്തവസമൂഹങ്ങൾ...

world news11 hours ago

കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു; 9 വർഷം അധികാരത്തിലിരുന്ന ശേഷം പടിയിറക്കം

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വെച്ചു. വാർത്താ സമ്മേളനത്തിലാണ് ട്രൂഡോ രാജി പ്രഖ്യാപനം നടത്തിയത്. ഒൻപത് വർഷം അധികാരത്തിൽ ഇരുന്ന ശേഷമാണ് ട്രൂഡോയുടെ പടിയിറക്കം....

us news1 day ago

7 challenges when you transition in life

Every transition in life — whether personal, professional, or spiritual — comes with its own challenges. For believers, transition seasons...

Trending

Copyright © 2019 The End Time News