Connect with us

Health

പേര ഇലയുടെ അത്ഭുത ഗുണങ്ങൾ

Published

on

പേരയ്ക്ക ഇലകള്‍ക്കാണ് പഴത്തേക്കാള്‍ ഗുണമുളളത്. കാരണം പേരയ്ക്ക ഇലകളില്‍ അടങ്ങിയിട്ടുളള ആന്റി കാന്‍സര്‍ പ്രോപ്പര്‍ട്ടീസ് നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഈ ഇലകള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചുളിവുകള്‍ക്കെതിരെ പോരാടി നിങ്ങളുടെ ചര്‍മ്മത്തിന്റെ സത്വം നിലനിര്‍ത്തുന്നു.

പേരയ്ക്ക ഇലകള്‍ക്ക് ആന്റിബാക്ടീരിയല്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇവ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അണുക്കളെ നശിപ്പിക്കുന്നു. മുഖക്കുരു തടയാനുളള ഉത്തമമായ ഒരു ഔഷധമാണ് പേരയ്ക്ക ഇലകള്‍. പേരയ്ക്ക ഇല അരച്ച്‌ ഇത് മുഖക്കുരു ഉളള ഭാഗങ്ങളില്‍ പുരട്ടാവുന്നതാണ്. കുറച്ച്‌ കഴിഞ്ഞ് കഴുകികളയുക. മുഖക്കുരു മാറുന്നതുവരെ ഈ ചികില്‍സ ആവര്‍ത്തിക്കുക.

സൗന്ദര്യകാര്യത്തില്‍ വളരെ വെല്ലുവുളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് മുഖത്തുണ്ടാവുന്ന കറുത്തപാടുകള്‍. നിങ്ങളുടെ മനസമാധാനം കെടുത്തുന്ന ഇത്തരം പാടുകള്‍ പേരയ്ക്ക ഇലകള്‍ ഉപയോഗിച്ച്‌ നീക്കും ചെയ്ത് , മുഖചര്‍മ്മം വൃത്തിയുളളതും തിളക്കമുളളതുമാക്കുന്നു. പേരയ്ക്ക ഇല അരച്ച്‌ കറുത്തപാടുകള്‍ ഉളള ഭാഗങ്ങളില്‍ പുരട്ടാവുന്നതാണ്. കുറച്ച്‌ കഴിഞ്ഞ് കഴുകികളയുക. പാടുകള്‍ മാറുന്നതുവരെ ദിവസേനെ ഇത് ആവര്‍ത്തിക്കേണ്ടതാണ്.

പേരയ്ക്ക ഇലകള്‍ കുറച്ച്‌ വെളളം ചേര്‍ത്ത് മിശ്രിതമാക്കി എടുക്കുക , ഇത് സ്ക്രബ് ആയി നിങ്ങളുടെ മൂക്കിലോ ബ്ലാക്ക് ഹെഡ്സ് ബാധിച്ച മറ്റിടങ്ങളിലോ പുരട്ടുക. ബ്ലാക്ക്ഹെഡ്സ് മാറുന്നതാണ്.

ചര്‍മ്മത്തില്‍ ഉണ്ടാവുന്ന വീക്കത്തിന് പേരയ്ക്ക ഇലകള്‍ ഉത്തമ ഔഷധമാണ്. ചര്‍മ്മത്തിന് ഉപരിതലത്തില്‍ ഉണ്ടാവുന്ന ഇത്തരം വീക്കത്തിന് പേരയ്ക്ക ഇലകള്‍ പ്രയോഗിച്ചാല്‍ ഇത് കോശങ്ങള്‍ക്ക് ക്ഷതമേല്‍ക്കുമ്ബാള്‍ പുറപ്പെടുവിക്കുന്ന രാസവസ്തുവായ ഹിറ്റമീന്റെ വളര്‍ച്ച തടയുന്നു. ഈ കെമിക്കല്‍ ശരീരത്തില്‍ കടന്നുകൂടിയാല്‍ ഇത് അലര്‍ജി ഉണ്ടാക്കുന്നു. ചൊറിച്ചില്‍ , തുമ്മല്‍ , ശ്വാസംമുട്ടല്‍ , നീര്‍വീക്കം എന്നിവയാണ് ഹിറ്റമീന്‍ ലക്ഷണങ്ങള്‍. ചര്‍മ്മവീക്കത്തിന് പേരയ്ക്ക ഇലകള്‍ ഉപയോഗിച്ചുള്ള ചികില്‍സ. ഇതിനായി ആവശ്യമുളള സാധനങ്ങള്‍ ഉണങ്ങിയ പേരയ്ക്ക ഇലകള്‍, ചൂടുവെള്ളം എന്നിവയാണ്.

ഉണങ്ങിയ പേരയ്ക്ക ഇലകള്‍ എടുക്കുക, ഇത് നന്നായി പൊടിക്കുക. ഇത് നിങ്ങള്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന വെളളത്തില്‍ ചേര്‍ക്കുക. പ്രകൃതിദത്തമായ ഈ ചികില്‍സ ചൊറിച്ചില്‍ മാറ്റുന്നതാണ്.

ചര്‍മ്മവീക്കത്തിന് പേരയ്ക്ക ഇലകള്‍ ഉപയോഗിച്ചുള്ള മറ്റൊരു ചികില്‍സ , ഉണങ്ങിയ പേരയ്ക്ക ഇലകള്‍ നന്നായി പൊടിച്ചെടുക്കുക. ഒരു പാനില്‍ വെള്ളം ചൂടാക്കി അതിലേക്ക് ഈ പൊടി ചേര്‍ക്കുക. വെള്ളം ബ്രൗണ്‍ നിറം ആവുന്നവരെ ചൂടാക്കുക. ഈ മിശ്രിതം തണുത്തതിനുശേഷം ഉപയോഗിക്കുക.

Medicine

ജലദോഷം, പനി, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ചു

Published

on

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പാരസെറ്റാമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ കോമ്പിനേഷനും കേന്ദ്രം നിരോധിച്ചു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940-ലെ സെക്ഷന്‍ 26 എ പ്രകാരം ഈ എഫ്ഡിസികളുടെ നിര്‍മ്മാണം, വില്‍പന എന്നിവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. 2016ല്‍ ഇത്തരത്തില്‍ 344 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നൽകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

സ്‌മോക്ക് ബിസ്‌ക്കറ്റുകൾ നിർമിക്കുന്നയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് നിരോധനം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തിൽ വസ്തുക്കൾ പ്രൊസസ് ചെയ്യതെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ആളുകളെ ആകർഷിക്കാൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ, സ്മോക്കിങ് പാനുകൾ തുടങ്ങിയ പേരുകളിൽ വിൽക്കുകയാണ്.

നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ കഴിച്ചതിനു ശേഷം കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നതിനു ശേഷമാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പ്രദേശത്തെ ഒരു പരിപാടിക്കിടെ കുട്ടി ഇത് കഴിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

Published

on

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

നേരത്തെ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു. എന്നാൽ പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പ്രായ പരിധി കുറച്ചതിന് പുറമെ, ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news22 hours ago

Boko Haram’s Latest Attacks Displace Thousands of Christians in Nigeria

Nigeria — Boko Haram is escalating attacks on Christian communities in Chibok, Borno state, displacing more than 4,000 Christians in...

us news22 hours ago

പിസിനാക്ക് പ്രയർ ലൈൻ ഉദ്ഘാടനം ചെയ്തു

ചിക്കാഗോ: 2026 ൽ ചിക്കാഗോയിൽ വച്ച് നടക്കുന്ന നാല്പതാമത്തെ പിസിനാക്കിന്റെ ഒന്നരവർഷം നീണ്ടുനിൽക്കുന്ന ആഗോള വ്യാപകമായ പ്രാർത്ഥനയ്ക്ക് തുടക്കം കുറിച്ചു. ജനുവരി 18 ശനിയാഴ്ച ഐപിസി ഹെബ്രോൻ...

National22 hours ago

ലക്ഷ്യത്തിൽ എത്തുകയാണ് ക്രൈസ്തവ ധർമ്മം -പാസ്റ്റർ പി സി ചെറിയാൻ

തിരുവല്ല: ലക്ഷ്യത്തിൽ എത്തുകയാണ് ജീവിതത്തിൻ്റെ തത്വമെന്ന് പാസ്റ്റർ പി സി ചെറിയാൻ. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ അഞ്ചാം ദിവസം വൈകിട്ട് പൊതുയോഗത്തിൽ...

us news22 hours ago

ശിരോവസ്ത്രം മാറ്റിയതിന് ഇമാം ശിക്ഷ വിധിച്ച മുസ്ലീം പെണ്‍കുട്ടി തിരിച്ചറിഞ്ഞത് ‘ക്രിസ്തു സ്നേഹത്തെ’: മുന്‍ എഫ്‌ബി‌ഐ ജീവനക്കാരിയുടെ സാക്ഷ്യം ശ്രദ്ധേയം

വാഷിംഗ്ടണ്‍ ഡി‌.സി: ശിരോവസ്ത്രം മാറ്റിയതിന്റെ പേരില്‍ നരകത്തീയില്‍ തലമുടിയില്‍ കെട്ടിത്തൂക്കുന്ന ശിക്ഷ ലഭിക്കുമെന്ന്‍ ഇമാം വിധിയെഴുത്തു നടത്തിയ മുസ്ലീം പെണ്‍കുട്ടി നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ആശ്വാസം കണ്ടെത്തിയത് യേശു...

us news23 hours ago

നാടുകടത്തല്‍ ഭീഷണി: യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാര്‍ട് ടൈം ജോലി ഉപേക്ഷിക്കുന്നു

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റതോടെ പ്രതിസന്ധിയിലായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാര്‍ട് ടൈം ജോലി ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. നാടുകടത്തല്‍ ഭയന്നാണ് ജോലി ഉപേക്ഷിക്കുന്നതെന്ന്...

National2 days ago

യേശുക്രിസ്തുവിൻ്റെ സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കുക:പാസ്റ്റർ ഷിബു തോമസ് (അറ്റ്ലാൻ്റ)

തിരുവല്ല: യേശുക്രിസ്തുവിൻ്റെ സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കണമെന്ന് പാസ്റ്റർ ഷിബു തോമസ്. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ നാലാം ദിവസം വൈകിട്ട് പൊതുയോഗത്തിൽ...

Trending

Copyright © 2019 The End Time News