Connect with us

Business

രാജ്യം വിലക്കയറ്റ ഭീഷണിയില്‍; പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയര്‍ന്നു

Published

on

 

ഡല്‍ഹി: വിലക്കയറ്റത്തിന് കനത്ത സൂചന നല്‍കി രാജ്യത്ത് പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയര്‍ന്നു. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പ നിരക്കാണ് ഉയര്‍ന്നത്. ഡിസംബറില്‍ 7.35 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നത്.

നവംബറില്‍ ഇത് കേവലം 5.54 ശതമാനമായിരുന്നു. ഡിസംബറിലേത് 2014ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിക്കുന്നത്. നവംബറിലും ഒക്ടോബറിലും പണപ്പെരുപ്പ നിരക്ക് യഥാക്രമം 5.54 ശതമാനവും 4.62 ശതമാനവുമാണ്. വിലക്കയറ്റം വീണ്ടും രൂക്ഷമാകുമോ എന്ന ആശങ്കയ്ക്ക് ആക്കംകൂട്ടുകയാണ് പുതിയ കണക്കുകള്‍.

ഒക്ടോബറില്‍ പണപ്പെരുപ്പനിരക്ക് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡിസംബറില്‍ ചേര്‍ന്ന വായ്പ അവലോകന യോഗത്തില്‍ മുഖ്യപലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായില്ല. തുടര്‍ച്ചയായി പലിശനിരക്ക് കുറച്ചുവന്ന റിസര്‍വ് ബാങ്ക് ആദ്യമായാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ പലിശനിരക്ക് കുറയ്‌ക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തിയത്.

Business

10,000 ജീവനക്കാരെ പിരിച്ചുവിടാൻ ഗൂഗിൾ പദ്ധതിയിടുന്നു

Published

on

ടെക് ഭീമൻ ഗൂഗിളിലും പിരിച്ചുവിടലിന് കളമൊരുങ്ങുന്നു. അധികം വൈകാതെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ആൽഫബെറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗൂഗിൾ 10,000 ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്നാണ് വിവരം. കമ്പനിയുടെ സാമ്പത്തിക വളർച്ചയ്ക്കുണ്ടായ ഇടിവ് നികത്താനാണ് പുതിയ നീക്കം.

ഇതിന്റെ ഭാഗമായി ‘മോശം പ്രകടനം നടത്തുന്ന’ ജീവനക്കാരെ കണ്ടെത്തി റാങ്ക് ചെയ്യാൻ ഗൂഗിൾ മാനേജർമാരോട് ആവശ്യപ്പെട്ടതായി ഇൻഫർമേഷൻ റിപ്പോർട്ട് അവകാശപ്പെടുന്നു. ആറ് ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി ഒരുങ്ങുകയാണ്, ഏതാണ്ട് പതിനായിരത്തോളം ജീവനക്കാരെ ഈ തീരുമാനം ബാധിക്കും. കഴിഞ്ഞ പാദത്തിൽ ഗൂഗിളിൽ വലിയ തോതിൽ നിയമനങ്ങൾ നടന്നിരുന്നു.

ഇതിന് പിന്നാലെ വിദഗ്ദ്ധർ ഗൂഗിളിന് അതിന്റെ വർദ്ധിച്ച ജീവനക്കരുടെ എണ്ണത്തെയും, ശമ്പളത്തെയും കുറിച്ച് മുന്നറിയിപ്പ് നൽകുകയുണ്ടായി. ഈ വർഷത്തിന്റെ നാലാം പാദത്തിൽ നിയമന പ്രക്രിയ മന്ദഗതിയിലാക്കുമെന്ന് ഗൂഗിൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മുൻ നിശ്ചയിച്ചതിലും മൂന്നിരട്ടിയോളം ജീവനക്കാർക്ക് ഇക്കുറി പുറത്തേക്ക് പോകേണ്ടി വരുമെന്നാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ലഭ്യമാകുന്ന വിവരം.

നിലവിൽ, ആൽഫബെറ്റ് ജീവനക്കാരുടെ ഏകദേശം എണ്ണം 1,87,000 ആണ്. ഇത് ടെക് വ്യവസായത്തിലെ ഏറ്റവും വലിയ തൊഴിൽദാതാക്കളിൽ ഒരാളായി അവരെ മാറ്റുന്നു. ഒരു ഗൂഗിൾ ജീവനക്കാരന്റെ ശരാശരി വാർഷിക ശമ്പളം ഏകദേശം 2,95,884 ഡോളർ (ഏകദേശം 2.41 കോടി രൂപ) ആണെന്ന് യുഎസ് എസ്ഇസി ഫയലിംഗ് വെളിപ്പെടുത്തി.

മറുവശത്ത്, ഗൂഗിൾ ലാഭത്തിൽ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തുകയാണ്. മൂന്നാം പാദത്തിൽ കമ്പനി 13.9 ബില്യൺ ഡോളറിന്റെ അറ്റാദായം റിപ്പോർട്ട് ചെയ്‌തിരുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 27 ശതമാനം കുറവാണ് ഇത്. ആകെ വരുമാനം 6 ശതമാനം വർധിച്ച് 69.1 ബില്യൺ ഡോളറിലെത്തിയിട്ടും അറ്റാദായത്തിൽ ഇടിവ് സംഭവിച്ചതാണ് ഗൂഗിളിനെ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താൻ പ്രേരിപ്പിക്കുന്നത്.

മെറ്റാ, ട്വിറ്റർ, ആമസോൺ എന്നിവയും യുഎസിലെ മറ്റ് പ്രമുഖ ടെക് കമ്പനികളും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ദൗത്യത്തിലാണ് ഇപ്പോൾ. ഈ പട്ടികയിലേക്കാണ് ഗൂഗിളും എത്തിയിരിക്കുന്നത്. മിക്ക കമ്പനികളും കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തങ്ങളുടെ എക്കാലത്തെയും വലിയ പിരിച്ചുവിടലുകൾക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. മെറ്റാ 11,000-ലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ട്വിറ്ററിൽ ഇപ്പോൾ മൂന്നിലൊന്നിൽ താഴെ ജീവനക്കാർ മാത്രമാണ് അവശേഷിക്കുന്നത്, കൂടാതെ ആമസോൺ 2023 വരെ പിരിച്ചുവിടൽ തുടരുമെന്ന് അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Business

എസ്.ബി.ഐ ഇടപാടുകൾ ഇനി കൂടുതൽ ചെലവേറും

Published

on

ന്യൂഡൽഹി: എസ്.ബി.ഐ ഇടപാടുകൾ ഇനി കൂടുതൽ ചെലവേറും. വാടക അടക്കൽ, ഇ.എം.ഐ ഇടപാട് എന്നിവക്കാണ് കൂടുതൽ തുക നൽകേണ്ടി വരിക. ​ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് അധിക ചാർജ് എസ്.ബി.ഐ ചുമത്തുക.

നവംബർ 15 മുതൽ പുതിയ ചാർജുകൾ നിലവിൽ വരും. ഇ.എം.ഐ ഇടപാടുകൾക്കുള്ള ചാർജ് 99 രൂപയിൽ നിന്നും 199 ആയാണ് വർധിപ്പിച്ചിരിക്കുന്നത്. നേരത്തെ ഐ.സി.ഐ.സി.ഐ ക്രെഡിറ്റ് കാർഡിനുള്ള റെന്റ് പേയ്മെന്റ് ചാർജ് വർധിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് എസ്.ബി.ഐയും ചാർജ് ഉയർത്തിയിരിക്കുന്നത്. ​നേരത്തെ എം.സി.എൽ.ആർ നിരക്ക് ഉയർത്തിയതിനെ തുടർന്ന് ഗാർഹിക, ഭവന, വാഹന വായ്പകളുടെ പലിശനിരക്ക് ഉയർത്തിയിരുന്നു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Business

തന്റെ ആസ്തിയുടെ ഭൂരിഭാഗവും സംഭാവന നൽകാൻ തീരുമാനിച്ച് ആമസോൺ സ്ഥാപകൻ

Published

on

വാഷിംഗ്‌ടൺ: തന്റെ ആസ്തിയുടെ ഭൂരിഭാഗവും സംഭാവന നൽകാൻ തീരുമാനിച്ച് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. ഒരു അഭിമുഖത്തിലാണ് തന്റെ സമ്പത്തിന്‍റെ ഭൂരിഭാഗം വിഹിതവും കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടാൻ വിനിയോഗിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.

ഭിന്നതകൾക്കിടയിലും മനുഷ്യത്വത്തെ ചേർത്ത്പിടിക്കുന്നവരെ പിന്തുണക്കാൻ ഇതിലൂടെ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ജീവിതകാലത്തു തന്നെ ഇത് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആദ്യമായാണ് ജെഫ് ബെസോസ് ഇത്തരമൊരു സംഭാവന ചെയ്യാനൊരുങ്ങുന്നത്. തങ്ങളുടെ സമ്പത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന ലോകത്തിലെ നൂറുകണക്കിന് അതിസമ്പന്നരുടെ വാഗ്ദാനമായ ഗിവിങ് പ്ലെഡ്ജിൽ ജെഫ് ബെസോസ് ഒപ്പുവെക്കാത്തതിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Latest News

National9 hours ago

ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധനഡിസംബർ 3ന്

കുമ്പനാട് :ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻപുരത്ത് വച്ച് ഡിസംബർ 3ശനി രാവിലെ 8.30മുതല്‍ നടക്കും .ഡപ്യുട്ടി ഡയറക്ടർ ബെന്നി പൂള്ളോലിക്കലിന്റെ...

National9 hours ago

ദളിത് വിഭാഗത്തിൽപ്പെട്ട ക്രൈസ്തവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു : ദളിത് ക്രിസ്ത്യൻ സംയുക്ത സമിതി

ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ സാ​മ്പത്തി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ദ​ളി​ത് ക്രി​സ്ത്യ​ൻ സം​യു​ക്ത​സ​മി​തി. ഏ​റ്റ​വും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന സാ​മൂ​ഹി​ക​ വി​ഭാ​ഗ​മാ​ണ് ദ​ളി​ത് ക്രൈ​സ്ത​വ​ർ. ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും...

Movie9 hours ago

ജനപ്രിയ ബൈബിള്‍ പരമ്പര ‘ദി ചോസണ്‍’ മൂന്നാം സീസണും ബോക്സോഫീസില്‍ ഹിറ്റ്

വാഷിംഗ്ടണ്‍ ഡി‌.സി: ക്രിസ്തുവിന്റെ പരസ്യജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ‘ദി ചോസണ്‍’ എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പരക്ക് തീയേറ്ററുകളില്‍ മികച്ച പ്രതികരണം. പരമ്പരയുടെ മൂന്നാം സീസണിലെ ആദ്യ രണ്ട്...

Sports10 hours ago

വിജയം കുറിച്ച മത്സരത്തിന് മുന്‍പേ ക്രിസ്തു വിശ്വാസവും ബൈബിള്‍ വചനവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നെയ്മർ

ദോഹ: ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിനു മണിക്കൂറുകള്‍ക്ക് മുന്‍പ് സൂപ്പര്‍ താരം നെയ്മര്‍ ക്രിസ്തു വിശ്വാസത്തില്‍ ആശ്രയിച്ചുക്കൊണ്ടു പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് തരംഗമാകുന്നു....

breaking news10 hours ago

കീഴടക്കിയത് 48 കൊടുമുടികൾ; പർവതാരോഹണത്തിനിടെ വഴിതെറ്റി, 19-കാരിക്ക്‌ ദാരുണാന്ത്യം

വാഷിങ്ടണ്‍: ന്യൂ ഹാംഷയറിന് സമീപം പർവതാരോഹണത്തിനിടെ ഞായറാഴ്ച കാണാതായ പത്തൊന്‍പതുകാരി എമിലി സോറ്റെലോയെ മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത് വയസ് തികയുന്നതിന് മുമ്പ് യുഎസിലെ 48 കൊടുമുടികളും...

world news10 hours ago

Youth for Christ Celebrates 7,323 Kids Deciding to Follow Jesus, Doubled Since Last Year

The Youth for Christ (YFC) organization has announced twice as many kids and teens made the decision to follow Jesus...

Movie1 day ago

അമിതമായി വെള്ളം കുടിച്ചതാകാം 32-ാം വയസിൽ ബ്രൂസ് ലീയുടെ അകാല മൃത്യുവിനു കാരണമായതെന്ന പഠനവുമായി ശാസ്ത്രജ്ഞർ

അമിതമായി വെള്ളം കുടിച്ചതാകാം 32-ാം വയസിൽ ബ്രൂസ് ലീയുടെ അകാല മൃത്യുവിനു കാരണമായതെന്ന പഠനവുമായി ശാസ്ത്രജ്ഞർ. ലീ മരിച്ച് ഏകദേശം 50 വർഷങ്ങൾക്ക് ശേഷമാണ് ലീയുടെ മരണകാരണത്തിലേക്ക്...

Movie1 day ago

ദൈവത്തിൽ പൂർണ്ണമായും ശരണപ്പെടാനാണ് “ചോസൻ” എന്നെ പഠിപ്പിച്ചത് : ജൊനാഥൻ റൂമി

ദൈവത്തിൽ പൂർണ്ണമായും ശരണപ്പെടാനാണ് ചോസൻ എന്ന പരമ്പര തന്നെ പഠിപ്പിച്ചതെന്ന് നടൻ ജൊനാഥൻ റൂമി. പരമ്പരയിൽ ക്രിസ്തുവിന്റെ വേഷമാണ് ഇദ്ദേഹം അഭിനയിക്കുന്നത്. നാലു വർഷം മുമ്പാണ് താൻ...

Crime1 day ago

ക്രൂരമായ ശാരീരിക പീഡനം, പിതാവിന്റെ കഴുത്തറത്തത് കണ്‍മുന്നില്‍, എങ്കിലും അവരോടു ക്ഷമിക്കുന്നു: ബൊക്കോഹറാമില്‍ നിന്ന് രക്ഷപ്പെട്ട നൈജീരിയന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടി

മൈദുഗുരി (നൈജിരിയ): ബൊക്കോഹറാം തീവ്രവാദികളുടെ ഇടയിൽ നിന്ന് അതിക്രൂരമായ വിധത്തിൽ നേരിട്ട പീഡനത്തിന്റെ വ്യാപ്തി വിവരിച്ച നൈജീരിയന്‍ ക്രിസ്ത്യൻ പെൺകുട്ടിയുടെ അനുഭവകഥ നൊമ്പരമാകുന്നു. തന്റെ പിതാവിനെ ശിരഛേദം...

Sports1 day ago

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ പുരുഷ താരം

ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ചരിത്രം കുറിച്ച് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് ലോകകപ്പുകളിലും ഗോൾ നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ്...

Tech1 day ago

മെയിൽ സൂക്ഷിച്ച് ഓപ്പൺ ചെയ്യണേ, ഇല്ലെങ്കിൽ കാശ് പോവും; ​ഗൂ​ഗിളിന്റെ മുന്നറിയിപ്പ്

ഇടയ്ക്കിടെ മെയിൽ ചെക്ക് ചെയ്യാത്തവർ ചുരുക്കമായിരിക്കും. സ്പാം മെയിലിനെ കൂടാതെ ഇൻബോക്സിൽ വന്ന് കിടക്കുന്ന മെയിൽ ഓപ്പൺ ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ജിമെയിൽ മുഖേനയുള്ള തട്ടിപ്പുകൾ...

National2 days ago

മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി

ഡൽഹി :സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റല്‍വാദിന്‍റെ എന്‍ജിഒ ആയ ജസ്റ്റീസ് ആന്‍റ് പീസ് ഹര്‍ജി...

Trending