Travel
മനോഹരമായ 10 വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ചറിയാം

- മൂന്നാർ : കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് മൂന്നാറിൽ തണുപ്പ് കൂടുതലുള്ളത്. വേനൽക്കാലത്ത് പകൽ സമയങ്ങളിൽ മൂന്നാറിൽ വെയിൽ നന്നായി ഉണ്ടാകുമെങ്കിലും വൈകുന്നേരത്തോടെ കാലാവസ്ഥ പാടെ മാറും. പിന്നെ അന്തരീക്ഷം തണുത്തു തുടങ്ങുകയായി. അതിരാവിലെയും ഇത് തന്നെയാണ് അവസ്ഥ. അതുകൊണ്ട് മൂന്നാറിലേക്ക് തണുപ്പ് ആസ്വദിക്കുവാനായി പോകുന്നവർ മിനിമം ഒരു ദിവസമെങ്കിലും അവിടെ തങ്ങുവാനായി തയ്യാറാകുക. ഇപ്പോൾ സീസൺ ഏതാണ്ട് കഴിഞ്ഞതിനാൽ ഓൺലൈൻ ബുക്കിംഗ് സൈറ്റുകൾ വഴി കുറഞ്ഞ നിരക്കിൽ നല്ല താമസ സൗകര്യങ്ങൾ മൂന്നാറിൽ ലഭിക്കും.
- ഊട്ടി : മൂന്നാർ കഴിഞ്ഞാൽ പിന്നെ തണുപ്പൻ ട്രിപ്പുകളിൽ ഇടം പിടിക്കുന്നത് ഊട്ടിയാണ്. തമിഴ്നാട്ടിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഹണിമൂൺ യാത്രയ്ക്കായി മലയാളികൾ അടക്കം ധാരാളമാളുകളാണ് ഊട്ടിയിൽ എത്തിച്ചേരുന്നത്. കോയമ്പത്തൂരിലെയും മേട്ടുപ്പാളയത്തെയും ചൂട് കാലാവസ്ഥ സഹിച്ചു കഴിഞ്ഞാൽ പിന്നെ ചുരം തുടങ്ങുകയായി. ഈ ചുരം കയറിത്തുടങ്ങുമ്പോഴേ തണുപ്പ് വന്നു തുടങ്ങും. അങ്ങനെ ഹെയർപിൻ വളവുകൾ ഓരോന്നായി കയറുമ്പോൾ തണുപ്പ് കൂടിക്കൂടി വരുന്നതായി നമുക്ക് ഫീൽ ചെയ്യും. മൂന്നാറിനേക്കാളും കൂടുതൽ കാഴ്ചകളും ആക്ടിവിറ്റികളും ഊട്ടിയിലുണ്ട് എന്നതിനാൽ ഫാമിലി ട്രിപ്പുകൾക്ക് മിക്കവരും ഊട്ടിയാണ് തിരഞ്ഞെടുക്കാറുള്ളത്.
- കൊടൈക്കനാൽ : ഊട്ടി കഴിഞ്ഞാൽ തമിഴ്നാട്ടിൽ ഏറ്റവും കൂടുതലാളുകൾ സന്ദർശിക്കുന്ന ഹിൽ സ്റ്റേഷനാണ് കൊടൈക്കനാൽ. പ്രകൃതിരമണീയമായ മലകൾ കൊണ്ട് അനിഗ്രഹീതമായതിനാൽ ‘മലനിരകളുടെ രാജകുമാരി’ എന്നും കൊടൈക്കനാൽ അറിയപ്പെടുന്നുണ്ട്. എപ്പോഴും കോടമഞ്ഞിനാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽകോടൈകാണൽഎന്ന തമിഴ് വാക്കുകൾ ചേർന്നാണ് കൊടൈക്കനാൽ ഉണ്ടായത് എന്ന് ചിലർ വാദിക്കുന്നു എന്നാൽ കാടിന്റെ സമ്മാനം എന്നർത്ഥമുള്ള തമിഴ് പദങ്ങളിൽ നിന്നാണ് ഇത് രൂപപ്പെട്ടത് എന്നും വാദിക്കുന്നവർ ഉണ്ട്. കൊടൈക്കനാലിൽ വേനൽക്കാലം തുടങ്ങുന്നത് ഏപ്രിൽ മാസം മുതലാണ്. ആ സമയത്ത് കൊടൈക്കനാലിലെ താപനില 11 നും 19 നും ഇടയിലായിരിക്കും. മലയാളികൾക്ക് കൊടൈക്കനാലിൽ പോകുന്ന വഴി പഴനി ക്ഷേത്ര ദർശനം കൂടി നടത്താം.
- പൊന്മുടി : തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ ഒരു ഹിൽസ്റ്റേഷൻ ആണ് പൊന്മുടി. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 60 കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലാണ്. ഹെയർപിൻ വളവുകൾ താണ്ടി വേണം പൊമുടിയിലേക്ക് എത്തുവാൻ. ഇവിടെ ഒരു ദിവസം താമസിക്കണമെങ്കിൽ ഒരേയൊരു മാർഗ്ഗമേയുള്ളൂ. KTDC യുടെ ഗോൾഡൻ പീക്ക് എന്ന റിസോർട്ട്. ഇവിടെ 2000 – 3000 രൂപ മുതൽ റൂമുകൾ ലഭ്യമാണ്. സീസൺ അനുസരിച്ച് റൂം ചാർജ്ജിൽ വ്യത്യാസങ്ങൾ വന്നേക്കാം.
- വാഗമൺ : കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 28 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പ്രശസ്തമാണ്. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്. മധ്യകേരളത്തിലുള്ളവർക്ക് ഈസിയായി ഒരു വൺഡേ ട്രിപ്പ് പോകുവാൻ പറ്റിയ സ്ഥലമാണ് വാഗമൺ. വേനൽക്കാലത്ത് ഇവിടെ പകൽ സമയം ചൂട് അനുഭവപ്പെടുമെങ്കിലും വൈകുന്നേരത്തോടെ അന്തരീക്ഷം തണുത്തു തുടങ്ങും. പിന്നീടങ്ങോട്ട് രാത്രിയാകുന്നതോടെ നല്ല തണുപ്പായി മാറും. അതുകൊണ്ട് ഈ ചൂട് കാലത്ത് തണുപ്പ് ആസ്വദിക്കുവാനാണ് നിങ്ങളുടെ യാത്രയെങ്കിൽ ഒരു ദിവസം തങ്ങുവാനുള്ള പ്ലാനിങ്ങോടെ വാഗമണിലേക്ക് വരിക. ധാരാളം റിസോർട്ടുകളും കോട്ടേജുകളും ഇവിടെ ലഭ്യമാണ്.
- ലക്കിടി, വയനാട് : തണുപ്പ് ആസ്വദിക്കുവാൻ വടക്കൻ കേരളത്തിലുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥലമാണ് വയനാട്ടിലെ ലക്കിടിയും പരിസരപ്രദേശങ്ങളും. വയനാട്ടിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടെ ചൂട് കുറവായിരിക്കും എന്നതാണ് കാരണം. അതുകൊണ്ടു തന്നെ ധാരാളം റിസോർട്ടുകളും ഹോംസ്റ്റേകളും ഈ ലഭ്യമാണ്. വൈകുന്നേരവും അതിരാവിലെയുമാണ് ഇവിടെ ഏറ്റവും കൂടുതലായി തണുപ്പ് ആസ്വദിക്കുവാൻ സാധിക്കുന്നത്.
- കൂർഗ് : കേരളത്തിന് മൂന്നാർ എന്നപോലെയാണ് കർണാടകയ്ക്ക് കൂർഗ്. കുടക് എന്നും ഈ പ്രദേശത്തെ വിളിക്കാറുണ്ട്. നിത്യഹരിത വനങ്ങളും, തേയിലത്തോട്ടങ്ങളും, കാപ്പിത്തോട്ടങ്ങളും മഞ്ഞുപുതച്ചു നിൽക്കുന്ന അന്തരീക്ഷവുമെല്ലാമാണ് കൂർഗ്ഗിനെ സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നത്. അൽപ്പം കാശു മുടക്കാൻ തയ്യാറാണെങ്കിൽ നല്ല കിടിലൻ റിസോർട്ടുകളിൽ താമസിച്ചു കൊണ്ട് അടിച്ചു പൊളിക്കാം. കുറഞ്ഞ ചെലവിലാണ് നിങ്ങളുടെ യാത്രയെങ്കിൽ സാധാരണക്കാർക്ക് കയ്യിലൊതുങ്ങുന്ന ബഡ്ജറ്റ് ഹോംസ്റ്റേകളും അവിടെയുണ്ട്. തിരക്കുകളെല്ലാം മാറ്റിവെച്ച് രണ്ടോ മൂന്നോ ദിവസം കൂർഗിൽ ചെലവഴിക്കുവനായിട്ടു വേണം നിങ്ങളുടെ ട്രിപ്പ് പ്ലാൻ ചെയ്യുവാൻ. വടക്കൻ കേരളത്തിലുള്ളവർക്ക് എളുപ്പം എത്തിച്ചേരുവാൻ സാധിക്കുന്ന ഒരു സ്ഥലം കൂടിയാണിത്.
- യേലഗിരി : തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽ സ്റ്റേഷനാണ് യേലഗിരി. സമുദ്രനിരപ്പില്‍ നിന്ന് 1048 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഹില്സ്റ്റേഷന് ബെംഗളൂരുവിൽ നിന്നും 160 കിലോമീറ്റർ അകലെയാണ്. ബെംഗളൂരുവിൽ താമസിക്കുന്നവർക്ക് വീക്കെൻഡ് യാത്രയ്ക്കായി തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥലം കൂടിയാണിത്. തമിഴ്നാട്ടിലെ പ്രധാന ഹിൽ സ്റ്റേഷനുകളായ ഊട്ടി, കൊടൈക്കനാൽ എന്നിവയെപ്പോലെ പ്രശസ്തവും വികസിതവുമല്ല യേലഗിരി. എങ്കിലും ഇവിടെ ട്രെക്കിംഗ്, ഹൈക്കിംഗ്, പാരാ ഗ്ലൈഡിംഗ് തുടങ്ങിയ ആക്ടിവിറ്റികൾ ഉണ്ട്. ഇവിടെ മെയ് മാസത്തിൽ നടക്കുന്ന ‘ആനുവൽ സമ്മർ ഫെസ്റ്റിവൽ’ പേരുകേട്ടതാണ്.
- വട്ടക്കനാൽ : തമിഴ്നാട്ടിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കൊടൈക്കനാലിൽ വരുന്നവർക്ക് സന്ദർശിക്കുവാൻ പറ്റിയ ഒരു സ്ഥലമാണ് വട്ടക്കനാൽ. കൊടൈക്കനാലിൽ നിന്നും ഇവിടേക്ക് വെറും അഞ്ചു കിലോമീറ്റർ ദൂരമേയുള്ളൂ. ഈ സ്ഥലത്ത് ഒക്ടോബർ മുതലുള്ള സീസൺ സമയത്ത് കൂടുതലും ഇസ്രയേലികളായിരിക്കും ടൂറിസ്റ്റുകളായി എത്തുന്നത്. അതുകൊണ്ട് വട്ടക്കനാലിനെ ‘തമിഴ്നാടിന്റെ ലിറ്റിൽ ഇസ്രായേൽ’ എന്നും അറിയപ്പെടുന്നു. പുലർച്ചെ മഞ്ഞണിഞ്ഞ കാലാവസ്ഥയിൽ മലകൾക്കിടയിലൂടെ സൂര്യൻ ഉദിച്ചുയരുന്ന കാഴ്ച നയനാനന്ദകരമാണ്. വട്ടക്കനാലിലെ മറ്റൊരു മനോഹരമായ സ്ഥലം ‘ഡോൾഫിൻ നോസ്’ ആണ്. ഡോൾഫിന്റെ മൂക്കിനോട് സാദൃശ്യമുള്ള ഈ പാറക്കെട്ടുകളുടെ കാഴ്ച അതിമനോഹരമാണ്.
- വാൽപ്പാറ : സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിൽ ആണെങ്കിലും കേരളത്തോട് ചേർന്നു കിടക്കുന്ന വാൽപ്പാറയിലെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും മലയാളികളാണ്. തൃശ്ശൂർ ജില്ലയിലെ ചാലക്കുടി – അതിരപ്പിള്ളി – മലക്കപ്പാറ വഴിയാണ് വാൽപ്പാറയിൽ എത്തിച്ചേരുന്നത്. തണുപ്പ് ആസ്വദിക്കണമെങ്കിൽ വാൽപ്പാറയിൽ ഒരു ദിവസം താമസിക്കുവാൻ കണക്കാക്കി വരിക. ഒരു വീക്കെൻഡ് ട്രിപ്പിനുള്ള എല്ലാ ചേരുവകളും അടങ്ങിയ ഒരു റൂട്ടാണിത്.
Travel
സൗദി പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ വിലക്ക്

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ സൗദി പൗരന്മാർക്ക് വിലക്കെന്ന് റിപ്പോർട്ട്. ഇന്ത്യ കൂടാതെ 15 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്ക്. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഈ രാജ്യങ്ങളിലെ കൊവിഡ് ബാധ പരിഗണിച്ചാണ് നിർദ്ദേശം. ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാമോ എന്നതിൽ വ്യക്തതയില്ല.
ഇന്ത്യയെ കൂടാതെ ലെബനോൺ, സിറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, യമൻ, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇൻഡോനേഷ്യ, വിയറ്റ്നാം, അർമേനിയ, ബെലാറസ്, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്ക്.
Sources:twentyfournews
Travel
സ്കൂള്‍ വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗരേഖ: ഡ്രൈവര്‍മാര്‍ക്ക് വെള്ള ഷര്‍ട്ടും കറുത്തപാൻ്റും യൂണീഫോം

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്കൂൾ ബസുകൾക്കും മറ്റ് വാഹനങ്ങൾക്കും വേണ്ട മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്.
കുട്ടികളെ നിന്ന് യാത്രചെയ്യാൻ അനുവദിക്കില്ല. സ്കൂൾ മേഖലയിൽ 30 കിലോമീറ്ററും പൊതുനിരത്തിൽ 50 കിലോമീറ്ററുമാകും വേഗപരിധി.മാത്രമല്ല ഡ്രൈവർമാർക്ക് പത്ത് വർഷം വാഹനമോടിച്ച പരിചയവും ഹെവി വാഹനങ്ങൾ ഓടിച്ച് അഞ്ച് വർഷത്തെ പരിചയവും അത്യാവശ്യമാണ്.
മന്ത്രി ആന്റണി രാജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:
പുതിയ അദ്ധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ നിർദ്ദേശിച്ചത് പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുൻപിലും പുറകിലും ‘എജുക്കേഷൻ ഇൻസ്റ്റിറ്റിയൂഷൻ വാഹനം’ എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം. സ്കൂൾ കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളിൽ ”ഓൺ സ്കൂൾ ഡ്യൂട്ടി” എന്ന ബോർഡ് വയ്ക്കണം. സ്കൂൾ മേഖലയിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിട്ടുണ്ട്. സ്പീഡ് ഗവർണറും ജിപിഎസ് സംവിധാനവും വാഹനത്തിൽ സ്ഥാപിക്കണം. സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് പത്തു വർഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയവും ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ചു വർഷത്തെ പരിചയവും ആവശ്യമാണ്. ഡ്രൈവർമാർ വെള്ള ഷർട്ടും കറുപ്പ് പാന്റും ഐഡന്റിറ്റി കാർഡും ധരിച്ചിരിക്കണം. കുട്ടികളെ കൊണ്ട് പോകുന്ന മറ്റ് പബ്ലിക് സർവീസ് വാഹനത്തിലെ ഡ്രൈവർ കാക്കി കളർ യൂണിഫോം ധരിക്കണം.
സ്കൂൾ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതക്കോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരല്ലന്നും വെറ്റില മുറുക്ക്, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ ദുശീലങ്ങളില്ലാത്തവരാണെന്നും ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം. സ്കൂൾ തുറക്കുന്നതിനു മുൻപ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി യന്ത്രക്ഷമത ഉറപ്പാക്കി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശോധന ക്യാമ്പുകളിൽ ഹാജരാക്കി പരിശോധന സ്റ്റിക്കർ പതിക്കേണ്ടതാണ്. വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ വേണം. അവർ കുട്ടികളെ സുരക്ഷിതമായി ബസിൽ കയറാനും ഇറങ്ങാനും സഹായിക്കണം. സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തിൽ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഒരു സീറ്റിൽ രണ്ടു പേർക്ക് യാത്ര ചെയ്യാം. നിന്ന് യാത്ര ചെയ്യുവാൻ കുട്ടികളെ അനുവദിക്കരുത്. ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റു വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കേണ്ടതും മോട്ടോർ വാഹന വകുപ്പ് /പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനാ സമയത്ത് ഹാജരാക്കുകയും വേണം. ഡോറുകൾക്ക് ലോക്കുകളും ജനലുകൾക്ക് ഷട്ടറുകളും സൈഡ് ബാരിയറുകളും ഉണ്ടായിരിക്കണം. സുസജ്ജമായ ഫസ്റ്റ് എയ്ഡ് ബോക്സ് എല്ലാ സ്കൂൾ വാഹനത്തിലും സൂക്ഷിക്കണം.
സ്കൂൾ വാഹനങ്ങളിൽ കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള Convex cross view Mirror ഉം വാഹനത്തിനകത്ത് കുട്ടികളെ പൂർണമായി ശ്രദ്ധിക്കാൻ പറ്റുന്ന രീതിയിലുള്ള parabolic റിയർവ്യൂ മിററും ഉണ്ടായിരിക്കണം. വാഹനത്തിനകത്ത് Fire extinguisher ഏവർക്കും കാണാവുന്ന രീതിയിൽ ഘടിപ്പിച്ചിരിക്കണം, കൂളിംഗ് ഫിലിം / കർട്ടൻ എന്നിവ പാടില്ല. Emergency exit സംവിധാനം ഉണ്ടായിരിക്കണം. ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ/അനദ്ധ്യാപകനെയൊ റൂട്ട് ഓഫീസർ ആയി നിയോഗിക്കേണ്ടതാണ്. സ്കൂളിന്റെ പേരും ഫോൺ നമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം. വാഹനത്തിന്റെ പുറകിൽ ചൈൽഡ് ലൈൻ (1098) പോലീസ് (100) ആംബുലൻസ് (102) ഫയർഫോഴ്സ് (101), മുതലായ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണം. സ്കൂൾ വാഹനത്തിലെ ഡ്രൈവിംഗ് രീതികൾ കുട്ടികളെ സ്വാധീനിക്കുന്നതിനാൽ മാതൃകാപരമായി വാഹനങ്ങൾ ഓടിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണം. അടുത്ത അധ്യയന വർഷം അപകടരഹിതമാക്കുവാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Sources:NEWS AT TIME
Travel
യാത്രക്കിടെ പൈലറ്റ് ബോധംകെട്ടു, യാത്രക്കാരന് വിമാനം താഴെയിറക്കി

ജീവിതത്തിലൊരിക്കലും വിമാനം പറത്തിയിട്ടില്ല എന്ന് മാത്രമല്ല ഒരിക്കലെങ്കിലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുക പോലും ചെയ്യാത്ത ഒരാളായിരുന്നു ആ യാത്രക്കാരന്. ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ വീട്ടിലേക്ക് പറക്കുകയായിരുന്ന അയാള്‍ അവിചാരിതമായ ഒരു പ്രശ്നത്തില്‍ പെട്ടു. യാത്രചെയ്യുന്ന വിമാനത്തിന്റെ പൈലറ്റ് അപ്രതീക്ഷിതമായി രോഗം വന്ന് അബോധാവസ്ഥയിലായി. സ്വകാര്യാവശ്യത്തിനുള്ള ചെറുവിമാനമായതിനാല്‍ വേറെ പൈലറ്റില്ല. ചെറുവിമാനമായതിനാല്‍ യാത്രക്കാര്‍ തീരെ കുറവ്. അവസാനം അയാള്‍ കോക്പിറ്റിലിരുന്ന് വിമാനം പറത്തേണ്ടി വന്നു. എയര്‍ ട്രാഫിക്് കണ്ട്രോള് റൂമില്‍നിന്നുള്ള നിര്‍ദേശ പ്രകാരം, വിമാനം സുരക്ഷിതമായി റണ്‍വേയില്‍ ഇറക്കുകയും ചെയ്തു.
അമേരിക്കയിലാണ് വിമാനം പറത്തി ഒരു പരിചയവുമില്ലാത്ത യാത്രക്കാരന് സുരക്ഷിതമായി ഒരു ചെറുവിമാനം ലാന്‍ഡ് ചെയ്തത്. താന്‍ സഞ്ചരിച്ച സെസ്ന ലൈറ്റ് എയര്‍ക്രാഫ്റ്റ് ആണ് എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ തല്‍സമയ നിര്‍ദേശങ്ങള്‍ അനുസരിച്ച് അദ്ദേഹം നിലത്തിറക്കിയത്. അവിശ്വസനീയം എന്നാണ് എല്ലാം കഴിഞ്ഞശേഷം, എയര്‍ ട്രാഫിക് കണ്ട്രോള് റൂം ഉദ്യോഗസ്ഥന് ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
ബഹാമാസിലെ മാര്‍ഷ് ഹാര്‍ബര്‍ ലിയനാര്‍ഡ് എം തോംസണ്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഫ്ളോറിഡയിലേക്ക് സഞ്ചരിച്ച സെസ്ന 208 കാരവന് വിമാനത്തിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. പേര് പുറത്തുവിടാത്ത ഈ യാത്രക്കാരന് ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ വീട്ടിലേക്ക് പോവുകയായിരുന്നു. അതിനിടെയാണ് 70 മൈല്‍ വടക്ക് ഫ്ളോറിഡാ തീരപ്രദേശത്തിന് മുകളിലൂടെ പറക്കുമ്പോള്‍ പൈലറ്റ് അസുഖം കാരണം അവശനായത്. ചെറുവിമാനമായതിനാല്‍ മറ്റ് പൈലറ്റ് ഉണ്ടായിരുന്നില്ല. വിമാനം പറത്താനാവാത്ത വിധം പൈലറ്റ് ബോധരഹിതനായതോടെ ഈ യാത്രക്കാരന് കോക്പിറ്റില്‍ ചെന്ന് കണ്‍േട്രാള്‍ റൂമില്‍ എമര്‍ജന്‍സി കോള്‍ ചെയ്യുകയായിരുന്നു.
”എന്റെ പൈലറ്റ് ബോധരഹിതനായി. എങ്ങനെയാണ് ഈ വിമാനം പറത്തേണ്ടത് എന്ന് എനിക്കൊരു ഐഡിയയുമില്ല.”-ഈ സന്ദേശമാണ് അദ്ദേഹം കണ്ട്രോള് റൂമില്‍ നല്‍കിയത്.
എവിടെയാണിപ്പോള്‍ എന്നായിരുന്നു അന്നേരം ഡ്യൂട്ടിയിലുണ്ടായിരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ചോദ്യം. ഫ്ളോറിഡ തീരമേഖലയിലാണ് താനിപ്പോള്‍ ഉള്ളതെന്നും മറ്റൊരു ധാരണയുമില്ലെന്നും അദ്ദേഹം മറുപടി നല്കി.
ചിറകുകളുടെ ലെവല്‍ അതേ പോലെ നിലനിര്‍ത്താനും തീരത്തിനു മുകളിലൂടെ തന്നെ പറക്കാനും അദ്ദേഹം നിര്‍ദേശം നല്കി. അതിനു ശേഷം വിമാനം ലൊക്കേറ്റ് ചെയ്തു.
അതിനുശേഷം എയര്‍ട്രാഫിക് കണ്‍ട്രോളറായ റോബര്‍ട്ട് മോര്ഗന് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം പൈലറ്റ് പരിശീലകനായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് സെസ്ന ചെറുവിമാനം പറത്തിയും നല്ല പരിചയമുണ്ടായിരുന്നു. സെസ്ന വിമാനത്തിന്റെ കോക്പിറ്റിന്റെ ചിത്രത്തിന്റെ പ്രിന്റ് ഔട്ട് എടുത്തശേഷം അദ്ദേഹം യാത്രക്കാരന് വേണ്ട നിര്‍ദേശങ്ങള്‍ തല്‍സമയം നല്കിക്കൊണ്ടിരുന്നു. പാം പീച്ച് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ ആ വിമാനം ഇറങ്ങുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്ത അദ്ദേഹം, അവസാനം വരെ യാത്രക്കാരന് പിന്തുണയുമായി കൂടെ നിന്നു.
അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ എല്ലാം അനുസരിച്ച യാത്രക്കാരന് വിമാനം നിയന്ത്രിക്കുകയും വിമാനത്താവള റണ്‍വേയിലേക്ക് വിജയകരമായി അതിറക്കുകയും ചെയ്തു. വിമാനം ഇറക്കുന്നതിനു മുമ്പ് എങ്ങനെയാണ് പവര്‍ കുറക്കുക എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കൂളായി കൈകാര്യം ചെയ്ത യാത്രികന് വിമാനം ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്തു. വിമാനം ലാന്റ് ചെയ്തപ്പോള്‍ യാത്രക്കാരന് ചോദിച്ച ചോദ്യം കണ്ട്രോളര് പിന്നീട് എ ബി സി ചാനലിനോട് ചെറുചിരിയോടെ എടുത്തു പറഞ്ഞു.
”ഞാനിവിടെ എത്തി. ഇനി ഇതെങ്ങനെയാണ് ഒന്ന് ഓഫ് ചെയ്യുക?”
വിമാനം ലാന്റ് ചെയ്തപ്പോള്‍ കണ്ട്രോളര് താഴെയിറങ്ങി യാത്രക്കാരെ ആലിംഗനം ചെയ്തു. അസാധാരണമായ ശാന്തതയോടെയാണ് സംഘര്‍ഷം നിറഞ്ഞ ആ സമയങ്ങള്‍ യാത്രക്കാരന് കൈകാര്യം ചെയ്തതെന്ന് അദ്ദേഹം എ ബി സി ന്യൂസിനോട് പറഞ്ഞു.
വിമാനം നിലത്തിറങ്ങിയ ശേഷം പൈലറ്റിനെ അടിയന്തിര ചികില്‍സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ അറിവായിട്ടില്ല.
Sources:azchavattomonline
-
Media11 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media7 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news10 months ago
Covid-19 fourth wave in France: Health pass system to be introduced in the country