Connect with us

Travel

adavi eco tourism Konni

Published

on

 

ആലപ്പുഴയിൽ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാവുന്ന വളരെ മനോഹരമായൊരു സ്ഥലമാണ് പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ അടവി ഇക്കോ ടൂറിസം. കുട്ടവഞ്ചിയും , ട്രീ ടോപ്പ് ഹട്ടിലെ താമസവുമൊക്കെയായി നല്ലൊരു അനുഭമായിരിക്കും

httpss://youtu.be/qvo9opNfPyI

Travel

കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ

Published

on

അബുദാബി : കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ ലഭ്യമാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പ്രഖ്യാപിച്ചു. യോഗ്യതയുള്ള ഈ ഇന്ത്യൻ യാത്രക്കാർക്ക് 60 ദിവസത്തെ വീസ 250 ദിർഹത്തിന് നൽകും.

നിലവിൽ യുകെയിലേയ്ക്കും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേയ്ക്കും ടൂറിസ്റ്റ് വീസയുള്ള ഇന്ത്യൻ പൗരന്മാർക്ക് വീസ ഓൺ അറൈവൽ ലഭിക്കുന്നുണ്ട്. മുൻപ് ഇത് യുഎസിലേയ്ക്ക് താമസ വീസയോ ടൂറിസ്റ്റ് വീസയോ ഉള്ളവർക്കും യുകെയിലും യൂറോപ്യൻ യൂണിയനി(ഇയു)ലും റെസിഡൻസിയുള്ളവർക്കും മാത്രമേ ലഭ്യമായിരുന്നുള്ളൂ. അപേക്ഷകന്‍റെ വീസയ്ക്കും പാസ്‌പോർട്ടിനും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.

സേവനങ്ങളുടെ പുതുക്കിയ ഫീസ് ഷെഡ്യൂളും അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള വീസ, റസിഡൻസികൾ അല്ലെങ്കിൽ ഗ്രീൻ കാർഡുകൾ കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും 14 ദിവസത്തെ എൻട്രി വീസയ്ക്കുള്ള ഇഷ്യുസ് ഫീസ് 100 ദിർഹമായി തീരുമാനിച്ചു. ഈ വീസ 14 ദിവസത്തേക്ക് കൂടി നീട്ടുന്നതിനുള്ള ഫീസ് 250 ദിർഹമാണ്. 60 ദിവസത്തെ വീസയ്ക്ക് 250 ദിർഹമാണ് നിരക്ക്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Travel

ഇന്ത്യക്കാർക്ക് ഇനി പാസ്പോർട്ട് വേണ്ട; ലോ​ക​ത്തെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ളവരുടെ രാജ്യത്ത് പോകാം

Published

on

നമ്മുടെ അയൽരാജ്യമായ ഭൂട്ടാനിൽ പോകാൻ ഇന്ത്യക്കാർ പാസ്പോർട്ട് ആവശ്യമില്ല. അതിമനോഹരമായ രാജ്യം തീർച്ചയായും കാണേണ്ടതാണ്. ജീവിതത്തിലൊരിക്കലെങ്കിലും പോകേണ്ട സ്ഥലമെന്നാണ് ഭൂട്ടാനെ സഞ്ചാരികൾ വിശേഷപ്പിക്കുന്നത്.

എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും പാ​സ്പോ​ർ​ട്ടി​ല്ലാ​തെ പോ​വാ​നാ​വി​ല്ല. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ചില രാ​ജ്യ​ങ്ങ​ളി​ൽ പാ​സ്പോ​ർ​ട്ടി​ല്ലാ​തെ സ​ഞ്ച​രി​ക്കാം. ന​മ്മു​ടെ അ​യ​ൽ രാ​ജ്യ​ങ്ങ​ളാ​യ ഭൂ​ട്ടാ​നി​ലും നേ​പ്പാ​ളി​ലും സ​ഞ്ച​രി​ക്കാൻ പാ​സ്പോ​ർ​ട്ട് ആ​വ​ശ്യ​മി​ല്ല. പാ​സ്പോ​ർ​ട്ടോ വീ​സ​യോ ഇ​ല്ലാ​തെ കൈയും വീ​ശി ഈ ​രാ​ജ്യ​ങ്ങ​ളി​ൽ ചെ​ന്ന് കാ​ഴ്ച​ക​ൾ കാ​ണാം. ഈ ​രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ക്കു​ള്ള രാ​ഷ്ട്രീ​യ, ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ൾ കാ​ര​ണ​മാ​ണ് പാ​സ്പോ​ർ​ട്ടി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​ൻ കഴിയുന്നത്.

ഇ​ന്ത്യ​ക്കും ചൈ​ന​യ്ക്കു​മി​ട​യി​ലു​ള്ള പ്രകൃതിരമണീയമായ രാ​ജ്യ​മാ​ണ് ഭൂ​ട്ടാ​ൻ. ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള നാ​ടെ​ന്നാ​ണ് ഭൂ​ട്ടാ​ൻ അ​റി​യ​പ്പെ​ടു​ന്ന​ത്. സു​ന്ദ​ര​മാ​യ പ്ര​കൃ​തി​ക്കാ​ഴ്ചക​ളും സം​സ്കാ​ര​വു​മൊ​ക്കെ​ക്കൊ​ണ്ട് സ​മ്പ​ന്ന​മാ​ണ് ഭൂ​ട്ടാ​ൻ. ഇ​വി​ടെ പ്ര​വേ​ശി​ക്കാ​ൻ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് പാ​സ്പോ​ർ​ട്ട് വേ​ണ്ട. ആ​ധാ​റോ വൊ​ട്ട​ർ ഐ​ഡി​യോ പോ​ലെ ഒ​രു ഫോ​ട്ടോ ഐ​ഡി കാ​ണി​ച്ചാ​ൽ ഭൂ​ട്ടാ​നി​ൽ പ്ര​വേ​ശി​ക്കാം. ഈ ​ഐ​ഡി കാ​ണി​ച്ചാ​ൽ ഭൂ​ട്ടാ​നി​ൽ പ്ര​വേ​ശി​ക്കു​ന്ന സ​മ​യ​ത്ത് ഭൂ​ട്ടാ​നീ​സ് ടൂ​റി​സം കൗ​ൺ​സി​ലി​ൽ നി​ന്ന് ടൂ​റി​സ്റ്റ് പെ​ർ​മി​റ്റ് ല​ഭി​ക്കും. ഈ ​പെ​ർ​മി​റ്റു​ണ്ടെ​ങ്കി​ൽ രാ​ജ്യം ചു​റ്റി​ക്കാ​ണാം.

പാ​രോ വാ​ലി​യാ​ണ് ഭൂ​ട്ടാ​നി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം. ഇ​വി​ടെ​യു​ള്ള ബു​ദ്ധ ദേ​വാ​ല​യം വ​ള​രെ പ്ര​ശ​സ്ത​മാ​ണ്. ഭൂ​ട്ടാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ തിം​ഫു​വും ആ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​റു​ണ്ട്. പു​നാ​ഖ സോ​ങ് എ​ന്ന​റി​യ​പ്പെ​ടു​ന്ന കെ​ട്ടി​ട​വും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഇ​ട​മാ​ണ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ഒഴിവാക്കി പൂര്‍ണമായി ഡിജിറ്റലാകാന്‍ മോട്ടര്‍ വാഹന വകുപ്പ്

Published

on

തിരുവനന്തപുരം∙ പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ഒഴിവാക്കി പൂര്‍ണമായി ഡിജിറ്റലാകാന്‍ മോട്ടര്‍ വാഹന വകുപ്പ്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിക്കും. രണ്ടാം ഘട്ടത്തില്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റിങ്ങും നിര്‍ത്തലാക്കുമെന്നു വകുപ്പ് അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായി സി.എച്ച്.നാഗരാജു ചുമതലയേറ്റതിനു പിന്നാലെയാണ് ഡിജിറ്റല്‍ നീക്കങ്ങള്‍ വേഗത്തിലാക്കിയിരിക്കുന്നത്. ഇതുവരെ മൂന്നു സംസ്ഥാനങ്ങള്‍ മാത്രമാണ് പ്രിന്റ് ചെയ്ത കാര്‍ഡുകളുടെ വിതരണം അവസാനിപ്പിച്ചത്. നാലാമത്തെ സംസ്ഥാനമായി കേരളം മാറും.

ഡിജിറ്റലായിക്കഴിഞ്ഞാല്‍ ഡ്രൈവിങ് ടെസ്റ്റ് പാസാകുന്ന അതേദിവസം തന്നെ ലൈസന്‍സ് കാര്‍ഡ് നല്‍കാന്‍ കഴിയും. അപേക്ഷകര്‍ക്കു വീട്ടിലെത്തി രാത്രിയോടെ ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാം.

ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്ന സമയത്ത് ഡിജിലോക്കറിലുള്ള ഡിജിറ്റല്‍ കാര്‍ഡ് കാണിക്കാന്‍ കഴിയും. കാര്‍ഡിന്റെ നിലവിലത്തെ സ്ഥിതി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഉദ്യോഗസ്ഥര്‍ക്കു മനസിലാക്കാം. ഡ്രൈവിങ് ലൈസന്‍സ് നിലവിലുണ്ടോ സസ്‌പെന്‍ഡ് ചെയ്തതാണോ റദ്ദാക്കിയതാണോ എന്നു തിരിച്ചറിയാനും കഴിയും

കാര്‍ഡ് നഷ്ടപ്പെടുമെന്ന ആശങ്ക കൂടാതെ തന്നെ ഉദ്യോഗസ്ഥര്‍ക്കു കോപ്പി നല്‍കാന്‍ കഴിയും. ആളുകള്‍ക്ക് ക്യൂ ആര്‍ കോഡ് ഉള്‍പ്പെടെ കാര്‍ഡിന്റെ കോപ്പി അക്ഷയകേന്ദ്രങ്ങളില്‍നിന്നു പ്രിന്റ് എടുത്തു കൈയില്‍ കരുതാനും കഴിയും. നിലവില്‍ പ്രിന്റ് ചെയ്ത ലൈസന്‍സ് കാര്‍ഡാണ് ജനങ്ങള്‍ ഉപയോഗിച്ചു ശീലിച്ചിരിക്കുന്നത്. ഡിജിറ്റലിലേക്കു പൂര്‍ണമായി മാറണമെങ്കില്‍ പ്രിന്റിങ് അവസാനിപ്പിക്കുക മാത്രമാണ് മാര്‍ഗമെന്ന് മോട്ടര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Business7 mins ago

ബിഎസ്എൻഎല്ലിന്‍റെ പുതിയ ലോഗോ പുറത്തിറക്കി

ബിഎസ്എൻഎല്ലിന്‍റെ പുതിയ ലോഗോ പുറത്തിറക്കി. പഴയ ലോഗയോടെ നിറം ഉള്‍പ്പെടെ മാറ്റിയുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. കാവി നിറമുള്ള വൃത്തത്തിനുള്ളിൽ ഇന്ത്യയുടെ ഭൂപടം പതിച്ചതാണ് പുതിയ ലോഗോ....

world news13 mins ago

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സ്വര്‍ഗീയ വിരുന്നു കൂട്ടായ്മ

ബെല്‍ഫാസ്റ്റ് : യുകെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഹെവന്‍ലി ഫീസ്റ്റ് പ്രത്യേക യോഗത്തില്‍ ബ്രദര്‍ മാത്യു കുരുവിള (തങ്കു ബ്രദര്‍) ശുശ്രൂഷിക്കുന്നു. ഈ മാസം 24ന് വൈകിട്ട് ആറുമണിക്ക്...

National42 mins ago

പ്രത്യാശോത്സവം: പ്രാര്‍ത്ഥനാ സംഗമം ആലപ്പുഴയില്‍ നടന്നു

കോട്ടയം:നവംബര്‍ 27 മുതല്‍ 30 വരെ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രത്യാശോത്സവം 2024 ന്റെ പ്രാര്‍ത്ഥനാ സംഗമം ആലപ്പുഴ ഐപിസി എബനേസര്‍ സഭാ ഹാളില്‍ നടന്നു....

world news50 mins ago

മെക്സിക്കോയിൽ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി

മെക്സിക്കോയിൽ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി. മെക്‌സിക്കൻ രൂപതയായ സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസസിൽ നിന്നുള്ള ഫാ. മാർസെലോ പെരെസ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം...

us news1 day ago

How former atheist Ayaan Hirsi Ali found peace in Christ

When you hear the term New Atheism, you may think of Christopher Hitchens and Richard Dawkins. But you are probably...

National1 day ago

Hindu Organizations Attempt to Stop Two Large Christian Gatherings

India— Two Hindu nationalist organizations are trying to stop two large public Christian conventions scheduled to take place in different...

Trending