National
ഐഫോണിനും സാംസങ്ങിനും വെല്ലുവിളിയുമായി ‘മേഡ് ഇൻ ഇന്ത്യ’ സ്മാർട്ട്ഫോൺ വരുന്നു; പ്രഖ്യാപനവുമായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: ആഗോള വിപണിയിൽ ആധിപത്യം പുലർത്തുന്ന ആപ്പിളിനും സാംസങ്ങിനും ശക്തമായ ബദലായി ഇന്ത്യയുടെ സ്വന്തം സ്മാർട്ട്ഫോൺ വിപണിയിലെത്തുന്നു. 2028 ഒക്ടോബറോടെ ഇന്ത്യയിൽ രൂപകല്പന ചെയ്ത് പൂർണ്ണമായും തദ്ദേശീയമായി നിർമ്മിക്കുന്ന മൊബൈൽ ഫോണുകൾ പുറത്തിറക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. എൻഡിടിവി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം രാജ്യത്തിന്റെ പുതിയ സാങ്കേതിക കുതിപ്പ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.
എന്തുകൊണ്ട് നമ്മൾക്ക് സ്വന്തമായി ഒരു ആപ്പിളും സാംസങും ഇല്ല എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. “ഇത് 2026 ഒക്ടോബർ 23 ആണ്, നിങ്ങൾ എഴുതിവെക്കുക; 2028 ഒക്ടോബർ 23 ആവുമ്പോൾ നിങ്ങൾക്ക് ഇന്ത്യയിൽ രൂപകല്പന ചെയ്ത, ഇന്ത്യയിൽ നിർമിച്ച, ഇന്ത്യൻ മൊബൈൽ ഫോൺ ബ്രാൻഡ് ഉണ്ടാവും.” അദ്ദേഹം പറഞ്ഞു.
എന്നാൽ ഏത് ബ്രാൻഡ് ആയിരിക്കും അതെന്ന ചോദ്യത്തിന്, ‘കാത്തിരിക്കൂ’ എന്നായിരുന്നു മറുപടി. റേഡിയോ ഫ്രീക്വൻസി കമ്മ്യൂണിക്കേഷൻ, ആന്റിന, കമ്പ്യൂട്ട്, മെമ്മറി, മറ്റ് ഘടകങ്ങൾ, ക്യാമറ മൊഡ്യൂൾ, ഡിസ്പ്ലേ, പവർ മാനേജ്മെന്റ് എന്നിവയെല്ലാം വളരെ ചെറിയൊരു ഇടത്തിൽ കൃത്യമായ ഭാരനിയന്ത്രണത്തോടെ ഉൾക്കൊള്ളിക്കേണ്ടതിനാലാണ് മൊബൈൽ ഫോൺ ഡിസൈനിങ് അതീവ സങ്കീർണ്ണമാകുന്നത്.
മൂന്ന് വർഷം മുമ്പ് എന്തുകൊണ്ട് മൊബൈൽ ഫോണിന്റെ മദർബോർഡായ പിസിബി ഡിസൈൻ ചെയ്തുകൂടാ എന്ന വെല്ലുവിളി ഞങ്ങൾ ഇന്ത്യൻ ഡിസൈനർമാർക്ക് മുന്നിൽവെച്ചു. മുന്നോട്ടുവന്ന രണ്ട് കമ്പനികളിൽ ഒരെണ്ണം അത് വിജയകരമായി രൂപകല്പന ചെയ്തു. ഈ ഇന്ത്യൻ കമ്പനിയുടെ ഡിസൈൻ അമേരിക്കയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവ് തിരഞ്ഞെടുക്കുകയും അവർക്കായി വികസിപ്പിച്ച 5G+ മൊബൈൽ ഫോൺ നിലവിൽ നിർമ്മിച്ച് യു.എസിലെ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് ഇന്ത്യ നേടിയെടുത്ത ഈ സാങ്കേതികശേഷി പ്രയോജനപ്പെടുത്തി, ബൗദ്ധിക സ്വത്തവകാശം (IP) ഇന്ത്യയിൽതന്നെ നിലനിർത്തിക്കൊണ്ട് സ്വന്തം ഇന്ത്യൻ ബ്രാൻഡും ഡിസൈനും ഉള്ള മൊബൈൽ ഫോൺ വിപണിയിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അശ്വിനി വൈഷ്ണവ് വിശദീകരിച്ചു.
മുൻ കോൺഗ്രസ് ഭരണകാലങ്ങളിൽ നിലനിന്നിരുന്ന നിയന്ത്രണങ്ങളും നിയമങ്ങളും രാജ്യത്തെ നിർമ്മാണ മേഖലയെ തളർത്തിയിരുന്നുവെന്നും 2014-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ‘മേക്ക് ഇൻ ഇന്ത്യ’ നയമാണ് മേഖലയെ വീണ്ടെടുത്തതെന്നും മന്ത്രി പറഞ്ഞു.
മൊബൈൽ ഫോണുകൾ, ഡ്രോണുകൾ, മിസൈലുകൾ, ട്രെയിനുകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങൾ ഇന്ന് രാജ്യം നിർമ്മിക്കുന്നുണ്ട്. 12 വർഷം മുമ്പ് സങ്കൽപ്പിക്കാൻ പോലും കഴിയാതിരുന്ന രീതിയിൽ, നിലവിൽ ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയിൽ മൂന്നാം സ്ഥാനത്ത് ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ എത്തിക്കഴിഞ്ഞുവെന്നും അധികം വൈകാതെ ഇത് രണ്ടാം സ്ഥാനത്തേക്ക് ഉയരുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
Sources:mediamangalam
The iPhone Duo went out of stock despite carrying a price tag of nearly Rs 3 lakh, underlining the appetite for premium smartphones in India. But in the next two years, India could have its own homegrown smartphone brand with Indian design, manufacturing and intellectual property by October 2028 to take on global giants such as Apple and Samsung, according to IT Minister Ashwini Vaishnaw.
Speaking at the World Summit in Delhi on October 23, 2026, Vaishnaw set a two-year timeline for the proposed milestone. He told the audience to remember the date, saying that by October 23, 2028, India would have mobile phones designed, manufactured and branded in the country.
The minister’s remarks come at a time when India is trying to strengthen its position in the global electronics supply chain. While the country has expanded smartphone manufacturing in recent years, developing the technology and intellectual property behind a competitive handset remains a more demanding task.
Ashwini Vaishnaw sets October 2028 deadline for Indian smartphones
Vaishnaw said India was working towards a smartphone that would combine domestic design capabilities, manufacturing and an Indian brand. The goal, he suggested, is to establish a presence in a market dominated by international names such as Apple and Samsung.
“This is 23 October 2026. Please note it: 23 October 2028. You will have Indian-designed, Indian-manufactured, Indian-branded mobile phones,” the minister told.
The timeline is significant because building a smartphone involves much more than putting components together. A competitive device needs carefully integrated hardware, efficient power management, reliable connectivity and software that works smoothly with the underlying technology.
Vaishnaw illustrated the challenge during the interview by taking a closer look at a smartphone’s internal components. He explained that a device must accommodate radio-frequency communication, antennas, computing hardware, memory, cameras, a display and power-management systems within a compact body. Weight, battery performance and the limited space available inside the handset add to the engineering challenge. Getting all these elements to work together requires specialised design capabilities testing and technical expertise.
India has already developed smartphone motherboard design capabilities
The minister said the groundwork for the proposed Indian smartphone initiative began several years ago, when the government challenged domestic designers to develop a printed circuit board (PCB) for a mobile phone. A PCB is a fundamental part of a smartphone’s hardware, connecting and supporting electronic components that allow the device to function.
According to Vaishnaw, two companies took up the challenge, and one developed a design that was subsequently selected by a major US telecommunications service provider. He said the company had already designed and delivered a 5G-plus mobile phone to the US operator, with the device manufactured and supplied to customers. The development, he argued, demonstrated that Indian companies could acquire capabilities needed to compete in the international handset market.
Vaishnaw said the experience gained over approximately three-and-a-half years would now help India develop a domestically branded phone while retaining its design and intellectual property within the country. The minister also expressed confidence that the proposed handset could become a major seller. However, he did not identify the brand, announce a specific launch date or disclose the phone’s price and technical specifications during the event.
Why an Indian smartphone brand would be a major step
India is already a significant manufacturing base for smartphones sold by international companies. However, manufacturing a phone in India and owning the technology and brand behind it are two different things. The distinction matters because a successful homegrown brand could allow Indian companies to build expertise across several stages of the industry, from product design and hardware engineering to intellectual property and sales.
t could also create opportunities for domestic suppliers and electronics companies. The actual impact would depend on how much of the technology is developed locally, the scale of production and whether the finished devices can compete on price, performance and reliability.
Apple and Samsung have established global businesses with extensive product ecosystems, distribution networks and loyal customers. An Indian entrant would need to build consumer trust and demonstrate a clear reason for buyers to choose its devices over existing alternatives.
Vaishnaw’s October 2028 target therefore represents an ambition rather than a guarantee of commercial success. The next two years will be important in determining how the proposed programme moves from design capabilities to a recognisable consumer brand.
Vaishnaw highlights India’s electronics export growth
The minister also used the interview to discuss the wider transformation of India’s manufacturing sector. He credited the government’s Make in India initiative, launched in 2014, with helping expand domestic production and improve the country’s manufacturing capabilities.
Vaishnaw criticised the regulatory approach of previous Congress-led governments, arguing that excessive controls had held back manufacturing. He said the country’s economic and political history needed to be considered when assessing its current industrial position.
He pointed to the production of mobile phones, drones, missiles, trains and other advanced equipment as evidence of the progress made by Indian manufacturers. According to the minister, electronics has become India’s third-largest export category, and he expects it to rise to second place in the near future.
The proposed Indian smartphone brand would be another test of that progress. If the initiative succeeds, India could move further up the value chain, from producing devices for global brands to developing and selling phones under its own name.
For consumers, the more immediate question is what such a phone would offer. Its price, features, software support, quality and availability will ultimately determine whether an Indian-designed and Indian-branded device can make a lasting mark in a market where Apple and Samsung already have a strong presence.
http://theendtimeradio.com
National
132-ാം മാരാമണ്‍ കണ്വന്ഷൻ2027 ഫെബ്രുവരി 14 മുതല്‍ 21 വരെ : ഒരുക്കങ്ങള്‍ ആരംഭിച്ചു.
തിരുവല്ല : മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ നേതൃത്വത്തിലുള്ള 132-ാമത് മാരാമണ്‍ കണ്വന്ഷന് ഒരുക്കങ്ങള്‍ ആരംഭിച്ചു. 2027 ഫെബ്രുവരി 14 മുതല്‍ 21 വരെ മാരാമണ്‍ മണല്‍പ്പുറത്ത് ഒരുക്കുന്ന വിശാലമായ പന്തലിലാണ് ഒരാഴ്ച നീളുന്ന കണ്വന്ഷന്. സംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം മാനേജിംഗ് കമ്മറ്റിയോഗത്തില്‍ കണ്വന്ഷന് ക്രമീകരണങ്ങള്‍ക്കായി വിവിധ സബ്കമ്മറ്റികള്‍ രൂപീകരിച്ചു. ജനറല്‍ സെക്രട്ടറി റവ ഈപ്പന് ഏബ്രഹാം, ലേഖക സെക്രട്ടറി സാം ചെമ്പകത്തില്‍, സഞ്ചാര സെക്രട്ടറി റവ. റ്റി. ബാബു, ട്രഷറാര്‍ ജിബു തോമസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
സബ് കമ്മറ്റി കണ്‍വീനര്‍മാരായി റവ. റ്റി. ബാബു, ജിബു തോമസ് ജോണ്‍ (പന്തല്‍, ബ്രിഡ്ജസ്, ബണ്ട്സ്), ഇവാ. മാത്യു ജോണ്‍ എം., മിനി വര്‍ഗീസ് (പാട്ടുപുസ്തകം), ഇവാ. എം.സി. ജോര്‍ജ്ജ്കുട്ടി, ഇടിക്കുള വര്‍ഗീസ് (ലൈറ്റ് & സൗണ്ട്സ്), റവ. ഷാജി തോമസ്, പി.പി.അച്ചന്‍കുഞ്ഞ് (പന്തല്‍ ഓലമേയല്‍), റവ. ജോജി തോമസ്, ഇവാ. സുബി പള്ളിക്കല്‍ (ഹോസ്പിറ്റാലിറ്റി) റവ. ഷാജി തോമസ്, റവ. മാത്യു വര്‍ഗീസ് (ക്രമപരിപാലനം), റവ. മാത്യു വര്‍ഗീസ്, ഇവാ. സൂസന് സാമുവേല്‍ (പന്തല്‍ സീറ്റിംഗ്), ജോണ്സണ് ഏബ്രഹാം, ഡോ. ഷാജി എ.എസ്. (സ്റ്റാള്‍), റവ. ബ്ലൈസു വര്‍ഗീസ്, തോമസ്കുട്ടി ജോര്‍ജ്ജ്(പ്രയര്‍ & പ്രിപ്പറേഷന്‍), റവ. ജേക്കബ് വി. ജോര്‍ജ്, റവ. സുനില്‍ എ. ജോണ്‍ (പേഴ്സണല്‍ ഇവാഞ്ചലിസം), റവ. കെ.സി. വര്‍ഗീസ്, റവ. സുനില്‍ എ. ജോണ്‍ (ഡെഡിക്കേഷന് & ഫോളോഅപ്പ്), റവ. ബിജു സാം, എസ്. ബിനോജ് (പ്രസ് & മീഡിയാ), റവ. ബ്ലൈസു വര്‍ഗീസ് (മന്ദിരം), റവ. സുനില്‍ എ. ജോണ്‍ , ഇവാ. അനില്‍ തോമസ് ആനക്കുളം, (ഇവാഞ്ചലിസ്റ്റ് ഷെഡ്), റവ. ബൈജു തോമസ്, റവ. സുനില്‍ ജോയ് (യുവവേദി), റവ. ഏബ്രഹാം സ്കറിയാ പി., റവ. ജിജി തോമസ് (വിജിലന്‍സ്), റ്റിജു എം. ജോര്‍ജ്, അഡ്വ. മനോജ് മലയില്‍ (ലൈവ് സ്ട്രീമിംഗ്,സി.സി.ടി.വി), റവ. ജോജി ജേക്കബ്, ഡി. കുഞ്ഞുമോന് (പരിസ്ഥിതി), ഇവാ. ജെ.ഐ. സെല്‍വരാജ്, തോമസ്കുട്ടി ജോര്‍ജ് (എക്സിബിഷന്), റവ. ബ്ലൈസു വര്‍ഗീസ്, ഇവാ. മാത്യു ജോണ്‍ എം. (റീജിയണല്‍ മീറ്റിംഗ്), റവ. ബിജു സാം, അനി കോശി ചാക്കോ (റിസപ്ഷന്) എന്നിവരെ തെരഞ്ഞെടുത്തു.
Sources:maruppacha
National
ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം തടയണം : കർണാടക പെന്തെക്കൊസ്ത് സഭാ നേതാക്കൾ
ബെംഗളൂരു : കർണാടകയുടെ വിവിധയിടങ്ങളിൽ നിർബന്ധിത മതപരിവർത്തനമെന്ന വ്യാജ ആരോപണമുന്നയിച്ച് ക്രൈസ്തവരെ ആക്രമിക്കുന്നത് തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നു സംയുക്ത വേദി ചെയർമാൻ റവ.ഡോ. രവിമണി പറഞ്ഞു. ബാംഗ്ലൂരു ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ് ഹാളിൽ മുഖ്യധാരാ പെന്തെക്കൊസ്ത് സഭാ പ്രതിനിധികളുടെ സംയുക്ത സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . മതപരിവർത്തന നിരോധന നിയമം പൂർണ്ണമായി റദ്ദാക്കാൻ കർണാടക സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബി.സി.പി.എ) സംഘടപ്പിച്ച സമ്മേളനത്തിൽ പ്രസിഡൻ്റ് ചാക്കോ കെ തോമസ് അധ്യക്ഷത വഹിച്ചു. വിവിധ സഭകളെ പ്രതിനിധീകരിച്ചു റവ.ഡോ.വർഗീസ് ഫിലിപ്പ്, പാസ്റ്റർമാരായ കെ.വി. ജോസ്, വർഗീസ് മാത്യൂ, കെ.വി. മാത്യൂ, ഇ.ജെ .ജോൺസൺ, ജോസഫ് ജോൺ, എം.ഐ.ഈപ്പൻ, തോമസ് ജോർജ്,ലിജു ഫിലിപ്പ് , ജോമോൻ ജോൺ ചമ്പക്കുളം, ലാൻസൺ പി.മത്തായി ,സാമുവേൽ കുര്യൻ , ജോർജ് ഏബ്രഹാം, കെ.പി.ജോർജ് ബ്രദർ. ഡാനി ജോൺ, ബ്രദർ. പി. പോൾസൺ, ബ്രദർ. യു .എഡ്വിൻ എന്നിവർ പ്രസംഗിച്ചു.
മതപരിവർത്തന നിയമം പൂർണമായി റദ്ദാക്കുക, ക്രൈസ്തവർക്കുള്ള ആനുകൂല്യങ്ങൾ നൽകുക, ക്രൈസ്തവർക്ക് പൂർണ സംരക്ഷണം നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടകയിലെ പ്രൊട്ടസ്റ്റൻ്റ് സഭകളുടെ സംയുക്തവേദി ചെയർമാൻ റവ ഡോ. രവിമണിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് നേരത്തെ നിവേദനം നൽകിയിരുന്നു.
സഭാ വ്യത്യാസമെന്യ ഏവരും ഒറ്റക്കെട്ടായി നിന്ന് അവകാശങ്ങൾ നേടിയെടുക്കണമെന്ന് സഭാനേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു.
മുഖ്യധാര പെന്തെക്കൊസ്ത് സഭകളായ
ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐ.പി.സി), അസംബ്ലീസ് ഓഫ് ഗോഡ്, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ,ശാരോൺ ഫെലോഷിപ്പ്, ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് , കർണാടക ശാരോൺ അസംബ്ലി , റ്റി.പി.എം, പി. എം. ജി. തുടങ്ങിയ സഭാ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.
സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് അസിസ്റ്റൻ്റ് സൂപ്രണ്ടൻ്റായി തെരഞ്ഞെടുക്കപ്പെട്ട റവ.ഡോ.രവി മണിയെ ചടങ്ങിൽ ആദരിച്ചു.
പാസ്റ്റർ ജോമോൻ ജോൺ ചമ്പക്കുളം സ്വാഗതവും പാസ്റ്റർ ലാൻസൺ പി.മത്തായി നന്ദിയും രേഖപ്പെടുത്തി.
Sources:onlinegoodnews
National
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ഒക്ടോബർ 29 മുതൽ
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ഒക്ടോബർ 29 വ്യാഴം മുതൽ നവംബർ 01 ഞായർ വരെ ഹെന്നൂർ ബാഗലൂർ റോഡ് ഗധലഹള്ളി പ്രിതീ നിവാസ് ക്യാംപസ് ഓഡിറ്റോറിയത്തിൽ നടക്കും. വ്യാഴാഴ്ച വൈകിട്ട് സ്റ്റേറ്റ് ഓവർസീയർ റവ. ഇ.ജെ.ജോൺസൺ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കൺവെൻഷനിൽ റവ.സി സി തോമസ് (സൗത്ത് ഏഷ്യൻ സൂപ്രണ്ട്), പാസ്റ്റർ പി.സി.ചെറിയാൻ കേരളം), റവ.ഡോ. ഷിബു കെ. മാത്യൂ (കേരളം), പാസ്റ്റർ റോജി ഇ. സാമുവേൽ (കർണാടക), സിസി ബാബു ജോൺ (ആലുവ) എന്നിവർ പ്രസംഗിക്കും. ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ക്വയർ ഗാനശ്രുശ്രൂഷ നിർവഹിക്കും.
വ്യാഴം മുതൽ ശനി വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ സുവിശേഷ പ്രസംഗം, ഗാനശുശ്രൂഷ ഉണ്ടായിരിക്കും.
കൺവെൻഷനിൽ 29 വ്യാഴം വൈകിട്ട് 4ന് ശുശ്രൂഷക സമ്മേളനം, 30ന് രാവിലെ 10 ന് ലേഡീസ് മീറ്റിംങ്, 31ന് രാവിലെ സൺഡേ സ്കൂൾ, വൈ.പി.ഇ സമ്മേളനം, സമാപനദിവസമായ ഞായർ രാവിലെ 9 ന് സംയുക്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രുഷയോടും കൂടെ കൺവെൻഷൻ സമാപിക്കും.
സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ.ജെ.ജോൺസന്റെ നേതൃത്വത്തിൽ കർണാടകയുടെ വിവിധ ജില്ലകളിലെ 8 സെന്ററുകളിലായി ഇരുന്നുറോളം ശുശ്രൂഷകരും ബാംഗ്ലൂർ ആസ്ഥാന മന്ദിരത്തിൽ ബാംഗ്ലൂർ ഇൻസ്റ്റിറ്റൂട്ട് ഓഫ് തിയോളജി എന്ന വേദപഠനശാലയും പ്രവർത്തിക്കുന്നു .
ജനറൽ കൺവീനർ റവ. ഇ.ജെ ജോൺസൺ, പബ്ലിസിറ്റി കൺവീനർ ബ്രദർ. ബെൻസൺ ചാക്കോ തടിയൂർ തുടങ്ങി വിവിധ ഡിപാർട്ട്മെന്റ് അംഗങ്ങളും കൗൺസിൽ അംഗങ്ങളുംകൺവെൻഷന് നേതൃത്യം നൽകും.
http://theendtimeradio.com
-
us news5 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Movie12 months agoRoles Jaakko Ohtonen Played Before Taking on Jesus in Mel Gibson’s ‘The Resurrection of the Christ’
-
Sports12 months agoഐ സി സി വനിതാ ലോക കപ്പ് 2025 ക്രിക്കറ്റ് സെമി ഫൈനലിൽ പുറത്താകാതെ ജെമിമാ റോഡ്രിഗസ് മുംബൈയിലെ പാസ്റ്റർ ഇവാൻ റോഡ്രിഗസസിന്റെ മകൾ*
-
National11 months agoഐ.പി.സി കേരള സ്റ്റേറ്റ് ഇലക്ഷൻ 2026 മാർച്ച് 9 മുതൽ
-
world news11 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.

