Connect with us

Life

കപ്പ പുഴുക്ക് തയ്യാറാക്കുന്ന വിധം

Published

on

ചേരുവകൾ

പച്ച കപ്പ 1/2 kg
വെളളം ആവശ്യത്തിന്
തേങ്ങ ചിരവിയത് 1 കപ്പ്
പച്ചമുളക് 4
വെളുത്തുള്ളി 3 ചെറിയ കഷണം
പച്ച കുരുമുളക് 1 തണ്ട്
ജീരകം 1/2 സ്പൂൺ
മഞ്ഞൾ പൊടി 1tsp
ചെറിയ ഉള്ളി 6
കറിവേപ്പില

കടുക് താളിക്കുന്നതിന്
————
വെളിച്ചെണ്ണ 3tbsp
കടുക് 1tsp
ചെറിയ ഉള്ളി 6
ഉണക്കമുളക് 3
കറിവേപ്പില 1 തണ്ട്.

തയാറാക്കുന്ന വിധം
————————-

*കപ്പ വൃത്തിയാക്കിയതിനു ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക.വേവാൻ ആവശ്യത്തിനു വെള്ളവും, ഉപ്പും ചേർത്ത്‌ വേവിച്ചെടുക്കുക.

* കപ്പവെന്തു കഴിയുമ്പോൾ വെള്ളം മാറ്റിയെടുക്കുക.

* അരപ്പിനു വേണ്ടി തേങ്ങ, ജീരകം, ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, കുരുമുളക്, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സിയിൽ ഒന്നു കറക്കിയെടുക്കുക.വെള്ളം ചേർക്കണ്ട ആവശ്യം ഇല്ല.

* വേവിച്ചെടുത്ത കപ്പയിലേക്ക് അരപ്പ് ചേർത്ത് ചെറിയ തീയിൽ 5 മിനിട്ട് അടച്ചു വച്ച് വേവിക്കുക.

* പച്ച മണം മാറി വരുമ്പോൾ കപ്പയും അരപ്പും ഒരു തടി തവി ഉപയോഗിച്ച് ഇളക്കി യോജിപ്പിക്കുക.

* എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഉള്ളിയും,ഉണക്കമുളകും, കറിവേപ്പിലയും ചേർത്ത് വേവിച്ച കപ്പയിലേക്ക് ചേർത്തു കൊടുക്കുക.

നാടൻ കപ്പ വേവിച്ചത് തയാർ.

Life

എവറസ്റ്റ് കൊടുമുടി വേഗത്തില്‍ വളരുന്നതിന്റെ ഉത്തരം നല്‍കി ചൈനീസ് ശാസ്ത്രജ്ഞന്‍

Published

on

ബീജിങ്: സമുദ്രനിരപ്പില്‍ നിന്ന് 5.5 മൈല്‍ (8.85 കി.മീ) ഉയരമുള്ള ലോകത്തിലെ ഏറ്റവും പൊക്കമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണെന്ന് ശാസ്ത്രലോകം. എവറസ്റ്റ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ വളരുകയാണെന്നും അതിനുള്ള കാരണം കണ്ടെത്തിയെന്നും ചൈനീസ് ശാസ്ത്രജ്ഞര്‍ പറയുന്നു. സമീപത്തുള്ള രണ്ട് നദീതടങ്ങളുടെ സംഗമവുമായി ബന്ധപ്പെട്ടാണ് എവറസ്റ്റിന്റെ വളര്‍ച്ചയുടെ വേഗമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

89,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോസി നദി അരുണ്‍ നദിയുമായി ലയിച്ചതോടെ എവറസ്റ്റിന് ഏകദേശം 49-164 അടി (1,550 മീറ്റര്‍) ഉയരം ലഭിച്ചുവെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. നദികള്‍ കാലക്രമേണ ഗതി മാറിയതിനാല്‍ കോസി അരുണിനെ കീഴടക്കുകയും ത്വരിതഗതിയിലുള്ള മണ്ണൊലിപ്പിന് കാരണമാകുകയും ചെയ്തു.

ഓരോ വര്‍ഷവും ഏകദേശം 0.01-0.02 ഇഞ്ച് (0.20.5 മില്ലിമീറ്റര്‍) എന്ന തോതില്‍ എവറസ്റ്റ് വളരുകയാണ്. ഈ ഭൂമിശാസ്ത്രപരമായ പ്രക്രിയയെ ഐസോസ്റ്റാറ്റിക് റീബൗണ്ട് എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ഈ പ്രക്രിയ എവറസ്റ്റിനടുത്തുള്ള പ്രദേശത്തെ ഭാരം കുറയാന്‍ കാരണമായെന്നാണ് ബീജിംഗിലെ ചൈന യൂണിവേഴ്സിറ്റി ഓഫ് ജിയോസയന്‍സസിലെ ജിയോ സയന്റിസ്റ്റ് ജിന്‍-ജെന്‍ ഡായ് പറയുന്നത്. ഭൗമോപരിതലത്തില്‍ നിന്ന് ഐസോ അല്ലെങ്കില്‍ ഉരുകിയ പാറകള്‍പോലുള്ള കനത്ത ഭാരം നീക്കം ചെയ്യുമ്പോള്‍ അതിനടിയിലുള്ള ഭൂമി പതുക്കെ ഉയരുമെന്നും ഡായ് കൂട്ടിച്ചേര്‍ത്തു.

എവറസ്റ്റിന്റെ വാര്‍ഷിക ഉയര്‍ച്ച നിരക്കിന്റെ ഏകദേശം 10% ഐസോസ്റ്റാറ്റിക് റീബൗണ്ട് ആണെന്ന് കണക്കാക്കുന്നു. മണ്ണൊലിപ്പ് തുടരുന്നതിനാല്‍, ഐസോസ്റ്റാറ്റിക് റീബൗണ്ട് കാരണമുള്ള എവറസ്റ്റിന്റെ ഉയര്‍ച്ച നിരക്ക് ഇനിയും വര്‍ധിച്ചേക്കാം. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏകദേശം 50 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് യുറേഷ്യയുമായി കൂട്ടിയിടിച്ചപ്പോഴാണ് എവറസ്റ്റ് ഉള്‍പ്പെടുന്ന ഹിമാലയന്‍ പര്‍വതനിരകള്‍ ജന്മമെടുത്തത്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Life

വൈദ്യുതിബന്ധം നിലയ്ക്കും, ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറാകും; ഭൂമിയെ ലക്ഷ്യമിട്ട് സൗരക്കാറ്റ്

Published

on

ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമിട്ട് സൗരക്കാറ്റ് എത്തുന്നുവെന്ന് നാസ. ഇലക്ട്രോണിക് ആശയവിനിമ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. ഇന്ത്യയിലും സോളാര്‍ കൊടുങ്കാറ്റ് ബാധിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

വരാനിരിക്കുന്ന സോളാര്‍ കൊടുങ്കാറ്റ് ടെലികമ്മ്യൂണിക്കേഷനെയും ഉപഗ്രഹങ്ങളെയും തടസ്സപ്പെടുത്തിയേക്കാമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ ഡയറക്ടര്‍ ഡോ.അന്നപൂര്‍ണി സുബ്രഹ്മണ്യന്‍ പറഞ്ഞു. ശാസ്ത്രജ്ഞര്‍ ഇത് നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഉപഗ്രഹ ഓപ്പറേറ്റര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇസ്രോയിലെ വിദഗ്ധര്‍ അറിയിച്ചു.

വരുന്ന കുറച്ച് ദിവസങ്ങള്‍ ഭൂമിക്ക് നിര്‍ണായകമാണ്. സൗരക്കാറ്റ് ഭൂമിയില്‍ പതിക്കാന്‍ കുറച്ച് ദിവസങ്ങള്‍ എടുക്കും. കാന്തികമണ്ഡലത്തില്‍ എന്തെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഡോ.അന്നപൂര്‍ണി പറഞ്ഞു. സൂര്യനില്‍ നിന്ന് സൗരയൂഥത്തിലേക്ക് കണങ്ങളും കാന്തികക്ഷേത്രങ്ങളും മറ്റ് വസ്തുക്കളും പൊട്ടിത്തെറിച്ചുണ്ടാകുന്ന സ്‌ഫോടനത്തെയാണ് സൗരക്കാറ്റ് എന്ന് വിളിക്കുന്നത്.

സൗരക്കാറ്റ് ഭൂമിയെ ലക്ഷ്യമിട്ടെത്തുമ്പോള്‍ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ ജിയോമാഗ്‌നെറ്റിക് കൊടുങ്കാറ്റ് എന്ന പ്രതിഭാസം സൃഷ്ടിക്കുന്നു. ഇത് വൈദ്യുതിബന്ധം നിലയ്ക്കാനും ആശയവിനിമയ സംവിധാനങ്ങളെ തകരാറിലാക്കാനും കാരണമാകും. അറോറകളും ദൃശ്യമാകും. ഭൂമിയുടെ കാന്തിക മണ്ഡലവും അന്തരീക്ഷവും സൗരക്കാറ്റില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനാല്‍ തന്നെ ഇവ ഭൂമിയിലെ ജീവജാലങ്ങളെ നേരിട്ട് ബാധിക്കില്ലെന്നതും ശ്രദ്ധയേമാണ്.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഭൂമിയില്‍ പതിച്ച സൗരക്കാറ്റിന്റെ ഫലമായി വടക്കന്‍ അര്‍ദ്ധഗോളത്തില്‍ ഉടനീളം അറോറ ഡിസ്‌പ്ലേകള്‍ സൃഷ്ടിച്ചിരുന്നു. സൗരകണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷവുമായി ഇടപഴകുമ്പോള്‍ ഉണ്ടാകുന്ന പ്രകാശത്തെയാണ് അറോറ ഡിസ്‌പ്ലേ എന്നുവിളിക്കുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Life

ചന്ദ്രന്‍ ഇനി തനിച്ചല്ല! പങ്കാളിയായി ‘മിനി മൂണ്‍’

Published

on

ചന്ദ്രന് കൂട്ടായി ഛിന്നഗ്രഹം ‘മിനി മൂണ്‍’ എത്തുന്നു. താത്കാലികമായി എത്തുന്ന മിനി മൂണ്‍ സെപ്റ്റംബര്‍ 29 മുതല്‍ നവംബര്‍ 25 വരെ രണ്ട് മാസത്തേക്ക് ഭൂമിയെ വലം വെയ്ക്കും. 2024 പിറ്റി 5 എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹത്തിന് 33 അടിയോളം നീളമുണ്ട്.

നാസയുടെ ധനസഹായത്തോടെയുള്ള ഛിന്നഗ്രഹ നിരീക്ഷണ സംവിധാനമായ ആസ്റ്ററോയ്ഡ് ടെറസ്ട്രിയല്‍-ഇംപാക്റ്റ് ലാസ്റ്റ് അലര്‍ട്ട് സിസ്റ്റത്തിലെ ഗവേഷകര്‍, ദക്ഷിണാഫ്രിക്കയിലെ സതര്‍ലാന്‍ഡില്‍ സ്ഥാപിച്ച നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഇതിനെ 2024 PT5 എന്നാണ് പേരിട്ടിരിക്കുന്നത്.

ഓരോ വര്‍ഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ ഭ്രമണപഥത്തിന് സമീപത്തുകൂടി കടന്നു പോകാറുണ്ട്. പക്ഷേ 2024 പിറ്റി5 ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്താല്‍ ആകര്‍ഷിക്കപ്പെടുമെന്നതാണ് പ്രത്യേകത.

ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാത്ത ഛിന്നഗ്രഹത്തെ ‘മിനി മൂണ്‍’ എന്ന് വിളിക്കുന്നു. അതേസമയം ഛിന്നഗ്രഹം 2024 PT5 സാങ്കേതികമായി ഒരു ചെറിയ ചന്ദ്രനല്ലെന്നും, കാരണം അത് ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഒരു പൂര്‍ണ്ണ ഭ്രമണം പൂര്‍ത്തിയാക്കുന്നില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

എന്തായാലും ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്താല്‍ ആകര്‍ഷിക്കപ്പെടുന്ന ഒരു ഛിന്നഗ്രഹം കാണുന്നത് വളരെ അപൂര്‍വമാണ്. മിക്ക സംഭവങ്ങളിലും ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ കടന്നുപോകുകയോ അല്ലെങ്കില്‍ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ കത്തുകയോ ചെയ്യുന്നതാണ് പതിവ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news2 minutes ago

എച്ച്-1ബി വീസ പരിഷ്‌കരണം: അമേരിക്കയിലെ ഇന്ത്യക്കാർ ആശങ്കയിൽ

വാഷിംഗ്ടൺ: എച്ച്-1ബി വീസ പരിഷ്‌കരണങ്ങളെച്ചൊല്ലിയുള്ള ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ അവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ആശങ്കയിൽ. പതിനായിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകളാണ് യുഎസിൽ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നത്. നിയുക്ത...

National19 minutes ago

ഷാജന്‍ പാറക്കടവിലിന് ഇന്ത്യാ ബുക്ക് ഓഫ് അവാര്‍ഡ്, എലൈറ്റ് ബുക്ക് ഓഫ് അവാര്‍ഡ്

കോട്ടയം:പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും അവതാരകനുമായ ഷാജന്‍ പാറക്കടവിലിന് ഇന്ത്യാ ബുക്ക് ഓഫ് അവാര്‍ഡ്, എലൈറ്റ് ബുക്ക് ഓഫ് അവാര്‍ഡ് ലഭിച്ചു.ഇന്ത്യയില്‍ ഒരു വ്യക്തി മലയാള ഭാഷയില്‍ ഏറ്റവും...

us news23 hours ago

As Apocalyptic California Inferno Rages Amid ‘Total Devastation,’ Pastor Witnesses Power of Prayer

The pastor of a Los Angeles church is showing the love of Christ to beleaguered California residents who have lost...

Movie23 hours ago

Actor Carlos PenaVega Praises God, Shares ‘Supernatural Peace’ He Experienced After Loss: ‘God Has Just Been Covering us’

Actors Carlos and Alexa PenaVega believe God has been faithful in their lives, expressing how they have found peace and...

National23 hours ago

യു.പി.എഫ് മെഗാ ബൈബിൾ ക്വിസ്: വിജയികളെ പ്രഖ്യാപിച്ചു

കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ പതിന്നാലാമത് മെഗാ ബൈബിൾ ക്വിസ് ഫലം പ്രഖ്യാപിച്ചു. നീതു മേഴ്‌സി ജയിംസ് (കോട്ടയം) ഒന്നാം സ്ഥാനം നേടി വിജയിയായി. സന്ധ്യ ബിനു...

National23 hours ago

ക്രിസ്തുസഭ കൺവെൻഷൻ ജനു.16-19 വരെ

ക്രിസ്തുസഭ(Church of Christ ) 90- മത് വാർഷിക കൺവെൻഷൻ ജനു.16 വ്യാഴം മുതൽ19 ഞായർ വരെ ലാലൂർ രെഹബോത്ത് ഹാൾ ഗ്രൗണ്ടിൽ നടക്കും. ഇവാ. റെജി...

Trending

Copyright © 2019 The End Time News