Connect with us
Slider

Mobile

ഇനി എളുപ്പത്തിൽ മൊബൈലിൽ പ്രീപെയ്ഡ് റീച്ചാർജ് ചെയ്യാം

Published

on

 

ആൻഡ്രോയിഡ് ഡിവൈസ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഗൂഗിൾ സെർച്ചിന്റെ ഈ പുതിയ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. എയർടെൽ, വോഡഫോൺ ഐഡിയ, ജിയോ, ബിഎസ്എൻഎൽ എന്നിങ്ങനെയുള്ള ഇന്ത്യയിലെ എല്ലാ മുൻനിര ടെലിക്കോം ഓപ്പറേറ്റമാരുടെ പ്രീപെയ്ഡ് പ്ലാനുകളും ഗൂഗിൾ സെർച്ചിലൂടെ റീചാർജ് ചെയ്യാൻ സാധിക്കും. ഐഒഎസ് ഉപയോക്താക്കൾക്കും ഈ സേവനം അധികം വൈകാതെ ലഭ്യമായേക്കും.

ഇന്ത്യയിലെ ടെലിക്കോം വിപണിയുടെ സാധ്യതകളും പ്രീപെയ്ഡ് റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണവും ധാരാളമാണ് എന്നതുകൊണ്ട് തന്നെയാണ് ആഗോള ടെക്ഭീമനായ ഗൂഗിൾ ഇത്തരത്തിലൊരു സേവനം ഇന്ത്യയിൽ ആരംഭിച്ചത് എന്ന കാര്യത്തിൽ സംശയമില്ല. പ്രീപെയ്ഡ് റീച്ചാർജുകൾ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ സവിശേഷത.ഗൂഗിൾ സെർച്ചിൽ റീചാർജ് ചെയ്യേണ്ടതെങ്ങനെ ഗൂഗിൾ സെർച്ചിലൂടെ റീചാർജ് ചെയ്യുന്നതിന് ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് ഉപയോക്താക്താക്കൾ അവരുടെ ഡിവൈസിലേക്ക് സൈൻ ഇൻ ചെയ്യണം. ഇതിന് ശേഷം ഗൂഗിൾ സെർച്ചിൽ ‘സിം റീചാർജ് ‘, ‘മൊബൈൽ പ്രീപെയ്ഡ് റീചാർജ്’ എന്നിങ്ങനെയുള്ള റീചാർജുമായി ബന്ധപ്പെട്ട എന്തെങ്കിലും സെർച്ചിൽ ടൈപ്പ് ചെയ്ത് സെർച്ച് ഓപ്ഷൻ നൽകുക.മേൽപ്പറഞ്ഞ രീതിയിൽ സെർച്ച് ചെയ്യുമ്പോൾ ഗൂഗിൾ തരുന്ന സെർച്ച് റിസൾട്ടിൽ മൊബൈൽ റീചാർജ് എന്നൊരു സെക്ഷൻ കാണിക്കും. ഇതിൽ ഫോൺ നമ്പർ, ഓപ്പറേറ്റർ, സർക്കിൾ എന്നിവങ്ങനെയുള്ള ആവശ്യമായ വിവരങ്ങൾ നൽകി ലഭ്യമായ പ്ലാനുകൾ കാണുന്നതിന് ബ്രൌസ് പ്ലാൻ ഓപ്ഷനിൽ ആവശ്യമുള്ള പ്ലാൻ തിരഞ്ഞെടുക്കാം.

Mobile

ഫോർവേഡിങ്​ ഒരാൾക്ക്​ മാത്രം;​​ നിയന്ത്രണവുമായി വാട്​സ്​ ആപ്​.

Published

on

 

കോവിഡ്​ 19 വൈറസ്​ ബാധയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങൾ തടയുന്നതിനായി പുതിയ നിയന്ത്രണം കൊണ്ട്​ വന്ന്​ വാട്​സ്​ ആപ്​. പുതിയ നിയ​ന്ത്രണപ്രകാരം സന്ദേശങ്ങൾ ഒരാൾക്ക്​ മാത്രമേ ഫോർവേഡ്​ ചെയ്യാൻ സാധിക്കു. അഞ്ച്​ തവണയിൽ കൂടുതൽ ഫോർവേഡ്​ ചെയ്യ​പ്പെട്ട സന്ദേശങ്ങൾക്കാണ്​​ ഇത്തരത്തിൽ നിയന്ത്രണമുണ്ടാവുക.

പുതിയ മാറ്റം എല്ലാ ഉപയോക്​താകൾക്ക്​ ഇന്ന്​ മുതൽ നടപ്പാക്കി തുടങ്ങുമെന്ന്​ വാട്​സ്​ ആപ്​ വക്​താവ്​ അറിയിച്ചു. അഞ്ചിലധികം പേർക്ക്​ സന്ദേശങ്ങൾ ഫോർവേഡ്​ ചെയ്യുന്നതിന്​ വാട്​സ്​ ആപ്​ നേരത്തെ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കോവിഡ്​ 19 വൈറസ്​ ബാധയുമായി ബന്ധപ്പെട്ട നിരവധി മെസേജുകൾ വാട്​സ്​ ആപിലൂടെ പ്രചരിക്കുന്നണ്ട്​. ഇതിൽ പലതും ആവശ്യമായ വിവരങ്ങളായിരിക്കും. ഇതിനൊപ്പം വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്​. ഇത്​ തടയേണ്ടത്​ ആത്യാവശ്യമാണ്​. അതിനാലാണ്​ നിയന്ത്രണം കൊണ്ടു വരുന്നതെന്ന്​ വാട്​സ്​ ആപ്​ ബ്ലോഗ്​ കുറിപ്പിൽ പറഞ്ഞു.

ഉപയോക്താക്കള്‍ക്ക് കൈമാറിയ സന്ദേശങ്ങള്‍ ഫോര്‍വേഡുകളായി പരിശോധിക്കാന്‍ അനുവദിക്കുന്ന ഒരു ഫീച്ചര്‍ സൃഷ്ടിക്കാനും വാട്സ് ആപ്പ് ഇപ്പോള്‍ ശ്രമിക്കുന്നു. ഫോര്‍വേഡ് ചെയ്യുന്ന ഓരോ സന്ദേശത്തിനും പുറമെ, ഒരു തിരയല്‍ ഐക്കണ്‍ സ്ഥാപിക്കുകയും നിങ്ങള്‍ അതില്‍ ക്ലിക്കുചെയ്യുകയും ചെയ്താല്‍, സന്ദേശം ശരിയാണോ തെറ്റാണ എന്ന് പരിശോധിക്കാനാകും. കോവിഡ് 19-ന്റെ കാര്യത്തില്‍ ഉപയോക്താക്കള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിന് വിവിധ എന്‍ജിഒകളുമായും ലോകാരോഗ്യ സംഘടനയുമായും വാട്ട്സ്ആപ്പ് പങ്കാളികളായിട്ടുണ്ട്. പ്രചരിക്കുന്ന സന്ദേശങ്ങളുടെ സത്യമറിയാന്‍ ഇവിടെ തിരയല്‍ നടത്താവുന്നതാണ്.

Continue Reading

Mobile

10 കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ ഫോൺ അമിതമായി ചൂടാകുന്നത് തടയാം.

Published

on

 

1. നിങ്ങളുടെ ഫോണിന് ബാക്ക് കവർ ഇട്ടിട്ടുണ്ടെങ്കിൽ അത് എടുത്തു മാറ്റുക.

2. ഫോണിൽ അമിതമായി ഗെയിം കളിക്കുന്നതും, ഇൻറർനെറ്റ് യൂസ് ചെയ്യുന്നതും, ലൈവായി വീഡിയോ കാണുന്നതും ഒന്നു കുറയ്ക്കുക.

3. ഫോൺ ഓവർ ആയി ചാർജ് ചെയ്യാതെയും, ബാറ്ററി ലോ ആയി ഫോൺ ഓഫ് ആയി പോയിട്ട് ചാർജ് ചെയ്യാതെയും നോക്കുക.നമ്മൾ ചാർജ് ചെയ്യുമ്പോൾ ഏകദേശം 95% ഒക്കെ കഴിയുമ്പോഴേക്കും ഓഫ് ചെയ്യുവാൻ ശ്രദ്ധിക്കണം, അതുപോലെതന്നെ ചാർജ് കുറഞ്ഞു 15% ആകുമ്പോഴേക്കും നിങ്ങൾ ഫോൺ ചാർജിൽ ഇട്ടിരിക്കണം.

4. ഫോണിൽ തൊട്ടുമുൻപായി ഉപയോഗിച്ചിരിക്കുന്ന ആപ്ലിക്കേഷൻസ് എപ്പോഴും ക്ലീൻ ചെയ്തു ഇടുക.

5. ഫോണിൻറെ ഡിസ്പ്ലേയിൽ ഒരിക്കലും നേരിട്ട് സൂര്യപ്രകാശം അധികനേരം ഏൽപ്പിക്കാതെ നോക്കണം.

6. കൂടുതൽ തണുപ്പ് ആയിട്ടുള്ളതും അല്ലെങ്കിൽ ചൂട് ആയിട്ടുള്ള സ്ഥലങ്ങളിലും ഫോൺ വെച്ചിട്ട് പോകാതെ ശ്രദ്ധിക്കണം.

7. എപ്പോഴും ഫോൺ ചാർജ് ചെയ്യുമ്പോൾ സോഫ, കിടക്ക എന്നിവപോലെയുള്ള സോഫ്റ്റായ സ്ഥലങ്ങളിൽ ഫോൺ വെച്ച് ചാർജ് ചെയ്യാതെ എപ്പോഴും മേശ പോലെ കട്ടിയുള്ള സ്ഥലങ്ങളിൽ ഒക്കെ ഫോൺ വെച്ച് ചാർജ് ചെയ്യുക.

8. കിടക്കാൻ നേരം ഫോൺ ചാർജിൽ ഇട്ട് രാവിലെ എഴുന്നേറ്റ് ഓഫ് ആക്കുന്ന പതിവ് പലർക്കുമുണ്ട് അത് ഒഴിവാക്കുക.

9. എപ്പോഴും ഫോണിൻറെ അതാത് ചാർജർ വച്ചു തന്നെ ചാർജ് ചെയ്യുക., മറ്റൊരു ഫോണിൻറെ ചാർജ് ഒരു കാരണവശാലും ഉപയോഗിക്കരുത്.

10. ഫോണിൽ ആനാവശ്യമായ ആപ്ലിക്കേഷൻസ് ഉണ്ടെങ്കിൽ അത് ഡിലീറ്റ് ചെയ്തു കളയുക, അതായത് സ്പൈ ആപ്ലിക്കേഷൻസ് പോലെ ഉള്ളവ ഉണ്ടെങ്കിൽ അത് ഡിലീറ്റ് ചെയ്തു കളയുക.

Continue Reading

Subscribe

Enter your email address

Featured

Media17 mins ago

Christian Leaders Face New Challenges Amid India’s National Lockdown

Across India, pastors and evangelists serving in rural and more impoverished communities are suffering. For these Christian leaders, dependent on...

Business1 day ago

വായ്‌പാ പലിശയിൽ ഇളവുമായി വീണ്ടും എസ്.ബി.ഐ

രാജ്യത്തെ ഏറ്രവും വലിയ ബാങ്കായ എസ്.ബി.ഐ തുട‌ർച്ചയായ 11-ാം മാസവും വായ്‌പാ പലിശ നിർണയത്തിന്റെ മാനദണ്ഡമായ മാർജിനൽ കോസ്‌റ്ര് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്ര് (എം.സി.എൽ.ആർ)...

us news1 day ago

Bible publishers reporting jump in sales amid coronavirus fears

Publishing companies that sell Bibles have reported an increase in purchases in recent weeks, likely connected to concerns over the...

Mobile1 day ago

ഫോർവേഡിങ്​ ഒരാൾക്ക്​ മാത്രം;​​ നിയന്ത്രണവുമായി വാട്​സ്​ ആപ്​.

  കോവിഡ്​ 19 വൈറസ്​ ബാധയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങൾ തടയുന്നതിനായി പുതിയ നിയന്ത്രണം കൊണ്ട്​ വന്ന്​ വാട്​സ്​ ആപ്​. പുതിയ നിയ​ന്ത്രണപ്രകാരം സന്ദേശങ്ങൾ ഒരാൾക്ക്​ മാത്രമേ...

us news2 days ago

Churches Prepare for First Digital Easter – as Part of 2020 ‘New Normal’

In just a matter of weeks, the majority of churches across the country have switched to or enhanced their online...

Media2 days ago

Meghalaya Chief Minister with a Holy Week message quoting the Bible

 

Trending